This is default featured slide 1 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 2 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 3 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 4 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 5 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
Thursday, April 30, 2015
Wednesday, March 11, 2015
SCRIPTURAL EVIDENCES FOR THE CATHOLIC DOCTRINES OF PENANCE AND PURGATORY
മരിച്ചവർക്കു വേണ്ടി എന്തിനു പ്രാർത്ഥിക്കുന്നു ???
ശുദ്ധീകരണ സ്ഥലം എന്ന ഒന്നുണ്ടോ ???
ശുദ്ധീകരണ സ്ഥലം എന്ന ഒന്നുണ്ടോ ???
ശുദ്ധീകരണ സ്ഥലം ഇല്ല എന്ന പാസ്റ്ററിൻറെ മണ്ടത്തരങ്ങൾ പ്രകീർത്തിച്ച് നടക്കുന്നവർ അറിയുന്നതിനു വേണ്ടി ....
''നീതിമാന്‍മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല. അവര്‍ മരിച്ചതായി ഭോഷന്‍മാര്‍ കരുതി; അവരുടെ മരണം പീഡനമായും നമ്മില്‍ നിന്നുള്ള വേര്‍പാട് നാശമായും അവര്‍ കണക്കാക്കി; അവരാകട്ടെ ശാന്തി അനുഭവിക്കുന്നു. ശിഷിക്കപ്പെട്ടവരെന്ന് മനുഷ്യദ്യഷ്ടിയില്‍ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍. ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്ന് കാണുകയും ചെയ്തു. അല്പകാലത്തെ ശിക്ഷണത്തിനു ശേഷം അവര്‍ക്ക് വലിയ നന്മ കൈവരും. ഉലയില്‍ സ്വര്‍ണ്ണമെന്നപ്പോലെ അവിടുന്നു അവരെ ശോധനചെയ്ത് ദഹനബലിയായി സ്വീകരിച്ചു. ''
(ജ്ഞാനം 3; 1-6)
(ജ്ഞാനം 3; 1-6)
ഇവിടെ പറഞ്ഞിട്ടുള്ള 'അനശ്വരമായ പ്രത്യാശയും'
'അല്പകാല ശിക്ഷണവും' ശുദ്ധീകരണ പ്രക്രീയയെ വ്യക്തമാക്കുന്നു.
'അല്പകാല ശിക്ഷണവും' ശുദ്ധീകരണ പ്രക്രീയയെ വ്യക്തമാക്കുന്നു.
''ആരുടെ പണി അഗ്നിക്കീരയാകുന്നുവോ അവൻ നഷ്ടം സഹിക്കേണ്ടിവരും; എങ്കിലും അഗ്നിയിലൂടെയെന്നവണ്ണം അവൻ രക്ഷ പ്രാപിക്കും '' (1 കോറി 3; 15)
''കാരണം, അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണ്ണത്തേക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം '' (1 പത്രാസ് 1; 7)
ബൈബിൾ തന്നെ ശുദ്ധീകരണസ്ഥലം എന്തെന്ന് വ്യക്തമാക്കി തരുന്നു...
*************************************
ചിലർ പറയുന്നു ശുദ്ധീകരണത്തെ കൂറിച്ച് ഈ വചനത്തിൽ പറയുന്നില്ലെന്ന്, എങ്കിൽ ഒന്ന് ചോദിച്ചോട്ടെ...
എന്തിനാണ് ലോഹങ്ങൾ (metals) തീയിൽ ഇടുന്നത് ????
ഉത്തരം വ്യക്തം, സ്വർണ്ണം വെള്ളി രത്നം എന്തുമായിക്കെള്ളട്ടെ തീയിൽ ഇടുന്നത് മാലിന്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കാൻ തന്നെ, 'ശുദ്ധീകരിച്ചു കഴിഞ്ഞാൽ അവൻറെ ആത്മാവ് രക്ഷ പ്രാപിക്കും' എന്നാണ് പൗലോസ്ളീഹാ പറയുന്നത് എന്ന് വ്യക്തം...
ചിലർക്ക് വ്യക്തമായി വ്യഖ്യാനിക്കാൻ സാധിക്കാത്തതുകൊണ്ടാണ് തെറ്റു പറ്റുന്നത്, മനസിലായോ ???
