This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Thursday, September 10, 2015

മിശ്രവിവാഹം എന്ന ചതിക്കുഴി

ആദിയിൽ പിതാവായ ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും ആദം എന്ന പുരുഷനെയും അവന് ചേർന്ന ഇണയും തുണയുമായി ഹവ്വ (മനുഷ്യവർഗത്തിന്റെ അമ്മ) എന്ന സ്ത്രീയെയും സൃഷ്ടിച്ചു. അവരെ അനുഗ്രഹിച്ച് ദൈവത്തിന്റെ സൃഷ്ടികർമത്തിൽ പങ്കുചേരുവാൻ ദൈവകൃപ അവരുടെമേൽ വർഷിച്ചുകൊണ്ട് പറഞ്ഞു ”വർധിച്ചു പെരുകുവിൻ, ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ” (ഉൽപ. 1:28). തന്മൂലം ദൈവം യോജിപ്പിച്ച ഭാര്യാഭർത്താക്കന്മാർ ഇനി രണ്ടല്ല, ഒറ്റശരീരമായിരിക്കും (മത്താ. 19:6). ഇതാണ് ദൈവം ആശീർവദിച്ച് സ്ഥാപിച്ച ആദ്യ കുടുംബം. ആദം എന്ന പുരുഷനെയും ഹവ്വ എന്ന സ്ത്രീയെയും വിവാഹത്തിലൂടെ ഒന്നിപ്പിച്ച് സ്വർഗീയ ഭവനമാക്കി തീർത്ത സ്‌നേഹപിതാവായ ദൈവത്തെ പാപം ചെയ്ത് അവർ അവരുടെ ജീവിതത്തിൽനിന്ന് അകറ്റി.
പിശാചിന്റെ അടിമത്തത്തിലായി (പിശാചു വരുന്നത് കൊല്ലുവാനും കലഹിപ്പിക്കുവാനും ബന്ധങ്ങൾ നശിപ്പിച്ച് വേർപെടുത്തുവാനുമാണ് (യോഹ. 10:10). അനാദിയിലെ നിനക്കുവേണ്ടി സൃഷ്ടിച്ച ഇണയെ, നിന്റെ കരങ്ങളിൽ ഏൽപിച്ചുതന്ന ദൈവത്തെ നിങ്ങളുടെ ജീവിതത്തിൽനിന്ന് കുടിയിറക്കിയാൽ ആദി മുതൽ (ആദ്യ കുടുംബത്തിൽ) വഞ്ചകനും നുണയനും നുണയുടെ പിതാവുമായ ദുഷ്ടസർപ്പം – പിശാച് ആ കുടുംബത്തിന്റെ ഭരണം ഏറ്റെടുക്കും. ദൈവം പറുദീസായിൽ സ്ഥാപിച്ച ആദ്യകുടുംബത്തിന്റെ തുടർച്ചയാണ് ഓരോ ക്രിസ്തീയ കുടുംബവും. ഈശോ സഭയിൽ സ്ഥാപിച്ച ഏഴു കൂദാശകളിൽ മാമോദീസ, കുമ്പസാരം, വിശുദ്ധ കുർബാന എന്നീ കൂദാശകൾ സ്വീകരിച്ച് സ്വയം വിശുദ്ധീകരിക്കപ്പെട്ട് ഇടവക ദൈവാലയത്തിൽവച്ച് വിവാഹമെന്ന കൂദാശയിലൂടെ അതിന്റെ പ്രതീകങ്ങളാകുന്ന സ്ത്രീപുരുഷന്മാരിൽ ഈശോ – ദൈവസ്‌നേഹം, ക്ഷമ, ദയ, നന്മ, സന്തോഷം, സമാധാനം, ആത്മസംയമനം, വിവേകം, ബുദ്ധി, പ്രാർത്ഥനാ ചൈതന്യം തുടങ്ങിയ പരിശുദ്ധാത്മ വരദാന ഫലങ്ങൾകൊണ്ട് നിറയ്ക്കുന്നു. മാതാപിതാക്കളുടെ അനുഗ്രഹവും ബന്ധുമിത്രാദികളുടെയും ഇടവക സമൂഹത്തിന്റെയും പ്രാർത്ഥനാശംസകളും ഭാര്യാഭർത്താക്കന്മാരുടെ കുടുംബങ്ങൾ തമ്മിലുള്ള സ്‌നേഹബന്ധവും ഊട്ടിയുറപ്പിക്കുന്ന ദൈവിക സംവിധാനമാണ് വിവാഹമെന്ന കൂദാശ.
