Thursday, March 20, 2014

"അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന്‍ ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത് ആരാണ്? മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍"(ലൂക്കാ:3;7,8).



ഏതു വർഷം ആണ് എന്ന് വ്യക്തമായി ഓർക്കാൻ പറ്റുന്നില്ല. ജീസസ യൂത്ത് ന്റെ പ്രവർത്തനമായി നടക്കുന്ന വര്ഷം. കോർ ടീം , സർവീസ് ടീം ഒക്കെ വളരെ ശക്തം. പക്ഷെ പ്രവർത്തനം എല്ലാം മന്ദഗതി. അന്നു എല്ലാരും കൂടിയത് പത്താം ക്ലാസ്സ്‌ കുട്ടികളുടെ പ്രോഗ്രാം ചെയുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആയിരുന്നു. ഞങളുടെ കോ ഓടിനെറ്റർ ചേട്ടൻ ആദ്യം ഈ വിഷയം അവതരിപ്പിച്ചു .വളരെ നല്ല വിഷയം ചർച്ചകൾ പൊടി പൊടിച്ചു.കുറേപേർ അനുകുലിച്ചു കുറേപേർ സാമ്പത്തികം കുറിച്ച് ചർച്ച ചെയ്തു. അവസാനം ഒന്നും കൈയ്യിൽ ഇല്ലെങ്കിലും ഫ്രാൻസിസ് സേവിയർനെ പോലെ ഭിക്ഷ എടുക്കാനും തീരുമാനിച്ചുു . ജീസസ് യൂത്ത് ശൈലി തന്നെ ചെയണം എന്നാ ശക്തമായി വാദിച്ചവരെ വചനം കൊണ്ട് അടിച്ചു വിഴ്ത്തി പുതിയ ശൈലി രൂപപെടുത്തി . പക്ഷെ അന്നത്തെ മീറ്റിങ്ങിൽ പങ്കെടുത്തവരിൽ മിക്കവരും നേരത്തെ പ്ലാൻ ചെയ്തു തന്നെ ആയിരുന്നുവന്നിരുന്നത് . ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് നേരത്തെ കണക്കു കൂട്ടി എത്തിയവർ അവരുടെ പ്ലാനുകൾ ഫലമണിയിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. അവിടെ മുതൽ ആണോ ഒരു ഗ്രൂപ്പിസം വളർന്നു തുടങ്ങിയത് എനിക്ക് അറിയില്ല. എന്ത് ആയാലും അവിടെ ടീം ന്റെ ഉള്ളിൽ ഒരു ടീം രൂപപെട്ട്. പ്രോഗ്രാം കോഡിനെറ്റർ , മ്യൂസിക്‌ ടീം എല്ലാം സ്വന്തം ആളുകളെ കുത്തി നിറച്ചു . ക്ളാസുകൾ എടുക്കാൻ പേരുകൾ ഇട്ടു എല്ലാരും അവർ അവരവർക്ക്‌ ഇഷ്ടം ഉള്ളത് വീതിച്ചു എടുത്തു.കുറച്ചു പേരുടെ അഭിപ്രായം മാനിച്ചു കുറച്ചു ക്ളാസുകൾ പുറത്തും കൊടുത്തു. എല്ലാം അങ്ങനെ പ്രീ - പ്ലാൻടായിരുന്നു .ഒരു പക്ഷെ കര്ത്താവിന്റെ പ്ളാൻ മാത്രം തിരക്കുന്നതിനായി ആരും ശ്രമിച്ചില്ല എന്ന് വേണം പറയാൻ . അന്നത്തെ മീറ്റിങ്ങിനു ശേഷം കുറേപേരെ പിന്നിട് ഞാൻ കൂട്ടായ്മയിൽ കണ്ടിട്ടില്ല . തനി നാടൻ ഭാഷയിൽ പറയുകയാണെങ്കിൽ അവരെ ചവിട്ടി പുറത്താക്കിയെന്ന് പറയാം. പക്ഷെ അന്ന് ചവിട്ടി പുറത്താക്കിയവർ ഇന്നു അവരുടെ മേഖലയിൽ വളർന്നു പന്തലിച്ചു. ഇന്നു അവർ ഗൾഫ്‌ മേഖലയിൽ ഇന്നും ഈശോയെ പങ്കു വെയ്ക്കുന്നു . ഗ്രൂപ്പ്‌ കളിച്ചവർ ആരും തന്നെ ഇന്നു സഭയിൽ പോലും ഇല്ല . പലരും സഭ വിട്ടു പല സഭകളിൽ പോയി. അതിൽ പല വ്യക്തികൾ സഭാക്കെതിരായും ഇന്നു പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു , എന്തു ആയിരുന്നു സത്യം എന്ന്ഇപ്പോൾ കാലം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു . ഇനി ഞാൻ വിഷയത്തിലേക്ക് വരാം .