*************************************
ബൈബിളിൽ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നത് കാണാൻ കഴിയും....
'' അതിനാൽ മരിച്ചവർക്ക്, പാപമോചനം ലഭക്കുന്നതിന് അവൻ അവർക്കു വേണ്ടി പാപപരിഹാരകർമ്മം അനുഷ്ഠിച്ചു '' (2 മക്കബായർ 12; 46)
''എന്നാൽ, കർത്താവ് നമ്മെ വിധിക്കുകയും ശിക്ഷണ വിധേയരാക്കുകയും ചെയ്യുന്നു . അത് ലോകത്തോടൊപ്പം നമ്മൾ ശിക്ഷിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് '' ( 1 കോറി 11; 32)
ലോകത്തോടൊപ്പം ഈശോയുടെ രണ്ടാം വരവിൽ ശിക്ഷിക്കപ്പെടാതിരിക്കാൻ ഏതു ശിക്ഷക്കായിരിക്കും വിധേയരാക്കുന്നത്, പാപ കറയിൽ നിന്ന് ആത്മമാവിനെ മോചിതനാക്കി ശുദ്ധീകരിക്കാൻ വേറെന്താണ് മാർഗ്ഗം ???
അറിയാവോ ???
അറിയാവോ ???
ശുദ്ധീകരണ ആത്മാക്കളും അവർക്കു വേണ്ടിയുള്ള പ്രാർത്ഥനയും കത്തോലിക്കാ സഭയുടെ സ്യഷ്ടി അണ് എന്നുള്ള പെന്തോയുടെ വാദം ശുദ്ധ അസംബന്ധം എന്ന് വ്യക്തം
*************************************
ബൈബിൾ പറയുന്ന രണ്ട് ദ്യഷ്ടാന്തകഥ (parable) കൂടി ഇതോടൊപ്പം കൂട്ടി വിയിച്ച് ഗ്രഹിച്ച് ചിന്തിക്കേണ്ടതുണ്ട്
1. ലൂക്കാ 16; 19 - 31
ധനവാനും ലാസറും
ധനവാനും ലാസറും
ഇവിടെ നരകത്തിൽ കിടന്ന് പീഡയനുഭവിക്കുന്ന ധനവാൻ സ്വർഗ്ഗവാസികളോട് സംസാരിക്കുന്നതായി കാണാം...
നരഗത്തിൽ കീടക്കുന്നവർക്ക് സ്വർഗ്ഗവാസികളോട് സംസാരിക്കാൻ സാധിക്കും എന്ന് ചിന്തിക്കാൻ തരമില്ല.
ഗ്രീക്കിൽ നരകം എന്ന് അർത്ഥം വരുന്ന പദം 'ഗെഹന്ന'. ഇവിടെ പറയുന്നത് 'ശിയോൾ/ഹേയ്ഡസ്' എന്ന പദമാണ്...
അപ്പോൾ ധനവാൻ പീഡയനുഭവിക്കുന്ന സ്ഥലം ഏതായിരിക്കും ???
നരകവാസം അനുഭവിക്കത്തക്ക മാരക പാപങ്ങൾ ഒന്നും ധനവാൻ ചെയ്തതായി ബൈബിൾ അവകാശപ്പടുന്നുമില്ല !!!
2. മത്തായി 5; 25
മത്തായി 18 ; 21- 35
ലൂക്കാ 12 ; 58
മത്തായി 18 ; 21- 35
ലൂക്കാ 12 ; 58
''നീ കാരാഗ്യഹത്തിൽ അടയ്ക്കപ്പെടും, അവസാനത്തെ ചില്ലിക്കാശ് കൊടുത്തു വീട്ടുവോളം നീ അവിടെ നിന്ന് പുറത്തു വരുകയില്ല ''
ഏതു കാരാഗ്യഹം ???
സ്വർഗ്ഗം കാരാഗ്യഹം അല്ലെന്ന് ഉറപ്പ്. ഇനി നരകം, അത് കാരാഗ്യഹം ആണെന്ന് വിചാരിച്ചാലും കടം വീട്ടി പുറത്തുവരാൻ സാധ്യമല്ല !!!
