Friday, May 1, 2015

നെപ്പോളിയന്‍ പരാജയപ്പെട്ടതെങ്ങനെ?

ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് യൂറോപ്പിലെ പ്രമുഖ രാജ്യങ്ങളെയെല്ലാം കീഴടക്കി. അദ്ദേഹത്തിന്റെ നേതൃത്വവീര്യത്തെയും യുദ്ധനിപുണതയെയും ചെറുത്തുനില്ക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. സ്‌പെയിനും പ്രഷ്യയും ഓസ്ട്രിയയുമെല്ലാം നെപ്പോളിയന്റെ മുന്നില്‍ മുട്ടുമടക്കി. അങ്ങനെയിരിക്കെ റഷ്യയെ കീഴടക്കുവാനുള്ള മോഹം അദ്ദേഹത്തിലുണര്‍ന്നു. ഒരു വലിയ സൈന്യത്തെയുംകൊണ്ട് അദ്ദേഹം റഷ്യയിലേക്ക് നീങ്ങി. നെപ്പോളിയന്റെ വരവറിഞ്ഞ് റഷ്യക്കാര്‍ തങ്ങളുടെ വയലുകളും ധാന്യങ്ങളുമെല്ലാം തീവെച്ച് നശിപ്പിച്ചു. അവര്‍ കന്നുകാലികളെയുംകൊണ്ട് ഭവനങ്ങളുപേക്ഷിച്ച് പിന്‍വാങ്ങി.

റഷ്യയിലേക്ക് ചെന്നപ്പോള്‍ ശൂന്യമായ നഗരങ്ങളും ഗ്രാമങ്ങളും തീവെച്ചു നശിപ്പിച്ച വയലുകളും മാത്രമാണ് ഫ്രഞ്ചുകാര്‍ക്ക് കാണാനുണ്ടായിരുന്നത്. അവര്‍ വലിയ പ്രതിസന്ധിയിലായി. കാരണം, ഭക്ഷിക്കാനൊന്നുമില്ല. റഷ്യക്കാര്‍ കന്നുകാലികളെയെല്ലാം കൊണ്ടുപോയതിനാല്‍ മാംസമില്ല. വയലുകള്‍ തീവെച്ചു നശിപ്പിച്ചതിനാല്‍ ധാന്യങ്ങളുമില്ല. ലക്ഷക്കണക്കിനു വരുന്ന സൈന്യം പട്ടിണിയിലായി. പല രും മരിച്ചുവീണു. എങ്കിലും നെപ്പോളിയന്‍ സൈ ന്യത്തെ മുന്നോട്ടു നയിച്ചു. ഒടുവിലവര്‍ മോസ്‌ക്കോയിലെത്തിയപ്പോള്‍ കത്തിയെരിയുന്ന പട്ടണമാണ് കണ്ടത്. അവിടുത്തെ ജനങ്ങളും പലായനം ചെയ്തുകഴിഞ്ഞിരുന്നു. അപ്പോഴേക്കും തണുപ്പുകാലം ആരംഭിച്ചു. വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ പടയാളികള്‍ ക്ഷീണിച്ചു. ഒടുവില്‍ സൈന്യത്തെ ഫ്രാന്‍സിലേക്ക് തിരിച്ചു നയിക്കാന്‍ നെപ്പാളിയന്‍ നിര്‍ബന്ധിതനായി. ഏ കദേശം അഞ്ചു ലക്ഷത്തോളം പടയാളികളാ ണ് പട്ടിണിയും തണു പ്പും മൂലം മരിച്ചുവീണത്. നെപ്പോളിയന്റെ സൈന്യത്തിന്റെ ആറിലൊരു ഭാഗം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.

അവസരം പാ ര്‍ത്തിരുന്ന ശത്രുക്കള്‍ നെപ്പോളിയനെതിരെ പോ രാടി. ഒടുവില്‍ 1814 മാര്‍ച്ച് 30ന് ഫ്രഞ്ചു സൈന്യം കീഴടങ്ങി. നെപ്പോളിയനെ ചക്രവര്‍ത്തിപദത്തില്‍ നിന്നൊഴിവാക്കുകയും മെഡിറ്ററേനിയന്‍ സമുദ്രത്തിലുള്ള എല്‍ബാ ദ്വീപിലേക്ക് നാടുകടത്തുകയും ചെയ്തു.

