Thursday, June 19, 2014

Who is jesus




ക്രൈസ്തവ ലോകത്ത് കടന്നു കയറിയ  ദുരുപദേശങ്ങളാണ്   യേശുക്രിസ്തു  ദൈവമല്ല, അല്ലെങ്കില്‍ യേശുക്രിസ്തു അസിസ്റ്റന്റ് ദൈവമാണ്,  അതുമല്ലങ്കില്   യേശു പിതാവിനും ദൈവ ദൂതന്മാര്‍ക്കുമിടയില്‍ ഉള്ള ഒരുചെറിയ ദൈവമാണ്,  ദൈവത്തിലെ  ത്രിത്വത്തിലെ ഒരാളാത്വം മാത്രമാണ്  എന്നൊക്കെ !!  

മുസ്ലിങ്ങള്‍ പറയുന്നത്  യേശു ഒരു പ്രവാചകന്‍ മാത്രമാണ്, അല്ലെങ്കില്‍ ഒരു മഹത് വ്യക്തി!!
എനിക്കുമുണ്ടായി ഈ സംശയം പലോരോടും ചോദിച്ചു. പലരും പല മറുപടികള്‍ പറഞ്ഞു. എന്നാല്‍,  പിന്നീടു ഈ വിഷയത്തെ കുറിച്ച് പഠിക്കാനും യേശുക്രിസ്തു തന്നെ യഹോവ എന്നും,  ദൈവം ആത്മാവ് എന്നും ,ദൈവം ഏകന് എന്നും, യേശുക്രിസ്തുവില് ആത്മാവില് ദൈവത്തെ ദര്ശിക്കണമെന്നും സംശയ ലേശമില്ലാതെ മനസ്സിലാക്കുവാനും കഴിഞ്ഞു.



യഹോവ സാക്ഷികള്‍ പറയുന്നു യേശു മീഖായേല്‍ മാലാഖ ആണെന്ന്.എന്നാല്,  യേശു കേവലം ഒരു 
മാലാഖയോ പ്രഭുവോ ഒരു അധികാരിയോ അല്ല. വേദപുസ്തകം യേശുവിനെ രാജാധി രാജാവ് എന്ന് കര്ത്താധി കര്ത്താവ് എന്നും വിളിക്കുന്നു.(വെളിപ്പാടു 17:14; 19:16)(വെളിപ്പാടു 17:14).അവര്  കുഞ്ഞാടിനോടു പോരാടും; താൻ കര്ത്താധികര്ത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.(വെളിപ്പാടു 19:16).
 
രാജാധിരാജാവും കര്ത്താധികര്ത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.യേശുവിന്റെ ഈ നാമം അവിടുത്തെ പരമമായ രാജത്ത്വവും വ്യക്തമാക്കുന്നതിനോപ്പം താന് "പ്രധാന പ്രഭുക്കന്മാരില് ഒരുവന്റെയും " രാജാവും കര്ത്താവും ആണെന്നുംഅസന്നിഗ്ദമായി  ഉറക്കെ പ്രഖ്യാപിക്കുന്നു.


1 തെസ്സലൊനീക്യര് 4:16 പറയുന്നു
യേശു കര്ത്താവു "പ്രധാന ദൂതന്റെ ശബ്ദത്തോടും " കൂടെ വരും എന്ന മേല് വചനത്തില് രേഖപ്പെടുത്തിയിരിക്കുന്നതിനെ യേശു പ്രധാന ദൂതനായ മീഖായേല് ആണെന്നു
തെളിയിക്കുവാന് യഹോവ സാക്ഷികള് ഉപയോഗിക്കുന്നു .എന്നാല്, യേശു പ്രധാന ദൂതന്റെ ശബ്ദത്തോടു കൂടി വരും എന്നുള്ളതിനു യേശു പ്രധാന ദൂതനായ മീഖായേല് ആണെന്നു
ഒരിക്കലും അര്ത്ഥമാക്കാന് കഴിയുന്നതല്ല. അതേ വചനം തന്നെ യേശു കാഹളനാദത്തോടും കൂടെ വരും എന്നു പറയുന്നു .എന്നാല് , കാഹളനാദത്തോടു കൂടി വരും എന്നുള്ള വസ്തുത
കൊണ്ടു മാത്രം യേശു ദൈവം എന്നു പറയാന് കഴിയുകയില്ല .
 

