Wednesday, December 30, 2015

യുദ്ധവും പ്രകൃതിദുരന്തവും; ഈ നൂറ്റാണ്ടിനെ കുറിച്ച്‌ നോത്രദാമസ്‌ പ്രവചിച്ചത്‌...!

യുദ്ധവും അക്രമവും പ്രകൃതി ദുരന്തങ്ങളും മദ്ധ്യേഷ്യയിലെ പ്രശ്‌നങ്ങളും ലോകത്തെ ഞെട്ടിച്ചുകൊണ്ട്‌ പടരുമ്പോള്‍ ഈ നൂറ്റാണ്ടില്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രവാചകന്‍ നോത്രദാമസ്‌ പ്രവചിച്ചിരുന്നതായി വിവക്ഷിക്കല്‍. സുനാമിയും, അഗ്നിപര്‍വ്വത സ്‌ഫോടനവും പോലെയുള്ള പ്രകൃതി ദുരന്തത്തിന്‌ പുറമേ മദ്ധ്യേഷ്യയില്‍ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികള്‍ നടത്തുന്ന മനുഷ്യക്കുരുതിയും സിറിയക്കാരുടെ മെഡിറ്ററേനിയന്‍ കടലിലൂടെയുള്ള പലായനവുമെല്ലാം ഇദ്ദേഹം പ്രചവിച്ചിരുന്നത്രേ.
ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ പ്രത്യേകത ഭൗതീകവാദത്തിന്‌ ഊന്നല്‍ കൊടുത്തു കൊണ്ട്‌ ഉദയം ചെയ്‌തിട്ടുള്ള അന്തിക്രിസ്‌തുവാണെന്നാണ്‌ പറയുന്നത്‌. 1555 ല്‍ പ്രസിദ്ധീകരിച്ച ലെസ്‌ പ്ര?ഫസീസ്‌ ആദ്യ പുസ്‌തകത്തിലെ ശ്‌ളോകങ്ങള്‍ക്ക്‌ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചേര്‍ത്ത്‌ വിശകലനം ചെയ്യുകയാണ്‌ തിയോളജിസ്‌റ്റുകള്‍. ഫ്രഞ്ച്‌ അപ്പോത്തിക്കരിയും പ്രവാചകനുമായ നോത്രദാമസ്‌ അണുബോംബ്‌ സ്‌ഫോടനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രവചിച്ചിരുന്നത്രേ.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്‌നമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്‌ മൂന്നാം ലോകമഹായുദ്ധവും അന്തിക്രിസ്‌തുവിന്റെ ഉദയവുമാണ്‌. റഷ്യയേയും ചൈനയേയും മുന്‍ നിര്‍ത്തി അന്തിക്രിസ്‌തു ആശയം കമ്യൂണിസമാണെന്ന വിലയിരുത്തലുമുണ്ട്‌. മത കേന്ദ്രീകൃത ആശയങ്ങള്‍ക്ക്‌ അവസാനമാകുമെന്നും ലോകത്തെ പ്രമുഖ മതങ്ങളുടെ നേതൃവാഴ്‌ചയ്‌ക്ക് അവസാനമാകുമെന്നും പറഞ്ഞിട്ടുണ്ട്‌.
ഭൗതീകവാദത്തില്‍ ഊന്നിയ ആശയങ്ങള്‍ അന്തിക്രിസ്‌തു വികസിപ്പിക്കുമെന്നും അത്‌ ജനങ്ങളെ നിയന്ത്രിക്കും. ഏഷ്യയേയും മദ്ധ്യേഷ്യയേയും വിഴുങ്ങുന്ന അന്തിക്രിസ്‌തു പതിയെ യൂറോപ്പിനെയും ബാധിക്കും. അന്തിക്രിസ്‌തു ആശയങ്ങള്‍ വ്യാഖ്യാനിച്ച്‌ വിവിധ രാഷ്‌ട്രീയ അധികാര സ്‌ഥാപനങ്ങള്‍ വരും. പാശ്‌ചാത്യരാജ്യങ്ങളുടെ ചിന്തകളെ സ്വാധീനിച്ചിലരുന്ന ആശയം വികസിപ്പിച്ച പുരാതന റോമാക്കാരന്റെ കല്ലറ കണ്ടെത്തയതിന്‌ തൊട്ടു പിന്നാലെ അവസാന പോപ്പിനെ തെരഞ്ഞെടുക്കപ്പെടും. ഇത്‌ മിക്കവാറും ഫ്രഞ്ചുകാരനായിരിക്കും. നീല കണ്ണുകളോട്‌ കൂടിയ കറുത്ത വര്‍ഗ്ഗക്കാരനായിരിക്കും ഇത്‌. ഇയാള്‍ അപകീര്‍ത്തിക്കിരയാകുമെന്നും പറയുന്നു.