ദൈവം പറുദീസായിൽ സ്ഥാപിച്ച ആദികുടുംബത്തിന്റെ തുടർച്ചയാണ് ഓരോ പുതിയ കുടുംബവും. ഈശോ വസിക്കുന്ന ദൈവാലയമാകുന്ന കത്തോലിക്ക കുടുംബം സ്വർഗമാണ്. അത് സഭയുടെ കൊച്ചു പതിപ്പാണ്. ഇങ്ങനെയുള്ള കുടുംബത്തിൽ ഭാര്യാഭർത്തന്മാർ ഒരുമിച്ച് ഏക മനസോടെ ദൈവം തരാനിരിക്കുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ആഗ്രഹിച്ച്, ദാഹിച്ച് പ്രാർത്ഥിക്കുന്നു (സങ്കീ. 127:3). വിവാഹമെന്ന കൂദാശയുടെ പരികർമവേദിയായ വിവാഹ കിടക്ക മലിനമാകാതെയുള്ള (ഹെബ്രാ. 13:4-5) പരിശുദ്ധമായ ദൈവസ്‌നേഹം പരസ്പരം അനുഭവവേദ്യമാക്കുന്ന ദാമ്പത്യ കർമാനുഷ്ഠാനങ്ങളിലൂടെ ഭർത്താവ് പ്രാർത്ഥനയുടെ നിമിഷങ്ങളിൽ തന്റെ ഭാര്യയുടെ ഉദരത്തിൽ ഒരു ദൈവപൈതലിന് ജന്മം കൊടുക്കുന്നു (1 കോറി. 7:3). ”എല്ലാ പ്രവൃത്തികളിലും നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ” (1 പത്രോ. 14:15). വിവാഹത്തിന്റെ ആദ്യരാത്രിയിൽ തോബിയാസും സാറായും മുട്ടിന്മേൽനിന്ന് കണ്ണിൽ കണ്ണിൽ നോക്കി ഇപ്രകാരം പ്രാർത്ഥിച്ചു ”കർത്താവേ, ഞാൻ ഇവളെ പ്രാപിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, പിന്നെയോ നിഷ്‌കളങ്കമായ സ്‌നേഹത്താലാണ്. ജീവിതകാലം മുഴുവനും സന്തോഷത്തോടും സമാധാനത്തോടുംകൂടി ഏക മനസുള്ളവരായി കഴിയുവാൻ അനുഗ്രഹം ചൊരിയണമേ” (തോബിത് 8:1-8).
ഇപ്രകാരം ജനിക്കുന്ന കുട്ടികൾ യേശുവിനെപ്പോലെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും മാതാപിതാക്കന്മാരോടുള്ള സ്‌നേഹത്തിലും ബഹുമാനത്തിലും അനുസരണത്തിലും വളർന്ന് (ലൂക്കാ 2:52) കുടുംബത്തിനും നാടിനും ലോകത്തിനും അനുഗ്രഹമായി ഭവിക്കുന്നു. അവർ നിത്യജീവൻ ലക്ഷ്യമാക്കി നന്മ ചെയ്തുകൊണ്ട് പ്രാർത്ഥിച്ച് ജീവിക്കുന്നു. ഇതൊക്കെ സംഭവിക്കണമെങ്കിൽ ഭാര്യാഭർത്താക്കന്മാരാകേണ്ടവർ ഒരേ ദൈവവിശ്വാസ-പാരമ്പര്യവും കുടുംബപരവും സാമൂഹ്യസാംസ്‌കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മേഖലകളിൽ ഏറെക്കുറെ പൊരുത്തമുള്ളവരുമാകണം. ഇങ്ങനെയുള്ള ദമ്പതികൾക്കേ വിവാഹദിവസം മുതൽ മരണം അവരെ വേർപെടുത്തുന്നതുവരെ സുഖത്തിലും ദുഃഖത്തിലും ദാരിദ്ര്യത്തിലും സമ്പത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ഏകമനസോടെ വിശുദ്ധ ദാമ്പത്യ ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ.