2 തെസ്സലൊനീക്യര് 1:6 പറയുന്നു
"നമ്മുടെ കര്ത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വര്ഗ്ഗത്തില് നിന്നു അഗ്നിജ്വാലയില് പ്രത്യക്ഷനായി" എന്നു നാം വായിക്കുന്നു.ഈ വാക്യത്തില് നിന്നു നമ്മുക്കു
മനസ്സിലാക്കാം യേശു കര്ത്താവിന്റെ മടങ്ങി വരവു കാഹളം മുഴക്കുന്ന ഒരു പ്രധാന ദൂതനോടൊപ്പം ആണ്. സെഖര്യ്യാവു 14:6 "എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ
സകലവിശുദ്ധന്മാരും വരും.
അന്നാളില്  വെളിച്ചം ഉണ്ടാകയില്ല; ജ്യോതിര് ഗ്ഗോളങ്ങള്  മറഞ്ഞുപോകും"
. ഈ വചനത്തില് പറയുന്ന ദൈവമായ യഹോവയുടെ വരവു.
2 തെസ്സലൊനീക്യര് 1:6,7 ; മത്തായി 24:29-31 ലും രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ മടങ്ങി വരവുമായി ചേര്ത്തു വായിക്കുമ്പോള് നമ്മുക്കു മനസ്സിലാക്കാം യഹോവയുടെ വരവ്
എന്നതും!! 2 തെസ്സലൊനീക്യരിലും  മത്തായി 24 ലും രേഖപെടുത്തിയിരിക്കുന്ന യേശു തന്റെ ദൂതന്മാരോടൊപ്പം വരുന്ന യേശുവിന്റെ വരവും ഒന്നു തന്നെ എന്നു നമുക്കു മനസിലാക്കാം .



യേശു കര്ത്താവ് , താന് ദൈവപുത്രനാണ്  എന്നു അവകാശപ്പെടുന്നതിനെ യഥാര്ത്ഥത്തില് താന് മാലാഖമാരില് ഒരുവനായി മാത്രം അവകാശപ്പെടുകയായിരുന്നു എന്ന് യഹോവ
സാക്ഷികള് തെറ്റായി വ്യാഖ്യാനിക്കാന് ശ്രമിക്കുന്നു.ഇതു തെളിയിക്കുവാനായി യഹോവ സാക്ഷികള് പലപ്പോഴും ചൂണ്ടിക്കാണിക്കുന്ന വചനമാണ് ഇയ്യോബ് 38:7.അവിടെ മാലാഖമാരെ
ദൈവപുത്രന്മാര് എന്നു വിളിക്കുന്നു. എന്നാല് "നീ എന്റെ പുത്രന്   ; ഞാന് ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാന്  അവന്നു പിതാവും അവന്  എനിക്കു പുത്രനും ആയിരിക്കും എന്നും ദൂതന്മാരില്   ആരോടെങ്കിലും  വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?"
എബ്രായര് 1:5 ല് നാം വായിക്കുന്നു .ബൈബിളിലെ ഒരു വചനം മറ്റൊരു വചനത്തെ ഒരിക്കലും
നിഷേധിക്കുകയില്ലത്തതിനാല്,  യേശുവിനെ ദൈവപുത്രന് എന്നു വിളിക്കുന്നതും വ്യത്യസ്തമായ അര്ത്ഥത്തിലാണ്.

  
യഹൂദ പാരമ്പര്യം അനുസരിച്ചു ഇന്നയാളുടെ പുത്രന് എന്നു പറയുമ്പോള് അതിന്റെ അര്ത്ഥം ആ ആളിന്റെ ഗണത്തില്പെട്ട ആള് എന്നാണു അര്ത്ഥം.(1 രാജാ 20:35 ; നെഹെമ്യാവു
12:28).
അതിനാല്, യേശു താന് ദൈവപുത്രന് എന്നു അവകാശപെട്ടപ്പോള് താന്(യോഹ 19:7) ദൈവദൂഷണം പറയുന്നു എന്നു ആരോപിച്ചു യെഹൂദന്മാര് യേശുവിനെ കല്ലെറിയാന് ഭാവിച്ചു
(ലേവ്യ 24:16) കാരണം, യേശു അവിടെ ദൈവത്തിന്റെ പുത്രന് എന്ന പദപ്രയോഗം കൊണ്ടു അര്ത്ഥമാക്കിയത് ,  താന് ദൈവത്തിന്റെ ഗണത്തില്പെട്ടവന് അഥവാ ദൈവത്തോടു
സമത്വമുള്ളവന് അഥവാ താന് യഹോവ എന്ന ദൈവമാണ് എന്ന്  യഹൂദന്മാര്ക്കു മനസ്സിലാക്കി 
 (യോഹ 5:18).

