This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Monday, July 7, 2014

ബലഹീനത ബലമാകുമ്പോൾ...Written by മാത്യൂസ് പാണ്ടിശേരിൽ


മനുഷ്യൻ ദൈവത്തോടുകൂടെ വസിക്കേണ്ടതിന് ദൈവം ക്രിസ്തുവിൽ മനുഷ്യനോടുകൂടെ വസിച്ചു. അദൃശ്യനായ ദൈവത്തിന്റെ സ്വഭാവം നമുക്ക് മനസിലാകത്തക്കവിധത്തിൽ വെളിപ്പെടുത്തി തരുന്നതിനാണ് യേശുക്രിസ്തു മനുഷ്യാവതാരം ചെയ്തത്. മുറിഞ്ഞവനേ മുറിവിന്റെ വേദനയറിയൂ. യേശുക്രിസ്തുവിനോളം ക്ഷതമേറ്റ മറ്റൊരാളും ഈ ഭൂമിയിലില്ല. 'തന്റെ ക്ഷതങ്ങളാൽ അവൻ നമ്മെ സൗഖ്യപ്പെടുത്തി'യെന്ന് ഏശയ്യാ പ്രവചിച്ചിരുന്നു.
സുപ്രസിദ്ധ നോവലിസ്റ്റും നാടകകൃത്തുമായ തോർട്ടൺ വിൽഡറിന്റെ  The Angel That Troubled the Waters എന്ന പ്രസിദ്ധ നാടകത്തിൽ ബേത്‌സഥാ കുളത്തിലിറങ്ങി പലപ്പോഴും വെള്ളം ഇളക്കിയിരുന്ന ഒരു മാലാഖയെക്കുറിച്ച് പറയുന്നുണ്ട്. വെള്ളം ഇളകി കഴിഞ്ഞ് ആദ്യം കുളത്തിലിറങ്ങുന്ന രോഗി സുഖം പ്രാപിക്കും എന്ന തിരുവചന പശ്ചാത്തലത്തിലാണ് ഈ നാടകം. വെള്ളം ഇളകുന്നത് ജാഗ്രതയോടെ നോക്കിയിരിക്കുകയാണ് കുളക്കരയിൽ ഉണ്ടായിരുന്ന രോഗിയായ ഒരു ഡോക്ടർ. പൊടുന്നനവേ വെള്ളം ഇളകുന്നതുകണ്ട് വെള്ളത്തിൽ ഇറങ്ങാൻ വെമ്പൽകൊണ്ട ഡോക്ടറെ തടഞ്ഞുകൊണ്ട് മാലാഖ പറഞ്ഞു: മാറിനില്ക്ക്, സൗഖ്യം നിനക്കുള്ളതല്ല. പകച്ചുപോയ ഡോക്ടറോട് മാലാഖ തുടർന്നു: 'മുറിവേല്പ്പിക്കപ്പെട്ട മനുഷ്യരിലേക്കിറങ്ങി ചെല്ലാൻ നിന്റെ പതറി വിറയ്ക്കുന്ന ശബ്ദത്തിനോളം കഴിവ് സ്വർഗസ്ഥരായ ഞങ്ങൾക്കുപോലുമില്ല. അതുകൊണ്ട് രോഗാവസ്ഥയിൽത്തന്നെ നീ ഡോക്ടറായി തുടരണം.'' വേദന ജീവിതത്തിന്റെ അനിവാര്യമായ ഒരു ഘടകമാണ്. അതു മനുഷ്യന് മനസിലാക്കി കൊടുക്കുവാൻ ഒരു മാലാഖയെക്കാൾ മനുഷ്യർക്ക് പ്രത്യേകിച്ച് ഒരു ഡോക്ടർക്കാണ് കഴിവെന്നാണ് മാലാഖ പറഞ്ഞതിന്റെ സാരം.

