Wednesday, February 25, 2015

post 1

ക്രിസ്തു സ്വന്ത ജീവൻ നമുക്ക് വേണ്ടി പരിത്യജിച്ചു എന്നതിൽ നിന്നു സ്നേഹം എന്തെന്നു നാമറിയുന്നു . നമ്മളും സഹോദരർക്ക് വേണ്ടി ജീവൻ പരിത്യജിക്കാൻ കടപ്പെട്ടിരിക്കുന്നു . (1 യോഹന്നാൻ 3;16 )
ഐസിസ് എന്ന ഭീകരസംഘടനയിലൂടെ പിശാച് ദൈവമക്കളുടെ നേർക്കുള്ള തന്റെ പ്രതികാരം അതിക്രൂരമായ പീഡനങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും ശക്തമാക്കി കൊണ്ടിരിക്കുക്കയാണ് .ക്രൂരതകൾ ഒരു തുടർക്കഥ ആയികൊണ്ടിരിക്കുമ്പോൾ ലോകജനതയുടെ നല്ലൊരു ഭാഗം ആളുകളും ഒരു വാർത്ത എന്നതിനപ്പുറം അതിനു യാതൊരു പ്രാധാന്യവും നല്കുന്നില്ല എന്നതു തികച്ചും ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ് . ക്രിസ്തുവിനു വേണ്ടി മാത്രം പീഡനങ്ങൾ സഹിക്കുന്ന ആ മക്കൾ നമ്മുടെ സഹോദരങ്ങൾ ആണെന്നുള്ള ബോദ്ധ്യം ലോക ജനസംഖ്യയുടെ വലിയൊരു ഭാഗം വരുന്ന ക്രിസ്തുവിന്റെ അനുയായികൾ (ക്രിസ്ത്യാനികൾ ) എന്നു അഭിമാനപ്പൂർവം പറയുന്ന നമ്മളുൾപെട്ട ദൈവ മക്കളിൽ ഭൂരിഭാഗം പേർക്കും ഇല്ലാതെ പോയി എന്നത് വേദനിപ്പിക്കുന്ന ഒരു സത്യമാണ് . നമ്മുടെ പ്രിയപ്പെട്ടവർക്കോ നമുക്കോ മാത്രം, ഈ ദുരവസ്ഥ ഉണ്ടായാൽ മാത്രമേ നമ്മുടെ വേദനയായി മാറൂ എന്ന ഈ ചിന്തയ്ക്ക് കാരണം തന്നെ പിശാചു നമ്മിൽ ആഴത്തിൽ വേരുപിടിപ്പിചിരിക്കുന്ന സ്വാർത്ഥത തന്നെയാണ് . മതത്തിന്റെയോ ,ഭാഷകളുടെയോ , ദേശങ്ങളുടെയോ വ്യത്യാസം നോക്കാതെ എല്ലാ മനുഷ്യർക്കും വേണ്ടി പീഡകൾ സഹിച്ചു രക്തം ചിന്തി മരിച്ച മിശിഹായുടെ നാം എന്നുള്ള സത്യം നാം പലപ്പോഴും വിസമരിക്കുന്നു .ഭീകരർ കഴിഞ്ഞ ദിവസം വീണ്ടും 90 പേരെ തട്ടികൊണ്ടുപോയി ,വീണ്ടും അവരുടെ മരണം ചിത്രീകരിച്ചു നമ്മുടെ കണ്മുന്നിൽ എത്തിക്കുമ്പോൾ മാത്രം അവർക്ക് വേണ്ടി രണ്ടു തുള്ളി കണ്ണുനീർ പൊഴിച്ചു അടുത്ത മൂന്നു ദിവസം അവർക്ക് വേണ്ടി പ്രാർത്ഥിച്ചു വീണ്ടും നമ്മളിൽ പലരും അവരെ മറക്ക്കും . വീണ്ടും ഞാൻ ,എന്റെ കുടുംബം ,മക്കൾ ,സമ്പത്ത് ,തുടങ്ങിയ കാര്യങ്ങളിലേക്കു മാത്രം നമ്മുടെ പ്രാർത്ഥനകൾ വഴി മാറും . ഈ അവസാന നാളുകളിൽ ഇതിൽ നിന്നും ഒരു മാറ്റം ആവശ്യമല്ലെ ? കരുണയ്ക്ക് വേണ്ടി നിലവിളിച്ചു പ്രാർഥിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നുള്ള മുന്നറിയിപ്പാണ് നമുക്കും ചുറ്റും നടക്കുന്ന ഈ ക്രൈസ്തവ പീഡനങ്ങൾ .