This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Friday, March 28, 2014

തിരുഹിതം തിരിച്ചറിയാൻ- സിസ്റ്റർ ജോയ്‌സ് എം.എസ്.എം.ഐ.

'നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽനിന്ന് ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക''  
(ഏശയ്യാ 30:21).

കൊച്ചുകുഞ്ഞുങ്ങളെ അമ്മമാർ നടക്കാൻ പഠിപ്പിക്കുന്നത് രസമുള്ള കാഴ്ചയാണ്. കുഞ്ഞിനെ ഒരിടത്ത് നിർത്തിയിട്ട് ഇരുകൈകളും നീട്ടിപ്പിടിച്ചുകൊണ്ട് അമ്മ പിന്നിലേക്ക് നീങ്ങും. കുഞ്ഞ് അമ്മയെ നോക്കിക്കൊണ്ട് മന്ദം മന്ദം അടുത്തേക്ക് ചെല്ലും. കുഞ്ഞിന്റെ നോട്ടം പിഴച്ചാൽ വീഴ്ച ഉറപ്പാണ്. അമ്മയുടെ കരവലയത്തിലായിരിക്കുന്നിടത്തോളം കാലം കുഞ്ഞ് സുരക്ഷിതമായിരിക്കും.

ഇതുപോലെയുള്ള ആധ്യാത്മികതയാണ് വളർത്തിയെടുക്കേണ്ടത്. തമ്പുരാന്റെ കരങ്ങളിൽ മുറുകെ പിടിച്ചുകൊണ്ടുള്ള യാത്ര. ദൈവത്തിന് സമ്പൂർണ സമർപ്പണം ചെയ്ത് അവിടുത്തോടുകൂടി ആയിരിക്കുമ്പോൾ ജീവിതത്തിൽ പാളിച്ചകൾ സംഭവിക്കുകയില്ല. ദൈവസ്വരം ശ്രവിച്ച്, അതിനനുസരിച്ച് പ്രവർത്തിക്കുകയാണ് നമ്മുടെ കടമ. ''ദൈവത്തോടു ചേർന്നു നില്ക്കുവിൻ; അവിടുന്ന് നിങ്ങളോടും ചേർന്നുനില്ക്കും'' (യാക്കോ. 4:8).

ദൈവഹിതം മനസിലാക്കുവാൻ നമ്മെ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് വ്യക്തിപരമായ പ്രാർത്ഥന. വ്യക്തിപരമായ പ്രാർത്ഥനയിൽ നമ്മെ മുഴുവനായി ഒരു തുറന്ന പുസ്തകംപോലെ ദൈവതിരുമുൻപിൽ സമർപ്പിക്കുക. ഒന്നും പറയേണ്ടതില്ല. കാരണം, തിരുവചനം പറയുന്നുണ്ട്: ''നിങ്ങൾ ചോദിക്കുന്നതിനുമുൻപുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു'' (മത്താ. 6:8). മൗനപ്രാർത്ഥനയിൽ വാചാലതയ്ക്ക് സ്ഥാനമില്ല. ''പ്രാർത്ഥനയിൽ വാചാലത വേണ്ട'' (പ്രഭാ. 7:14).

ഉള്ളിൽ വസിക്കുന്ന ദൈവാത്മാവ് നിർദേശങ്ങളും ഉപദേശങ്ങളും നല്കി നമ്മെ നയിക്കുന്നു. നമ്മൾ അശ്രദ്ധരായി പ്രവർത്തിക്കുമ്പോഴും അവിടുന്ന് നമ്മുടെ കാര്യങ്ങളിൽ വളരെയധികം സ്‌നേഹവും ശ്രദ്ധയും കരുതലും കാണിക്കുന്നു. ''...അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്'' (1 പത്രോ.5:7).

ദൈവികസ്മരണയിൽ ലയിച്ചിരിക്കുവാൻ കഴിയുകയാണ് പ്രാർത്ഥനയിലെ നിർവൃതിദായകമായ നിമിഷം. വ്യക്തിപരമായ പ്രാർത്ഥനയുടെ സമയത്താണ് ദൈവം, തോന്നലിലൂടെയും സ്വരത്തിലൂടെയും ദർശനത്തിലൂടെയും പ്രവചനത്തിലൂടെയും സ്വപ്നത്തിലൂടെയും തിരുവചനത്തിലൂടെയുമെല്ലാം അവിടുത്തെ ഹിതം വെളിപ്പെടുത്തിത്തരുന്നത്.

ഒരിക്കൽ ഞങ്ങൾ വിദേശത്ത് ധ്യാനിപ്പിക്കുവാൻ പോയി. തണുപ്പുകാലം. ഒരു സ്ഥലത്തെ ധ്യാനം കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് പോകാൻ പിറ്റേന്ന് അതിരാവിലെ മൂന്നുമണിക്ക് എഴുന്നേല്ക്കണമായിരുന്നു. കൈവശം ടൈംപീസോ മൊബൈൽ ഫോണോ ഒന്നുമുണ്ടായിരുന്നില്ല. എന്നെ വിളിച്ചുണർത്താനുള്ള ചുമതല കർത്താവിനെ ഏല്പിച്ചിട്ട് ഞാൻ ഉറങ്ങാൻ കിടന്നു! ഉറക്കത്തിനിടയിൽ ഒരു മണിയുടെ ശബ്ദം. ആരാ ഈ പാതിരായ്ക്ക് മണിയടിക്കുന്നതെന്നും പറഞ്ഞ് ഞാൻ ഒന്നുകൂടി തിരിഞ്ഞു കിടന്നു. അപ്പോഴതാ ശബ്ദം കൂടിവരുന്നു. എവിടെനിന്നാണ് ആ ശബ്ദമെന്നു ശ്രദ്ധിച്ചു. ജനലിന്റെ അടുത്താണെന്നു തോന്നി. പെട്ടെന്ന് എഴന്നേറ്റ് ജനലിന്റെ അടുത്തുചെന്ന് നോക്കിയപ്പോൾ ആ മണിനാദം നേർത്തു നേർത്ത് ഇല്ലാതായി... എന്തായാലും സമയമൊന്നു നോക്കാമെന്നു കരുതി വാച്ചിൽ നോക്കി. സമയം 3.5! മൂന്നുമണിക്കുതന്നെ കർത്താവ് മണിയടി തുടങ്ങി. കർത്താവ് ഉണർത്തിയതുകൊണ്ട് കൃത്യസമയത്തുതന്നെ ധ്യാനസ്ഥലത്തെത്താൻ സാധിച്ചു.

''ഇസ്രായേലിന്റെ പരിപാലകൻ    മയങ്ങുകയില്ല; ഉറങ്ങുകയില്ല. കർത്താവാണ് നിന്റെ കാവല്ക്കാരൻ. നിനക്ക് തണലേകാൻ അവിടുന്ന് നിന്റെ വലത്തുഭാഗത്തുണ്ട്'' (സങ്കീ. 121:4-5). ദൈവസ്വരം ശ്രവിച്ച് അതിൻപ്രകാരം പ്രവർത്തിക്കുവാൻ തയാറായാൽ    അനുദിന ജീവിതത്തിൽ അത്ഭുതങ്ങളുടെ ഘോഷയാത്രതന്നെ കാണുവാൻ സാധിക്കും.

യേശു പിതാവുമായി വ്യക്തിബന്ധം പുലർത്തിയിരുന്നത് പ്രാർത്ഥനയിലൂടെയാണ്. അവിടുന്ന് ഏകാന്തതയിൽ പ്രാർത്ഥിക്കാൻ മലയിലേക്കും വിജനപ്രദേശങ്ങളിലേക്കും പോയിരുന്നുവെന്ന് സുവിശേഷങ്ങളിൽ വിവരിക്കുന്നുണ്ട് (മത്താ. 14:23, മർക്കോ. 1:35, 6:46, ലൂക്കാ 3:21, 5:16, 6:12). പിതാവിന്റെ ഹിതം നിറവേറ്റുക മാത്രമായിരുന്നു യേശുവിന്റെ ലക്ഷ്യം. ''എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം'' (യോഹ. 4:34).

സിസ്റ്റർ ജോയ്‌സ് എം.എസ്.എം.ഐ. 

Thursday, March 20, 2014

"അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന്‍ ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത് ആരാണ്? മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍"(ലൂക്കാ:3;7,8).