യേശുവിന്റെ കുരിശെടുക്കാൻ കെവുറീൻകാരൻ ശിമയോന് ലഭിച്ചതുപോലുള്ള ഒരവസരമാണ് ഈ ഡോക്ടറുടേതും. ഒട്ടും താല്പര്യമില്ലാതിരുന്നിട്ടും പടയാളികളുടെ ആജ്ഞ അനുസരിച്ച് ശിമയോൻ യേശുവിന്റെ കുരിശെടുക്കുന്നു. കുരിശുമായി വീണ യേശു തന്റെ കുരിശെടുക്കാൻ നിർബന്ധിതനായ ശിമയോനെ ഒന്നു നോ ക്കുന്നു. ആ നോട്ടം ശിമയോന്റെ കണ്ണുകളിലേക്ക് തറഞ്ഞുകയറി. ഇതോടെ ശിമയോൻ ആകെ മാറി. യേശുവിന്റെ കുരിശെടുക്കാനും യേശുവിന് പകരക്കാരനായി കുരിശിൽ തറയ്ക്കപ്പെടാനും ഇതാ അയാൾ തയാറാകുന്നു. ഇത്ര മഹത്തായ  ജീവിതസാക്ഷ്യം നല്കിയ ശിമയോന്റെ പത്‌നിയെയും മക്കളായ അലക്‌സാണ്ടറിനെയും റൂഫസിനെയും ആദിമസഭ എത്രയധികം ആദരവോടും സ്‌നേഹത്തോടുമായിരുന്നു കരുതിയിരുന്നതെന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ സാക്ഷിച്ചിട്ടുണ്ട്.

ഓശാന ഘോഷയാത്രയിലെ കഴുതയ് ക്ക് കുരിശിന്റെ വഴിയിലെ കെവുറീൻകാരനുമായി ഏറെ സാമ്യമുണ്ട്. ഇരുവരും നിശബ്ദരായി നിന്നവർ, നിർബന്ധപൂർവം ചില നിയോഗങ്ങൾ ചുമലിലേറ്റാൻ വിളിക്കപ്പെട്ടവർ, എതിർപ്പുകൾ കൂടാതെ ദൈവികഭാരങ്ങളുടെ ആത്മീയ അടയാളങ്ങൾ ചുമന്നവർ.

പൗലോസ് അപ്പസ്‌തോലനുണ്ടായിരുന്ന ഒരു മുള്ള് (ശാരീരികസഹനം) മാറ്റിക്കിട്ടുവാൻ പ്രാർത്ഥിച്ചപ്പോൾ അതു മാറിക്കിട്ടിയില്ല. പിന്നെയോ 'നിനക്ക് എന്റെ കൃപ മതി' എന്നാണല്ലോ ഉത്തരം ലഭിച്ചത്.
വീഴുകയും കരകയറുകയും അതിലൂടെ ദുർബലത മനസിലാക്കുകയും ചെയ്തിട്ടുള്ള പത്രോസിനെ ബലഹീനരെ താങ്ങാനും തന്റെ കുഞ്ഞാടുകളെ മേയിക്കാനുമാണല്ലോ യേശു നിയോഗിക്കുന്നത്.
മൊളോക്കോയിലെ കുഷ്ഠരോഗികളുടെ ശുശ്രൂഷയ്ക്കായി കടന്നുചെന്ന ഫാ. ഡാമിയൻ, 'നാം കുഷ്ഠരോഗികൾ' എന്ന് ബലിപീഠത്തിൽ നിന്നുകൊണ്ട് അവരെ അഭിസംബോധന ചെയ്ത നിമിഷം മുതലാണ് (കുഷ്ഠരോഗം സ്വയം ഏറ്റുവാങ്ങി അവരോടൊപ്പം ബലിയായി അർപ്പിക്കപ്പെട്ടപ്പോൾ) അദ്ദേഹത്തിന്റെ സേവനം ഏറ്റം മഹത്തരമാകുന്നത്. താൻ പരിചരിക്കുന്ന രോഗികളോടൊപ്പമായിത്തീരുമ്പോൾ മുതലാണ് ബേത്‌സഥായിലെ ഡോക്ടറുടെ യഥാർത്ഥസേവനം ആരംഭിക്കുക. അതാണ് തോർട്ടൺ വിൽഡർ അവതരിപ്പിക്കുന്ന മാലാഖ പറയുന്നത്. സഹനത്തിൽ കഴിയുമ്പോഴും വേദനിക്കുന്ന സഹജീവികളിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് സാന്ത്വനം നല്കി യഥാർത്ഥ ക്രൈസ്തവസാക്ഷ്യമുള്ളവരായിത്തീരാൻ നമുക്കും പരിശ്രമിക്കാം.

Written by  മാത്യൂസ് പാണ്ടിശേരിൽ  Shalom