പ്രോഗ്രാം തുടങ്ങി, ഈശോയുടെ കരുണയാൽ അന്നു ഒത്തിരി കുട്ടികൾ പ്രോഗ്രാമ്മിനു വന്നു . ഞങൾ പ്രതിക്ഷിച്ചതിലും കുടുതൽ കുട്ടികൾ എത്തിച്ചേർന്നു .ക്ലാസ്സുകൾ പുരോഗമിച്ചു കൊണ്ടിരുന്നു .എല്ലാരും ഒരേ സ്വരത്തിൽ "പ്രൈസ്‌ ദി ലോർഡ്‌ " പറയുവാനും പാടുവാനും പ്രർതിക്കുവനുമൊക്കെ തുടങ്ങി.പക്ഷെ ആദ്യത്തെ രണ്ടു ദിവസം ഒരു ചലനവും ഉണ്ടായില്ല . ക്ലാസുകളിലോ ആരാധനയിലോ ഒരു മാറ്റം കാണാൻ സാധിച്ചില്ല . മാത്രമല്ല നേതൃതത്തിൽ നില്കുന്ന വ്യക്തികളിൽ പോലും പരസ്പര ഐക്യം കാണാൻ സാധിച്ചില്ല അതൊക്കെ തന്നെകൊണ്ട് ആദ്യ ദിനങ്ങളിൽ പ്രോഗ്രാം വിജയം ആക്കാൻ ആർക്കും സാധിചിരുന്നില്ല്ല . .അന്ന് ഒരു കാര്യം എനിക്ക് മനസിലായി പരിശുധത്മാവ് ഐക്യത്തിന്റെ ആത്മാവ് ആണെന്ന് . എല്ലാരുടെയും ചാർട്ടെട് പ്ളാൻസ് എല്ലാം പൊളിഞ്ഞു. അന്നത്തെ മദ്യസ്ഥ പ്രാത്ഥന ടീമിന് ഒരു മെസ്സേജ് കിട്ടി, ഗ്രൂപ്പ്‌ ലീടെഴു്സ് എല്ലാരും അനുരഞ്ജനപെടാൻ ,അന്നു രാത്രി ഒരു അത്ഭുതം അവിടെ നടന്നു. ഗ്രൂപിന്മേൽ ഗ്രൂപ്പ്‌ ആയവർ, പ്രതേകിച്ചു ഗ്രൂപ്പ്‌ കളിച്ചവർ എല്ലാവരും ഒരുമിച്ചു കുടി ദിവ്യകാരുണ്യത്തിന്റെ മുൻപിൽ പരസ്പരം ക്ഷമ ചോദിച്ചു മാത്രമല്ല എല്ലാരും പരസ്പരം കാലുകളിൽ കെട്ടിപിടിച്ചു കരഞ്ഞു ക്ഷമ ചോദിച്ചു, എല്ലാരും അനുരഞ്ജനപെട്ട അന്ന് രാത്രിയിൽ ആ ഒരു ശുശ്രുഷ കഴിഞ്ഞതും പരിശുധത്മാവ് ശക്തമായി അടയാളങ്ങളിലൂടെ സംസാരിക്കാൻ തുടങ്ങി,അനേകം പേർ ഭാഷവരത്തിൽ സ്തുതിക്കുവാൻ തുടങ്ങി. അന്ന് രാത്രി അഭിഷേകത്തിന്റെ രാത്രി ആയിരുന്നു, അഭിഷേകം അഗ്നി പോലെ ചൊരിഞ്ഞു. അന്ന് അനേകം കുട്ടികൾക്ക് രോഗ സൗഘ്യം കിട്ടുക ഉണ്ടായി.