ഏതു വർഷം ആണ് എന്ന് വ്യക്തമായി ഓർക്കാൻ പറ്റുന്നില്ല. ജീസസ യൂത്ത് ന്റെ പ്രവർത്തനമായി നടക്കുന്ന വര്ഷം. കോർ ടീം , സർവീസ് ടീം ഒക്കെ വളരെ ശക്തം. പക്ഷെ പ്രവർത്തനം എല്ലാം മന്ദഗതി. അന്നു എല്ലാരും കൂടിയത് പത്താം ക്ലാസ്സ്‌ കുട്ടികളുടെ പ്രോഗ്രാം ചെയുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആയിരുന്നു. ഞങളുടെ കോ ഓടിനെറ്റർ ചേട്ടൻ ആദ്യം ഈ വിഷയം അവതരിപ്പിച്ചു .വളരെ നല്ല വിഷയം ചർച്ചകൾ പൊടി പൊടിച്ചു.കുറേപേർ അനുകുലിച്ചു കുറേപേർ സാമ്പത്തികം കുറിച്ച് ചർച്ച ചെയ്തു. അവസാനം ഒന്നും കൈയ്യിൽ ഇല്ലെങ്കിലും ഫ്രാൻസിസ് സേവിയർനെ പോലെ ഭിക്ഷ എടുക്കാനും തീരുമാനിച്ചുു . ജീസസ് യൂത്ത് ശൈലി തന്നെ ചെയണം എന്നാ ശക്തമായി വാദിച്ചവരെ വചനം കൊണ്ട് അടിച്ചു വിഴ്ത്തി പുതിയ ശൈലി രൂപപെടുത്തി . പക്ഷെ അന്നത്തെ മീറ്റിങ്ങിൽ പങ്കെടുത്തവരിൽ മിക്കവരും നേരത്തെ പ്ലാൻ ചെയ്തു തന്നെ ആയിരുന്നുവന്നിരുന്നത് . ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് നേരത്തെ കണക്കു കൂട്ടി എത്തിയവർ അവരുടെ പ്ലാനുകൾ ഫലമണിയിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. അവിടെ മുതൽ ആണോ ഒരു ഗ്രൂപ്പിസം വളർന്നു തുടങ്ങിയത് എനിക്ക് അറിയില്ല. എന്ത് ആയാലും അവിടെ ടീം ന്റെ ഉള്ളിൽ ഒരു ടീം രൂപപെട്ട്. പ്രോഗ്രാം കോഡിനെറ്റർ , മ്യൂസിക്‌ ടീം എല്ലാം സ്വന്തം ആളുകളെ കുത്തി നിറച്ചു . ക്ളാസുകൾ എടുക്കാൻ പേരുകൾ ഇട്ടു എല്ലാരും അവർ അവരവർക്ക്‌ ഇഷ്ടം ഉള്ളത് വീതിച്ചു എടുത്തു.കുറച്ചു പേരുടെ അഭിപ്രായം മാനിച്ചു കുറച്ചു ക്ളാസുകൾ പുറത്തും കൊടുത്തു. എല്ലാം അങ്ങനെ പ്രീ - പ്ലാൻടായിരുന്നു .ഒരു പക്ഷെ കര്ത്താവിന്റെ പ്ളാൻ മാത്രം തിരക്കുന്നതിനായി ആരും ശ്രമിച്ചില്ല എന്ന് വേണം പറയാൻ . അന്നത്തെ മീറ്റിങ്ങിനു ശേഷം കുറേപേരെ പിന്നിട് ഞാൻ കൂട്ടായ്മയിൽ കണ്ടിട്ടില്ല . തനി നാടൻ ഭാഷയിൽ പറയുകയാണെങ്കിൽ അവരെ ചവിട്ടി പുറത്താക്കിയെന്ന് പറയാം. പക്ഷെ അന്ന് ചവിട്ടി പുറത്താക്കിയവർ ഇന്നു അവരുടെ മേഖലയിൽ വളർന്നു പന്തലിച്ചു. ഇന്നു അവർ ഗൾഫ്‌ മേഖലയിൽ ഇന്നും ഈശോയെ പങ്കു വെയ്ക്കുന്നു . ഗ്രൂപ്പ്‌ കളിച്ചവർ ആരും തന്നെ ഇന്നു സഭയിൽ പോലും ഇല്ല . പലരും സഭ വിട്ടു പല സഭകളിൽ പോയി. അതിൽ പല വ്യക്തികൾ സഭാക്കെതിരായും ഇന്നു പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു , എന്തു ആയിരുന്നു സത്യം എന്ന്ഇപ്പോൾ കാലം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു . ഇനി ഞാൻ വിഷയത്തിലേക്ക് വരാം .
പ്രോഗ്രാം തുടങ്ങി, ഈശോയുടെ കരുണയാൽ അന്നു ഒത്തിരി കുട്ടികൾ പ്രോഗ്രാമ്മിനു വന്നു . ഞങൾ പ്രതിക്ഷിച്ചതിലും കുടുതൽ കുട്ടികൾ എത്തിച്ചേർന്നു .ക്ലാസ്സുകൾ പുരോഗമിച്ചു കൊണ്ടിരുന്നു .എല്ലാരും ഒരേ സ്വരത്തിൽ "പ്രൈസ്‌ ദി ലോർഡ്‌ " പറയുവാനും പാടുവാനും പ്രർതിക്കുവനുമൊക്കെ തുടങ്ങി.പക്ഷെ ആദ്യത്തെ രണ്ടു ദിവസം ഒരു ചലനവും ഉണ്ടായില്ല . ക്ലാസുകളിലോ ആരാധനയിലോ ഒരു മാറ്റം കാണാൻ സാധിച്ചില്ല . മാത്രമല്ല നേതൃതത്തിൽ നില്കുന്ന വ്യക്തികളിൽ പോലും പരസ്പര ഐക്യം കാണാൻ സാധിച്ചില്ല അതൊക്കെ തന്നെകൊണ്ട് ആദ്യ ദിനങ്ങളിൽ പ്രോഗ്രാം വിജയം ആക്കാൻ ആർക്കും സാധിചിരുന്നില്ല്ല . .അന്ന് ഒരു കാര്യം എനിക്ക് മനസിലായി പരിശുധത്മാവ് ഐക്യത്തിന്റെ ആത്മാവ് ആണെന്ന് . എല്ലാരുടെയും ചാർട്ടെട് പ്ളാൻസ് എല്ലാം പൊളിഞ്ഞു. അന്നത്തെ മദ്യസ്ഥ പ്രാത്ഥന ടീമിന് ഒരു മെസ്സേജ് കിട്ടി, ഗ്രൂപ്പ്‌ ലീടെഴു്സ് എല്ലാരും അനുരഞ്ജനപെടാൻ ,അന്നു രാത്രി ഒരു അത്ഭുതം അവിടെ നടന്നു. ഗ്രൂപിന്മേൽ ഗ്രൂപ്പ്‌ ആയവർ, പ്രതേകിച്ചു ഗ്രൂപ്പ്‌ കളിച്ചവർ എല്ലാവരും ഒരുമിച്ചു കുടി ദിവ്യകാരുണ്യത്തിന്റെ മുൻപിൽ പരസ്പരം ക്ഷമ ചോദിച്ചു മാത്രമല്ല എല്ലാരും പരസ്പരം കാലുകളിൽ കെട്ടിപിടിച്ചു കരഞ്ഞു ക്ഷമ ചോദിച്ചു, എല്ലാരും അനുരഞ്ജനപെട്ട അന്ന് രാത്രിയിൽ ആ ഒരു ശുശ്രുഷ കഴിഞ്ഞതും പരിശുധത്മാവ് ശക്തമായി അടയാളങ്ങളിലൂടെ സംസാരിക്കാൻ തുടങ്ങി,അനേകം പേർ ഭാഷവരത്തിൽ സ്തുതിക്കുവാൻ തുടങ്ങി. അന്ന് രാത്രി അഭിഷേകത്തിന്റെ രാത്രി ആയിരുന്നു, അഭിഷേകം അഗ്നി പോലെ ചൊരിഞ്ഞു. അന്ന് അനേകം കുട്ടികൾക്ക് രോഗ സൗഘ്യം കിട്ടുക ഉണ്ടായി.
പ്രിയപെട്ടവരെ ഇത്രയും പറയാൻ കാരണം, നമുടെ ഒക്കെ ജീവിതത്തിൽ നിരവധി അനുഗ്രഹങ്ങൾ ദിനം പ്രതി തമ്പുരാൻ നമുക്ക് തരുന്നുണ്ട് , ഇന്നും അത്ഭുതങ്ങൾക്കും , അടയാളങ്ങൾക്കും ഒരു കുറവും വന്നിട്ട് ഇല്ല എന്നിട്ടും നമുടെ ഒക്കെ ജീവിതത്തിൽ എത്ര അത്ഭുതം നടന്നാലും അടയാളം നടന്നാലും നാം മനസിലാക്കാറില്ല . ഇന്നു നമുക്ക് ഒക്കെ ഒത്തിരി സമയം കിട്ടാറുണ്ട് പ്രാത്ഥനക്കായി . എന്നാൽ ഇതു വായിക്കുന്ന എത്രപേർ ഉണ്ട് ഒരു 10 മിനിറ്റ് സമയം ഈശോയുടെ കൂടെ ഇരിക്കാൻ സമയം കണ്ടെത്തുന്നവർ . നമുക്ക് ഇന്നു സമയം കിട്ടിയാൽ ആദ്യം നാം ടൈപ്പ് ചെയുക കമ്പ്യൂട്ടറിൽ ഫേസ്ബുക്ക് .കോം ഇന്നു ആയിരിക്കും. ഈ ഒരു നോന്പു സമയം നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും കര്ത്താവിനു വേണ്ടി മാറ്റി വയ്ക്കാം .
ഒരു വിഷയം കുടി ഞാൻ പറഞ്ഞ അനുഭവത്തിൽ ഉള്ളത് കൊണ്ട് ഞാൻ അതു ഷെയർ ചെയാൻ ആഗ്രഹിക്കുന്നു.
അറിവുണ്ടെന്നു ഭാവിക്കുന്നവരെ ബോധവത്ക്കരിക്കുക എന്നത് ഏറെ ശ്രമകരമായാതിനാല്‍, അവരുടെ അവിവേകത്തെ ദൈവജനത്തിനു വെളിപ്പെടുത്തികൊടുക്കുകയാണ് കൂടുതല്‍ ഗുണകരം. ഇതിലൂടെ അനേകരെ രക്ഷയിലേക്കു നയിക്കാന്‍ കഴിയും എന്നതാണ് ഇതുവരെയുള്ള അനുഭവത്തില്‍നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്! അത് കൊണ്ട് തന്നെയാണ് ഞാൻ എഴുതാൻ തീരുമാനിച്ചതും.ഒന്നു രണ്ടു കാര്യങ്ങൾ കൂടി ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു
ലീഡർഷിപ്പ് (Leadership)
പ്രാത്ഥന നയിക്കുന്നവർ അല്ലെങ്കിൽ വചനം പ്രസംഗികുന്നവർ(എല്ലാവരും അല്ല കുറെപേർ ) പ്രതേകിച്ചു നാം പറയുന്നതു കേൾക്കാൻ പത്തു പേർ ഉണ്ട് എങ്കിൽ പറയുകേ വേണ്ട പിന്നെ അവിടെ എന്താണ് സംഭാവിക്കുന്നതെന്ന് . അവിടെ പുതിയ ആളുകൾ ആണ് കേള്ക്കാൻ വന്നിരിക്കുന്നത് എങ്കിൽ നമ്മൾ പറയുന്നത് മാത്രം ആണ് സത്യം. മുകളിൽ പറഞ്ഞ അനുഭവത്തോടു ചേർത്ത് വച്ച് ഒരു വസ്തുത പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശുധാത്മാവ് എന്നു പറയുന്നത് നിങളുടെ ഇഷ്ട്ടത്തിന് എടുത്തു ഇപയോഗികു്ന്നതിനു ഒരു വസ്തുവോ സാധനമോ അല്ല.(അപ്പൊ 5: 1.11 ) (അനന്യസ് പരിശുധത്മവിനോട് കള്ളം പറഞ്ഞപ്പോൾ അല്ലെങ്കിൽ പരിശുധാത്മാവിനു ഇഷ്ടം ഇല്ലാതതു പ്രവര്ത്തിച്ചപ്പോൾ എന്ത് സംഭവിച്ചു എന്ന് വ്യക്തമായി പറയുന്നു )
"തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം"(ഏശയ്യാ:5;20). ഈശോ പറയുന്നത് കേട്ട് മുന്നോട്ട് പോകേണ്ടവരാണ് നാം . ഒരു വചനം കൂടെ പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു."ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം"(റോമാ:13;7).
"പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. അവര്‍ അശ്രദ്ധമായിട്ടാണ് എന്‍റെ ജനത്തിന്‍റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കെ സമാധാനം സമാധാനം എന്ന്‍ അവര്‍ പറയുന്നു"(ജറെ:6;13,14).
തിന്മയ്ക്കെതിരെ ഏറ്റവും തീക്ഷണതയോടെ പ്രതികരിച്ച ഏലീയാ പ്രവാചകനെ ആഗ്നേയരഥത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു സംവഹിച്ചുകൊണ്ടാണ് കര്‍ത്താവു ബഹുമാനിച്ചത്! സകല ദൈവജനത്തിനുമുള്ള ദൃഷ്ടാന്തമാണ് ഏലിയാ പ്രവാചകന്‍! തിന്മയെക്കെതിരെ മയമില്ലാതെ എതിരിടുന്നവനെ സ്വര്‍ഗ്ഗം ബഹുമാനിക്കും. അത് കൊണ്ട് തന്നെ ഞാൻ ശക്തമായി സംസാരിക്കുന്നത്ത് .
"അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന്‍ ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത് ആരാണ്? മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍"(ലൂക്കാ:3;7,8")
നിങ്ങളുടെ അഹങ്കരാത്തിന്റെ കൊമ്പുകൾ ഈശോയുടെ രക്തത്താൽ ഒടിയണം അതിനു വേണ്ടി ആണ് ഞാൻ ഇതു പറയുന്നത്. ഒന്നു രണ്ടു ഉദാഹരണം ഞൻ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു .
യോഹന്നാന്‍റെ പ്രവര്‍ത്തികളെ എങ്ങനെയാണ് സ്വര്‍ഗ്ഗം വിലമതിച്ചത് എന്നറിയണമെങ്കില്‍ യേശു അവനെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി: "ഞാന്‍ നിങ്ങളോടു പറയുന്നു, സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല"(ലൂക്കാ:7;28). തിന്മകളെ മുഖത്തുനോക്കി എതിര്‍ത്തിട്ടുള്ളവരെ സ്വര്‍ഗ്ഗം മാനിച്ചിട്ടുമുണ്ട്! തെറ്റു ചെയ്യുന്നവര്‍ എത്ര ഉന്നതരായിരുന്നാലും എതിര്‍ക്കുന്നവനാണ്‌ ക്രിസ്ത്യാനി. ഇതു പ്രവാചകന്മാര്‍ക്കു മാത്രമുള്ള ദൌത്യമാണെന്ന് ആരും ധരിക്കരുത്. എല്ലാ ദൈവമക്കളോടും വചനം ആവശ്യപ്പെടുന്നത് ഇതുതന്നെയാണ്! അപ്പസ്തോലനായ പൗലോസ് ഉപദേശിക്കുന്നു: "അന്ധകാരത്തിന്‍റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍. അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ"(എഫേ:5;11,12). അടി വര ഇട്ടു ഞാൻ ഓർമിപ്പിക്കുന്നു .
ഈ അടുത്ത കാലത്തായി ചിലർ പ്രയർ ചെയ്യുന്നത്‌ കേൾക്കുമ്പോൾ തോന്നാറുണ്ട് ഈശോ സൂപ്പർ മാർക്കറ്റ്‌ നടത്തുന്നതു പോലെ. നമ്മ്മുടെ ലൗകിക ആവശ്യങ്ങൾ മാത്രം പറഞ്ഞു പ്രാർത്ഥിക്കുന്ന രീതി . ഞാൻ പറയുന്നത് എല്ലാവരെയും ഉധേശിച്ചല്ല എന്നാൽ ഈ അടുത്തകാലത്തായി നാം കാണുന്ന അത്മീയരിൽ ഏറെക്കുറെ പേരും അങ്ങനെ തന്നെയാണ് .നിങ്ങൾ നില്ക്കുന്ന സ്ഥലം സൂപ്പർ മാർക്കറ്റ്‌ അല്ല എന്ന്‌ ഞാൻ ഓർമപ്പെടുത്തുന്നു . എവിടെ ആരു സംസാരിച്ചാലും എപ്പോൾ സംസാരിച്ചാലും ശ്രദ്ധി ക്കുന്ന്ന ഒരു വാക്ക് അന്നു "ഞാൻ".
ഒരിക്കൽ പ്രാർത്ഥന നയിക്കുന്ന ഒരു സഹോദരി വിളിച്ചു പറയുന്നത് കേട്ട് ഞാൻ ഇന്നു നോന്പു ആണെന്നൊക്കെ .അതെ ദിവസം തന്നെ പറയുന്നത് കേട്ട് ഞാൻ ഇന്നു ഇരുനൂറു കൊന്ത പഠിക്കാൻ ആഗ്രഹിക്കുന്നു നിങൾ എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നൊക്കെ .ഇതൊക്കെ എല്ലാരേയും അറിയിക്കേണ്ട ആവശ്യമുണ്ടോ ? വിശുദ്ധ ഗ്രന്ഥത്തിൽ പ്രത്യേകം പറയുന്നുണ്ട് നാം ചാക്കുടുതും ചാരം പൂശിയും വാതിലടച്ചു രഹസ്യമായി വേണം പ്രാർത്ഥിക്കേണ്ടതു പ്രാർത്ഥന എന്ന് പറയുന്നത് നാമും കർത്താവുമായി മാത്രം ഉള്ള ബന്ധം ആയിരികണം അല്ലാതെ ഞാൻ ഞാനിങ്ങനെ ഒക്കെ ആണ് പ്രാർത്ഥിക്കുന്നത്‌ എന്നു സമുഹത്തെ അറിയിക്കേണ്ട ആവശ്യമുണ്ടോ ?."പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. അവര്‍ അശ്രദ്ധമായിട്ടാണ് എന്‍റെ ജനത്തിന്‍റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കെ സമാധാനം സമാധാനം എന്ന്‍ അവര്‍ പറയുന്നു"(ജറെ:6;13,14). "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ:23;13,14) നീ പ്രാത്ഥനകു്ബോൾ നിന്റെ കതകു അടച്ചു രഹസ്യത്തിൽ പ്രാത്ഥന നടത്തണം. രഹസ്യം അറിയുന്ന നിന്റെ പിതാവ് നിന്റെ പ്രാത്ഥന കേൾക്കും . നമ്മുടെ അത്മിയത പുരപുറത്ത് വിളിച്ചു പറയണ്ടത് അല്ല. നമ്മുടെ പ്രവർത്തിയിൽ പ്രഖോഷിക്കപെടണം അതാണ് നമുടെ വചനം നമ്മെ ഓർമപെടുത്തുന്നത് . "അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന്‍ ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത് ആരാണ്? മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍"(ലൂക്കാ:3;7,8). നിങളുടെ കപടതയെ തിരിച്ചു അറിഞ്ഞു കഴിഞ്ഞു . അനുതപിച്ചു കര്ത്താവിന്റെ പക്കൽ കടന്നു വരുവിൻ . എല്ലാം എന്റെ മാത്രം എന്റെ സ്വന്തം എന്നാ ചിന്തകൾ ദുരെ എറിയുവിൻ. സ്വന്തം പബ്ലിസിറ്റി പ്രതീക്ഷിച്ചു വചനം പറയുന്നവർ ഒന്നോർക്കുക . നിങളുടെ ഉള്ളിൽ ഉള്ളത് അല്ല കര്ത്താവിൽ നിന്നുള്ളതാണ് ഒരു സഭയിൽ സംസരികേണ്ടത്. വിവേകത്തോടും പരിശുദ്ധൻ പറയുന്നത് ആണോ ഞാൻ സംസാരികുന്നത്‌ എന്ന് ചിന്തികുന്നതു നല്ലത് ആയിരിക്കും .ജനങ്ങളുടെ ഹൃദയങ്ങളിൽ പതിയണം എങ്കിൽ അവൻ ആകണം സംസാരിക്കേണ്ടത് , അവന്റെ പേര് ആണ് ഹോളി സ്പിരിറ്റ്‌. .ഒരു പക്ഷെ നിങ്ങൾ പറയുന്നത് കേൾക്കുന്നവർ അവരുടെ ഹൃദയത്തിൽ ഗ്രഹികണം എന്ന് ഇല്ല. സ്വന്തം പബ്ലിസിറ്റി മാത്രം ലക്‌ഷ്യം വച്ച് ആണ് മുന്നോട്ടു പോകുന്നതു എങ്കിൽ ഇന്നു ഇവിടെ നാളെ മറ്റു സഭകളിൽ ചാടി പോയി കൊണ്ട് ഇരിക്കും."ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍തന്നെ വിധിക്കുവിന്‍. എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല"(അപ്പ. പ്രവര്‍:4;19,20).
"ഞാൻ" എന്ന ചിന്ത മാറ്റി വച്ച് "നമ്മൾ" എന്ന് ചിന്തികണം ഒരു ലീഡർ,"നമ്മൾ" എന്ന് ചിന്തിക്കാൻ പറ്റണം. നമുക്ക് അങ്ങനെ പറ്റുന്നില്ല എങ്കിൽ ഇനിയും നമ്മിൽ പരിശുധാത്മാവ് അല്ല സംസാരിക്കുന്നതെന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു .
2. എളിമ
"പത്രോസും അപ്പസ്തോലന്മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്"(അപ്പ. പ്രവര്‍:5;29)
അവിടുന്ന് തന്റെ ഭുജംകൊണ്ടു ശക്തി പ്രകടിപിച്ചു.ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിക്കുന്നു. (ലൂക്കാ 1.51)
ഒരിക്കൽ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന ഒരു സഹോദരി എന്നോട് ഷെയർ ചെയ്തതു ഞാൻ ഇപ്പോൾ ഓർക്കുന്നു പ്രാർത്ഥന കൂട്ടായ്മയിൽ അവർ ഭാഷവരത്തിൽ സ്തുതിക്കുമ്പോൾ മറ്റു പലര്ക്കും കേൾക്കുമ്പോൾ കൂടെ ഉള്ളവര്ക് അതു അരോജകമായി തോന്നുന്നു എന്ന്‌ നേതൃസ്ഥാനം വഹിക്കുന്ന ഒരു വ്യക്തി പറഞ്ഞത്രേ . അന്ന് എന്നെ വിളിച്ചു കരഞ്ഞ ആ സഹോദരി ഇന്നും പ്രയർ കൂട്ടായിന്മയിൽ സ്തുതിക്കാൻ തയ്യാറാകാറില്ല . നാം ചിന്തിക്കാതെ സംസാരിക്കുന്ന വാക്കുകൾ അനേകർക്ക് ഇടർച്ച ഉണ്ടാക്കുന്നു എങ്കിൽ നമ്മുടെ നാവും ഹൃദയവും പരിശുധാതമാവിനാൽ വിശുദ്ധികരിക്കാൻ നാം അനുതപിച്ചുു നിരന്തരം പ്രാർഥിക്കെണ്ടിയിരിക്കുന്നു . പരിശുധാത്മാവിനു എതിരെ ചെയുന്ന പാപങ്ങൾ ഒരിക്കലും ക്ഷമിക്കുകയില്ല എന്ന വചനഭാഗം ഞാൻ അടിവരയിട്ടു ഓർമിപ്പിക്കുന്നു .
നമ്മുടെ ഒക്കെ കൂട്ടായ്മയില നിന്ന് നിന്നോ ഒരാൾ എങ്കിലും മാറിപോയാൽ മറ്റേതെങ്കിലും മിനിസ്ട്രിയിൽ പോയിട്ടുണ്ടെങ്കിൽ ഈഒരു വചനം ധ്യാനിച്ചാൽ മനസ്സിൽ ആകും. എവിടെയാണ് നമുക്ക് പറ്റിയ ഒരു തെറ്റ്. അങനെ ഒരാൾ മാറി പോയാലോ പിന്നെ അയാളെ തിരിച്ചു കൊണ്ട് വരാൻ ശ്രമികുകയോ നാം ചെയ്യാറില്ല എന്നതാണ് സത്യം . നമ്മെ സംബന്ധിച്ചിടന്തോളം പിന്നീടു ആ വ്യക്തി ശത്രു പക്ഷത്തു ആയികഴിഞ്ഞിരിക്കുന്നു , അവരെ ഒന്ന് കണ്ടാൽ കൂടി വിളിക്കാൻ തയ്യാറാകാത്തത് ഒരു ആതമീയനു ചേർന്നത്‌ ആണ്ണോ?
. നഷ്ടപ്പെട്ട് പോയ ആടിനെ അന്വേഷിച്ചവൻ ആണ് നമുടെ ഗുരു. അവന്റെ മനോഭാവം ആണ് വേണ്ടതു ."കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ:23;13,14). നഷ്ടപ്പെട്ട് പോയവർക്ക്‌ വേണ്ടി പ്രാർത്ഥിക്കുകയോ അവരെ സ്നേഹികുകയോ ചെയാൻ നമുക്ക് പറ്റുനില്ല എങ്കിൽ ഈ വേഷം കെട്ടു ആർക്കു വേണ്ടി ? എന്തിനു വേണ്ടി.? അനുതപിച്ചു കുമ്പസരിച്ചു പാപത്തെ ഏറ്റു പറഞ്ഞു അവര്ക് വേണ്ടി ഒരു നോന്പ് എടുത്തു പ്രയർ ചെയാൻ കഴിയണം "നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശ്യരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്"(മത്താ:23;27,28).
നമ്മുടെ കൂട്ടായ്മകളിൽ നേതൃസ്ഥാനം വഹിക്കുന്ന ഒന്നും വിട്ടു കൊടുക്കാൻ താല്പര്യം ഇല്ലാത്ത മനസുകളെ കുറിച്ചാണ് ഞാൻ മുകളിൽ പറഞ്ഞത് . "ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം"(റോമാ:13;7). ഒരു വചനംകൂടി കണ്ടിട്ട് വിവരണത്തിലേക്കു കടക്കാം: "അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍; അതിനു ഫലമുണ്ടാകും. ദൈവഭക്തനു നന്മ ചെയ്‌താല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍നിന്നല്ലെങ്കില്‍ കര്‍ത്താവില്‍നിന്ന്‍"(പ്രഭാഷകന്‍:12;1,2). ഗൌരവകരമായി ചിന്തിക്കേണ്ടതും പരസ്പരം പൂരകങ്ങളുമായ രണ്ടു വചനഭാഗങ്ങളാണ് ഇവ. ദൈവവചനം പ്രഘോഷിക്കപ്പെടാന്‍വേണ്ടി മാത്രമുള്ളതല്ലെന്നും അത് ജീവിതത്തില്‍ പകര്‍ത്തുകയാണ് ആദ്യം വേണ്ടതെന്നും നാം മനസിലാക്കണം - ഞാൻ പറയുന്നത് മാത്രം കേൾക്കണം അല്ലാത്തവർ പുറത്തു നിലക്ക്ട്ടെ ഈ മനോഭാവമാണ് നാം മാറ്റേണ്ടതു .എന്റെ പിതാവിനാൽ ആകര്ഷിക്കപെടാതെ ഒരാളും കർത്താവിനെ അനേഷിച്ചു ഒരു കൂടയ്മയിലും വരില്ല എന്ന സത്യം വചനം ഓർമിപിക്കുന്നു . സമർപ്പണം ഉള്ള എല്ലാ ഗ്രൂപ്പ്‌ ഉം പടർന്നു പന്തലിക്കുന്നു.പക്ഷെ നമ്മൾ എന്നും തുടങ്ങി അടുത്ത് തന്നെ നില്കുന്നു,
"ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്"(ഹെബ്രാ:4;12). ഈ വചനം മായംചേര്‍ക്കാതെ പ്രസന്ഗിച്ചാൽ , അതു പലരെയും മുറിപ്പെടുത്തും എന്നകാര്യത്തില്‍ തര്‍ക്കമില്ല! പലരുടെയും ജീവിതത്തില്‍ ചേര്‍ത്തുവച്ചിരിക്കുന്ന പലതും മുറിച്ചുമാറ്റാത്തിടത്തോളം തങ്ങളുടെ രക്ഷ സാധ്യമാകില്ലെന്ന യാഥാര്‍ത്ഥ്യം ഇവര്‍ തിരിച്ചറിയുന്നില്ല. വചനമാകുന്ന വാള്‍ കടന്നുവന്ന് മുറിക്കേണ്ടവയെ മുറിക്കുമ്പോള്‍ ചോരപൊടിയുക എന്നത് സ്വാഭാവികം! ഇത്തരത്തില്‍ ചിന്തപ്പെടുന്ന രക്തം തങ്ങളുടെ രക്ഷയ്ക്കാണെന്നും നാശത്തിനല്ലെന്നും പിന്നീടിവര്‍ തിരിച്ചറിയും!
യേശു അവരെ അടുത്ത് വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്തം പുലര്ത്തുന്നുവെനും അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾ അറിയാമല്ലോ.നിങ്ങളുടെ ഇടയിൽ അങ്ങനെ ആകരുത് ; നിങ്ങളിൽ വലിയവാൻ ആകുവാൻ ആഗ്രഹിക്കുന്നവൻ സുശ്രുഷകൻ ആകേണം.നിൻ ങ്ങളിൽ ഒന്നാമൻ ആകുവാൻ ആഗ്രഹിക്കുന്നവാൻ എല്ലാവർക്കും ദാസനാകേണം (മാർകോസ് 10:42-44)