 
യെശയ്യാ 46:9 ല് ദൈവം പറയുന്നു "ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാന്  തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല".
"ഏകജാതനായ പുത്രന് " എന്നവാക്കുകൊണ്ട്  യേശു കര്ത്താവു സൃഷ്ടിക്കപെട്ടു എന്നു അര്ത്ഥമാക്കുന്നില്ല!!  യോഹ 1:18 ല് യേശുവിനെ 'ഏകജാതനായ പുത്രന്' എന്നു വിളിക്കുന്നതിലൂടെ
അദ്ദേഹത്തിന്റെ ദൈവമെന്ന നിലയിലുള്ള ഏകത്വും അനന്യമായ സ്ഥാനവും ആണു കാണിക്കുന്നത്. 


"monogenese " എന്ന ഗ്രീക്ക് പദം ഒന്ന് അഥവാ ഏകം എന്നര്ത്ഥമുള്ള"monos" എന്ന വാക്കില് നിന്നും ജനിപ്പിക്കുക എന്നര്ത്ഥമുള്ള "gennao" എന്ന വാക്കില് നിന്നും ആണെന്ന്കരുതപ്പെട്ടിരുന്നു. എന്നാല് "genese " എന്നാ വാക്ക്"gennao" എന്നാ വാക്കില് നിന്നും അല്ല ഉദ്ഭാവിച്ചതെന്നും , മറിച്ചു കൂട്ടം / ഗണം എന്നര്ത്ഥമുള്ള "genos" എന്ന വാക്കില് നിന്നാണെന്നും,  ഈ മേഖലയില് പിന്നീടു ചെയ്ത ഗവേഷണങ്ങളില് നിന്നും അറിയുവാന് കഴിഞ്ഞു! അതിനാല്,യേശുക്രിസ്തുവിനെ ബൈബിളില്  ഏകജാതനായ പുത്രന് എന്ന് വിളിക്കുമ്പോള്, അത് ആക്ഷരികമായി യേശുക്രിസ്തു  തുല്യത ഇല്ലാത്ത ഏക ദൈവം എന്ന് അര്ത്ഥമാക്കുന്നു!!


എബ്രായ പഴയ നിയമത്തില്, യഹോവയായ ദൈവത്തിനു കൊടുത്തിരിക്കുന്ന അനേകം നാമങ്ങളും സ്വഭാവ സവിശേഷതകളും,  ഗ്രീക്കില് എഴുതിയിരിക്കുന്ന പുതിയ നിയമത്തില് യേശു
ക്രിസ്തുവിനു കൊടുത്തിരിക്കുന്നു!!


 (1) യഹോവ എല്ലാം അറിയുന്നു. ( 1 യോഹന്നാന് 3:20, സങ്കീ 147:5).യേശു എല്ലാം അറിയുന്നു. (യോഹന്നാന്‍16:30).


(2) യഹോവ മാത്രം എല്ലാ മനുഷ്യന്റെയും ഹൃദയം അറിയുന്നു. (1 രാജ 8:39; യിരമ്യാവ്17:9-10).
യേശു എല്ലാ മനുഷ്യരുടെയും ഹൃദയം അറിയുന്നു. (യോഹന്നാന് ‍2:24-25; വെളിപ്പാട് 2:18, 23).


(3) യഹോവ നമ്മെ ശുദ്ധീകരിക്കുന്നു. (പുറപ്പാട് 31:13).യേശു നമ്മെ ശുദ്ധീകരിക്കുന്നു. (എബ്രായര്‍10:10).

 
(4) യഹോവ നമ്മുടെ സമാധാനം. (ന്യായാധിപന്മാര്‍ 6:23).യേശു നമ്മുടെ സമാധാനം. (എഫെസ്യര്‍ 2:14).


(5) യഹോവ നമ്മുടെ നീതി. (യിരെമ്യാവു 23:6).
യേശു നമ്മുടെ നീതി. ( 1 കൊരിന്ത്യര്‍ 1:30).


(6) യഹോവ നമ്മുടെ സൌഖ്യദായകന്‍.(പുറപ്പാട് 15:26).യേശു നമ്മെ സൌഖ്യമാക്കുന്നു(അപ്പ: 9:34).