പ്രിയപെട്ടവരെ ഇത്രയും പറയാൻ കാരണം, നമുടെ ഒക്കെ ജീവിതത്തിൽ നിരവധി അനുഗ്രഹങ്ങൾ ദിനം പ്രതി തമ്പുരാൻ നമുക്ക് തരുന്നുണ്ട് , ഇന്നും അത്ഭുതങ്ങൾക്കും , അടയാളങ്ങൾക്കും ഒരു കുറവും വന്നിട്ട് ഇല്ല എന്നിട്ടും നമുടെ ഒക്കെ ജീവിതത്തിൽ എത്ര അത്ഭുതം നടന്നാലും അടയാളം നടന്നാലും നാം മനസിലാക്കാറില്ല . ഇന്നു നമുക്ക് ഒക്കെ ഒത്തിരി സമയം കിട്ടാറുണ്ട് പ്രാത്ഥനക്കായി . എന്നാൽ ഇതു വായിക്കുന്ന എത്രപേർ ഉണ്ട് ഒരു 10 മിനിറ്റ് സമയം ഈശോയുടെ കൂടെ ഇരിക്കാൻ സമയം കണ്ടെത്തുന്നവർ . നമുക്ക് ഇന്നു സമയം കിട്ടിയാൽ ആദ്യം നാം ടൈപ്പ് ചെയുക കമ്പ്യൂട്ടറിൽ ഫേസ്ബുക്ക് .കോം ഇന്നു ആയിരിക്കും. ഈ ഒരു നോന്പു സമയം നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും കര്ത്താവിനു വേണ്ടി മാറ്റി വയ്ക്കാം .
ഒരു വിഷയം കുടി ഞാൻ പറഞ്ഞ അനുഭവത്തിൽ ഉള്ളത് കൊണ്ട് ഞാൻ അതു ഷെയർ ചെയാൻ ആഗ്രഹിക്കുന്നു.
അറിവുണ്ടെന്നു ഭാവിക്കുന്നവരെ ബോധവത്ക്കരിക്കുക എന്നത് ഏറെ ശ്രമകരമായാതിനാല്‍, അവരുടെ അവിവേകത്തെ ദൈവജനത്തിനു വെളിപ്പെടുത്തികൊടുക്കുകയാണ് കൂടുതല്‍ ഗുണകരം. ഇതിലൂടെ അനേകരെ രക്ഷയിലേക്കു നയിക്കാന്‍ കഴിയും എന്നതാണ് ഇതുവരെയുള്ള അനുഭവത്തില്‍നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്! അത് കൊണ്ട് തന്നെയാണ് ഞാൻ എഴുതാൻ തീരുമാനിച്ചതും.ഒന്നു രണ്ടു കാര്യങ്ങൾ കൂടി ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു
ലീഡർഷിപ്പ് (Leadership)
പ്രാത്ഥന നയിക്കുന്നവർ അല്ലെങ്കിൽ വചനം പ്രസംഗികുന്നവർ(എല്ലാവരും അല്ല കുറെപേർ ) പ്രതേകിച്ചു നാം പറയുന്നതു കേൾക്കാൻ പത്തു പേർ ഉണ്ട് എങ്കിൽ പറയുകേ വേണ്ട പിന്നെ അവിടെ എന്താണ് സംഭാവിക്കുന്നതെന്ന് . അവിടെ പുതിയ ആളുകൾ ആണ് കേള്ക്കാൻ വന്നിരിക്കുന്നത് എങ്കിൽ നമ്മൾ പറയുന്നത് മാത്രം ആണ് സത്യം. മുകളിൽ പറഞ്ഞ അനുഭവത്തോടു ചേർത്ത് വച്ച് ഒരു വസ്തുത പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശുധാത്മാവ് എന്നു പറയുന്നത് നിങളുടെ ഇഷ്ട്ടത്തിന് എടുത്തു ഇപയോഗികു്ന്നതിനു ഒരു വസ്തുവോ സാധനമോ അല്ല.(അപ്പൊ 5: 1.11 ) (അനന്യസ് പരിശുധത്മവിനോട് കള്ളം പറഞ്ഞപ്പോൾ അല്ലെങ്കിൽ പരിശുധാത്മാവിനു ഇഷ്ടം ഇല്ലാതതു പ്രവര്ത്തിച്ചപ്പോൾ എന്ത് സംഭവിച്ചു എന്ന് വ്യക്തമായി പറയുന്നു )
"തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം"(ഏശയ്യാ:5;20). ഈശോ പറയുന്നത് കേട്ട് മുന്നോട്ട് പോകേണ്ടവരാണ് നാം . ഒരു വചനം കൂടെ പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു."ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം"(റോമാ:13;7).
"പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. അവര്‍ അശ്രദ്ധമായിട്ടാണ് എന്‍റെ ജനത്തിന്‍റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കെ സമാധാനം സമാധാനം എന്ന്‍ അവര്‍ പറയുന്നു"(ജറെ:6;13,14).
തിന്മയ്ക്കെതിരെ ഏറ്റവും തീക്ഷണതയോടെ പ്രതികരിച്ച ഏലീയാ പ്രവാചകനെ ആഗ്നേയരഥത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു സംവഹിച്ചുകൊണ്ടാണ് കര്‍ത്താവു ബഹുമാനിച്ചത്! സകല ദൈവജനത്തിനുമുള്ള ദൃഷ്ടാന്തമാണ് ഏലിയാ പ്രവാചകന്‍! തിന്മയെക്കെതിരെ മയമില്ലാതെ എതിരിടുന്നവനെ സ്വര്‍ഗ്ഗം ബഹുമാനിക്കും. അത് കൊണ്ട് തന്നെ ഞാൻ ശക്തമായി സംസാരിക്കുന്നത്ത് .
"അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന്‍ ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത് ആരാണ്? മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍"(ലൂക്കാ:3;7,8")
നിങ്ങളുടെ അഹങ്കരാത്തിന്റെ കൊമ്പുകൾ ഈശോയുടെ രക്തത്താൽ ഒടിയണം അതിനു വേണ്ടി ആണ് ഞാൻ ഇതു പറയുന്നത്. ഒന്നു രണ്ടു ഉദാഹരണം ഞൻ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു .
യോഹന്നാന്‍റെ പ്രവര്‍ത്തികളെ എങ്ങനെയാണ് സ്വര്‍ഗ്ഗം വിലമതിച്ചത് എന്നറിയണമെങ്കില്‍ യേശു അവനെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി: "ഞാന്‍ നിങ്ങളോടു പറയുന്നു, സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല"(ലൂക്കാ:7;28). തിന്മകളെ മുഖത്തുനോക്കി എതിര്‍ത്തിട്ടുള്ളവരെ സ്വര്‍ഗ്ഗം മാനിച്ചിട്ടുമുണ്ട്! തെറ്റു ചെയ്യുന്നവര്‍ എത്ര ഉന്നതരായിരുന്നാലും എതിര്‍ക്കുന്നവനാണ്‌ ക്രിസ്ത്യാനി. ഇതു പ്രവാചകന്മാര്‍ക്കു മാത്രമുള്ള ദൌത്യമാണെന്ന് ആരും ധരിക്കരുത്. എല്ലാ ദൈവമക്കളോടും വചനം ആവശ്യപ്പെടുന്നത് ഇതുതന്നെയാണ്! അപ്പസ്തോലനായ പൗലോസ് ഉപദേശിക്കുന്നു: "അന്ധകാരത്തിന്‍റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍. അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ"(എഫേ:5;11,12). അടി വര ഇട്ടു ഞാൻ ഓർമിപ്പിക്കുന്നു .