Tuesday, March 18, 2014

കുരിശുരൂപം സംസാരിച്ച ദിവസം Written by ഫാ. ജെൻസൺ ലാസലെറ്റ്

പരാതികളും പരിഭവങ്ങളും തീരാനും മറ്റുള്ളവർ ഏല്പിച്ച മുറിവുകളിൽനിന്ന് സൗഖ്യം ലഭിക്കാനുമുള്ള മാർഗങ്ങളാണ് ലേഖനം പരിചയപ്പെടുത്തുന്നത്.
അന്ന് ദേവാലയത്തിൽ ഞാൻ തനിച്ചായിരുന്നു. സക്രാരിക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന കുരിശുരൂപം നോക്കി ഞാനിരുന്നു. ആ കുരിശുരൂപമെന്നെ ഉറ്റുനോക്കുന്നതുപോലെ തോന്നി. കുരിശിലെ ക്രി സ്തുവിന് ജീവൻ വയ്ക്കുമെന്ന് കരുതിയൊന്നുമല്ല ഞാൻ ദേവാലയത്തിൽ പോയിരുന്നത്. അവൻ എന്നെ ഉറ്റുനോക്കുന്തോറും എന്റെ ശിരസ് താണുകൊണ്ടിരുന്നു. അവന്റെ മുഖത്തേക്ക് നോക്കാൻ കെല്പില്ലാത്തവണ്ണം ഞാൻ അധോമുഖനായി. എന്റെ ഭൂതവും വർത്തമാനവും എന്റെ മുൻപിൽ തിരശീല ഉയർത്തി നൃത്തമാടി. ധൈര്യം സംഭരിച്ച് ഞാൻ കുരിശിൻ കീഴിലേക്ക് കുറച്ചുകൂടി അടുത്തു. അവന്റെ കണ്ണുകളിൽ അതാ എന്റെ രൂപം. അതിൽ എന്റെ ജീവിതം മുഴുവനായി ഉണ്ടായിരുന്നു. ആണി ഉയർന്നുനിന്ന അവന്റെ പാദങ്ങൾ ഞാൻ വാരിപ്പുണർന്നു. എത്ര ആഴമാണ് അവന്റെ മുറിവിന്.ഏറെ കഴിഞ്ഞ് ഞാനെന്റെ മുറിയിൽ വന്നു. എ ന്നും പള്ളിയിൽ പോകുന്ന ഞാൻ എത്ര വർഷങ്ങളായി പ്രാർത്ഥിക്കുന്നു, ബലിയർപ്പിക്കുന്നു. എന്നിട്ടുമെന്തേ ആ കുരിശ് ഞാൻ ഇന്നത്തേതുപോലെ കണ്ടില്ല. എന്തുമാത്രം മുറിവുകളാണവന്റെ ദേഹത്ത്. ജീവിതത്തിൽ ആദ്യമായി അവന്റെ ക്ഷതങ്ങൾ ഓർത്ത് ഞാൻ വിതുമ്പി.

കെട്ടുകഥകൾ ഏല്പിച്ച മുറിവുകൾസത്യത്തിൽ ദുഃഖങ്ങളും പരിഭവങ്ങളുമായാണ് ഞാൻ ദേവാലയത്തിൽ ചെന്നത്. പക്ഷേ, അന്ന് ആ കുരിശിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നപ്പോൾ അവന്റെ മുറിവേറ്റ കരങ്ങൾ എന്നെ വലയം ചെയ്യുന്നതുപോലെ തോന്നി. ഞാൻ മാത്രമല്ല, അവനും മുറിവേറ്റവനാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. നമ്മളെല്ലാം മുറിവുകളുമായി യാത്രചെയ്യുന്നവരാണ്. എത്രമാത്രം ക്ഷതങ്ങളാണ് ഒരാൾക്ക് ജീവിതത്തിൽ ഏല്‌ക്കേണ്ടതായി വരുന്നത്. അവയിൽ ഏറെയും ആന്തരികമുറിവുകളാണ്. മനസിനെ കുത്തിനോവിക്കുന്ന മുറിവുകൾ. കൂടെയുണ്ടായിരുന്നവർ കൂറുമാറുന്ന അനുഭവങ്ങൾ. ആരോടും പറയരുതെന്നു പറഞ്ഞ ഹൃദയരഹസ്യങ്ങൾ കാതോടുകാതോരം പറന്നുപോകുമ്പോഴുള്ള വേദനകൾ. തെറ്റിദ്ധാരണയുടെ പുറത്ത് പറഞ്ഞുപരത്തപ്പെടുന്ന അഭ്യൂഹങ്ങളും കുത്തുവാക്കുകളും നല്കുന്ന നൊമ്പരങ്ങൾ. പല ചെവികൾ താണ്ടി നമ്മിലേക്കെത്തുന്ന നമ്മെക്കുറിച്ചുള്ള കെ ട്ടുകഥകൾ. ഒരാൾപോലും മനസറിയുവാൻ കൂടെയില്ലാ ത്ത കടുത്ത ഏകാന്തതയുടെ നിമിഷങ്ങൾ... ഇങ്ങനെ എത്രയെത്ര മുറിവുകളുമായാണ് നാം ജീവിതം ജീവിച്ചു തീർക്കുന്നത്.കുരിശിലെ ഈശോയ്ക്കുമുണ്ടായിരുന്നു ഈ മുറിവുകളെല്ലാം. അവന്റേതല്ലാത്ത പുതിയ മുറിവുകൾ ഒന്നും എനിക്കെന്നിൽ കാണാൻ കഴിഞ്ഞില്ല. അവനെ അറിയില്ലെന്നു പറഞ്ഞ പത്രോസ്, ഒറ്റുകാരനായ യൂദാസ്, ഇരുട്ടിന്റെ മറയിൽ മിന്നിമറഞ്ഞ മറ്റു ശിഷ്യന്മാർ. അവനെ ക്രൂശിലേറ്റുക എന്നലമുറയിട്ട ജനക്കൂട്ടം. അവരിൽ എത്രപേർ അവനിൽനിന്ന് സൗഖ്യം നേടിയവരും, അവൻ വിളമ്പിയ ഭക്ഷണം കഴിച്ചവരുമുണ്ടാകും? എന്നിട്ടുമവൻ പാതിവഴിയെ കുരിശുപേക്ഷിക്കുന്നില്ല. അവന്റെ മുറിവുകളല്ല, മറിച്ച് അവയോടുള്ള സമീപനമാണ് നമ്മെയും അവനെയും വേർതിരിക്കുന്നത്. അതോർക്കുമ്പോൾ ഞങ്ങൾ തമ്മിലുള്ള അന്തരം എത്രയോ വലുതാണെന്ന് ഞാനറിയുന്നു.

സുരക്ഷിതത്വം തേടിയുള്ള വേഷങ്ങൾനമ്മൾ മുറിവേല്ക്കുന്നവർ മാത്രമല്ല, മുറിവേല്പിക്കുന്നവർ കൂടിയാണ്. എത്രയോ പേരാണ് നമ്മുടെ വാ ക്കുകൾകൊണ്ടും പ്രവൃത്തികൾകൊണ്ടും അവഗണ നകൊണ്ടും നിന്ദകൊണ്ടും മുറിവേല്ക്കുന്നത്! പല അവസരങ്ങളിലും താല്ക്കാലിക സുരക്ഷക്കുവേണ്ടി പത്രോസിന്റെയും യൂദാസിന്റെയും മറ്റു ശിഷ്യന്മാരുടെയും രൂപം പേറുന്നവരാണ് നാം. അപ്പോഴൊന്നും നമ്മളോർക്കുന്നില്ല മറുഭാഗത്ത് ക്രിസ്തുവിനെപ്പോലെ മുറിവേല്ക്കുന്ന സ്‌നേ ഹിതരെയും ഉറ്റവരെയും കുറിച്ച്. അവരുടെ മാനസികാവസ്ഥയെപ്പറ്റി. ഗുരുനിഷേധിയായ പത്രോസിനെപ്പോലെ തിരിച്ചുവരാനുള്ള മനസ് ലഭിച്ചെങ്കിൽ എന്നാശിക്കുകയാണ്. ഒരുപക്ഷേ, ഒരുമിച്ചിരുന്നുള്ള സംസാരവും ഭക്ഷണവും യാത്രയും ഹൃദയം തുറന്നുള്ള പങ്കുവയ്ക്കലുകളും ഉണ്ടായിരുന്നെങ്കിൽ എത്രയോ പിരിമുറുക്കങ്ങളും ആധികളും തെറ്റിദ്ധാരണകളും മാറുമായിരുന്നു. അതിനൊന്നും മുതിരുവാൻ പലപ്പോഴും നമുക്കാവുന്നില്ല. മുറിവുകൾ ഏറെ ഏല്ക്കുമ്പോഴും മുറിവുകൾ ഏല്പിക്കാത്തവർ എത്ര ധ ന്യരാണ്. വിശുദ്ധരെല്ലാം അങ്ങനെയാണ്, ക്രിസ്തുവും. കുരിശിൽക്കിടന്നു പിടഞ്ഞപ്പോഴും അവനെ നോവിച്ചവരോടവൻ പൊറുത്തു എന്ന് പറയുമ്പോൾ സത്യത്തിൽ അവൻ ദൈവപത്രനാണെന്നതിന് മറ്റെന്തു തെളിവാ ണ് വേണ്ടത്? ജീവിതത്തിൽ രണ്ടു കാര്യങ്ങൾ മറക്കുവാൻ ശ്രമിക്കണം. അപ്പോൾ നീ സന്തോഷവാനാകും. ഒന്ന്, നീ മറ്റുള്ളവർക്ക് ചെയ്ത അനവധിയായ ഉപകാരങ്ങൾ. രണ്ട്, മറ്റുള്ളവർ നിന്നോടു ചെയ്ത അതിക്രമങ്ങളും തിന്മകളും. കേൾക്കാൻ ഇമ്പമുള്ള വാക്കുകൾ. പക്ഷേ, അത് പ്രാവർത്തികമാക്കുവാൻ അത്ര എളുപ്പമല്ല. നമ്മുടെ ജീ വിതംതന്നെ അതിനു സാക്ഷ്യം. മറക്കുവാനും പൊറുക്കുവാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണം. മുറിവേറ്റിട്ടും മുറിവേല്പിക്കാത്ത അവനിൽനിന്നും പഠിക്കുവാൻ ശ്രമിക്കാം. അവന്റെ ക്ഷതങ്ങളാൽ മാത്രമല്ല, നമ്മുടെ ക്ഷതങ്ങളാലും മറ്റുള്ളവർ സുഖമാക്കപ്പെടട്ടെ.''അപ്പോൾ നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും; നിന്റെ നീതി നി ന്റെ മുൻപിലും കർത്താവിന്റെ മഹത്വം നിന്റെ പിൻപിലും നിന്നെ സംരക്ഷിക്കും'' (ഏശയ്യാ 55:8).

Tuesday, March 11, 2014

"അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന്‍ ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത് ആരാണ്? മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍"(ലൂക്കാ:3;7,8).

അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന്‍ ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത് ആരാണ്? മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍"(ലൂക്കാ:3;7,8).
ഏതു വർഷം ആണ് എന്ന് വ്യക്തമായി ഓർക്കാൻ പറ്റുന്നില്ല. ജീസസ യൂത്ത് ന്റെ പ്രവർത്തനമായി നടക്കുന്ന വര്ഷം. കോർ ടീം , സർവീസ് ടീം ഒക്കെ വളരെ ശക്തം. പക്ഷെ പ്രവർത്തനം എല്ലാം മന്ദഗതി. അന്നു എല്ലാരും കൂടിയത് പത്താം ക്ലാസ്സ്‌ കുട്ടികളുടെ പ്രോഗ്രാം ചെയുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആയിരുന്നു. ഞങളുടെ കോ ഓടിനെറ്റർ ചേട്ടൻ ആദ്യം ഈ വിഷയം അവതരിപ്പിച്ചു .വളരെ നല്ല വിഷയം ചർച്ചകൾ പൊടി പൊടിച്ചു.കുറേപേർ അനുകുലിച്ചു കുറേപേർ സാമ്പത്തികം കുറിച്ച് ചർച്ച ചെയ്തു. അവസാനം ഒന്നും കൈയ്യിൽ ഇല്ലെങ്കിലും ഫ്രാൻസിസ് സേവിയർനെ പോലെ ഭിക്ഷ എടുക്കാനും തീരുമാനിച്ചുു . ജീസസ് യൂത്ത് ശൈലി തന്നെ ചെയണം എന്നാ ശക്തമായി വാദിച്ചവരെ വചനം കൊണ്ട് അടിച്ചു വിഴ്ത്തി പുതിയ ശൈലി രൂപപെടുത്തി . പക്ഷെ അന്നത്തെ മീറ്റിങ്ങിൽ പങ്കെടുത്തവരിൽ മിക്കവരും നേരത്തെ പ്ലാൻ ചെയ്തു തന്നെ ആയിരുന്നുവന്നിരുന്നത് . ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് നേരത്തെ കണക്കു കൂട്ടി എത്തിയവർ അവരുടെ പ്ലാനുകൾ ഫലമണിയിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. അവിടെ മുതൽ ആണോ ഒരു ഗ്രൂപ്പിസം വളർന്നു തുടങ്ങിയത് എനിക്ക് അറിയില്ല. എന്ത് ആയാലും അവിടെ ടീം ന്റെ ഉള്ളിൽ ഒരു ടീം രൂപപെട്ട്. പ്രോഗ്രാം കോഡിനെറ്റർ , മ്യൂസിക്‌ ടീം എല്ലാം സ്വന്തം ആളുകളെ കുത്തി നിറച്ചു . ക്ളാസുകൾ എടുക്കാൻ പേരുകൾ ഇട്ടു എല്ലാരും അവർ അവരവർക്ക്‌ ഇഷ്ടം ഉള്ളത് വീതിച്ചു എടുത്തു.കുറച്ചു പേരുടെ അഭിപ്രായം മാനിച്ചു കുറച്ചു ക്ളാസുകൾ പുറത്തും കൊടുത്തു. എല്ലാം അങ്ങനെ പ്രീ - പ്ലാൻടായിരുന്നു .ഒരു പക്ഷെ കര്ത്താവിന്റെ പ്ളാൻ മാത്രം തിരക്കുന്നതിനായി ആരും ശ്രമിച്ചില്ല എന്ന് വേണം പറയാൻ . അന്നത്തെ മീറ്റിങ്ങിനു ശേഷം കുറേപേരെ പിന്നിട് ഞാൻ കൂട്ടായ്മയിൽ കണ്ടിട്ടില്ല . തനി നാടൻ ഭാഷയിൽ പറയുകയാണെങ്കിൽ അവരെ ചവിട്ടി പുറത്താക്കിയെന്ന് പറയാം. പക്ഷെ അന്ന് ചവിട്ടി പുറത്താക്കിയവർ ഇന്നു അവരുടെ മേഖലയിൽ വളർന്നു പന്തലിച്ചു. ഇന്നു അവർ ഗൾഫ്‌ മേഖലയിൽ ഇന്നും ഈശോയെ പങ്കു വെയ്ക്കുന്നു . ഗ്രൂപ്പ്‌ കളിച്ചവർ ആരും തന്നെ ഇന്നു സഭയിൽ പോലും ഇല്ല . പലരും സഭ വിട്ടു പല സഭകളിൽ പോയി. അതിൽ പല വ്യക്തികൾ സഭാക്കെതിരായും ഇന്നു പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു , എന്തു ആയിരുന്നു സത്യം എന്ന്ഇപ്പോൾ കാലം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു . ഇനി ഞാൻ വിഷയത്തിലേക്ക് വരാം .

