ഗ്രാമവാസികളെപ്പറ്റി മോശമായ അഭിപ്രായമായിരുന്നു പുറംലോകത്തിന് ഉണ്ടായിരുന്നത്. അവിടെയുള്ളവര്‍ എന്തു ക്രൂരത കാണിക്കാ നും മടിയില്ലാത്തവരായിരുന്നു. മോഷണവും പിടിച്ചുപറിയുമായിരുന്നു പലരുടെയും തൊഴില്‍. ഗ്രാമത്തെപ്പറ്റി യാദൃച്ഛികമായിട്ടാണ് ആ സന്യാസി അറിഞ്ഞത്. ഗ്രാമീണര്‍ ക്ക് സത്യത്തിന്റെയും സ്‌നേഹത്തിന്റെയും വഴി കാണിച്ചുകൊടുക്കണമെന്നുള്ള ചിന്തയോടെ അദ്ദേഹം അവിടേക്ക് ചെന്നു. ആദ്യം സന്യാസിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ കൂടിയിരുന്നു. എന്നാല്‍, തങ്ങളുടെ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കണമെന്ന് മനസിലായപ്പോള്‍ ആരും വരാതെയായി. ആളില്ലാത്തപ്പോഴും സന്യാസി സത്യത്തിന്റെ മാര്‍ഗങ്ങളെപ്പറ്റി ഉറക്കെ പറയാന്‍ തുടങ്ങി.
''ആരും ശ്രദ്ധിക്കാത്തപ്പോഴും അങ്ങ് എന്തിനാണ് ഇങ്ങനെ ഉറ ക്കെ സംസാരിച്ചുകൊണ്ട് നടക്കുന്നത്?'' ഒരിക്കല്‍ അതുവഴി വന്ന സഞ്ചാരി ചോദിച്ചു. ''ഞാന്‍ ഇവിടേക്ക് വന്നപ്പോള്‍ വിചാരിച്ചത്, എല്ലാവരും എന്റെ വാക്കുകള്‍ കേട്ട് നന്മയുടെ മാര്‍ഗത്തിലേക്ക് വരുമെന്നായിരുന്നു. ഇവരാരും ആ വഴി തെ രഞ്ഞെടുക്കുമെന്ന് ഇപ്പോള്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, ആ രും ശ്രദ്ധിക്കാത്തപ്പോഴും നന്മയുടെ വാക്കുകള്‍ ഉറക്കെ പറയുന്നത് ഞാ ന്‍ അവരില്‍ ഒരാളായി മാറാതിരിക്കാനാണ്'' സന്യാസി പറഞ്ഞു.
തിന്മയുടെ സ്വാധീനത്തില്‍ ഉള്‍ പ്പെടാതിരിക്കാന്‍ നാം ബോധപൂര്‍ വം പരിശ്രമിക്കണം.

0 comments:
Post a Comment