This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Thursday, January 28, 2016

Maria Mana - Besy Nevil , Istanbul- Turkey


മരിയ മന പേര്  കേൾക്കുമ്പോൾ കേരളത്തിലെവിടെയോ ,ആണെന്ന് തോന്നാമെങ്കിലും ,മരിയമന സ്ഥിതി ചെയ്യുന്നത് തുർക്കിയിലാണ് .തുർക്കിഷ് ഭാഷയിൽ   mereyem ana  എന്നെഴുതുന്ന ഈ പേര് വായിക്കുന്നത് മരിയ മന എന്നാണ് .പേര് സൂചിപ്പിക്കും പോലെ പരി .കന്യകാ മറിയത്തിന്റെ ഭവനമാണ് മരിയ മന .
തുർക്കിയിൽ ,എത്തുന്നത്‌ വരെ ,കേട്ടു കേൾവി പോലുമില്ലാതിരുന്ന ,ഈ മനോഹര ഭവനത്തിൽ പോകുവാനും ഒരു ദിവസം അവിടെ ചിലവഴിക്കുന്നതിനും ഞങ്ങൾക്ക് ഭാഗ്യമുണ്ടായി .ക്രൈസ്തവ വിശ്വാസത്തിനു ,അടിത്തറയിട്ട ,അനേകം രക്തസാക്ഷികളുടെ ,ചുടു നിണം വീണ മണ്ണ് ആണ് തുർക്കിയുടേതു . ആയിരക്കണക്കിന് വർഷങ്ങൾ  പഴക്കമുള്ള അനേകം ,ദേവാലയങ്ങൾ ,ക്രിസ്തീയ പാരമ്പര്യം വിളിച്ചോതികൊണ്ട് ,ഇന്നും ഇവിടെ ഉണ്ട് .അതിൽ വളരെ  പ്രധാനപ്പെട്ട ഒന്നാണ് ,പരി .അമ്മയുടെ ഭവനം . 

മരിയമനയുടെ ചരിത്രം 

പത്തൊൻപതാം നൂറ്റാണ്ടിലാണ് ,തുർക്കിയിലെ  സെൽജുക്ക് പട്ടണത്തിൽ നിന്നു  7 km മാറി എഫെസോസിൽ മരിയ യമന കണ്ടെത്തിയത്  .അഗസ്റ്റീനിയൻ സഭയിലെ അംഗവും ,പഞ്ചക്ഷതധാരിയും ,മരിയ ഭക്തയും ആയ,വാഴ്ത്തപ്പെട്ട അന്ന കാതറിൻ എമ്മെറിച് ,എന്ന സന്ന്യാസിനിയ്ക്ക് ,കിട്ടിയ ദിവ്യ ദർശനങ്ങളിലാണ് പരി .അമ്മയുടെ ഈ ഭവനത്തെകുറിച്ച്  വിവരിക്കുന്നത് .ഈശോയുടെ ,സ്വർഗാരോഹണത്തിനു ശേഷം ,ഈശോയുടെ പ്രിയ ശിഷ്യനായ യോഹന്നനോടൊപ്പം ,എഫേസോസിൽ എത്തിയ ,പരി .അമ്മയെ ,ഈ ഭവനത്തിൽ താമസിപ്പിച്ചതിനു ശേഷമാണ് യോഹന്നാൻ തന്റെ ,ദൈവ രാജ്യ പ്രഘോഷണവുമായി യാത്ര തിരിച്ചത് ,എന്നാണു വാഴ്ത്തപ്പെട്ട കാതറിൻ എമ്മെറിച് ,തനിക്ക് ലഭിച്ച ദർശനങ്ങളിലൂടെ പറയുന്നത് .കാതെറിൻ എമെറിച്ചിന്റെ ,മരണശേഷമാണ് ,ഈ ദർശനങ്ങൾ ,എല്ലാം തന്നെ പുസ്തകമായി ,പ്രസിദ്ധീകരിച്ചത് .ഫ്രാൻസിൽ നിന്നെത്തിയ ,വിൻസിഷ്യൻ സഭയിലെ ,സന്യാസിനി ആയ marie de mandat grancey  എന്ന സന്യാസിനി ,തന്റെ മിഷണറി ,പ്രവർത്തനങ്ങളുമായി തുർക്കിയിലെ ,സ്മിർണ  എന്ന സ്ഥലത്തെ ആതുരാലയത്തിൽ ,സേവനമനുഷ്ടിച്ചു   പോരുകയായിരുന്നു . 