പ്രോഗ്രാം തുടങ്ങി, ഈശോയുടെ കരുണയാൽ അന്നു ഒത്തിരി കുട്ടികൾ പ്രോഗ്രാമ്മിനു വന്നു . ഞങൾ പ്രതിക്ഷിച്ചതിലും കുടുതൽ കുട്ടികൾ എത്തിച്ചേർന്നു .ക്ലാസ്സുകൾ പുരോഗമിച്ചു കൊണ്ടിരുന്നു .എല്ലാരും ഒരേ സ്വരത്തിൽ "പ്രൈസ്‌ ദി ലോർഡ്‌ " പറയുവാനും പാടുവാനും പ്രർതിക്കുവനുമൊക്കെ തുടങ്ങി.പക്ഷെ ആദ്യത്തെ രണ്ടു ദിവസം ഒരു ചലനവും ഉണ്ടായില്ല . ക്ലാസുകളിലോ ആരാധനയിലോ ഒരു മാറ്റം കാണാൻ സാധിച്ചില്ല . മാത്രമല്ല നേതൃതത്തിൽ നില്കുന്ന വ്യക്തികളിൽ പോലും പരസ്പര ഐക്യം കാണാൻ സാധിച്ചില്ല അതൊക്കെ തന്നെകൊണ്ട് ആദ്യ ദിനങ്ങളിൽ പ്രോഗ്രാം വിജയം ആക്കാൻ ആർക്കും സാധിചിരുന്നില്ല്ല . .അന്ന് ഒരു കാര്യം എനിക്ക് മനസിലായി പരിശുധത്മാവ് ഐക്യത്തിന്റെ ആത്മാവ് ആണെന്ന് . എല്ലാരുടെയും ചാർട്ടെട് പ്ളാൻസ് എല്ലാം പൊളിഞ്ഞു. അന്നത്തെ മദ്യസ്ഥ പ്രാത്ഥന ടീമിന് ഒരു മെസ്സേജ് കിട്ടി, ഗ്രൂപ്പ്‌ ലീടെഴു്സ് എല്ലാരും അനുരഞ്ജനപെടാൻ ,അന്നു രാത്രി ഒരു അത്ഭുതം അവിടെ നടന്നു. ഗ്രൂപിന്മേൽ ഗ്രൂപ്പ്‌ ആയവർ, പ്രതേകിച്ചു ഗ്രൂപ്പ്‌ കളിച്ചവർ എല്ലാവരും ഒരുമിച്ചു കുടി ദിവ്യകാരുണ്യത്തിന്റെ മുൻപിൽ പരസ്പരം ക്ഷമ ചോദിച്ചു മാത്രമല്ല എല്ലാരും പരസ്പരം കാലുകളിൽ കെട്ടിപിടിച്ചു കരഞ്ഞു ക്ഷമ ചോദിച്ചു, എല്ലാരും അനുരഞ്ജനപെട്ട അന്ന് രാത്രിയിൽ ആ ഒരു ശുശ്രുഷ കഴിഞ്ഞതും പരിശുധത്മാവ് ശക്തമായി അടയാളങ്ങളിലൂടെ സംസാരിക്കാൻ തുടങ്ങി,അനേകം പേർ ഭാഷവരത്തിൽ സ്തുതിക്കുവാൻ തുടങ്ങി. അന്ന് രാത്രി അഭിഷേകത്തിന്റെ രാത്രി ആയിരുന്നു, അഭിഷേകം അഗ്നി പോലെ ചൊരിഞ്ഞു. അന്ന് അനേകം കുട്ടികൾക്ക് രോഗ സൗഘ്യം കിട്ടുക ഉണ്ടായി.

പ്രിയപെട്ടവരെ ഇത്രയും പറയാൻ കാരണം, നമുടെ ഒക്കെ ജീവിതത്തിൽ നിരവധി അനുഗ്രഹങ്ങൾ ദിനം പ്രതി തമ്പുരാൻ നമുക്ക് തരുന്നുണ്ട് , ഇന്നും അത്ഭുതങ്ങൾക്കും , അടയാളങ്ങൾക്കും ഒരു കുറവും വന്നിട്ട് ഇല്ല എന്നിട്ടും നമുടെ ഒക്കെ ജീവിതത്തിൽ എത്ര അത്ഭുതം നടന്നാലും അടയാളം നടന്നാലും നാം മനസിലാക്കാറില്ല . ഇന്നു നമുക്ക് ഒക്കെ ഒത്തിരി സമയം കിട്ടാറുണ്ട് പ്രാത്ഥനക്കായി . എന്നാൽ ഇതു വായിക്കുന്ന എത്രപേർ ഉണ്ട് ഒരു 10 മിനിറ്റ് സമയം ഈശോയുടെ കൂടെ ഇരിക്കാൻ സമയം കണ്ടെത്തുന്നവർ . നമുക്ക് ഇന്നു സമയം കിട്ടിയാൽ ആദ്യം നാം ടൈപ്പ് ചെയുക കമ്പ്യൂട്ടറിൽ ഫേസ്ബുക്ക് .കോം ഇന്നു ആയിരിക്കും. ഈ ഒരു നോന്പു സമയം നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും കര്ത്താവിനു വേണ്ടി മാറ്റി വയ്ക്കാം .
ഒരു വിഷയം കുടി ഞാൻ പറഞ്ഞ അനുഭവത്തിൽ ഉള്ളത് കൊണ്ട് ഞാൻ അതു ഷെയർ ചെയാൻ ആഗ്രഹിക്കുന്നു.
അറിവുണ്ടെന്നു ഭാവിക്കുന്നവരെ ബോധവത്ക്കരിക്കുക എന്നത് ഏറെ ശ്രമകരമായാതിനാല്‍, അവരുടെ അവിവേകത്തെ ദൈവജനത്തിനു വെളിപ്പെടുത്തികൊടുക്കുകയാണ് കൂടുതല്‍ ഗുണകരം. ഇതിലൂടെ അനേകരെ രക്ഷയിലേക്കു നയിക്കാന്‍ കഴിയും എന്നതാണ് ഇതുവരെയുള്ള അനുഭവത്തില്‍നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്! അത് കൊണ്ട് തന്നെയാണ് ഞാൻ എഴുതാൻ തീരുമാനിച്ചതും.ഒന്നു രണ്ടു കാര്യങ്ങൾ കൂടി ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു

ലീഡർഷിപ്പ് (Leadership)
പ്രാത്ഥന നയിക്കുന്നവർ അല്ലെങ്കിൽ വചനം പ്രസംഗികുന്നവർ(എല്ലാവരും അല്ല കുറെപേർ ) പ്രതേകിച്ചു നാം പറയുന്നതു കേൾക്കാൻ പത്തു പേർ ഉണ്ട് എങ്കിൽ പറയുകേ വേണ്ട പിന്നെ അവിടെ എന്താണ് സംഭാവിക്കുന്നതെന്ന് . അവിടെ പുതിയ ആളുകൾ ആണ് കേള്ക്കാൻ വന്നിരിക്കുന്നത് എങ്കിൽ നമ്മൾ പറയുന്നത് മാത്രം ആണ് സത്യം. മുകളിൽ പറഞ്ഞ അനുഭവത്തോടു ചേർത്ത് വച്ച് ഒരു വസ്തുത പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശുധാത്മാവ് എന്നു പറയുന്നത് നിങളുടെ ഇഷ്ട്ടത്തിന് എടുത്തു ഇപയോഗികു്ന്നതിനു ഒരു വസ്തുവോ സാധനമോ അല്ല.(അപ്പൊ 5: 1.11 ) (അനന്യസ് പരിശുധത്മവിനോട് കള്ളം പറഞ്ഞപ്പോൾ അല്ലെങ്കിൽ പരിശുധാത്മാവിനു ഇഷ്ടം ഇല്ലാതതു പ്രവര്ത്തിച്ചപ്പോൾ എന്ത് സംഭവിച്ചു എന്ന് വ്യക്തമായി പറയുന്നു )
"തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം"(ഏശയ്യാ:5;20). ഈശോ പറയുന്നത് കേട്ട് മുന്നോട്ട് പോകേണ്ടവരാണ് നാം . ഒരു വചനം കൂടെ പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു."ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം"(റോമാ:13;7).
"പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. അവര്‍ അശ്രദ്ധമായിട്ടാണ് എന്‍റെ ജനത്തിന്‍റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കെ സമാധാനം സമാധാനം എന്ന്‍ അവര്‍ പറയുന്നു"(ജറെ:6;13,14).
തിന്മയ്ക്കെതിരെ ഏറ്റവും തീക്ഷണതയോടെ പ്രതികരിച്ച ഏലീയാ പ്രവാചകനെ ആഗ്നേയരഥത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു സംവഹിച്ചുകൊണ്ടാണ് കര്‍ത്താവു ബഹുമാനിച്ചത്! സകല ദൈവജനത്തിനുമുള്ള ദൃഷ്ടാന്തമാണ് ഏലിയാ പ്രവാചകന്‍! തിന്മയെക്കെതിരെ മയമില്ലാതെ എതിരിടുന്നവനെ സ്വര്‍ഗ്ഗം ബഹുമാനിക്കും. അത് കൊണ്ട് തന്നെ ഞാൻ ശക്തമായി സംസാരിക്കുന്നത്ത് .
"അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന്‍ ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത് ആരാണ്? മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍"(ലൂക്കാ:3;7,8")
നിങ്ങളുടെ അഹങ്കരാത്തിന്റെ കൊമ്പുകൾ ഈശോയുടെ രക്തത്താൽ ഒടിയണം അതിനു വേണ്ടി ആണ് ഞാൻ ഇതു പറയുന്നത്. ഒന്നു രണ്ടു ഉദാഹരണം ഞൻ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു .
യോഹന്നാന്‍റെ പ്രവര്‍ത്തികളെ എങ്ങനെയാണ് സ്വര്‍ഗ്ഗം വിലമതിച്ചത് എന്നറിയണമെങ്കില്‍ യേശു അവനെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി: "ഞാന്‍ നിങ്ങളോടു പറയുന്നു, സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല"(ലൂക്കാ:7;28). തിന്മകളെ മുഖത്തുനോക്കി എതിര്‍ത്തിട്ടുള്ളവരെ സ്വര്‍ഗ്ഗം മാനിച്ചിട്ടുമുണ്ട്! തെറ്റു ചെയ്യുന്നവര്‍ എത്ര ഉന്നതരായിരുന്നാലും എതിര്‍ക്കുന്നവനാണ്‌ ക്രിസ്ത്യാനി. ഇതു പ്രവാചകന്മാര്‍ക്കു മാത്രമുള്ള ദൌത്യമാണെന്ന് ആരും ധരിക്കരുത്. എല്ലാ ദൈവമക്കളോടും വചനം ആവശ്യപ്പെടുന്നത് ഇതുതന്നെയാണ്! അപ്പസ്തോലനായ പൗലോസ് ഉപദേശിക്കുന്നു: "അന്ധകാരത്തിന്‍റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍. അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ"(എഫേ:5;11,12). അടി വര ഇട്ടു ഞാൻ ഓർമിപ്പിക്കുന്നു .
ഈ അടുത്ത കാലത്തായി ചിലർ പ്രയർ ചെയ്യുന്നത്‌ കേൾക്കുമ്പോൾ തോന്നാറുണ്ട് ഈശോ സൂപ്പർ മാർക്കറ്റ്‌ നടത്തുന്നതു പോലെ. നമ്മ്മുടെ ലൗകിക ആവശ്യങ്ങൾ മാത്രം പറഞ്ഞു പ്രാർത്ഥിക്കുന്ന രീതി . ഞാൻ പറയുന്നത് എല്ലാവരെയും ഉധേശിച്ചല്ല എന്നാൽ ഈ അടുത്തകാലത്തായി നാം കാണുന്ന അത്മീയരിൽ ഏറെക്കുറെ പേരും അങ്ങനെ തന്നെയാണ് .നിങ്ങൾ നില്ക്കുന്ന സ്ഥലം സൂപ്പർ മാർക്കറ്റ്‌ അല്ല എന്ന്‌ ഞാൻ ഓർമപ്പെടുത്തുന്നു . എവിടെ ആരു സംസാരിച്ചാലും എപ്പോൾ സംസാരിച്ചാലും ശ്രദ്ധി ക്കുന്ന്ന ഒരു വാക്ക് അന്നു "ഞാൻ".
ഒരിക്കൽ പ്രാർത്ഥന നയിക്കുന്ന ഒരു സഹോദരി വിളിച്ചു പറയുന്നത് കേട്ട് ഞാൻ ഇന്നു നോന്പു ആണെന്നൊക്കെ .അതെ ദിവസം തന്നെ പറയുന്നത് കേട്ട് ഞാൻ ഇന്നു ഇരുനൂറു കൊന്ത പഠിക്കാൻ ആഗ്രഹിക്കുന്നു നിങൾ എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നൊക്കെ .ഇതൊക്കെ എല്ലാരേയും അറിയിക്കേണ്ട ആവശ്യമുണ്ടോ ? വിശുദ്ധ ഗ്രന്ഥത്തിൽ പ്രത്യേകം പറയുന്നുണ്ട് നാം ചാക്കുടുതും ചാരം പൂശിയും വാതിലടച്ചു രഹസ്യമായി വേണം പ്രാർത്ഥിക്കേണ്ടതു പ്രാർത്ഥന എന്ന് പറയുന്നത് നാമും കർത്താവുമായി മാത്രം ഉള്ള ബന്ധം ആയിരികണം അല്ലാതെ ഞാൻ ഞാനിങ്ങനെ ഒക്കെ ആണ് പ്രാർത്ഥിക്കുന്നത്‌ എന്നു സമുഹത്തെ അറിയിക്കേണ്ട ആവശ്യമുണ്ടോ ?."പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. അവര്‍ അശ്രദ്ധമായിട്ടാണ് എന്‍റെ ജനത്തിന്‍റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കെ സമാധാനം സമാധാനം എന്ന്‍ അവര്‍ പറയുന്നു"(ജറെ:6;13,14). "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ:23;13,14) നീ പ്രാത്ഥനകു്ബോൾ നിന്റെ കതകു അടച്ചു രഹസ്യത്തിൽ പ്രാത്ഥന നടത്തണം. രഹസ്യം അറിയുന്ന നിന്റെ പിതാവ് നിന്റെ പ്രാത്ഥന കേൾക്കും . നമ്മുടെ അത്മിയത പുരപുറത്ത് വിളിച്ചു പറയണ്ടത് അല്ല. നമ്മുടെ പ്രവർത്തിയിൽ പ്രഖോഷിക്കപെടണം അതാണ് നമുടെ വചനം നമ്മെ ഓർമപെടുത്തുന്നത് . "അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന്‍ ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത് ആരാണ്? മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍"(ലൂക്കാ:3;7,8). നിങളുടെ കപടതയെ തിരിച്ചു അറിഞ്ഞു കഴിഞ്ഞു . അനുതപിച്ചു കര്ത്താവിന്റെ പക്കൽ കടന്നു വരുവിൻ . എല്ലാം എന്റെ മാത്രം എന്റെ സ്വന്തം എന്നാ ചിന്തകൾ ദുരെ എറിയുവിൻ. സ്വന്തം പബ്ലിസിറ്റി പ്രതീക്ഷിച്ചു വചനം പറയുന്നവർ ഒന്നോർക്കുക . നിങളുടെ ഉള്ളിൽ ഉള്ളത് അല്ല കര്ത്താവിൽ നിന്നുള്ളതാണ് ഒരു സഭയിൽ സംസരികേണ്ടത്. വിവേകത്തോടും പരിശുദ്ധൻ പറയുന്നത് ആണോ ഞാൻ സംസാരികുന്നത്‌ എന്ന് ചിന്തികുന്നതു നല്ലത് ആയിരിക്കും .ജനങ്ങളുടെ ഹൃദയങ്ങളിൽ പതിയണം എങ്കിൽ അവൻ ആകണം സംസാരിക്കേണ്ടത് , അവന്റെ പേര് ആണ് ഹോളി സ്പിരിറ്റ്‌. .ഒരു പക്ഷെ നിങ്ങൾ പറയുന്നത് കേൾക്കുന്നവർ അവരുടെ ഹൃദയത്തിൽ ഗ്രഹികണം എന്ന് ഇല്ല. സ്വന്തം പബ്ലിസിറ്റി മാത്രം ലക്‌ഷ്യം വച്ച് ആണ് മുന്നോട്ടു പോകുന്നതു എങ്കിൽ ഇന്നു ഇവിടെ നാളെ മറ്റു സഭകളിൽ ചാടി പോയി കൊണ്ട് ഇരിക്കും."ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍തന്നെ വിധിക്കുവിന്‍. എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല"(അപ്പ. പ്രവര്‍:4;19,20).
"ഞാൻ" എന്ന ചിന്ത മാറ്റി വച്ച് "നമ്മൾ" എന്ന് ചിന്തികണം ഒരു ലീഡർ,"നമ്മൾ" എന്ന് ചിന്തിക്കാൻ പറ്റണം. നമുക്ക് അങ്ങനെ പറ്റുന്നില്ല എങ്കിൽ ഇനിയും നമ്മിൽ പരിശുധാത്മാവ് അല്ല സംസാരിക്കുന്നതെന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു .

2. എളിമ
"പത്രോസും അപ്പസ്തോലന്മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്"(അപ്പ. പ്രവര്‍:5;29)
അവിടുന്ന് തന്റെ ഭുജംകൊണ്ടു ശക്തി പ്രകടിപിച്ചു.ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിക്കുന്നു. (ലൂക്കാ 1.51)
ഒരിക്കൽ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന ഒരു സഹോദരി എന്നോട് ഷെയർ ചെയ്തതു ഞാൻ ഇപ്പോൾ ഓർക്കുന്നു പ്രാർത്ഥന കൂട്ടായ്മയിൽ അവർ ഭാഷവരത്തിൽ സ്തുതിക്കുമ്പോൾ മറ്റു പലര്ക്കും കേൾക്കുമ്പോൾ കൂടെ ഉള്ളവര്ക് അതു അരോജകമായി തോന്നുന്നു എന്ന്‌ നേതൃസ്ഥാനം വഹിക്കുന്ന ഒരു വ്യക്തി പറഞ്ഞത്രേ . അന്ന് എന്നെ വിളിച്ചു കരഞ്ഞ ആ സഹോദരി ഇന്നും പ്രയർ കൂട്ടായിന്മയിൽ സ്തുതിക്കാൻ തയ്യാറാകാറില്ല . നാം ചിന്തിക്കാതെ സംസാരിക്കുന്ന വാക്കുകൾ അനേകർക്ക് ഇടർച്ച ഉണ്ടാക്കുന്നു എങ്കിൽ നമ്മുടെ നാവും ഹൃദയവും പരിശുധാതമാവിനാൽ വിശുദ്ധികരിക്കാൻ നാം അനുതപിച്ചുു നിരന്തരം പ്രാർഥിക്കെണ്ടിയിരിക്കുന്നു . പരിശുധാത്മാവിനു എതിരെ ചെയുന്ന പാപങ്ങൾ ഒരിക്കലും ക്ഷമിക്കുകയില്ല എന്ന വചനഭാഗം ഞാൻ അടിവരയിട്ടു ഓർമിപ്പിക്കുന്നു .
നമ്മുടെ ഒക്കെ കൂട്ടായ്മയില നിന്ന് നിന്നോ ഒരാൾ എങ്കിലും മാറിപോയാൽ മറ്റേതെങ്കിലും മിനിസ്ട്രിയിൽ പോയിട്ടുണ്ടെങ്കിൽ ഈഒരു വചനം ധ്യാനിച്ചാൽ മനസ്സിൽ ആകും. എവിടെയാണ് നമുക്ക് പറ്റിയ ഒരു തെറ്റ്. അങനെ ഒരാൾ മാറി പോയാലോ പിന്നെ അയാളെ തിരിച്ചു കൊണ്ട് വരാൻ ശ്രമികുകയോ നാം ചെയ്യാറില്ല എന്നതാണ് സത്യം . നമ്മെ സംബന്ധിച്ചിടന്തോളം പിന്നീടു ആ വ്യക്തി ശത്രു പക്ഷത്തു ആയികഴിഞ്ഞിരിക്കുന്നു , അവരെ ഒന്ന് കണ്ടാൽ കൂടി വിളിക്കാൻ തയ്യാറാകാത്തത് ഒരു ആതമീയനു ചേർന്നത്‌ ആണ്ണോ?
. നഷ്ടപ്പെട്ട് പോയ ആടിനെ അന്വേഷിച്ചവൻ ആണ് നമുടെ ഗുരു. അവന്റെ മനോഭാവം ആണ് വേണ്ടതു ."കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ:23;13,14). നഷ്ടപ്പെട്ട് പോയവർക്ക്‌ വേണ്ടി പ്രാർത്ഥിക്കുകയോ അവരെ സ്നേഹികുകയോ ചെയാൻ നമുക്ക് പറ്റുനില്ല എങ്കിൽ ഈ വേഷം കെട്ടു ആർക്കു വേണ്ടി ? എന്തിനു വേണ്ടി.? അനുതപിച്ചു കുമ്പസരിച്ചു പാപത്തെ ഏറ്റു പറഞ്ഞു അവര്ക് വേണ്ടി ഒരു നോന്പ് എടുത്തു പ്രയർ ചെയാൻ കഴിയണം "നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശ്യരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്"(മത്താ:23;27,28).
നമ്മുടെ കൂട്ടായ്മകളിൽ നേതൃസ്ഥാനം വഹിക്കുന്ന ഒന്നും വിട്ടു കൊടുക്കാൻ താല്പര്യം ഇല്ലാത്ത മനസുകളെ കുറിച്ചാണ് ഞാൻ മുകളിൽ പറഞ്ഞത് . "ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം"(റോമാ:13;7). ഒരു വചനംകൂടി കണ്ടിട്ട് വിവരണത്തിലേക്കു കടക്കാം: "അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍; അതിനു ഫലമുണ്ടാകും. ദൈവഭക്തനു നന്മ ചെയ്‌താല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍നിന്നല്ലെങ്കില്‍ കര്‍ത്താവില്‍നിന്ന്‍"(പ്രഭാഷകന്‍:12;1,2). ഗൌരവകരമായി ചിന്തിക്കേണ്ടതും പരസ്പരം പൂരകങ്ങളുമായ രണ്ടു വചനഭാഗങ്ങളാണ് ഇവ. ദൈവവചനം പ്രഘോഷിക്കപ്പെടാന്‍വേണ്ടി മാത്രമുള്ളതല്ലെന്നും അത് ജീവിതത്തില്‍ പകര്‍ത്തുകയാണ് ആദ്യം വേണ്ടതെന്നും നാം മനസിലാക്കണം - ഞാൻ പറയുന്നത് മാത്രം കേൾക്കണം അല്ലാത്തവർ പുറത്തു നിലക്ക്ട്ടെ ഈ മനോഭാവമാണ് നാം മാറ്റേണ്ടതു .എന്റെ പിതാവിനാൽ ആകര്ഷിക്കപെടാതെ ഒരാളും കർത്താവിനെ അനേഷിച്ചു ഒരു കൂടയ്മയിലും വരില്ല എന്ന സത്യം വചനം ഓർമിപിക്കുന്നു . സമർപ്പണം ഉള്ള എല്ലാ ഗ്രൂപ്പ്‌ ഉം പടർന്നു പന്തലിക്കുന്നു.പക്ഷെ നമ്മൾ എന്നും തുടങ്ങി അടുത്ത് തന്നെ നില്കുന്നു,
"ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്"(ഹെബ്രാ:4;12). ഈ വചനം മായംചേര്‍ക്കാതെ പ്രസന്ഗിച്ചാൽ , അതു പലരെയും മുറിപ്പെടുത്തും എന്നകാര്യത്തില്‍ തര്‍ക്കമില്ല! പലരുടെയും ജീവിതത്തില്‍ ചേര്‍ത്തുവച്ചിരിക്കുന്ന പലതും മുറിച്ചുമാറ്റാത്തിടത്തോളം തങ്ങളുടെ രക്ഷ സാധ്യമാകില്ലെന്ന യാഥാര്‍ത്ഥ്യം ഇവര്‍ തിരിച്ചറിയുന്നില്ല. വചനമാകുന്ന വാള്‍ കടന്നുവന്ന് മുറിക്കേണ്ടവയെ മുറിക്കുമ്പോള്‍ ചോരപൊടിയുക എന്നത് സ്വാഭാവികം! ഇത്തരത്തില്‍ ചിന്തപ്പെടുന്ന രക്തം തങ്ങളുടെ രക്ഷയ്ക്കാണെന്നും നാശത്തിനല്ലെന്നും പിന്നീടിവര്‍ തിരിച്ചറിയും!
യേശു അവരെ അടുത്ത് വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്തം പുലര്ത്തുന്നുവെനും അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾ അറിയാമല്ലോ.നിങ്ങളുടെ ഇടയിൽ അങ്ങനെ ആകരുത് ; നിങ്ങളിൽ വലിയവാൻ ആകുവാൻ ആഗ്രഹിക്കുന്നവൻ സുശ്രുഷകൻ ആകേണം.നിൻ ങ്ങളിൽ ഒന്നാമൻ ആകുവാൻ ആഗ്രഹിക്കുന്നവാൻ എല്ലാവർക്കും ദാസനാകേണം (മാർകോസ് 10:42-44)

എന്താണ് ഒരു ലീഡർഷിപ്പ് ക്വാളിറ്റി. ഇ ക്വാളിറ്റി നോക്കിയന്നോ  ഈശോ ശിഷരെ തെരഞ്ഞു എടുത്തത്‌.  ഇന്ന്തെ  പ്രയർ ടീം എല്ലാം സ്വന്തം തല്പരിയത്തിൽ കെട്ടി പോകുന്നു. എനിക്ക് ഇഷ്ടം ഉള്ളവരെ എന്റെ പ്രയർ സർക്കിൾ നിര്ത്തുന്നു, മറ്റുള്വരെ അതിനു പുറത്തു നിര്ത്തുന്നു. ഇതിനു പ്രയർ ഗ്രൂപ്പ്‌ സർവീസ് ടീം എന്നോ ,കോർ ടീം എന്നു ഒന്നും പറയാൻ  സാഡിക്കില്ല  . ഗ്രൂപ്പിൽ വരുന്ന  എല്ലാവര്ക്കും വളരാനും വളര്തനും കഴിവ് ഉള്ളവന അല്ലെങ്കിൽ ഉള്ളവൾ ആകണം ലീഡർ അഗന്ന ഉള്ളവരെ മാത്രമേ  ലീഡർ ആകാവു. നമ്മളെ തളർത്താൻ  അന്നോ നമുടെ കുടയിന്മ  അതോ നമ്മളെ ഓക്കേ വളർതാനോ. ഇന്നു ഓരോ പ്രയർ മീറ്റിംഗ് കയിഞ്ഞു പുറത്തു വരുബോൾ നമ്മൾ തളരുന്നവർ  ആകരുത് നമുടെ പ്രാത്ഥന കുട്ടായിന്മകൽ. എല്ലാര്ക്കും ഒരുപോലെ വളരാൻ ഉള്ള വേദി ആകണം കുട്ടായിന്മ.

ഭയത്തോടെ എരികാതെ എഴുനേറ്റ് സുവിശേഷം സംസരികണ്ട സമയം ആയി  366 പ്രാവിശ്യം ഭയപെടണ്ട എന്ന് പറഞ്ഞിടു എല്ലാര്ക്കും വയ്തികളെ ഭയം ആണ് , ഭയം ഒരികളും കർത്താവിൽ നിന്ന് അല്ല എന്ന് പറയേണ്ടത് ഇല്ലല്ലോ . എല്ലാ തീരുമാനം കർത്താവിൽ നിന്നു ആകട്ടെ അല്ലാത്തത് നിങളുടെ മറുപടി പറയാം അതയിരികണം സഭ അലെങ്കിൽ ഒരു പ്രയർ ഗ്രൂപ്പ്‌.അല്ലാതെ കേള്കുന്നതു  മുഴുവാൻ കേട്ട് തല ആട്ടാൻനും സമതം മുളാനും അല്ല നിങൾ , നിങളെ  നോകി ഇ വചനം ശബ്ദിക്കുന്നു.

"തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം"(ഏശയ്യാ:5;20)

"അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്‍റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നുവെങ്കില്‍ അതിലെന്തദ്ഭുതം?"(2കോറി:11;14,15). 

"പത്രോസും അപ്പസ്തോലന്മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്"(അപ്പ. പ്രവര്‍:5;29)

വചനത്തിനു വിരുദ്ധമായ ഉപദേശങ്ങള്‍ ആരുതന്നെ നല്‍കിയാലും അവയെ തള്ളിക്കളയണമെന്ന സന്ദേശമാണ് അപ്പസ്തോലന്മാര്‍ നമുക്കു പകര്‍ന്നു നല്‍കിയിട്ടുള്ളത്. പൗലോസും ഇതുതന്നെയാണ് നമുക്കു കാണിച്ചുതന്നിട്ടുള്ളത്. അപ്പസ്തോലന്‍റെ മുഖത്തടിക്കാന്‍ കല്പിച്ച പ്രധാനപുരോഹിതനായ അനനിയാസിനോടു പറയുന്നത് നോക്കുക: "അപ്പോള്‍ പൗലോസ് അവനോടു പറഞ്ഞു: വെള്ളപൂശിയ മതിലേ, ദൈവം നിന്നെ പ്രഹരിക്കാനിരിക്കുന്നു"(അപ്പ. പ്രവര്‍:23;3). 

ടീം എന്നാ വാക്കിന് അർഥം ഞാൻ ഇവിട പറയണ്ട അവിശയം ഇല്ല.

ഒരു കുഞ്ഞു ഉദാഹരണം ഷെയർ ചെയാൻ ആഗ്രഹിക്കുന്നു,

1.ഒരു  ബസിൽ അന്ന് നമ്മൾ പോകുനത് എന്ന് സങ്കല്പികുക്ക ഒരു യാത്ര പുറപെടാൻ പ്ലാൻ ഉണ്ട് എങ്കിൽ എവിടേക്  പോകണം എന്ന് തിരുമാനികണം . അതാണ് യാത്രയിലെ ആദിയ രീതി. നമ്മുടെ  കൂടെ ഉള്ളവരെ കുട്ടി ഏഗോട്ട്  ആണ്  പോകേണ്ടത്. നയികുന്നവർകു  ഒരു ബോദ്ധിയം  ഇല്ല ഇപ്പോൾ എവിടേ എഗനനെ  പോകണം എന്നു ഓക്കേ.

2. ആരു വേണം ഇ യാത്ര മുനോട്ടു കൊണ്ട് പോകേണ്ടത് എന്ന് എല്ലാരും ചേർന്‌ തിരുമാനികണം .ഇന്നു സ്വയം പ്രക്യപിത ബിഷപ്പ് ഉള്ള കാലം ആണ് . നമ്മളും അത് പോലെ ആകരുത്. വണ്ടീ  ആരു ഒട്ടികണം എന്ന്‌  കൂടെ ഉള്ളവര ആണ്  പറയണ്ടത്. അല്ലെങ്കിൽ മതിയാസ് നെ ചിട്ടി ഏറ്റു എടുത്തത്‌ പോലെ എടുകുക്ക, അതും അല്ലെങ്കിൽ ഉപവവസിച്ചു  പ്രയർ എടുത്തു തിരുമാനികട്ടെ.

3. ബസിൽ ഉള്ളവര പകുതിക് ഇറഞൂന്നവർ   ആണോ അതോ മൊത്ത യാത്രയിൽ കൂടെ ഉളളവർ ആണോ എന്ന് ചിന്തികണം.ഏത്  അവിഷ്യത്തിനു ആണ്  ഇവർ  ഇ ബസിൽ ഉള്ളത് അവർ എഗോട്ടു  പോകാൻ ഉദേശിക്കുന്നു .

4. മഴ പെയുംബോൾ  ചെളിയിൽ  വീണാലും  ഒരുമിച്ചു തള്ളി  കയറ്റാൻ  കഴിവ് ഉളളവർ ആകണം  ബസിൽ. വണ്ടി ബ്രേക്ക്‌ഡൌണ്‍  അയാൾ അടുത്ത് വണ്ടി അന്നേഷികുന്നവർ  അന്നോ അതോ അല്ലയോ എന്ന്‌ നമ്മൾ ഉറപ് വരുത്തണം.

5. എഗോട്ടു ഇ വണ്ടി  പോകേണ്ടത് എന്ന് എല്ലാര്ക്കും ഒരു പോലെ ധാരണ വേണം.

6. വണ്ടി നിന്നുപോകാതെ നോകണം, ചുരുകത്തിൽ പറയുക അന്നെങ്കിൽ  ക്ലിയർ വിഷൻ വേണം എല്ലാര്ക്കും.

7. വണ്ടി റോഡ്‌ തെറ്റിച്ചു ഓടിച്ചാൽ വണ്ടിയുൽ ഉളളവർ തിരുത്തണം. അല്ലെങ്കിൽ നമ്മളെ  കൊണ്ട് പോയി അപകടത്തിൽ പെടുത്തും. പറയണ്ടത് അപ്പോൾ തന്നെ പറയണം. അത് മറ്റു പലരെയും വണ്ടിയിൽ ഉള്ളവരെ രക്ഷിക്കാൻ ഉപകരിക്കും. അല്ലാതെ കേള്കുന്നത്ത്   മുഴുവൻ കേട്ട്‌ , സമ്മതം മുള്ളാൻ  അല്ല കൂടെ ഉളളവർ. നിങളുടെ രക്ഷകൻ  ക്രിസ്തുവാണ്‌ അവനെ മാത്രം നോകുക്ക്. പറയണ്ടത് ആരോട് ആയാലും പറയുക.  ദയ്‌രിയത്തിന്റെ   അത്മാവിനായി നമ്മുക്ക്  പ്രാത്ഥീക്കാം 

3 .അജണ്ട പരിശുടനിൽ നിന്ന് ആയിരികണം.