ഈ അടുത്ത കാലത്തായി ചിലർ പ്രയർ ചെയ്യുന്നത്‌ കേൾക്കുമ്പോൾ തോന്നാറുണ്ട് ഈശോ സൂപ്പർ മാർക്കറ്റ്‌ നടത്തുന്നതു പോലെ. നമ്മ്മുടെ ലൗകിക ആവശ്യങ്ങൾ മാത്രം പറഞ്ഞു പ്രാർത്ഥിക്കുന്ന രീതി . ഞാൻ പറയുന്നത് എല്ലാവരെയും ഉധേശിച്ചല്ല എന്നാൽ ഈ അടുത്തകാലത്തായി നാം കാണുന്ന അത്മീയരിൽ ഏറെക്കുറെ പേരും അങ്ങനെ തന്നെയാണ് .നിങ്ങൾ നില്ക്കുന്ന സ്ഥലം സൂപ്പർ മാർക്കറ്റ്‌ അല്ല എന്ന്‌ ഞാൻ ഓർമപ്പെടുത്തുന്നു . എവിടെ ആരു സംസാരിച്ചാലും എപ്പോൾ സംസാരിച്ചാലും ശ്രദ്ധി ക്കുന്ന്ന ഒരു വാക്ക് അന്നു "ഞാൻ".
ഒരിക്കൽ പ്രാർത്ഥന നയിക്കുന്ന ഒരു സഹോദരി വിളിച്ചു പറയുന്നത് കേട്ട് ഞാൻ ഇന്നു നോന്പു ആണെന്നൊക്കെ .അതെ ദിവസം തന്നെ പറയുന്നത് കേട്ട് ഞാൻ ഇന്നു ഇരുനൂറു കൊന്ത പഠിക്കാൻ ആഗ്രഹിക്കുന്നു നിങൾ എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നൊക്കെ .ഇതൊക്കെ എല്ലാരേയും അറിയിക്കേണ്ട ആവശ്യമുണ്ടോ ? വിശുദ്ധ ഗ്രന്ഥത്തിൽ പ്രത്യേകം പറയുന്നുണ്ട് നാം ചാക്കുടുതും ചാരം പൂശിയും വാതിലടച്ചു രഹസ്യമായി വേണം പ്രാർത്ഥിക്കേണ്ടതു പ്രാർത്ഥന എന്ന് പറയുന്നത് നാമും കർത്താവുമായി മാത്രം ഉള്ള ബന്ധം ആയിരികണം അല്ലാതെ ഞാൻ ഞാനിങ്ങനെ ഒക്കെ ആണ് പ്രാർത്ഥിക്കുന്നത്‌ എന്നു സമുഹത്തെ അറിയിക്കേണ്ട ആവശ്യമുണ്ടോ ?."പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. അവര്‍ അശ്രദ്ധമായിട്ടാണ് എന്‍റെ ജനത്തിന്‍റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കെ സമാധാനം സമാധാനം എന്ന്‍ അവര്‍ പറയുന്നു"(ജറെ:6;13,14). "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ:23;13,14) നീ പ്രാത്ഥനകു്ബോൾ നിന്റെ കതകു അടച്ചു രഹസ്യത്തിൽ പ്രാത്ഥന നടത്തണം. രഹസ്യം അറിയുന്ന നിന്റെ പിതാവ് നിന്റെ പ്രാത്ഥന