പ്രകൃതിദുരന്തങ്ങളും മനുഷ്യന്‍ വിതയ്‌ക്കുന്ന നാശങ്ങളും ഒരുപോലെയുണ്ടാകും. ആകാശവും സാഗരവും ഒരുപോലെ കരയെ ആക്രമിക്കും. ഈ പ്രകൃതി ദുരന്തത്തിന്റെ കാരണം കണ്ടെത്താനാകാതെ മനുഷ്യന്‍ വലയും. പ്രശ്‌നങ്ങളുടെ ഇടയില്‍ ലോക നേതാക്കള്‍ വ്യാപകമായി കൊല്ലപ്പെടും. ഇത്‌ അധികാര വടംവലിയിലേക്ക്‌ നീങ്ങും. എല്ലാം ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്ന അന്തിക്രിസ്‌തു ഒഴികെ എല്ലാവരും ഇതില്‍ പങ്കാളിയാകും. വര്‍ഷങ്ങളോളം നിശബ്‌ദമായി എല്ലാം ആസൂത്രണം ചെയ്യുന്ന അന്തിക്രിസ്‌തു അവസരം വരുമ്പോള്‍ അധികാരങ്ങള്‍ പിടിച്ചെടുക്കും.
ഏഷ്യയില്‍ ആദ്യം സ്വന്തം ഇടമുണ്ടാക്കുന്ന അന്തിക്രിസ്‌തു മദ്ധ്യേഷ്യയിലും പിടിമുറുക്കും. ഈ സമയങ്ങളില്‍ ഭൗമപരമായ അനേകം പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. പല ഭൂകമ്പങ്ങളും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും കാലാവസ്‌ഥയേയും സാമ്പത്തിക രംഗങ്ങളെയും പിടിച്ചു കുലുക്കും. ക്ഷാമം, വരള്‍ച്ച തുടങ്ങിയവ ഉണ്ടാകും. പാശ്‌ചാത്യ രാജ്യങ്ങളും മദ്ധ്യേഷ്യയുമായിരിക്കും കൂടുതല്‍ ദുരിതം അനുഭവിക്കുക. ആഭ്യന്തര കലാപങ്ങളും കടല്‍മാര്‍ഗ്ഗം ഉള്‍പ്പെടെ ജനങ്ങളുടെ പലായനങ്ങളും പതിവാകും. സാമൂഹ്യമായ ഇത്തരം അസ്‌ഥിരതകളായിരിക്കും അന്തിക്രിസ്‌തുവിന്റെ ഭരണത്തിന്‌ കാരണമാകുക. മദ്ധ്യ യൂറോപ്പ്‌, ദക്ഷിണ യൂറോപ്പ്‌, മെഡിറ്ററേനിയന്‍ ഭാഗത്തിന്റെ കിഴക്കന്‍ വശങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകും. ഈ സമയത്ത്‌ ജനങ്ങളെ രക്ഷിക്കാന്‍ എന്ന വ്യാജേനെ അന്തിക്രിസ്‌തു സഹായവുമായി എത്തും.
ലോകനേതാക്കള്‍ കൊല്ലപ്പെടുന്നതിനൊപ്പം ധൂമകേതു ഉദയം ചെയ്യും. എവിടെയാണ്‌ നേതാക്കള്‍ കൊല്ലപ്പെടാന്‍ പോകുന്നതെന്ന കൃത്യമായ സൂചന ഈ നക്ഷത്രം നല്‍കും. മദ്ധ്യേഷ്യയെ ആയിരിക്കും ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ പിടികൂടുക. ഇവിടെ വിളനാശവും പട്ടിണിയും പ്രശ്‌നമുണ്ടാക്കും. ധൂമകേതു ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാല്‍ അഞ്ഞൂറ്‌ ദിവസത്തേക്ക്‌ അത്‌ തുടരും. ഒരു നേതാവിന്റെ തെറ്റിദ്ധാരണ ഒരു അന്താരാഷ്‌ട്ര പ്രശ്‌നത്തിലേക്ക്‌ നയിക്കും. രണ്ടു വന്‍ ശക്‌തികള്‍ തമ്മിലുള്ള ആശയപ്പൊരുത്തക്കേടായിരിക്കും ഇതിന്‌ കാരണം. ഇത്‌ അഴിക്കാന്‍ മേലാത്ത കുരുക്ക്‌ സൃഷ്‌ടിക്കും.
മൂന്നാം രാജ്യത്ത്‌ നിന്നും ലോകം പിടിച്ചടക്കല്‍ ലക്ഷ്യമിട്ട്‌ ഒരു കറുമ്പന്‍ യുവാവ്‌ ഉയര്‍ന്ന്‌ വരും. വന്‍ശക്‌തികള്‍ക്കെതിരേ പോരാടാന്‍ മൂന്നാം രാജ്യങ്ങളുടെ ഏകീകരണമായിരിക്കും ഇയാളുടെ ലക്ഷ്യം. ഇതിന്റെ ഫലമായി മദ്ധ്യേഷ്യയും യൂറോപ്പും തമ്മില്‍ കൊമ്പു കോര്‍ക്കും. എന്നാല്‍ ആരും വിജയം കാണാത്ത ഈ യുദ്ധത്തിനൊടുവില്‍ അന്തിക്രിസ്‌തു അവസരം മുതലെടുക്കും. കാലാവസ്‌ഥ വിവരിക്കാന്‍ നിര്‍മ്മിച്ച ഉപകരണങ്ങളുടെ തെറ്റ്‌ മൂലം ഹിമപാതം ഉണ്ടാകും. അണുവായുധങ്ങളുടെ പ്രയോഗം മൂലം ജനനവൈകല്യത്തിനും കാരണമാകും.
- See more at: http://www.mangalam.com/latest-news/391931#sthash.B95MCfr6.dpuf

0 comments:

Post a Comment