ഇന്നു നമുടെ ഓകെ  കുട്ടായിമയില  അനേകം പേർ വന്നു വചനം പങ്കു വെച്ച് പോകുന്നു.  നമ്മളിൽ  അല്പം അത്മിയത കുടുതൽ ഉളളവർ ആണെങ്കിൽ  അവരെ കുട്ടായിമയിലകു കഷനികാറില്ല . ഒരു പടി അത്മിയത ഉള്ളവരെ കണ്ടു എത്തി അവസരം കൊടുകം, അല്ലാത്ത പക്ഷം പൊട്ടാ കിണറിൽ കിടക്കുന്ന തവളെയെ പോലെ ആകും എല്ലാരും. ഈശോയുടെ ഹിതം നടകട്ടെ.  എഗ്നയുള്ള  അജണ്ടകൽ ഒരിക്ക്‌ലും ദൈവത്തിൽ നിന്ന് അല്ല എന്ന്‌ എടുത്തു പറയേണ്ടി വരും.

ശക്തമായ ഒരു ടീമ്നെ കണ്ടു എത്തുകു അതിനായി അത്മാര്തമായി പ്രയർ ചെയാം . ഫ്രണ്ട്നെ  മുന്നിൽ കണ്ടു കൊണ്ട് ടീമ്നെ നായികാതെ ഇരികട്ടെ, 

ഞാൻ പറഞ്ഞത് നമ്മൾ തന്ന വിലയിരുത്തണം ജീസുസ്‌ ലൈഫ് സ്റ്റൈൽ പറയുന്നത് നമ്മൾ  പക്ഷെ  പ്രവർതികുന്നതു   മറ്റു ഒന്ന്.  ഞാൻ ഇഗ്ന ആണോ എന്ന് വിലയിരുത്തണം. 

സത്യസന്തമായി ഈശോക് വേണ്ടി  ഓടുവാൻ പറ്റണം  , നിങൾക്  ഈഷ്ടപെട്ടതും പെടാത്ത   തുറന്നു പറയാൻ ഉള്ള ദയരിയം പരിശുടാൻ തരാട്ടെ  എന്ന്‌ ഞാൻ ആഗ്രഹിക്കുന്നു . നിങൾ പറയണ്ടാന്തു  പറയുന്നില്ല  എങ്കിൽ നമ്മളെ ഏല്പിച്ച അത്മാക്ളുടെ ഉത്തരവദുത്തം നമ്മൾ ഉത്തരം പറയണ്ടി വരും.

നമ്മുടെ ഇടയിൽ കടന്നു വരുന്ന എല്ലാ അത്മകൾ (വെക്തികൾ) അവരെ തിരിച്ചു അറിയാൻ കഴിയണം. അവരുടെ അത്മിയത തിരിച്ചു അറിഞ്ഞു അവരെ നയികണം. പക്ഷെ ഇന്നു നടകുന്നത്ത്  നമുക്ക് ഇഷ്ടപെട്ടവരെ  നമ്മൾ വളര്ത്തി കൊണ്ട് വരും അഗന്നെ  അന്നോ നമ്മൾ ചെയണ്ടത്.നമുടെ കോർ ടീം, സർവീസ് ടീം എല്ലാം ഹോളി സ്പിരിറ്റ്‌  നയികണം, നമുടെ ഇഷ്ടം മാറ്റി വച്ചു  , ആത്മാവിന്റെ ഇഷ്ടംത്തിനു  വിട്ടു കൊടുകണം. നമുടെ ഫ്രണ്ട്സ്   അല്ല സർവീസ് ടീമും, കോർ ടീം. THIS SHOULD BE LEAD  BY HOLY SPIRIT . നമ്മൾ എല്ലാരും ചിന്തിക്ക്ണം  മാറേണ്ടത് അന്നെങ്കിൽ ഇന്നു  ഇപ്പോൾ മാറ്റാൻ  തയ്യാർ  ആകണം .

ഞാൻ ഇന്നു വരെ ഇങ്ങന  എഴുതണം എന്ന് ചിന്തിച്ചിട്ടില പക്ഷെ എനെ എഴുതുവാൻ പ്രേരിപികുന്നു ശക്തമായി തന്നെ എന്നോട് പറഞ്ഞു തരുന്നു,. ഇതു എഴുതുനത് ആരെയും മുറിപെടുത്താൻ അല്ല.

ഞാൻ പറഞത് തെറ്റ് അന്നെങ്കിൽ നിങല്ക് എന്ന് വിലയിരുത്താം, നിങല്ക് അഭിപ്രായം പറയാൻ സ്വന്തത്രിയം ഉണ്ട്.ഞാൻ  പറയുനതു മാത്രം ആണ് ശരി  എന്ന്‌ ഒരികലും ഞാൻ പറയില്ല.

"ടൈപ്പിംഗ്‌ അത്ര വശം അല്ല എനിക്ക്. ഒരു മുൻകൂർ ജാമിയം എടുകുവാ എന്റെ അച്ചടി പിശകിന്"

"പ്രൈസ് ദി ലോർഡ്‌ "

സ്നേഹത്തോടെ
നെവിൽ
https://www.facebook.com/nevil.aloysius

Wednesday, March 5, 2014

കുരിശിന്‍റെ വഴി

കുരിശിന്‍റെ വഴി
കുരിശിന്‍റെ വഴി

പ്രാരംഭഗാനം

(കുരിശു ചുമന്നവനെ...)

കുരിശില്‍ മരിച്ചവനേ,കുരിശാലേ
വിജയം വരിച്ചവനേ;
മിഴിനീരൊഴുക്കിയങ്ങേ കുരിശിന്‍റെ
വഴിയേ വരുന്നു ഞങ്ങള്‍

ലോകൈക നാഥാ, നിന്‍
ശിഷ്യരായ്ത്തീരുവാ-
നാശിപ്പോനെന്നുമെന്നും
കുരിശുവഹിച്ചു നിന്‍
കാല്‍പ്പാടു പിന്ചെല്ലാന്‍
കല്പിച്ച നായകാ.

നിന്‍ ദിവ്യരക്തത്താ-
ലെന്‍ പാപമാലിന്യം
കഴുകേണമേ,ലോകനാഥാ.

പ്രാരംഭ പ്രാര്‍ത്ഥന

നിത്യനായ ദൈവമേ,ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന്‍ ബലികഴിക്കുവാന്‍ തിരുമാനസ്സായ കര്‍ത്താവേ ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.

അങ്ങു ഞങ്ങളെ സ്നേഹിച്ചു:അവസാനം വരെ സ്നേഹിച്ചു.സ്നേഹിതനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.പീലാത്തോസിന്റെ ഭവനം
മുതല്‍ ഗാഗുല്‍ത്താവരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു.കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയില്‍കൂടി ;വ്യാകുലയായ മാതാവിന്റെ പിന്നാലെ ഒരു തീര്‍ത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു.സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി
ഞെരുക്കമുള്ളതും,വാതില്‍ ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ അറിയിച്ച കര്‍ത്താവേ,ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങള്‍ക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചു കൊണ്ട് ആ ഇടുങ്ങിയ വഴിയില്‍കൂടി സഞ്ചിരിയ്ക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദേവമാതാവേ,

ക്രുശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്‍റെ ഹൃദയത്തില്‍ പതപ്പിച്ച് ഉറപ്പിക്കണമേ

( ഒന്നാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍)

മരണത്തിനായ് വിധിച്ചു കറയറ്റ
ദൈവത്തിന്‍ കുഞ്ഞാടിനെ
അപരാധിയായ് വിധിച്ചു കല്മഷം
കലരാത്ത കര്‍ത്താവിനെ

അറിയാത്ത കുറ്റങ്ങള്‍
നിരയായ്ചുമത്തി
പരിശുദ്ധനായ നിന്നില്‍;
കൈവല്യദാതാ,നിന്‍
കാരുണ്യം കൈക്കൊണ്ടോര്‍
കദനത്തിലാഴ്ത്തി നിന്നെ.
അവസാനവിധിയില്‍ നീ-
യലിവാര്‍ന്നു ഞങ്ങള്‍ക്കാ-
യരുളേണെമേ നാകഭാഗ്യം.

ഒന്നാം സ്ഥലം

ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു.

ഈശോമിശിഹായേ,ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:

എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ രക്ഷിച്ചു.

മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനുള്ള ബലി ആരംഭിച്ചുകഴിഞ്ഞു....ഈശോ പീലാത്തോസിന്റെ
മുമ്പില്‍ നില്‍ക്കുന്നു....അവിടുത്തെ ഒന്നു നോക്കുക...ചമ്മട്ടിയടിയേറ്റ ശരീരം ...രക്തത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍
തലയില്‍ മുള്‍മുടി...ഉറക്കമൊഴിഞ്ഞ കണ്ണുകള്‍...ക്ഷീണത്താല്‍ വിറയ്ക്കുന്ന കൈകാലുകള്‍ ദാഹിച്ചു വരണ്ട നാവ്...ഉണങ്ങിയ ചുണ്ടുകള്‍

പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു...കുറ്റമില്ലാത്തവന്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു...എങ്കിലും,അവിടുന്ന് എല്ലാം നിശബ്ധനായി സഹിക്കുന്നു.

എന്‍റെ ദൈവമായ കര്‍ത്താവേ അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലോ.എന്നെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴും, നിര്‍ദ്ദയമായി വിമര്‍ശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാന്‍ എന്നെയനുഗ്രഹിക്കണമേ.അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവര്‍ക്കുവേണ്ടി ആല്‍മാര്‍ത്ഥമായി
പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ....

പരിശുദ്ധ ദേവമാതാവേ...

(രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

കുരിശു ചുമന്നിടുന്നു ലോകത്തിന്‍
വിനകള്‍ ചുമന്നിടുന്നു.
നീങ്ങുന്നു ദിവ്യ നാഥന്‍ നിന്ദനം
നിറയും നിരത്തിലൂടെ.
എന്‍ ജനമേ,ചൊല്ക
ഞാനെന്തു ചെയ്തു
കുരിശെന്റെ തോളിലേറ്റാന്‍?
പൂന്തേന്‍ തുളുമ്പുന്ന
നാട്ടില്‍ ഞാന്‍ നിങ്ങളെ
ആശയോടാനയിച്ചു:
എന്തേ,യിദം നിങ്ങ-
ളെല്ലാം മറന്നെന്റെ
ആല്‍മാവിനാതങ്കമേറ്റി ?

രണ്ടാം സ്ഥലം

ഈശോമിശിഹാ കുരിശു ചുമക്കുന്നു

ഈശോമിശിഹായേ....

ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ടു നീങ്ങുന്നു.ഈശോയുടെ ചുറ്റും നോക്കുക.
സ്നേഹിതന്മാര്‍ ആരുമില്ല.. യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു...പത്രോസ് അവിടുത്തെ പരിത്യജിച്ചു ...മറ്റു
ശിഷ്യന്മാര്‍ ഓടിയൊളിച്ചു.അവിടുത്തെ അത്ഭുതപ്രവര്‍ത്തികള്‍ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും
ഇപ്പോള്‍ എവിടെ?...ഓശാനപാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു...ഈശോയെ സഹായിക്കുവാനോ,ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല...

എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ചു തന്‍റെ കുരിശും വഹിച്ചുകൊണ്ട് എന്‍റെ
പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.എന്‍റെ സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരുശു
ചുമന്നുകൊണ്ട് ഞാന്‍ അങ്ങേ രക്തമണിഞ്ഞ കാല്പാടുകള്‍ പിന്തുടരുന്നു.വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവേ എന്‍റെ ക്ലേശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാന്‍ എന്നെ സഹായിക്കണമേ. ൧. സ്വര്‍ഗ്ഗ. ൧.നന്മ.

കര്‍ത്താവേ....

പരിശുദ്ധ ദേവമാതാവേ...

(മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍
കഴിയാതെ ലോകനാഥന്‍
പാദങ്ങള്‍ പതറി വീണു കല്ലുകള്‍
നിറയും പെരുവഴിയില്‍
തൃപ്പാദം കല്ലിന്മേല്‍
തട്ടിമുറിഞ്ഞു,
ചെന്നിണം വാര്‍ന്നൊഴുകി :
മാനവരില്ല
വാനവരില്ല
താങ്ങിത്തുണച്ചീടുവാന്‍:
അനുതാപമൂറുന്ന
ചുടുകണ്ണുനീര്‍ തൂകി-
യണയുന്നു മുന്നില്‍ ഞങ്ങള്‍ .

മൂന്നാം സ്ഥലം

ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
ഈശോ മിശിഹായേ,.....

കല്ലുകള്‍ നിറഞ്ഞ വഴി....ഭാരമുള്ള കുരിശ്....ക്ഷീണിച്ച ശരീരം...വിറയ്ക്കുന്ന കാലുകള്‍...അവിടുന്നു മുഖം
കുത്തി നിലത്തു വീഴുന്നു....മുട്ടുകള്‍ പൊട്ടി രക്തമൊലിക്കുന്നു...യൂദന്മാര്‍ അവിടുത്തെ പരിഹസിക്കുന്നു...പട്ടാളക്കാര്‍ അടിക്കുന്നു.ജനകൂട്ടം ആര്‍പ്പുവിളിക്കുന്നു.....അവിടുന്നു മിണ്ടുന്നില്ല.....

'ഞാന്‍ സഞ്ചരിയ്ക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു.ഞാന്‍ വലത്തേയ്ക്ക് തിരിഞ്ഞു നോക്കി എന്നെ അറിയുന്നവര്‍ ആരുമില്ല.ഓടിയൊളിക്കുവാന്‍ ഇടമില്ല.എന്നെ രക്ഷിക്കുവാന്‍ ആളുമില്ല.'

അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു.നമുക്കുവേണ്ടി അവിടുന്നു സഹിച്ചു.

കര്‍ത്താവേ,ഞാന്‍ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്.പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണുപോകുന്നു.മറ്റുള്ളവര്‍ അതുകണ്ടു പരിഹസിക്കുകയും,എന്‍റെ വേദന വര്‍ദ്ദിപ്പിക്കുകയും ചെയ്യാറുണ്ട്.കര്‍ത്താവേ എനിക്കു വീഴച്ചകള്‍ ഉണ്ടാകുമ്പോള്‍ എന്നെത്തന്നെ നീയന്ത്രിക്കുവാന്‍ എന്നെ പഠിപ്പി ക്കണമേ.കുരിശു വഹിക്കുവാന്‍ ശക്തിയില്ലാതെ ഞാന്‍ തളരുമ്പോള്‍ എന്നെ സഹായിക്കണമേ .

1 സ്വര്‍ഗ്ഗ. 1 നന്മ.

കര്‍ത്താവേ,....

പരിശുദ്ധ ദേവമാതാവേ....

(നാലാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ
തനയന്‍ തിരിഞ്ഞുനോക്കി
സ്വര്‍ഗ്ഗിയകാന്തി ചിന്തും മിഴികളില്‍
കൂരമ്പു താണിറങ്ങി .
ആരോടു നിന്നെ ഞാന്‍
സാമ്യപ്പെടുത്തും
കദനപ്പെരുങ്കടലേ?
ആരറിഞ്ഞാഴത്തി-
ലലതല്ലിനില്ക്കുന്ന
നിന്‍ മനോവേദന?
നിന്‍ കണ്ണുനീരാല്‍
കഴുകേണമെന്നില്‍
പതിയുന്ന മാലിന്യമെല്ലാം.

നാലാം സ്ഥലം

ഈശോ വഴിയില്‍ വെച്ചു തന്‍റെ മാതാവിനെ കാണുന്നു.

ഈശോമിശിഹായേ....

കുരുശുയാത്ര മുന്നോട്ടു നീങ്ങുന്നു.ഇടയ്ക്ക് സങ്കടകരമായ ഒരു കൂടികാഴ്ച ...അവിടുത്തെ മാതാവു
ഓടിയെത്തുന്നു...അവര്‍ പരസ്പരം നോക്കി....കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍....വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍....അമ്മയും മകനും സംസാരിക്കുന്നില്ല....മകന്‍റെ വേദന അമ്മയുടെ ഹൃദയം തകര്‍ക്കുന്നു....അമ്മയുടെ വേദന മകന്‍റെ ദു:ഖം വര്‍ദ്ധിപ്പിക്കുന്നു..

നാല്പതാം ദിവസം ഉണ്ണിയെ ദേവാലയത്തില്‍ കാഴ്ച വെച്ച സംഭവം മാതാവിന്‍റെ ഓര്‍മ്മയില്‍ വന്നു.'നിന്‍റെ
ഹൃദയത്തില്‍ ഒരു വാള്‍ കടക്കും'എന്നു പരിശുദ്ധനായ ശിമയോന്‍ അന്ന് പ്രവചിച്ചു.

'കണ്ണുനീരോടെ വിതയ്ക്കുന്നവന്‍ സന്തോഷത്തോടെ കൊയ്യുന്നു'ഈ ലോകത്തിലെ നിസ്സാരസങ്കടങ്ങള്‍ നമുക്കു
നിത്യഭാഗ്യം പ്രദാനം ചെയ്യുന്നു.