(7) യഹോവ നമ്മളില്‍ വസിക്കുന്നു(2 കൊരിന്ത്യര്‍ 6:16).യേശു നമ്മില്‍ ഉണ്ട് (റോമര്‍ 8:10),(യോഹന്നാന് 14: 23 ).

(8) 
യഹോവ ജീവദാതവും തന്റെ ജനത്തെ തന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കുവാന്‍ ആരെയും അനുവതിക്കാത്തവനും. (ആവര്‍ത്തനം 32:39). യേശു ജീവദാതവും തന്റെ ജനത്തെ തന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കുവാന്‍ ആരെയും അനുവതിക്കുന്നതുമില്ല.(യോഹന്നാന്10:28).

(9) യഹോവയുടെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയാകുന്നു. (യെഹെസ്ക്കേല്‍ 43:2). സ്വര്ഗത്തിലെ യേശുവിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയാകുന്നു.(വെളിപ്പാട് 1:15).


(10) യഹോവ സര്‍വ്വവ്യാപി
യാകുന്നു. (സദൃശ്യവാക്യങ്ങൾ 15:3; യിരെമ്യാവു 23:24; I രാജാ 8:27). യേശു സര്‍വ്വവ്യാപിയാണ്. (യോഹന്നാന്‍1:48; മത്തായി 18:20; 28:20).

(11) യഹോവ മാറാത്തവന്‍. (മലാഖി 3:6).
യേശു മാറാത്തവന്‍.(എബ്രായര്‍ 13:8).


(12) യഹോവയായ ദൈവത്തെ മാത്രമേ നാം സേവിക്കുവാന്‍ പാടുള്ളൂ.(2 രാജാ 17:35).
യേശു നാം സേവിക്കണം.(കൊലൊസ്യര്‍. 3:24).


(13) യഹോവയായ ദൈവത്തെ മാത്രമേ നാം ആരാധിക്കാന്‍ പാടുള്ളൂ.(പുറപ്പാട് 34:14).
യേശുവിനും പിതാവിന് ലഭിക്കുന്ന അതെ ആരാധനയും ബഹുമാനവും ലഭിക്കുന്നു.(യോഹന്നാന്‍5:2
3; വെളിപ്പാട് 5:11-14 വാക്യം വെളിപ്പാട് 4:10-11 ആയി താരതമ്യം ചെയ്യുക)
ഏതൊരു മാലാഖയും ആരാധന സ്വീകരിക്കാന്‍ പാടുള്ളതല്ല. (വെളിപ്പാട് 22:8-9).


(14) യഹോവയുടെ മഹത്ത്വം അവിടുന്ന് മറ്റാര്‍ക്കും വിട്ടു കൊടുക്കുകയില്ല.(യെശയ്യാവ് 42:8).യേശുവിനെ യഹോവ മഹത്ത്വപ്പെടുത്തുന്നു. (യോഹന്നാന്. 17:5).


(15) ദൈവത്തിന്റെ നാമം യഹോവ എന്നാകുന്നു.(യെശയ്യാവ് 42:8).യേശുവിനും യഹോവയുടെ നാമം ഉണ്ട്.(യോഹന്നാന്‍17:11), (യോഹന്നാന്‍16:14-15),(ലൂക്കാ 13: 35 ).


(16) യഹോവയായ ദൈവത്തോട് മാത്രമേ പ്രാര്‍ത്ഥിക്കുവാന്‍ പാടുള്ളു.(പുറപ്പാട് 23:13).
യേശുവിനോട്   മാത്രമേ ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുവാന്‍ പാടുള്ളു.(യോഹന്നാന്‍14:1
4).


(17) യഹോവയെ വിളിച്ചപെക്ഷിക്കുന്നതും (യോവേല്‍ 2:32) യേശുവിനെ വിളിച്ചപെക്ഷിക്കുന്നതും ഒന്നു തന്നെ ആണ്. (അപ്പ : 2:21; റോമര്‍ 10:9-13). 


(18) യഹോവ "സത്യദൈവവും" "നിത്യജീവനും" ആകുന്നു.(1 യോഹന്നാന്‍5:20).
യേശു 
"സത്യദൈവവും" "നിത്യജീവന്‍" ആകുന്നു.(1 യോഹന്നാന്‍1:2).