വാഴ്ത്തപ്പെട്ട ,കാതറിൻ എമ്മെറിച്ചിന്റെ ,പുസ്തകത്തിൽ നിന്നും മനസിലാക്കിയ വിവരങ്ങൾ അനുസരിച്ച് ,സിസ്റ്റർ മരിയ ,മാതാവിന്റെ ഭവനം താൻ സേവനമനുഷ്ടിക്കുന്ന ,സ്മിർണയ്ക്ക് സമീപത്തു തന്നെയുള്ള ഏതോ പ്രദേശത്ത് തിരിച്ചറിയുകയായിരുന്നു .അതേ തുടർന്ന് ,സിസ്റ്റർ മരിയയുടെ ,നേതൃത്വത്തിൽ പുരാവസ്തു ഗവേഷകരും ,വിൻസിഷ്യൻ സഭയിലെ പുരോഹിതരും അടങ്ങുന്ന ഒരു സംഘം ,മാതാവിന്റെ ഭവനം ,കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു .ഈ ദൌത്യത്തിലുടനീളം അവർക്ക് ,വഴി കാട്ടി ആയി നിന്നത് കാതറിൻ എമ്മെറിച്ചിന്റെ  പുസ്തകം ആയിരുന്നു .1891 ജൂലൈ മാസം  29 ന്  അന്വേഷണം ലക്ഷ്യത്തിൽ എത്തിച്ചേർന്നു .സ്മിർണയ്ക്ക് അടുത്തുള്ള സെൽജുക്ക് പട്ടണത്തിൽ നിന്നും 7 km മാറി എഫേസോസിൽ ,മല മുകളിലായി ,പരി .അമ്മ വസിച്ചിരുന്ന  സ്ഥലം കണ്ടെത്താൻ  ,അവർക്ക് സാധിച്ചു . ഇവിടെ നിന്നും ,ഒന്നാം നൂറ്റാണ്ടിലെ ഒരു ഭവനത്തിന്റെയും ,അതിനു മുകളിലായി നാലാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ,ദേവാലയത്തിന്റെയും ഭാഗങ്ങൾ ,പുരാവസ്തു ഗവേഷകർ തിരിച്ചറിഞ്ഞു . തങ്ങളുടെ അന്വേഷണം അർത്ഥം കണ്ടതിൽ ,വളരെയധികം ആഹ്ലാദവതി യായ സിസ്റ്റർ .മരിയയുടെ അടുത്ത ലക്‌ഷ്യം ,ആ ഭവനം  തന്റെ പേരിൽ വാങ്ങാനുള്ള അനുവാദം നേടുക ,എന്നതായിരുന്നു . പല വിധ തടസങ്ങൾക്കൊടുവിൽ മാസങ്ങളുടെ ശ്രമ ഫലമായി 1891 ഒക്ടോബർ 21 ന് ഭവനം  വാങ്ങുന്നതിനുള്ള അനുവാദം ലഭിക്കുകയും ,ഇതേ തുടർന്ന് അവിടെ ഒരു തീർത്ഥാടന കേന്ദ്രം ,സ്ഥാപിക്കുന്നതിനുള്ള ആഗ്രഹം തന്റെ പിതാവിനെ അറിയിക്കുകയും ,അതിനായി ആ ഭവനം ,മാത്രമല്ല  അതു നിൽക്കുന്ന മലയിലെ  മുഴുവൻ പ്രദേശങ്ങളും വാങ്ങുന്നതിനുള്ള പണം പിതാവിൽ നിന്നു ലഭിക്കുകയും ചെയ്തു .തൽഫലമായി ,ആ പ്രദേശം മുഴുവൻ ,വാങ്ങിയ  സിസ്റ്റർ മരിയ ,മാതാവിന്റെ ഭവന ഭാഗങ്ങളെ ഒരു ചെറിയ ചാപ്പൽ ആയി പുനരുദ്ധാരണം ചെയ്തു .ചാപ്പലിന്റെ നിർമാണ സമയത്ത് അപ്പസ്തോലന്മാർ സ്ഥാപിച്ച മൂന്നു കല്ലുകൾ ഭൂമിക്കടിയിൽ നിന്ന് ലഭിക്കുകയുണ്ടായി . പരിശുദ്ധ പിതാവ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പ  ,പരി .കന്യകാമറിയത്തിന്റെ ഈ ഭവനത്തെ ഒരു തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു .

ഇതേ തുടർന്ന് 1961 ഓഗസ്റ്റ്‌ മാസം 18 ാം,തീയതി വി .ജോൺ ഇരുപത്തി മൂന്നാമൻ മാർപ്പാപ്പ  ഈ തീർഥാടന കേന്ദ്രം സന്ദർശിക്കുന്നവർക്ക് ,ദണ്ഡ വിമോചനം ,വാഗ്ദാനം നല്കുകയുണ്ടായി .1967  ജൂലൈ 26 ന് പരി .പിതാവ് പോൾ ആറാമൻ  മാർപ്പാപ്പ ആണ്  ,ആദ്യമായി ഇവിടം സന്ദർശിക്കുന്ന  മാര്പ്പാപ്പ . 1979 നവംബർ മാസം മുപ്പതാം തീയതി വി  .ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും ,2006 നവംബർ 29 നു പരി .പിതാ വ് ബെനെഡിക്ററ് പതിനാറാമൻ മാർപ്പാപ്പയും ,മരിയമന സന്ദർശിക്കുകയും ദിവ്യ ബലി അർപ്പിക്കുകയും ഉണ്ടായി .ഇന്ന്  ക്രൈസ്തവരുടെ ,തീർഥാടന  കേന്ദ്രങ്ങളിൽ ,വളരെ പ്രധാനപ്പെട്ട വിശുദ്ധ  സ്ഥലമാണ് മരിയ മന . പരി .അമ്മയുടെ പാദം പതിഞ്ഞ ഈ  മണ്ണിലേക്ക് ,പല രാജ്യങ്ങളിൽ നിന്നായി  ദശ ലക്ഷ കണക്കിന് ,തീർഥാടകർ ആണ് ഓരോ വർഷവും എത്തുന്നത്‌ .

http://www.manoramaonline.com/astrology/astro-news/rebirth.html

http://www.manoramaonline.com/astrology/astro-news/rebirth.html