സമ്പത്തിന്റെയും പ്രശസ്തിയുടെയും പിന്നാലെ പാഞ്ഞുകൊണ്ടിരിക്കുന്ന വലിയൊരു വിഭാഗം മനുഷ്യ സമൂഹത്തിൽ നിന്നും നമുക്കു വ്യത്യസ്തരാകാം .(1 യോഹന്നാൻ 3 ;14 )ഇങ്ങനെ പറയുന്നു "സഹോദരനെ സ്നേഹിക്കുന്നത് കൊണ്ട് നമ്മൾ മരണത്തിൽ നിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു എന്നു നാമറിയുന്നു : സ്നേഹിക്കാത്തവനാകട്ടെ മരണത്തിൽ തന്നെ നില കൊള്ളുന്നു ". ഈ ലോകത്തിലെ മരണത്തിൽ നിന്നല്ല നിത്യ മരണത്തിൽ നിന്നാണ് നമ്മുക്ക് രക്ഷ വേണ്ടതെന്ന ബോദ്ധ്യത്തിൽ ആഴപ്പെട്ടുകൊണ്ട് പീഡനം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് വേണ്ടി കർത്താവിനോടു കേണപേക്ഷിക്കാം .
മരിയൻ മിനിസ്ട്രി കുടുംബത്തിലെ അംഗങ്ങളായ നമുക്കു ഒന്നിച്ചു കർത്താവിനു മുന്നിൽ കൈകൂപ്പാം ,ലോകത്തിന്റെ പല ഭാഗങ്ങളിൽ പീഡനങ്ങൾ അനുഭവിക്കുന്ന നമ്മുടെ സഹോധരാൻങ്ങൾക്ക് വേണ്ടി , അതിനായി ഇനിയുള്ള ഒരു മാസം നമ്മുടെ ഒരു ദിവസത്തിലെ അരമണിക്കൂർ സമയം ഇതിനു മാത്രമായി മാറ്റി വയ്ക്കാം .ഓരോ ദിവസവും രാവിലെ 8.30 മുതൽ (ഇസ്രേൽ ടൈം )വൈകുന്നേരം 7 മണി വരെയുള്ള സമയങ്ങളിൽ ,കൂട്ടായ്മ പ്രാർത്ഥനകൾ ഇല്ലാത്ത സമയങ്ങളിൽ നിങ്ങളുടെ സൗകര്യം അനുസരിച്ചു ഓരോ അര മണിക്കൂർ വ്യക്തിപരമായി എടുക്കാവുന്നതാണ് .പരി .കന്യാമാതാവിന്റെ ജപമാല ,കരുണയുടെ ജപമാല ,വചനം വായിക്കുക, ഇവയായിരിക്കും പ്രാർത്ഥന ക്രമം . ഈ അരമണിക്കൂർ ജപമാലയും ബൈബിളും അല്ലാതെ മറ്റൊന്നും നിങ്ങളുടെ കൈകളിൽ ഇല്ലാതിരിക്കട്ടെ ,കാഴ്ചയും ,വിചാരങ്ങളും ,ചിന്തയുമെല്ലാം ലോകത്തിൽ നിന്നു മാറ്റി ഹൃദയം പൂർണമായി കർത്താവിനു കൊടുത്തു കൊണ്ടു പീഡിപ്പിക്കപ്പെടുന്ന ലോകത്തിനു വേണ്ടി പ്രാർത്ഥിക്കാം .
ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞു കൊണ്ടുവേണം .നിദ്ര വിട്ടു ഉണരേണ്ട മണിക്കൂർ ആണല്ലോ ഇതു .എന്തെന്നാൽ രക്ഷ നമ്മൾ ആരും പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ അടുത്തെത്തിയിരിക്കുന്നു . (റോമ 13 :11 )

0 comments:

Post a Comment