(19) യഹോവ വീരനാം ദൈവം. (യിരെമ്യാവു 32:17-18; യെശയ്യാവ് 10:20-21). യേശു വീരനാം ദൈവം.(യെശയ്യാവ് 9:6).

 
(20) ആരാണ് "സര്‍വ്വശക്തനായ ദൈവം" (വെളിപ്പാട് 1:7-8). ഒരേ ഒരു ദൈവം മാത്രമേ ഉള്ളു.(1 തിമൊഥെയൊസ് 1:17; യെശയ്യാവ് 44:8).


(21) യഹോവ "നിത്യ വെളിച്ചം" ആകുന്നു. (സങ്കീ 27:1; യെശയ്യാവ് 60:19-20).യേശു മനുഷ്യരുടെ പ്രകാശവും വരാന്‍ പോകുന്ന നഗരത്തിന്റെ വിളക്കും ആകുന്നു.(യോഹന്നാന്‍1:4-9; വെളിപ്പാട് 21:23).

(22) യഹോവ "ആദ്യനും അന്ത്യനും" ആകുന്നു.(യെശയ്യാവ് 44:6; 48:12). യേശു "ആദ്യനും അന്ത്യനും" ആകുന്നു.(വെളിപ്പാട് 1:17-18; 22:12-13, 20).


(23) യഹോവ ആല്ഫയും ഒമേഗയും ആകുന്നു. (വെളിപ്പാട് 1:8; വെളിപ്പാട് 21:6-7).
യേശു ആല്ഫയും ഒമേഗയും ആകുന്നു.(വെളിപ്പാട് 22:12-13, 20). 


(24) യഹോവയുടെ നാമം പരിശുദ്ധന്‍ എന്നാകുന്നു.(യെശയ്യാവ് 47:4). യേശു പരിശുദ്ധന്‍ ആണ്.(അപ്പൊ: 3:14; യോഹന്നാന് ‍6:69). 

 
(25) യഹോവ യിസ്രായേലിന്റെ ഇടര്ച്ചക്കല്ല് ആകുന്നു.(യെശയ്യാവ് 8:13-15). യേശു യിസ്രായേലിന്റെ ഇടര്ച്ചക്കല്ല് ആകുന്നു. (1 പത്രോസ് 2:6-8). 

 
(26) യോഹന്നാന്‍ സ്നാപകന്‍ യഹോവയുടെ വഴി നിരപ്പാക്കുവാന്‍ വന്നു. (യെശയ്യാവ് 40:3).
വന്നവനായ യഹോവ യേശു കര്‍ത്താവു ആയിരുന്നു. (മര്‍ക്കൊസ് 1:1-4; യോഹന്നാന്‍1:6-7, 23).


(27) യഹോവയായിരുന്നു "കുത്തിതുളയ്ക്കപ്പെട്ടവന്‍"(സെഖര്യാവ് 12:10).യേശുവാണ് "കുത്തിതുളയ്ക്കപ്പെട്ട യഹോവ".(യോഹന്നാന്‍19:34; വെളിപ്പാട് 1:7-8). 


(28) മുപ്പതു വെള്ളിക്കാശിനു വേണ്ടി വില്‍ക്കപ്പെട്ട യഹോവ (സെഖര്യാവ് 11:13).  അത് യേശുവായി വന്ന യഹോവ തന്നെ (മത്തായി 27:2-6). 


(29) യഹോവ പദാര്‍ത്ഥങ്ങളുടെ കര്‍ത്താവാണ് (സങ്കീ 89:8-9). യേശു പദാര്‍ത്ഥങ്ങളുടെ കര്‍ത്താവാണ്.(മത്തായി 8:26-27; യോഹന്നാന്‍2:7-9).


(30) യഹോവ മഹാന്യായാധിപനും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് ജീവനും  ഓരോരുത്തവര്‍ക്ക് "അവരവരുടെ പ്രവര്‍ത്തികള്‍ക്ക്" തക്കവണ്ണം പ്രതിഭലവും കൊടുക്കുന്നവന് .(സങ്കീ 98:9; ആവര്‍ത്തനം 32:39; യിരെമ്യാവു 17:9-10).
യേശു ഏക ന്യായാധിപനും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് ജീവ
നുംഓരോരുത്തവര്‍ക്ക് അവരവരുടെ"പ്രവര്‍ത്തികള്‍ക്ക് തക്കവണ്ണം" പ്രതിഭലവും കൊടുക്കുന്നവന് (യോഹന്നാന്‍5:21-22; വെളിപ്പാട് 2:18, 23).