കേൾക്കും . നമ്മുടെ അത്മിയത പുരപുറത്ത് വിളിച്ചു പറയണ്ടത് അല്ല. നമ്മുടെ പ്രവർത്തിയിൽ പ്രഖോഷിക്കപെടണം അതാണ് നമുടെ വചനം നമ്മെ ഓർമപെടുത്തുന്നത് . "അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന്‍ ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത് ആരാണ്? മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍"(ലൂക്കാ:3;7,8). നിങളുടെ കപടതയെ തിരിച്ചു അറിഞ്ഞു കഴിഞ്ഞു . അനുതപിച്ചു കര്ത്താവിന്റെ പക്കൽ കടന്നു വരുവിൻ . എല്ലാം എന്റെ മാത്രം എന്റെ സ്വന്തം എന്നാ ചിന്തകൾ ദുരെ എറിയുവിൻ. സ്വന്തം പബ്ലിസിറ്റി പ്രതീക്ഷിച്ചു വചനം പറയുന്നവർ ഒന്നോർക്കുക . നിങളുടെ ഉള്ളിൽ ഉള്ളത് അല്ല കര്ത്താവിൽ നിന്നുള്ളതാണ് ഒരു സഭയിൽ സംസരികേണ്ടത്. വിവേകത്തോടും പരിശുദ്ധൻ പറയുന്നത് ആണോ ഞാൻ സംസാരികുന്നത്‌ എന്ന് ചിന്തികുന്നതു നല്ലത് ആയിരിക്കും .ജനങ്ങളുടെ ഹൃദയങ്ങളിൽ പതിയണം എങ്കിൽ അവൻ ആകണം സംസാരിക്കേണ്ടത് , അവന്റെ പേര് ആണ് ഹോളി സ്പിരിറ്റ്‌. .ഒരു പക്ഷെ നിങ്ങൾ പറയുന്നത് കേൾക്കുന്നവർ അവരുടെ ഹൃദയത്തിൽ ഗ്രഹികണം എന്ന് ഇല്ല. സ്വന്തം പബ്ലിസിറ്റി മാത്രം ലക്‌ഷ്യം വച്ച് ആണ് മുന്നോട്ടു പോകുന്നതു എങ്കിൽ ഇന്നു ഇവിടെ നാളെ മറ്റു സഭകളിൽ ചാടി പോയി കൊണ്ട് ഇരിക്കും."ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍തന്നെ വിധിക്കുവിന്‍. എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല"(അപ്പ. പ്രവര്‍:4;19,20).
"ഞാൻ" എന്ന ചിന്ത മാറ്റി വച്ച് "നമ്മൾ" എന്ന് ചിന്തികണം ഒരു ലീഡർ,"നമ്മൾ" എന്ന് ചിന്തിക്കാൻ പറ്റണം. നമുക്ക് അങ്ങനെ പറ്റുന്നില്ല എങ്കിൽ ഇനിയും നമ്മിൽ പരിശുധാത്മാവ് അല്ല സംസാരിക്കുന്നതെന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു .
2. എളിമ
"പത്രോസും അപ്പസ്തോലന്മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്"(അപ്പ. പ്രവര്‍:5;29)
അവിടുന്ന് തന്റെ ഭുജംകൊണ്ടു ശക്തി പ്രകടിപിച്ചു.ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിക്കുന്നു. (ലൂക്കാ 1.51)
ഒരിക്കൽ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന ഒരു സഹോദരി എന്നോട് ഷെയർ ചെയ്തതു ഞാൻ ഇപ്പോൾ ഓർക്കുന്നു പ്രാർത്ഥന കൂട്ടായ്മയിൽ അവർ ഭാഷവരത്തിൽ സ്തുതിക്കുമ്പോൾ മറ്റു പലര്ക്കും കേൾക്കുമ്പോൾ കൂടെ ഉള്ളവര്ക് അതു അരോജകമായി തോന്നുന്നു എന്ന്‌ നേതൃസ്ഥാനം വഹിക്കുന്ന ഒരു വ്യക്തി പറഞ്ഞത്രേ . അന്ന് എന്നെ വിളിച്ചു കരഞ്ഞ ആ സഹോദരി ഇന്നും പ്രയർ കൂട്ടായിന്മയിൽ സ്തുതിക്കാൻ തയ്യാറാകാറില്ല . നാം ചിന്തിക്കാതെ സംസാരിക്കുന്ന വാക്കുകൾ അനേകർക്ക് ഇടർച്ച ഉണ്ടാക്കുന്നു എങ്കിൽ നമ്മുടെ നാവും ഹൃദയവും പരിശുധാതമാവിനാൽ വിശുദ്ധികരിക്കാൻ നാം അനുതപിച്ചുു നിരന്തരം പ്രാർഥിക്കെണ്ടിയിരിക്കുന്നു . പരിശുധാത്മാവിനു എതിരെ ചെയുന്ന പാപങ്ങൾ ഒരിക്കലും ക്ഷമിക്കുകയില്ല എന്ന വചനഭാഗം ഞാൻ അടിവരയിട്ടു ഓർമിപ്പിക്കുന്നു .
നമ്മുടെ ഒക്കെ കൂട്ടായ്മയില നിന്ന് നിന്നോ ഒരാൾ എങ്കിലും മാറിപോയാൽ മറ്റേതെങ്കിലും മിനിസ്ട്രിയിൽ പോയിട്ടുണ്ടെങ്കിൽ ഈഒരു വചനം ധ്യാനിച്ചാൽ മനസ്സിൽ ആകും. എവിടെയാണ് നമുക്ക് പറ്റിയ ഒരു തെറ്റ്. അങനെ ഒരാൾ മാറി പോയാലോ പിന്നെ അയാളെ തിരിച്ചു കൊണ്ട് വരാൻ ശ്രമികുകയോ നാം ചെയ്യാറില്ല എന്നതാണ് സത്യം . നമ്മെ സംബന്ധിച്ചിടന്തോളം പിന്നീടു ആ വ്യക്തി ശത്രു പക്ഷത്തു ആയികഴിഞ്ഞിരിക്കുന്നു , അവരെ ഒന്ന് കണ്ടാൽ കൂടി വിളിക്കാൻ തയ്യാറാകാത്തത് ഒരു ആതമീയനു ചേർന്നത്‌ ആണ്ണോ?
. നഷ്ടപ്പെട്ട് പോയ ആടിനെ അന്വേഷിച്ചവൻ ആണ് നമുടെ ഗുരു. അവന്റെ മനോഭാവം ആണ് വേണ്ടതു ."കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ:23;13,14). നഷ്ടപ്പെട്ട് പോയവർക്ക്‌ വേണ്ടി പ്രാർത്ഥിക്കുകയോ അവരെ സ്നേഹികുകയോ ചെയാൻ നമുക്ക് പറ്റുനില്ല എങ്കിൽ ഈ വേഷം കെട്ടു ആർക്കു വേണ്ടി ? എന്തിനു വേണ്ടി.? അനുതപിച്ചു കുമ്പസരിച്ചു പാപത്തെ ഏറ്റു പറഞ്ഞു അവര്ക് വേണ്ടി ഒരു നോന്പ് എടുത്തു പ്രയർ ചെയാൻ കഴിയണം "നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശ്യരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്"(മത്താ:23;27,28).