എന്നാൽ ഈ കാലഘട്ടത്തിൽ ജാതി, മതം, വിശ്വാസം, ആചാരാനുഷ്ഠാനങ്ങൾ, പാരമ്പര്യം, സംസ്‌കാരം എന്നിവ പരിഗണിക്കാതെ ഭൗതികവും ജഡികവുമായ മേഖലകളിൽ മാത്രം ഉന്നംവച്ചുകൊണ്ട് അനേക സ്ത്രീപുരുഷന്മാർ മിശ്രവിവാഹങ്ങളിൽ ഏർപ്പെടുന്നു. ഇവിടെയെല്ലാം ചില മതാധികാരികളുടെയും സാമൂഹ്യനേതാക്കന്മാരുടെയും പിന്തുണയും വഴിവിട്ട സാമ്പത്തിക സഹായങ്ങളിലൂടെ വലിയ പ്രോത്സാഹനവും ആൺകുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്ന മിശ്രവിവാഹങ്ങൾ പലപ്പോഴും പരാജയമാണ് എന്ന് മനസിലാകുന്നു. കലഹങ്ങളും, കോടതി കേസുകളും വിവാഹ മോചനങ്ങളും നടക്കുന്നുവെന്ന് എല്ലാ മാധ്യമങ്ങളും രേഖപ്പെടുത്തുന്നു.
2015 ജൂണിലെ ദീപികപത്രം രേഖപ്പെടുത്തിയിരിക്കുന്നു, ഇരുപത് കുടുംബകോടതികളിൽ 1720 കേസുകൾ കെട്ടിക്കിടക്കുന്നു. 40 ശതമാനത്തിലധികം വിവാഹമോചനക്കേസുകളാണ്. 1456 കുടുംബിനികൾ ആത്മഹത്യ ചെയ്യുമ്പോൾ 1260 പുരുഷന്മാരും പ്രതിവർഷം ആത്മഹത്യ ചെയ്യുന്നു. ഭൂരിഭാഗം കേസുകളും മിശ്രവിവാഹത്തിന്റെ ബാക്കിപത്രങ്ങളാണ്. അനേക സംഭവങ്ങളിൽ വിവാഹശേഷം പെൺകുട്ടികളെ വിദേശ ഭീകര സംഘടനകൾക്ക് ഉപഭോഗ വസ്തുക്കളായി വിലപേശി വിൽപന ചരക്കുകളാക്കുകയാണ് പതിവ്. വിവാഹശേഷം പെൺകുട്ടികളെക്കുറിച്ച് മാതാപിതാക്കൾക്ക് യാതൊരു വിവരവും ഇല്ലായെന്ന സത്യാവസ്ഥ വിവര സാങ്കേതിക വിദ്യാസമ്പന്നർ ഇന്റർനെറ്റ് സംവിധാനത്തിലൂടെ മനസിലാക്കുന്നു.
ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു കോൺവെന്റിൽ പാചകജോലി ചെയ്തിരുന്ന ഒരു സ്ത്രീ മലപ്പുറം ജില്ലയിൽ നഴ്‌സിംഗ് പഠിക്കുന്ന മകളുമായി എന്റെയടുക്കൽ വന്നു. ക്രിസ്ത്യാനിയായ മകൾ അന്യമതത്തിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറുമായി പ്രേമബന്ധത്തിലാണ്. ആ മനുഷ്യൻ അപ്പനില്ലാത്ത ഈ പെൺകുട്ടിക്ക് വിലകൂടിയ ചുരിദാർ, മൊബൈൽ ഫോൺ എന്നുവേണ്ട ഇവൾക്കാവശ്യമുള്ളതും ഇല്ലാത്തതും വാങ്ങിക്കൊടുക്കുന്നു. ഞാൻ അവളോട് ചോദിച്ചു: എങ്ങനെയുണ്ട് നിന്റെ കാമുകന്റെ സ്വഭാവം.” അവൾ പ്രതിവചിച്ചതിപ്രകാരമാണ്; ”നമ്മുടെ ക്രിസ്ത്യാനിച്ചെക്കന്മാരെപ്പോലെ വിലകെട്ടവനല്ല എന്റെ കാമുകൻ. അയാൾ എനിക്ക് വാക്കുനൽകിയിട്ടുണ്ട്, ‘നീ എന്നെ വിവാഹം ചെയ്യാൻ സമ്മതിക്കുകയാണെങ്കിൽ മാമോദീസ മുങ്ങാനും ഞാൻ തയാറാണെന്ന്.’ ഏതായാലും വിവാഹിതനും രണ്ടു കുട്ടികളുടെ ബാപ്പയുമായ ഈ മനുഷ്യൻ ജ്ഞാനസ്‌നാനവെള്ളം ഒഴുക്കുവാൻ തല കുനിച്ചുകൊടുത്ത് ഇവളെ വിവാഹം ചെയ്തു. ഏതാനും ദിവസങ്ങൾക്കുശേഷം അമ്മ മകളെ കാണാൻ അവളെ കെട്ടിച്ചയച്ച വീട്ടിൽ ചെന്നു. മകളുടെ അമ്മായിയമ്മ ഈ അമ്മയോട് പറഞ്ഞു, അവൾ പർദ ഇട്ടുപോയി. ഇനി നിങ്ങൾക്കവളെ കാണാൻ സാധിക്കുകയില്ല. വിദേശത്ത് അവൾ ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്. രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ മകൾ ലോകത്തിലെവിടെയാണെന്ന് വിധവയായ അമ്മയ്ക്ക് അറിയില്ല!
ഏശയ്യാ പ്രവാചകനിലൂടെ കർത്താവായ ദൈവം അരുളിചെയ്യുന്നു: എന്റേതല്ലാത്ത പദ്ധതി നടപ്പിലാക്കുകയും എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണയില്ലാത്ത സന്തതികൾക്ക് ദുരിതം (ഏശ. 30:1). കൗൺസലിംഗ് സമയത്ത് ഒരു പെൺകുട്ടി എന്നോട് ചോദിച്ചു. അന്യമതത്തിൽ ജനിച്ചുവളർന്ന വ്യക്തിയാണെന്നു കരുതി എന്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന, എനിക്ക് ആവശ്യമുള്ള വസ്തുവകകൾ വാങ്ങിച്ചുതരുന്ന, എനിക്കുവേണ്ടി മതം മാറാൻ സമ്മതിച്ച, ആ മാന്യ വ്യക്തിയെ വിവാഹം ചെയ്യുന്നതിലെന്താണ് തെറ്റ്? സ്‌നേഹമാണഖിലസാരമൂഴിയിൽ എന്നാണല്ലോ കവി വചനം.
എന്നാൽ ബൈബിൾ പറയുന്നു. തോബിത് തന്റെ ഏകമകൻ തോബിയാസിനോട് പറഞ്ഞു: ”എല്ലാത്തരം അധാർമികതയിൽനിന്ന് നിന്നെ കാത്തുകൊള്ളുക. നിന്റെ പൂർവികരുടെ ഗോത്രത്തിൽ നിന്നുമാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളിൽനിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകരുടെ സന്തതികളാണ്. മകനേ, നമ്മുടെ പൂർവ പിതാക്കന്മാരായ നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽനിന്നാണ് ഭാര്യമാരെ തെരഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിക്കണം. സന്താനങ്ങൾ വഴി അവർ അനുഗ്രഹീതരായി. അഹങ്കാരം വിനാശവും അരാജകത്വവും വരുത്തും (തോബിത് 4:12-13). നിങ്ങൾ ജീവിച്ചിരിക്കാനും നിങ്ങൾക്ക് നന്മയുണ്ടാകുവാനും നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് ദീർഘനാൾ വസിക്കുവാനും വേണ്ടി നിങ്ങളുടെ ദൈവമായ കർത്താവ് കൽപിച്ചിട്ടുള്ള മാർഗത്തിലൂടെ ചരിക്കണം.
മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നവർ ചിന്തിക്കുന്നത് എന്താണ്? മതവിശ്വാസം, ജാതി വർണ, സാംസ്‌കാരിക വശങ്ങളെല്ലാം ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളിൽ പെടുന്നതാണ്. മാതാപിതാക്കളും അധികാരികളും വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടേണ്ട കാര്യമില്ല. എന്നെ സ്‌നേഹിക്കുന്ന, എന്നെ മനസിലാക്കുന്ന വ്യക്തിയെ എന്റെ ജീവിതപങ്കാളിയാക്കും. അനേകർ ഇന്ന് മിശ്രവിവാഹത്തിൽ ഏർപ്പെടുന്നുണ്ടല്ലോ? അധികാരികളും മിശ്രവിവാഹിതരുടെ സമർത്ഥരായ മക്കൾക്ക് അവാർഡുകൾ വരെ നൽകി, മാനവസമൂഹത്തിൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു. ”ഭൂരിപക്ഷത്തോട് ചേർന്ന് നിങ്ങൾ തിന്മ പ്രവർത്തിക്കരുത്” എന്ന് വചനം അനുശാസിക്കുന്നു (പുറ. 23:2).
ജ്ഞാനവും വിവേകവും സമ്പത്തും പ്രശസ്തിയും കൊടുത്ത് ദൈവം അനുഗ്രഹിച്ച മഹാനായ സോളമൻ രാജാവ്, ദൈവത്തെ ധിക്കരിച്ച് അന്യവംശങ്ങളിൽ നിന്നുള്ള സ്ത്രീകളുമായി മിശ്രവിവാഹത്തിൽ ഏർപ്പെട്ടപ്പോൾ സോളമൻ രാജാവിന്റെ ഐശ്വര്യവും പ്രതാപവും രാജ്യവും ദൈവം എടുത്തുമാറ്റി. അന്യദൈവങ്ങളെ ആരാധിച്ചിരുന്ന വിജാതീയ ഭാര്യമാർ സോളമൻ രാജാവിന്റെ ഹൃദയത്തെ ഇസ്രായേലിന്റെ സത്യദൈവമായ യഹോവയിൽനിന്ന് വ്യതിചലിപ്പിച്ചു. മ്ലേഛ വിഗ്രഹങ്ങളെ ആരാധിക്കുകയും അവർക്കർപ്പിച്ച ബലിവസ്തുക്കൾ ഭക്ഷിക്കുകയും ചെയ്ത് തന്നെത്തന്നെ അശുദ്ധനാക്കി (1 രാജാ. 11:1-8), (പുറ. 34:15-18). മിശ്രവിവാഹങ്ങൾ നടത്തിയ സോളമൻ രാജാവിന്റെ പിൻതലമുറകളിൽ കൊലപാതകങ്ങളും അതിദാരുണമായ തകർച്ചകളും സത്കീർത്തി നഷ്ടവും അതീവ ദുഃഖകാരണങ്ങളുമുണ്ടായി (പ്രഭാ. 47:16-21).
അതീവ സുന്ദരിയും എല്ലാകാര്യത്തിലും വളരെ കഴിവുമുള്ള കത്തോലിക്ക പെൺകുട്ടിയെ വിജാതിയനായ മനുഷ്യൻ പ്രേമിച്ചു. അക്രൈസ്തവമായി ചില മന്ത്രത്തെക്കുറിച്ച് കേട്ടിട്ടുള്ള ഈ പെൺകുട്ടി ഭീകരരൂപങ്ങൾ സ്വപ്‌നത്തിൽ കണ്ട് പേടിച്ചുവിറക്കാൻ തുടങ്ങി. ഇവളെ എങ്ങനെയെങ്കിലും വിവാഹം ചെയ്യാൻ വേണ്ടി അവളുടെ ആഗ്രഹത്തിന് വഴങ്ങി ഈ വിജാതീയ മനുഷ്യൻ മാമോദീസാവെള്ളം തലയിലൊഴുക്കാമെന്ന് സമ്മതിച്ചു. എന്നാൽ പത്തു പതിനഞ്ചു വർഷങ്ങൾ വിവാഹജീവിതം നയിച്ച ഇവർക്ക് മക്കളൊന്നുമുണ്ടായില്ല. കാരണം ദാമ്പത്യാനുഷ്ഠാനം ശരിയായ വിധത്തിലല്ല നടത്തിയത്.