(31) യഹോവ മാത്രം പാപക്ഷമ നല്‍കുന്നു. (മര്‍ക്കൊസ് 2:7; ദാനിയേല്  9:9).
യേശു പാപക്ഷമ നല്‍കുന്നു.(മര്‍ക്കൊസ് 2:10-11; ലൂക്കോസ് 24:46-47).


(32) യഹോവ തന്‍റെ ജനത്തെ "ജീവജലത്തിന്‍റെ അരുവികളിലേക്ക്" നയിക്കുന്ന മഹാ "ഇടയന്‍" ആകുന്നു.(സങ്കീ 23:1-2; വെളിപ്പാട് 21:6-7).
യേശു തന്‍റെ ജനത്തെ "ജീവജലത്തിന്‍റെ അരുവികളിലേക്ക്" നടത്തുന്ന "ഇടയന്‍" ആകുന്നു.
(യോഹന്നാന്‍10:11-18; വെളിപ്പാട് 7:17)
ഒരേ ഒരു ഇടയന്‍ മാത്രമേ ഉള്ളു--(യോഹന്നാന്‍10:16).


(33) യഹോവ കര്‍ത്താധികര്‍ത്താവ് (ആവര്‍ത്തനം 10:17). യേശു “കര്‍ത്താധികര്‍ത്താവ്.” (വെളിപ്പാട് 17:14; 19:16).


(34) പിതാവ് "സകലത്തിനും കര്‍ത്താവ്" ആകുന്നു (മത്തായി 11:25;അപ്പൊ: 17:24).  യേശു "സകലത്തിനും കര്‍ത്താവ്" ആകുന്നു. (അപ്പൊ: 10:36) ഒരേ ഒരു കര്‍ത്താവ് മാത്രം. (യൂദാ 4).


(35) യഹോവ രക്ഷകനാകുന്നു. (യെശയ്യാവ് 45:21-22). യേശു രക്ഷകനാകുന്നു.. (തീത്തൊസ് 2:13; 2 പത്രോസ് 1:1). ഒരേ ഒരു രക്ഷകന്‍ മാത്രം. (യെശയ്യാവ് 43:11).


(36) യഹോവയാണ് പ്രപഞ്ചത്തിന്റെ സൃഷ്ടാവ്. (സങ്കീ 102:25-27) .യേശുവാണ് പ്രപഞ്ചത്തിന്റെ സൃഷ്ടാവ്. (യോഹന്നാന്‍1:3; കൊലൊസ്യര്‍ 1:15-19;10. എബ്രായര്‍ 1:10-12). ഒരേ ഒരു സൃഷ്ടാവ് മാത്രം(യെശയ്യാവ് 44:24).


(37) ഏശയ്യ യഹോവയെ കണ്ടു (ഏശയ്യാവ് 6:1-5).
ഏശയ്യ കണ്ട യഹോവ യേശുവാണ്. (യോഹന്നാന്‍12:41). 

 
ഒരു പക്ഷെ,  യേശുവിനു ഈ സവിശേഷമായ പദവികള്‍ ഒക്കെ യഹോവ കൊടുതതായിരിക്കാമോ?
യാഹോവുടെ കീഴില്‍ യേശു ഒരു താഴ്ന്ന ദൈവമായിരിക്കുമോ?


ഒരിക്കലുമില്ല. യഹോവ അരുളിച്ചെയ്യുന്നു:
ഞാനല്ലാതെ ഒരു ദൈവവുമില്ല. ഞാന്‍ തന്നെ ദൈവം എന്നെപ്പോലെ ഒരുത്തനുമില്ല
ശയ്യ 46:9).

"നിങ്ങള്‍ എന്‍റെ സാക്ഷികളും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ദാസനും ആകുന്നു എന്ന് യഹോവയുടെ അരുളപ്പാടു. എനിക്ക് മുന്‍പേ ഒരു ദൈവവും ഉണ്ടായിട്ടില്ല എന്‍റെ ശേഷം ഉണ്ടാകയുമില്ല.ഞാന്‍ ഞാന്‍ തന്നെ യഹോവ;ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല".
( യെശയ്യ 43:10-11).


(ഈ ലേഘനത്തിന് കടപ്പാട്- എനിക്ക് അജ്ഞാതനായ സോഷ്യല് നെറ്റ് വര്ക്ക് എഴുത്തുകാരന് )

0 comments:

Post a Comment