ദു:ഖസമുദ്രത്തില്‍ മുഴുകിയ ദിവ്യ രക്ഷിതാവേ,സഹനത്തിന്‍റെ ഏകാന്ത നിമിഷങ്ങളില്‍ അങ്ങേ മാതാവിന്‍റെ
മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ.അങ്ങയുടെയും അങ്ങേ മാതാവിന്‍റെയും സങ്കടത്തിനു കാരണം ഞങ്ങളുടെ
പാപങ്ങള്‍ ആണെന്ന് ഞങ്ങള്‍ അറിയുന്നു.അവയെല്ലാം പരിഹരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

1. സ്വര്‍ഗ്ഗ. 1. നന്മ.

പരിശുദ്ധ ദേവമാതാവേ....

(അഞ്ചാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍)

കുരിശു ചുമന്നു നീങ്ങും നാഥനെ
ശിമയോന്‍ തുണച്ചീടുന്നു.
നാഥാ,നിന്‍ കുരിശു താങ്ങാന്‍ കൈവന്ന
ഭാഗ്യമേ, ഭാഗ്യം.
നിന്‍ കുരിശെത്രയോ
ലോലം,നിന്‍ നുക-
മാനന്ദ ദായകം
അഴലില്‍ വീണുഴലുന്നോര്‍-
ക്കവലംബമേകുന്ന
കുരിശേ, നമിച്ചിടുന്നു.
സുരലോകനാഥാ നിന്‍
കുരിശൊന്നു താങ്ങുവാന്‍
തരണേ വരങ്ങള്‍ നിരന്തരം.

അഞ്ചാം സ്ഥലം

ശിമയോന്‍ ഈശോയെ സഹായിക്കുന്നു

ഈശോ മിശിഹായേ....

ഈശോ വളരെയധികം തളര്‍ന്നു കഴിഞ്ഞു...ഇനി കുരിശോടുകൂടെ മുന്നോട്ടു നീങ്ങുവാന്‍ ശക്തനല്ല...അവിടുന്നു വഴിയില്‍ വെച്ചു തന്നെ മരിച്ചുപോയേക്കുമെന്ന് യൂദന്മാര്‍ ഭയന്നു....അപ്പോള്‍ ശിമയോന്‍
എന്നൊരാള്‍ വയലില്‍ നിന്നു വരുന്നത് അവര്‍ കണ്ടു.കെവുറീന്‍കാരനായ ആ മനുഷ്യന്‍
അലക്സാണ്ടറിന്റെയും റോപ്പോസിന്റെയുംപിതാവായിരുന്നു...അവിടുത്തെ കുരിശുചുമക്കാന്‍ അവര്‍ അയാളെ നിര്‍ബന്ധിച്ചു-അവര്‍ക്ക് ഈശോയോട് സഹതാപം തോന്നീട്ടല്ല,ജീവനോടെ അവിടുത്തെ കുരിശില്‍
തറയ്ക്കണമെന്ന് അവര്‍ തീരുമാനിച്ചിരുന്നു.

കരുണാനിധിയായ കര്‍ത്താവേ,ഈ സ്ഥിതിയില്‍ ഞാന്‍ അങ്ങയെ കണ്ടിരുന്നുവെങ്കില്‍ എന്നെത്തന്നെ വിസ്മരിച്ചു ഞാന്‍ അങ്ങയെ സഹായിക്കുമായിരുന്നു.എന്നാല്‍ 'എന്‍റെ ഈ ചെറിയ സഹോദരന്മാരില്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തത് എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.'അതിനാല്‍ ചുറ്റുമുള്ളവരില്‍ അങ്ങയെ കണ്ടുകൊണ്ട്‌ കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ.അപ്പോള്‍ ഞാനും ശിമയോനെപ്പോലെ അനുഗ്രഹീതനാകും,
അങ്ങേ പീഡാനുഭവം എന്നിലൂടെ പൂര്‍ത്തിയാവുകയും ചെയ്യും. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ,....
പരിശുദ്ധ ദേവമാതാവേ....

(ആറാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

വാടിത്തളര്‍ന്നു മുഖം -നാഥന്‍റെ
കണ്ണുകള്‍ താണുമങ്ങി
വേറോനിക്കാ മിഴിനീര്‍ തൂകിയ-
ദിവ്യാനനം തുടച്ചു.
മാലാഖമാര്‍ക്കെല്ലാ-
മാനന്ദമേകുന്ന
മാനത്തെ പൂനിലാവേ,
താബോര്‍ മാമല -
മേലേ നിന്‍ മുഖം
സൂര്യനെപ്പോലെ മിന്നി :
ഇന്നാമുഖത്തിന്റെ
ലാവണ്യമൊന്നാകെ
മങ്ങി,ദു:ഖത്തില്‍ മുങ്ങി.

ആറാം സ്ഥലം

വേറോനിക്ക മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു.

ഈശോമിശിഹായേ......

ഭക്തയായ വേറോനിക്ക മിശിഹായെ കാണുന്നു...അവളുടെ ഹൃദയം സഹതാപത്താല്‍ നിറഞ്ഞു....അവള്‍ക്ക്
അവിടുത്തെ ആശ്വസിപ്പിക്കണം.പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ അവള്‍ ഈശോയെ സമീപിക്കുന്നു...ആരെങ്കിലും
എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ...സ്നേഹം പ്രതിബന്ധം അറിയുന്നില്ല....'പരമാര്‍ത്ഥഹൃദയര്‍ അവിടുത്തെ കാണും' 'അങ്ങില്‍ ശരണപ്പെടുന്നവരാരും നിരാശരാവുകയില്ല.'അവള്‍ ഭക്തിപൂര്‍വ്വം തന്‍റെ തൂവാലയെടുത്തു
....രക്തം പുരണ്ട മുഖം വിനയപൂര്‍വ്വം തുടച്ചു....

എന്നോടു സഹതാപിക്കുന്നവരുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു നോക്കി.ആരെയും കണ്ടില്ല.എന്നെയാശ്വസിപ്പിക്കാന്‍ ആരുമില്ല.പ്രവാചകന്‍ വഴി അങ്ങ് അരുളിച്ചെയ്ത ഈ വാക്കുകള്‍ എന്‍റെ
ചെവികളില്‍ മുഴങ്ങിക്കൊണ്ടിരിയ്ക്കുന്നു.സ്നേഹം നിറഞ്ഞ കര്‍ത്താവേ,വേറോനിക്കായെപ്പോലെ അങ്ങയോടു
സഹതപിക്കുവാനും അങ്ങയെ ആശ്വസിപ്പിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു.അങ്ങേ പീഡാനുഭവത്തിന്റെ മായാത്ത മുദ്ര എന്‍റെ ഹൃദയത്തില്‍ പതിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ

കര്‍ത്താവേ,.....
പരിശുദ്ധ ദേവമാതാവേ.....

(ഏഴാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

ഉച്ചവെയിലില്‍ പൊരിഞ്ഞു-ദുസ്സഹ
മര്‍ദ്ദനത്താല്‍ വലഞ്ഞു
ദേഹം തളര്‍ന്നു താണു-രക്ഷകന്‍
വീണ്ടും നിലത്തുവീണു.
ലോകപാപങ്ങളാ-
ണങ്ങയെ വീഴിച്ചു
വേദനിപ്പിച്ചതേവം;
ഭാരം നിറഞ്ഞൊരാ-
ക്രൂശു നിര്‍മ്മിച്ചതെന്‍
പാപങ്ങള്‍ തന്നെയല്ലോ:
താപം കലര്‍ന്നങ്ങേ
പാദം പുണര്‍ന്നു ഞാന്‍
കേഴുന്നു ;കനിയേണമെന്നില്‍.

ഏഴാം സ്ഥലം

ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു.

ഈ ശോമിശിഹായേ.....

ഈശോ ബലഹീനനായി വീണ്ടും നിലത്തു വീഴുന്നു....മുറിവുകളില്‍ നിന്നു രക്തമൊഴുകുന്നു...ശരീരമാകെ വേദനിക്കുന്നു.'ഞാന്‍ പൂഴിയില്‍ വീണുപോയി :എന്‍റെ ആല്‍മാവു ദു:ഖിച്ചു തളര്‍ന്നു' ചുറ്റുമുള്ളവര്‍ പരിഹസിക്കുന്നു....അവിടുന്ന് അതൊന്നും ഗണ്യമാക്കുന്നില്ല....'എന്‍റെ പിതാവ് എനിക്കുതന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ട്തല്ലയോ?പിതാവിന്‍റെ ഇഷ്ടം നിറവേറ്റാനല്ലാതെ അവിടുന്നു മറ്റൊന്നും ആഗ്രഹിക്കുന്നില്ല.

മനുഷ്യപാപങ്ങളുടെ ഭാരമെല്ലാം ചുമന്ന മിശിഹായെ,അങ്ങയെ ആശ്വസിപ്പിക്കുവാനായി ഞങ്ങള്‍ അങ്ങയെ സമീപിക്കുന്നു.അങ്ങയെക്കൂടാതെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ ശക്തിയില്ല.ജീവിതത്തിന്‍റെ ഭാരത്താല്‍
ഞങ്ങള്‍ തളര്‍ന്നു വീഴുകയും എഴുന്നേല്‍ക്കുവാന്‍ കഴിവില്ലാതെ വലയുകയും ചെയ്യുന്നു.അങ്ങേ തൃക്കൈ നീട്ടി
ഞങ്ങളെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ,.....
പരിശുദ്ധ ദേവമാതാവേ....

(എട്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

ഓര്‍ശ്ലെമിന്‍ പുത്രീമാരേ,നിങ്ങളീ-
ന്നെന്നെയോര്‍ത്തെന്തിനേവം
കരയുന്നു?നിങ്ങളെയും സുതരേയു-
മോര്‍ത്തോര്‍ത്തു കേണുകൊള്‍വിന്‍:
വേദന തിങ്ങുന്ന
കാലം വരുന്നു-
കണ്ണീരണിഞ്ഞകാലം
മലകളേ,ഞങ്ങളെ
മൂടുവിന്‍ വേഗ മെ-
ന്നാരവം കേള്‍ക്കുമെങ്ങും.
കരള്‍ നൊന്തു കരയുന്ന
നാരീഗണത്തിനു
നാഥന്‍ സമാശ്വാസമേകി.

എട്ടാം സ്ഥലം

ഈശോമിശിഹാ ഓര്‍ശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു.

ഈശോമിശിഹായേ....

ഓര്‍ശ്ലത്തിന്‍റെ തെരുവുകള്‍ ശബ്ദായമാനമായി ...പതിവില്ലാത്ത ബഹളം കേട്ട് സ്ത്രീജനങ്ങള്‍ വഴിയിലേയ്ക്കു വരുന്നു.അവര്‍ക്കു സുപരിചിതനായ ഈശോ കൊലക്കളത്തിലേയ്ക്ക് നയിക്കപ്പെടുന്നു.അവിടത്തെ പേരില്‍ അവര്‍ക്ക് അനുകമ്പ തോന്നി....ഓശാന ഞായറാഴ്ചത്തെ ഘോഷയാത്ര അവരുടെ ഓര്‍മ്മയില്‍ വന്നു.സൈത്തിന്‍ കൊമ്പുകളും ജയ് വിളികളും ....അവര്‍ കണ്ണുനീര്‍വാര്‍ത്തു കരഞ്ഞു...
അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു.അവിടുന്ന് അവരോടു പറയുന്നു.'നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു കരയുവിന്‍.'

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓര്‍ശ്ലം ആക്രമിക്കപ്പെടും ....അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു
മരിക്കും...ആ സംഭവം അവിടുന്നു പ്രവചിക്കുകയായിരുന്നു.അവിടുന്നു സ്വയം മറന്ന് അവരെ ആശ്വസിപ്പിക്കുന്നു.

എളിയവരുടെ സങ്കേതമായ കര്‍ത്താവേ,ഞെരുക്കത്തിന്റെ കാലത്ത് ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ,അങ്ങേ ദാരുണമായ പീഡകള്‍ ഓര്‍ത്ത് ഞങ്ങള്‍ ദു:ഖിക്കുന്നു.അവയ്ക്ക് കാരണമായ ഞങ്ങളുടെ പാപങ്ങളോര്‍ത്ത് കരയുവാനും ഭാവിയില്‍ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
1. സര്‍ഗ്ഗ. 1 നന്മ.

കര്‍ത്താവേ...
പരിശുദ്ധ ദേവമാതാവേ...

(ഒന്‍പതാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

കൈകാലുകള്‍ കുഴഞ്ഞു - നാഥന്‍റെ
തിരുമെയ്‌ തളര്‍ന്നുലഞ്ഞു
കുരിശുമായ് മൂന്നാമതും പൂഴിയില്‍
വീഴുന്നു ദൈവപുത്രന്‍
മെഴുകുപോലെന്നുടെ
ഹൃദയമുരുകി
കണ്ഠം വരണ്ടുണങ്ങി
താണുപോയ് നാവെന്റെ
ദേഹം നുറുങ്ങി
മരണം പറന്നിറങ്ങി
വളരുന്നു ദു:ഖങ്ങള്‍
തളരുന്നു പൂമേനി
ഉരുകുന്നു കരളിന്‍റെയുള്ളം .

ഒന്‍പതാം സ്ഥലം

ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു.

ഈശോമിശിഹായേ ...

മുന്നോട്ടു നീങ്ങുവാന്‍ അവിടുത്തേയ്ക്ക് ഇനി ശക്തിയില്ല.രക്തമെല്ലാം തീരാറായി....തല കറങ്ങുന്നു....ശരീരം
വിറയ്ക്കുന്നു...അവിടുന്ന് അതാ നിലംപതിക്കുന്നു....സ്വയം എഴുന്നേല്‍ക്കുവാന്‍ ശക്തിയില്ല....ശത്രുക്കള്‍ അവിടുത്തെ വലിച്ചെഴുന്നേല്പ്പിക്കുന്നു....

ബലി പൂര്‍ത്തിയാകുവാന്‍ ഇനി വളരെ സമയമില്ല.....അവിടുന്നു നടക്കുവാന്‍ ശ്രമിക്കുന്നു....

'നീ പീഡിപ്പിക്കുന്ന ഈശോയാകുന്നു ഞാന്‍'എന്നു ശാവോലിനോട് അരുളിച്ചെയ്ത വാക്കുകള്‍ ഇപ്പോള്‍ നമ്മെ
നോക്കി അവിടുന്ന് ആവര്‍ത്തിക്കുന്നു.

ലോകപാപങ്ങള്‍ക്കു പരിഹാരം ചെയ്ത കര്‍ത്താവേ,അങ്ങേ പീഡകളുടെ മുമ്പില്‍ എന്‍റെ വേദനകള്‍ എത്ര
നിസ്സാരമാകുന്നു.എങ്കിലും ജീവിതഭാരം നിമിത്തം,ഞാന്‍ പലപ്പോഴും ക്ഷീണിച്ചുപോകുന്നു.പ്രയാസങ്ങള്‍ എന്നെ അലട്ടികൊണ്ടിരിയ്ക്കുന്നു.ഒരു വേദന തീരും മുമ്പ് മറ്റൊന്നു വന്നുകഴിഞ്ഞു.ജീവിതത്തില്‍ നിരാശനാകാതെ അവയെല്ലാം അങ്ങയെ ഓര്‍ത്തു സഹിക്കുവാന്‍ എനിക്കു ശക്തി തരണമേ.എന്തെന്നാല്‍ എന്‍റെ ജീവിതം ഇനി എത്ര
നീളുമെന്ന് എനിക്കറിഞ്ഞുകൂടാ 'ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരികയാണല്ലോ'

1. സ്വര്‍ഗ്ഗ. 1. നന്മ
കര്‍ത്താവേ,...
പരിശുദ്ധ ദേവമാതാവേ....

(പത്താം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

എത്തീ വിലാപയാത്ര കാല്‍വരി-
ക്കുന്നിന്‍ മുകള്‍പ്പരപ്പില്‍
നാഥന്‍റെ വസ്ത്രമെല്ലാം ശത്രുക്ക-
ളൊന്നായുരിഞ്ഞു നീക്കി
വൈരികള്‍ തിങ്ങിവ-
രുന്നെന്റെ ചുറ്റിലും
ഘോരമാം ഗര്‍ജ്ജനങ്ങള്‍ !
ഭാഗിച്ചെടുത്തന്റെ
വസ്ത്രങ്ങളെല്ലാം
പാപികള്‍ വൈരികള്‍.
നാഥാ,വിശുദ്ധിതന്‍
തൂവെള്ള വസ്ത്രങ്ങള്‍
കനിവാര്‍ന്നു ചാര്‍ത്തേണമെന്നെ.

പത്താം സ്ഥലം

ദിവ്യ രക്ഷകന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു.

ഈ ശോമിശിഹായേ.....

ഗാഗുല്‍ത്തായില്‍ എത്തിയപ്പോള്‍ അവര്‍ അവിടുത്തേയ്ക്ക് മീറ കലര്‍ത്തിയ വീഞ്ഞുകൊടുത്തു:എന്നാല്‍
അവിടുന്ന്‌ അത് സ്വീകരിച്ചില്ല.അവിടുത്തെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ച് ഓരോരുത്തര്‍ ഓരോ ഭാഗം എടുക്കുകയും ചെയ്തു.മേലങ്കി തയ്യല്‍ കൂടാതെ നെയ്യപ്പെട്ടതായിരുന്നു.അത് ആര്‍ക്ക് ലഭിക്കണമെന്നു ചിട്ടിയിട്ടു
തീരുമാനിക്കാം എന്ന് അവര്‍ പരസ്പരം പറഞ്ഞു.