അതോടെ ഇവളുടെ മിശ്രവിവാഹ ജീവിതത്തിൽ പ്രശ്‌നങ്ങളും ദുഃഖങ്ങളും സംഘർഷങ്ങളും തിരമാലകൾപോലെ അടിച്ചുയരാൻ തുടങ്ങി. അവളുടെ മനഃസാക്ഷിയും അവളെ കുറ്റപ്പെടുത്തിയപ്പോൾ അവളുടെ ഞരമ്പുകൾ പൊട്ടി രക്തസ്രാവമുണ്ടായി, കഴിഞ്ഞ എട്ടു വർഷമായി തളർവാത രോഗിയായി കിടപ്പിലാണ്. മിശ്രവിവാഹത്തിന്റെ അതിദാരുണമായ ഇരയെന്ന് വിശേഷിപ്പിക്കാം!
വിശുദ്ധ ബൈബിൾ ജീവിതത്തിന് ആധാരമാക്കി സ്വീകരിച്ച ഒരു ദൈവ പൈതൽ ജീവിതാദർശനങ്ങൾ, പ്രവർത്തന ശൈലികൾ, തീരുമാനങ്ങൾ എല്ലാം ദൈവഹിതപ്രകാരം ക്രമപ്പെടുത്തണം.
വിവാഹജീവിതത്തിൽ പ്രവേശിക്കുവാൻ സമയമാകുമ്പോൾ, അനാദിയിലെ ദൈവം നിനക്കുവേണ്ടി, നിന്റെ ജീവിതപങ്കാളിയാകുവാൻ നിശ്ചയിക്കപ്പെട്ട വ്യക്തിയെ കാണിച്ച് തരണമേ എന്ന് മാതാപിതാക്കളോടും ബന്ധുമിത്രാദികളോടൊത്തു പ്രാർത്ഥിക്കുക. അബ്രഹാത്തിന്റെ മകനായ ഇസഹാക്കിന് വിവാഹപ്രായമായപ്പോൾ അബ്രഹാം തന്റെ ഭൃത്യനെ അയച്ച് തന്റെ ചാർച്ചക്കാരുടെ ഇടയിൽനിന്ന് റബേക്കാ എന്ന പെൺകുട്ടിയെ ഇസഹാക്കിന് ഭാര്യയായി കണ്ടെത്തി. അപ്പോൾ ബന്ധുമിത്രാദികൾ പറഞ്ഞു, ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഈ വിവാഹബന്ധത്തെക്കുറിച്ച് ഞങ്ങൾക്കൊന്നും പറയുവാനില്ല (ഉൽ. 24:1-50). ഈശോയുടെ വളർത്തുപിതാവായ, നീതിമാനും പ്രാർത്ഥിക്കുന്നവനുമായ വിശുദ്ധ യൗസേഫ് തന്റെ കുടുംബജീവിതം ആരംഭിക്കുന്നതിന് മുമ്പ് രാത്രി മുഴുവൻ പ്രാർത്ഥിച്ചു.
പരിശുദ്ധ കന്യാമറിയത്തോട് മംഗല വാർത്തയറിയിച്ച ഗബ്രിയേൽ ദൂതൻ (സന്ദേശവാഹകൻ) തന്നെ പറഞ്ഞു ”യൗസേപ്പേ, മറിയത്തെ ഭാര്യയായി സ്വീകരിക്കുവാൻ ശങ്കിക്കേണ്ട. ഇത് ദൈവഹിതമാണ്” (മത്താ. 1:19-21).
അതുകൊണ്ട്, കുടുംബജീവിതത്തിന് സമയമായിട്ട് ഒരുങ്ങുന്ന പ്രിയ ദൈവമക്കളെ, പ്രാർത്ഥിച്ച് ദൈവഹിതം അറിയുവാനുള്ള നിങ്ങളുടെ മാനുഷിക പ്രയത്‌നങ്ങൾ ഫലദായകവും അനുഗ്രഹീതവുമാകുന്നു. അങ്ങനെ ദൈവം വിളിച്ച് വിശുദ്ധീകരിച്ച് നിനക്ക് നൽകുന്ന ജീവിതപങ്കാളിയെ, മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും ഇടവകജനത്തിന്റെയും ആശീർവാദത്തോടുകൂടി നീ ഒരു ക്രിസ്തീയ കുടുംബത്തിന് അടിത്തറയിട്ടാൽ അത് ഈശോ വസിക്കുന്ന തിരുക്കുടുംബം തന്നെ ആകുന്നു.
ഫാ. ജോസഫ് പുതുശേരി SVD