നെപ്പോളിയന്റെ സൈനികശക്തി ദുര്‍ബലമായ തും ഒടുവില്‍ അവര്‍ക്ക് സമ്പൂര്‍ണ പരാജയം സം ഭവിച്ചതും റഷ്യക്കാരുടെ തന്ത്രം മൂലമാണ്. നേരിട്ട് യുദ്ധം ചെയ്യാന്‍ നില്ക്കാതെ ഓടിയൊളിച്ചെങ്കിലും ശത്രുസൈന്യത്തിന് ഭക്ഷിക്കാനൊന്നും ലഭിക്കില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് അ വര്‍ പിന്‍വാങ്ങിയത്. ഭക്ഷണ ദൗര്‍ലഭ്യം ആരോഗ്യം ക്ഷയിപ്പിച്ചപ്പോള്‍ രോഗങ്ങള്‍ വ്യാപകമായി. പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ കഴിവു നഷ്ടപ്പെട്ടു.

ശക്തരായ വിശ്വാസികളുടെ തകര്‍ച്ചയ്ക്കായി സാത്താന്‍ ഒരുക്കുന്ന തന്ത്രവും ഇങ്ങനെതന്നെയാണ്. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ താന്‍ പരാജയപ്പെടുമെന്ന് സാത്താനറിയാം. അതിനാല്‍ അവനൊരുക്കു ന്ന തന്ത്രമാണ് ഭക്ഷണവും വസ്ത്രവും നിരോധിക്കുക എന്നത്.

വിശുദ്ധ കുര്‍ബാനയിലും തിരുവചന പാരായണത്തിലും പ്രാര്‍ത്ഥനകളിലും താല്പര്യം നഷ്ടപ്പെടുത്തുക വഴി ആത്മീയ ഭക്ഷണത്തിന്റെ ദൗര്‍ലഭ്യം ഉണ്ടാക്കും. വിശുദ്ധിയുടെ വെള്ളവസ്ത്രം സ്വീകരിക്കാന്‍ പറ്റാമത്തവിധം അനുതാപമില്ലായ്മയും അനുരഞ്ജന കൂദാശയോടുള്ള അകല്‍ച്ചയും പ്രതികൂലങ്ങളെ നേരിടാനുള്ള ധാര്‍മിക ശക്തിയില്ലാതാക്കും. ഇങ്ങനെ നാം ദുര്‍ബലരായി എന്നു മനസിലാക്കിക്കഴിയുമ്പോഴാണ് സാത്താന്‍ നേരിട്ട് ആക്രമിച്ച് പരാജയപ്പെടുത്തുന്നത്. അതിനാല്‍ എന്തുമാത്രം ശക്തി യും വളര്‍ച്ചയുമുണ്ടെങ്കിലും ആത്മീയ ഭക്ഷണത്തെ അവഗണിക്കാതിരിക്കുക. പാപം ആത്മധൈര്യം നശിപ്പിച്ചു കളയും. ആദിമാതാപിതാക്കള്‍ക്ക് നഗ്നത യെക്കുറിച്ച് ബോധ്യം നല്കി മരങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കാന്‍ ഇടയാക്കിയതുപോലെ പാപം ജീവിതത്തെ അഭിമുഖീകരിക്കാനുള്ള കരുത്തു നഷ്ടപ്പെടുത്തും. വിശുദ്ധിയുടെ വെള്ളവസ്ത്രമാണ് പോരാട്ടത്തിന് നമ്മെ ശക്തരാക്കി മാറ്റുന്നത്. യൂറോപ്പിനെ മുഴുവന്‍ കീഴടക്കിയ നെപ്പോളിയനും സൈന്യവും ഭക്ഷണമില്ലാതെ തളര്‍ന്ന് ശത്രുവിന് കീഴടങ്ങേണ്ടിവന്ന കഥ എപ്പോഴും ഓര്‍മയിലുണ്ടാകണം. അതിനാല്‍ ആത്മീയ പോഷണത്തെ അവഗണിക്കരുത്.

പ്രാര്‍ത്ഥന
കര്‍ത്താവേ, സഭയിലൂടെ അങ്ങൊരുക്കുന്ന ആ ത്മീയ ഭക്ഷണത്തെ അഹങ്കാരവും ലൗകിക തല്പരതയുംമൂലം അവഗണിക്കാന്‍ ഞങ്ങള്‍ക്കിടയാകരുതേ. കൂദാശകളെ ഗൗരവത്തോടെ സമീപിക്കാനും ആത്മീയ പോരാട്ടത്തിന് സജ്ജരായി ജീവിക്കുവാനും അങ്ങ് ഞങ്ങളെ സഹായിച്ചാലും.

0 comments:

Post a Comment