നൂറ് വര്‍ഷത്തിലധികം പഴക്കമുണ്ടായിരുന്നു ആ മ്യൂസിയത്തിന്. എല്ലാം നവീകരിച്ചാല്‍ നന്നായിരിക്കുമെന്ന് പുതുതായി ചാര്‍ജെടുത്ത ഡയറക്ടര്‍ക്ക് തോന്നി. പെയിന്റടിച്ചു, കര്‍ട്ടനുകള്‍ മാറി, പുതിയ കാര്‍പ്പെറ്റുകള്‍ വിരിച്ചു, തുടങ്ങി പലതും ചെയ്തു. മ്യൂസിയത്തിന്റെ മുകളില്‍ പഴയ ഒരു ക്ലോക്ക് ഉണ്ടായിരുന്നു. അതിനോട് ചേര്‍ന്ന് പുതിയൊരു ഇലക്‌ട്രോണിക് ക്ലോക്ക് സ്ഥാപിച്ചു. എങ്കിലും പഴയ ക്ലോക്ക് അവിടെനിന്നും മാറ്റിയില്ല.
പുതിയ ക്ലോക്ക് എപ്പോഴും ഗര്‍വോടെയായിരുന്നു പഴയ ക്ലോക്കിനെ നോക്കിയിരുന്നത്. കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദത്തോടെ ഓരോ സെക്കന്റിലും പുതിയ ക്ലോക്കിന്റെ പെന്‍ഡുലം ചലിച്ചിരുന്നു. എന്നാല്‍, പഴയ ക്ലോക്കിന്റെ പെന്‍ഡുലം ചലിക്കുമ്പോള്‍ ആണിയില്‍ ഉരസുന്നതുപോലുള്ള ശബ്ദം കേട്ടിരുന്നു. കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പുതിയ ക്ലോക്ക് അയല്‍ക്കാരനോട് ചോദിച്ചു, ''എത്ര വര്‍ഷമായി ഇവിടെ എത്തിയിട്ട്?''
നൂറ് എന്നായിരുന്നു ഉത്തരം. അതുകേട്ടപ്പോള്‍ പുതിയ ക്ലോക്കിന് മറ്റൊരു ചിന്ത ഉണ്ടായി. ഓരോ സെക്കന്റിലും പെന്‍ഡുലം ഒരു പ്രാവശ്യം ചാടുന്നുണ്ട്. എങ്കില്‍ ഒരു മിനിറ്റാകുമ്പോള്‍ 60 പ്രാവശ്യം ചാടണം. അത് ഒരു മണിക്കൂര്‍ എത്തുമ്പോഴേക്കും 3,600 തവണയാകും. ഒരു വര്‍ഷത്തില്‍ 3,15,36,000 തവണ ചാടണം. അങ്ങനെ നോക്കുമ്പോള്‍ 10 വര്‍ഷമാകുമ്പോള്‍ എത്ര തവണ ചാടിയാലാണ്? അപ്പോള്‍ 100 വര്‍ഷമാകുമ്പോഴോ? പുതിയ ക്ലോക്ക് തലക്ക് കൈകൊടുത്തിരുന്നു. എന്തു പറ്റി? വയസന്‍ ക്ലോക്ക് ചോദിച്ചു. എനിക്കിത് സാധിക്കില്ല. കാരണം, 100 വര്‍ഷമാകുമ്പോഴേക്കും എത്ര പ്രാവശ്യം ചാടിയാലാണ്?
നിങ്ങള്‍ക്ക് ഒരു സെക്കന്റ് ചാടാന്‍ കഴിയുമോ? പഴയ ക്ലോക്ക് ചോദിച്ചു.
''തീര്‍ച്ചയായും.''
''എങ്കില്‍ അങ്ങനെ ചെയ്യ്. നിങ്ങള്‍ അടുത്ത സെക്കന്റിനെപ്പറ്റി ആലോചിച്ചാല്‍ മതി. 100 വര്‍ഷം എനിക്കിത് സാധിക്കുമോ എന്നോര്‍ത്ത് വിഷമിക്കേണ്ട'' വയസന്‍ ക്ലോക്ക് പറഞ്ഞു.
അടുത്ത 10 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്തായിരിക്കും അവസ്ഥ എന്നോര്‍ത്ത് ഉല്‍ക്കണ്ഠപ്പെടരുത്. അത് നമ്മുടെ കഴിവുകളുടെ ശക്തിചോര്‍ത്തിക്കളയും.
എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു,
നീ എന്തിനു നെടുവീര്‍പ്പിടുന്നു?
ദൈവത്തില്‍ പ്രത്യാശവയ്ക്കുക...'' (സങ്കീ.42:11).

0 comments:
Post a Comment