നമ്മുടെ കൂട്ടായ്മകളിൽ നേതൃസ്ഥാനം വഹിക്കുന്ന ഒന്നും വിട്ടു കൊടുക്കാൻ താല്പര്യം ഇല്ലാത്ത മനസുകളെ കുറിച്ചാണ് ഞാൻ മുകളിൽ പറഞ്ഞത് . "ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം"(റോമാ:13;7). ഒരു വചനംകൂടി കണ്ടിട്ട് വിവരണത്തിലേക്കു കടക്കാം: "അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍; അതിനു ഫലമുണ്ടാകും. ദൈവഭക്തനു നന്മ ചെയ്‌താല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍നിന്നല്ലെങ്കില്‍ കര്‍ത്താവില്‍നിന്ന്‍"(പ്രഭാഷകന്‍:12;1,2). ഗൌരവകരമായി ചിന്തിക്കേണ്ടതും പരസ്പരം പൂരകങ്ങളുമായ രണ്ടു വചനഭാഗങ്ങളാണ് ഇവ. ദൈവവചനം പ്രഘോഷിക്കപ്പെടാന്‍വേണ്ടി മാത്രമുള്ളതല്ലെന്നും അത് ജീവിതത്തില്‍ പകര്‍ത്തുകയാണ് ആദ്യം വേണ്ടതെന്നും നാം മനസിലാക്കണം - ഞാൻ പറയുന്നത് മാത്രം കേൾക്കണം അല്ലാത്തവർ പുറത്തു നിലക്ക്ട്ടെ ഈ മനോഭാവമാണ് നാം മാറ്റേണ്ടതു .എന്റെ പിതാവിനാൽ ആകര്ഷിക്കപെടാതെ ഒരാളും കർത്താവിനെ അനേഷിച്ചു ഒരു കൂടയ്മയിലും വരില്ല എന്ന സത്യം വചനം ഓർമിപിക്കുന്നു . സമർപ്പണം ഉള്ള എല്ലാ ഗ്രൂപ്പ്‌ ഉം പടർന്നു പന്തലിക്കുന്നു.പക്ഷെ നമ്മൾ എന്നും തുടങ്ങി അടുത്ത് തന്നെ നില്കുന്നു,
"ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്"(ഹെബ്രാ:4;12). ഈ വചനം മായംചേര്‍ക്കാതെ പ്രസന്ഗിച്ചാൽ , അതു പലരെയും മുറിപ്പെടുത്തും എന്നകാര്യത്തില്‍ തര്‍ക്കമില്ല! പലരുടെയും ജീവിതത്തില്‍ ചേര്‍ത്തുവച്ചിരിക്കുന്ന പലതും മുറിച്ചുമാറ്റാത്തിടത്തോളം തങ്ങളുടെ രക്ഷ സാധ്യമാകില്ലെന്ന യാഥാര്‍ത്ഥ്യം ഇവര്‍ തിരിച്ചറിയുന്നില്ല. വചനമാകുന്ന വാള്‍ കടന്നുവന്ന് മുറിക്കേണ്ടവയെ മുറിക്കുമ്പോള്‍ ചോരപൊടിയുക എന്നത് സ്വാഭാവികം! ഇത്തരത്തില്‍ ചിന്തപ്പെടുന്ന രക്തം തങ്ങളുടെ രക്ഷയ്ക്കാണെന്നും നാശത്തിനല്ലെന്നും പിന്നീടിവര്‍ തിരിച്ചറിയും!
യേശു അവരെ അടുത്ത് വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്തം പുലര്ത്തുന്നുവെനും അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾ അറിയാമല്ലോ.നിങ്ങളുടെ ഇടയിൽ അങ്ങനെ ആകരുത് ; നിങ്ങളിൽ വലിയവാൻ ആകുവാൻ ആഗ്രഹിക്കുന്നവൻ സുശ്രുഷകൻ ആകേണം.നിൻ ങ്ങളിൽ ഒന്നാമൻ ആകുവാൻ ആഗ്രഹിക്കുന്നവാൻ എല്ലാവർക്കും ദാസനാകേണം (മാർകോസ് 10:42-44)

0 comments:

Post a Comment