'എന്‍റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു.എന്‍റെ മേലങ്കിക്കുവേണ്ടി അവര്‍ ചിട്ടിയിട്ടു' എന്നുള്ള തിരുവെഴുത്തു അങ്ങനെ അന്വര്‍ത്ഥമായി

രക്തത്താല്‍ ഒട്ടിപ്പിടിച്ചിരുന്ന വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദുസ്സഹമായ വേദനയനുഭവിച്ച മിശിഹായേ,പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി അങ്ങയെ ധരിക്കുവാനും,മറ്റൊരു ക്രിസ്തുവായി
ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ. 1.സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ,....
പരിശുദ്ധ ദേവമാതാവേ....

(പതിനൊന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

കുരിശില്‍ക്കിടത്തിടുന്നു നാഥന്‍റെ
കൈകാല്‍ തറച്ചിടുന്നു-
മര്‍ത്യനു രക്ഷനല്‍കാനെത്തിയ
ദിവ്യമാം കൈകാലുകള്‍
"കനിവറ്റ വൈരികള്‍
ചേര്‍ന്നു തുളച്ചെന്റെ
കൈകളും കാലുകളും
പെരുകുന്നു വേദന -
യുരുകുന്നു ചേതന ;
നിലയറ്റ നീര്‍ക്കയം
"മരണം പരത്തിയോ-
രിരുളില്‍ കുടുങ്ങി ഞാന്‍:
ഭയമെന്നെയൊന്നായ് വിഴുങ്ങി."

പതിനൊന്നാം സ്ഥലം

ഈശോമിശിഹാ കുരിശില്‍ തറയ്ക്കപ്പെടുന്നു

ഈശോമിശിഹായേ........

ഈശോയെ കുരിശില്‍ കിടത്തി കൈകളിലും കാലുകളിലും അവര്‍ ആണി തറയ്ക്കുന്നു.....ആണിപ്പഴുതുകളി ലേയ്ക്കു കൈകാലുകള്‍ വലിച്ചു നീട്ടുന്നു.....

ഉഗ്രമായ വേദന....മനുഷ്യനു സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം ദുസ്സഹമായ പീഡകള്‍....എങ്കിലും അവിടുത്തെ
അധരങ്ങളില്‍ പരാതിയില്ല.....കണ്ണുകളില്‍ നൈരാശ്യമില്ല.....പിതാവിന്‍റെ ഇഷ്ടം നിറവേറട്ടെ എന്ന് അവിടുന്നു
പ്രാര്‍ത്ഥിക്കുന്നു.

ലോക രക്ഷകനായ കര്‍ത്താവേ,സ്നേഹത്തിന്‍റെ പുതിയ സന്ദേശവുമായി വന്ന അങ്ങയെ ലോകം കുരിശില്‍ തറച്ചു.അങ്ങേ ലോകത്തില്‍ നിന്നല്ലാത്തതിനാല്‍ ലോകം അങ്ങയെ ദ്വേഷിച്ചു.യജമാനനേക്കാള്‍ വലിയ
ദാസനില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.അങ്ങയെ പീഡിപ്പിച്ചവര്‍ ഞങ്ങളെയും പീഡിപ്പിക്കുമെന്നു ഞങ്ങളറിയുന്നു.അങ്ങയോടു കൂടെ കുരിശില്‍ തറയ്ക്കപ്പെടുവാനും,ലോകത്തിനു മരിച്ച്,അങ്ങേയ്ക്കുവേണ്ടി
മാത്രം ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. 1.സ്വര്‍ഗ്ഗ. 1..നന്മ.

കര്‍ത്താവേ,...
പരിശുദ്ധ ദേവമാതാവേ.....

(പന്ത്രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

കുരിശില്‍ കിടന്നു ജീവന്‍ പിരിയുന്നു
ഭുവനൈകനാഥനീശോ
സൂര്യന്‍ മറഞ്ഞിരുണ്ടു-നാടെങ്ങു-
മന്ധകാരം നിറഞ്ഞു.
"നരികള്‍ക്കുറങ്ങുവാ-
നളയുണ്ടു, പറവയ്ക്കു
കൂടുണ്ടു പാര്‍ക്കുവാന്‍
നരപുത്രനൂഴിയില്‍
തലയൊന്നു ചായ്ക്കുവാ-
നിടമില്ലൊരേടവും"
പുല്‍ക്കൂടുതൊട്ടങ്ങേ
പുല്‍കുന്ന ദാരിദ്ര്യം
കുരിശോളം കൂട്ടായി വന്നു.

പന്ത്രണ്ടാം സ്ഥലം

ഈശോമിശിഹാ കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു.

ഈശോമിശിഹായേ....

രണ്ടു കള്ളന്മാരുടെ നടുവില്‍ അവിടുത്തെ അവര്‍ കുരിശില്‍ തറച്ചു...കുരിശില്‍ കിടന്നുകൊണ്ട് ശത്രുക്കള്‍ക്കു വേണ്ടി അവിടുന്ന് പ്രാര്‍ത്ഥിക്കുന്നു....നല്ല കള്ളനെ ആശ്വസിപ്പിക്കുന്നു....മാതാവും മറ്റു സ്ത്രീകളും
കരഞ്ഞുകൊണ്ട്‌ കുരിശിനു താഴെ നിന്നിരുന്നു.'ഇതാ നിന്‍റെ മകന്‍' എന്ന് അമ്മയോടും,ഇതാ നിന്‍റെ അമ്മ എന്ന് യോഹന്നാനോടും അവിടുന്ന് അരുളിച്ചെയ്തു.മൂന്നുമണി സമയമായിരുന്നു.'എന്‍റെ പിതാവേ,അങ്ങേ കൈകളില്‍
എന്‍റെ ആല്‍മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു,എന്നരുളിച്ചെയ്ത അവിടുന്ന് മരിച്ചു.പെട്ടെന്ന് സൂര്യന്‍ ഇരുണ്ടു,ആറുമണിവരെ ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു.ദേവാലയത്തിലെ തിരശീല നടുവേ കീറിപ്പോയി.
ഭൂമിയിളകി;പാറകള്‍ പിളര്‍ന്നു.പ്രേതാലയങ്ങള്‍ തുറക്കപ്പെട്ടു.

ശതാധിപന്‍ ഇതെല്ലാം കണ്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ നീതിമാനായിരുന്നു,എന്ന് വിളിച്ചുപറഞ്ഞു.കണ്ടു നിന്നവര്‍ മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.

'എനിക്ക് ഒരു മാമ്മോദീസാ മുങ്ങുവാനുണ്ട് അത് പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ അസ്വസ്ഥനാകുന്നു.'
കര്‍ത്താവേ,അങ്ങ് ആഗ്രഹിച്ച മാമ്മോദീസാ അങ്ങ് മുങ്ങിക്കഴിഞ്ഞു.അങ്ങേ ദഹനബലി അങ്ങ് പൂര്‍ത്തിയാക്കി.
എന്‍റെ ബലിയും ഒരിക്കല്‍ പൂര്‍ത്തിയാകും.ഞാനും ഒരു ദിവസം മരിക്കും.അന്ന് അങ്ങയെപ്പോലെ ഇപ്രകാരം
പ്രാര്‍ത്ഥിക്കുവാന്‍ എന്നെ അനുവദിക്കണമേ.എന്‍റെ പിതാവേ,ഭൂമിയില്‍ ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തി;എന്നെ
ഏല്പിച്ചിരുന്ന ജോലി ഞാന്‍ പൂര്‍ത്തിയാക്കി.ആകയാല്‍ അങ്ങേപ്പക്കല്‍ എന്നെ മഹത്വപ്പെടുത്തണമേ.

1. സ്വര്‍ഗ്ഗ.1.നന്മ.

കര്‍ത്താവേ....
പരിശുദ്ധ മാതാവേ....

(പതിമൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)

അരുമസുതന്റെമേനി-മാതാവു
മടിയില്‍ക്കിടത്തിടുന്നു:
അലയാഴിപോലെ നാഥേ,നിന്‍ ദു:ഖ-
മതിരു കാണാത്തതല്ലോ.
പെരുകുന്ന സന്താപ-
മുനയേറ്റഹോ നിന്‍റെ
ഹൃദയം പിളര്‍ന്നുവല്ലോ
ആരാരുമില്ല തെ-
ല്ലാശ്വാസമേകുവാ-
നാകുലനായികേ.
"മുറ്റുന്ന ദു:ഖത്തില്‍
ചുറ്റും തിരഞ്ഞു ഞാന്‍
കിട്ടീലൊരാശ്വാസമെങ്ങും."

പതിമൂന്നാം സ്ഥലം

മിശിഹായുടെ മൃതദേഹം മാതാവിന്‍റെ മടിയില്‍ കിടത്തുന്നു.

ഈശോമിശിഹായേ ....

അന്ന് വെള്ളിയാഴ്ചയായിരുന്നു.പിറ്റേന്ന് ശാബതമാകും.അതുകൊണ്ട് ശരീരങ്ങള്‍ രാത്രി കുരിശില്‍ കിടക്കാന്‍
പാടില്ലെന്നു യൂദന്മാര്‍ പറഞ്ഞു.എന്തെന്നാല്‍ ആ ശാബതം വലിയ ദിവസമായിരുന്നു.തന്മൂലം കുരിശില്‍
തറയ്ക്കപ്പെട്ടവരുടെ കണങ്കാലുകള്‍ തകര്‍ത്തു ശരീരം താഴെയിറക്കണമെന്ന് അവര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു.ആകയാല്‍ പടയാളികള്‍ വന്നു മിശിഹായോടുകൂടെ കുരിശില്‍ തറയ്ക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കണങ്കാലുകള്‍ തകര്‍ത്തു.ഈശോ പണ്ടേ മരിച്ചുകഴിഞ്ഞിരുന്നു എന്നു കണ്ടതിനാല്‍ അവിടുത്തെ കണങ്കാലുകള്‍ തകര്‍ത്തില്ല.എങ്കിലും പടയാളികളില്‍ ഒരാള്‍ കുന്തം കൊണ്ട് അവിടുത്തെ വിലാപ്പുറത്തു കുത്തി.ഉടനെ അവിടെ നിന്നു രക്തവും വെള്ളവും ഒഴുകി.അനന്തരം മിശിഹായുടെ മൃതദേഹം
കുരിശില്‍ നിന്നിറക്കി അവര്‍ മാതാവിന്‍റെ മടിയില്‍ കിടത്തി.

ഏറ്റ വ്യാകുലയായ മാതാവേ,അങ്ങേ വത്സല പുത്രന്‍ മടിയില്‍ കിടന്നുകൊണ്ടു മൂകമായ ഭാഷയില്‍ അന്ത്യയാത്ര പറഞ്ഞപ്പോള്‍ അങ്ങ് അനുഭവിച്ച സങ്കടം ആര്‍ക്കു വിവരിക്കാന്‍ കഴിയും? ഉണ്ണിയായി പിറന്ന ദൈവകുമാരനെ ആദ്യമായി കൈയിലെടുത്തതു മുതല്‍ ഗാഗുല്‍ത്താവരെയുള്ള സംഭവങ്ങള്‍ ഓരോന്നും അങ്ങേ ഓര്‍മ്മയില്‍ തെളിഞ്ഞു നിന്നു.അപ്പോള്‍ അങ്ങ് സഹിച്ച പീഡകളെയോര്‍ത്തു ജീവിത ദു:ഖത്തിന്‍റെ ഏകാന്തനിമിഷങ്ങളില്‍ ഞങ്ങളെ ധൈര്യപ്പെടുത്തിയാശ്വസിപ്പിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ...
പരിശുദ്ധ ദേവമാതാവേ...

(പതിനാലാം സ്ഥലത്തേയ്ക്കുപോകുമ്പോള്‍)

നാഥന്‍റെ ദിവ്യദേഹം വിധിപോലെ
സംസ്ക്കരിച്ചീടുന്നിതാ
വിജയം വിരിഞ്ഞുപൊങ്ങും ജീവന്‍റെ
ഉറവയാണക്കുടീരം
മൂന്നുനാള്‍ മത്സ്യത്തി-
നുള്ളില്‍ക്കഴിഞ്ഞൊരു
യൗനാന്‍ പ്രവാചകന്‍ പോല്‍
ക്ലേശങ്ങളെല്ലാം
പിന്നിട്ടു നാഥന്‍
മൂന്നാം ദിനമുയിര്‍ക്കും:
പ്രഭയോടുയിര്‍ത്തങ്ങേ
വരവേല്പിനെത്തീടാന്‍
വരമേകണേ ലോകനാഥാ.

പതിനാലാം സ്ഥലം

ഈശോമിശിഹായുടെ മൃതദേഹം കല്ലറയില്‍ സംസ്ക്കരിക്കുന്നു.
ഈശോമിശിഹായെ.....

അനന്തരം പീലാത്തോസിന്റെ അനുവാദത്തോടെ റംസാക്കാരനായ ഔസേപ്പ് ഈശോയുടെ മൃതദേഹം ഏറ്റെടുത്തു.നൂറു റാത്തലോളം സുഗന്ധകൂട്ടുമായി നിക്കൊദേമൂസും അയാളുടെ കൂടെ വന്നിരുന്നു.യൂദന്മാരുടെ
ആചാരമനുസരിച്ചു കച്ചകളും പരിമളദ്രവ്യങ്ങളും കൊണ്ടു ശരീരം പൊതിഞ്ഞു.ഈശോയെ കുരിശില്‍ തറച്ചിടത്ത് ഒരു തോട്ടവും,അവിടെ ഒരു പുതിയ കല്ലറയുമുണ്ടായിരുന്നു. ശാബതം ആരംഭിച്ചിരുന്നതുകൊണ്ടും
കല്ലറ അടുത്തായിരുന്നതുകൊണ്ടും,അവര്‍ ഈശോയെ അവിടെ സംസ്ക്കരിച്ചു.

'അങ്ങ് എന്‍റെ ആല്‍മാവിനെ പാതാളത്തില്‍ തള്ളുകയില്ല;അങ്ങേ പരിശുദ്ധന്‍ അഴിഞ്ഞുപോകുവാന്‍ അനുവദിക്കുകയുമില്ല.'

അനന്തമായ പീഡകള്‍ സഹിച്ച് മഹത്വത്തിലേയ്ക്കു പ്രവേശിച്ച മിശിഹായേ,അങ്ങയോടുകൂടി മരിക്കുന്നവര്‍
അങ്ങയോടുകൂടി ജീവിക്കുമെന്നും ഞങ്ങള്‍ അറിയുന്നു.മാമ്മോദീസാ വഴിയായി ഞങ്ങളും അങ്ങയോടുകൂടെ
സംസ്ക്കരിക്കപ്പെട്ടിരിക്കയാണല്ലോ.രാവും പകലും അങ്ങേ പീഡാനുഭവത്തെപ്പറ്റി ചിന്തിച്ചുകൊണ്ട്‌ പാപത്തിനു
മരിച്ചവരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ....
പരിശുദ്ധദേവമാതാവേ....

സമാപന ഗാനം

ലോകത്തിലാഞ്ഞു വീശി സത്യമാം
നാകത്തിന്‍ ദിവ്യകാന്തി :
സ്നേഹം തിരഞ്ഞിറങ്ങി പാവന
സ്നേഹപ്രകാശതാരം:
നിന്ദിച്ചു മര്‍ത്യനാ-
സ്നേഹത്തിടമ്പിനെ
നിര്‍ദ്ദയം ക്രൂശിലേറ്റി;
നന്ദിയില്ലാത്തവര്‍
ചിന്തയില്ലാത്തവര്‍-
നാഥാ,പൊറുക്കേണമേ.
നിന്‍ പീഡയോര്‍ത്തോര്‍ത്തു
കണ്ണീരൊഴുക്കുവാന്‍
നല്‍കേണമേ നിന്‍ വരങ്ങള്‍.

സമാപന പ്രാര്‍ത്ഥന

നീതിമാനായ പിതാവേ,അങ്ങയെ രന്ജിപ്പിക്കുവാന്‍ സ്വയം ബലിവസ്തുവായിത്തീര്‍ന്ന പ്രിയപുത്രനെ സ്വീകരിച്ചുകൊണ്ടു ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും,ഞങ്ങളോടു രമ്യപ്പെടുകയും ചെയ്യണമേ.

അങ്ങേ തിരുക്കുമാരന്‍ ഗാഗുല്‍ത്തായില്‍ ചിന്തിയ തിരുരക്തം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.ആ തിരുരക്തത്തെയോര്‍ത്തു ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ഞങ്ങളുടെ പാപം വലുതാണെന്ന് ഞങ്ങളറിയുന്നു.എന്നാല്‍ അങ്ങേ കാരുണ്യം അതിനേക്കാള്‍ വലുതാണല്ലോ.ഞങ്ങളുടെ പാപങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അവയ്ക്കുവേണ്ടിയുള്ള ഈ പരിഹാരബലിയെയും ഗൌനിക്കേണമേ.

ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം അങ്ങേ പ്രിയപുത്രന്‍ ആണികളാല്‍ തറയ്ക്കപ്പെടുകയും കുന്തത്താല്‍ കുത്തപ്പെടുകയും ചെയ്തു.അങ്ങേ പ്രസാദിപ്പിക്കാന്‍ അവിടുത്തെ പീഡകള്‍ ധാരാളം മതിയല്ലോ.

തന്‍റെ പുത്രനെ ഞങ്ങള്‍ക്ക് നല്‍കിയ പിതാവിനു സ്തുതിയും കുരിശുമരണത്താല്‍ ഞങ്ങളെ രക്ഷിച്ച പുത്രന്
ആരാധനയും പരിശുദ്ധാല്‍മാവിനു സ്തോത്രവുമുണ്ടായിരിക്കട്ടെ.ആമ്മേന്‍. 1. സ്വര്‍ഗ്ഗ.1.നന്മ

മനസ്താപപ്രകരണം