സ്വർഗ്ഗം കാരാഗ്യഹം അല്ലെന്ന് ഉറപ്പ്. ഇനി നരകം, അത് കാരാഗ്യഹം ആണെന്ന് വിചാരിച്ചാലും കടം വീട്ടി പുറത്തുവരാൻ സാധ്യമല്ല !!!
കടം വീടുബോൾ പുറത്തുവരാൻ സാധിക്കുന്ന കാരാഗ്യഹം
ഏതെന്ന് ചിന്തിക്കുക.....
ഏതെന്ന് ചിന്തിക്കുക.....
ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി, കാരാഗ്യഹത്തിൽ കിടക്കുന്ന ഒരുവന് സ്വന്തമായി തൻറെ കടങ്ങൾ വീട്ടാൻ സാധിക്കുമോ ???
എത്രകാലം കൊണ്ട് ???
എത്രകാലം കൊണ്ട് ???
മറ്റൊഒരുവൻ സഹായിച്ചാൽ കടങ്ങൾ വേഗം വീട്ടുവാൻ സാധിക്കുമോ ???
ഇവിടെയാണ് മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയുടെ ആവശ്യകത വെളിവാകുന്നത്.
Referance
SCRIPTURAL EVIDENCES FOR THE CATHOLIC DOCTRINES OF PENANCE AND PURGATORY
1. Penance
{Mt 16:19; 18:18; Jn 20:23}
Ex 32:30-32
Num 14:19-23
Num 16:43-48
Num 25:6-13
2 Sam 12:13-14
Rom 8:13,17
1 Cor 11:27-32
1 Cor 12:24-26
2 Cor 4:10
Phil 3:10
Col 1:24
2 Tim 4:6
Heb 12:6-8
1 Pet 4:1,13
****************
2. Purgatory
Ps 66:12
Ecc 12:14
Is 4:4
Is 6:5-7
Mic 7:8-9
Mal 3:1-4
2 Maccabees 12:39-45
Mt 5:25-6 / Lk 12:58-9
Mt 12:32
Lk 16:19-31 (cf. Eph 4:8-10; 1 Pet 3:19-20)
1 Cor 3:11-15
1 Cor 15:29 (?)
2 Cor 5:10
2 Cor 7:1
Phil 2:10-11
1 Thess 3:13
1 Thess 4:7
2 Tim 1:16-18
Heb 12:14
Heb 12:29
Rev 5:3,13
Rev 21:27

Wednesday, February 25, 2015
post 1
ക്രിസ്തു സ്വന്ത ജീവൻ നമുക്ക് വേണ്ടി പരിത്യജിച്ചു എന്നതിൽ നിന്നു സ്നേഹം എന്തെന്നു നാമറിയുന്നു . നമ്മളും സഹോദരർക്ക് വേണ്ടി ജീവൻ പരിത്യജിക്കാൻ കടപ്പെട്ടിരിക്കുന്നു . (1 യോഹന്നാൻ 3;16 )
ഐസിസ് എന്ന ഭീകരസംഘടനയിലൂടെ പിശാച് ദൈവമക്കളുടെ നേർക്കുള്ള തന്റെ പ്രതികാരം അതിക്രൂരമായ പീഡനങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും ശക്തമാക്കി കൊണ്ടിരിക്കുക്കയാണ് .ക്രൂരതകൾ ഒരു തുടർക്കഥ ആയികൊണ്ടിരിക്കുമ്പോൾ ലോകജനതയുടെ നല്ലൊരു ഭാഗം ആളുകളും ഒരു വാർത്ത എന്നതിനപ്പുറം അതിനു യാതൊരു പ്രാധാന്യവും നല്കുന്നില്ല എന്നതു തികച്ചും ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ് . ക്രിസ്തുവിനു വേണ്ടി മാത്രം പീഡനങ്ങൾ സഹിക്കുന്ന ആ മക്കൾ നമ്മുടെ സഹോദരങ്ങൾ ആണെന്നുള്ള ബോദ്ധ്യം ലോക ജനസംഖ്യയുടെ വലിയൊരു ഭാഗം വരുന്ന ക്രിസ്തുവിന്റെ അനുയായികൾ (ക്രിസ്ത്യാനികൾ ) എന്നു അഭിമാനപ്പൂർവം പറയുന്ന നമ്മളുൾപെട്ട ദൈവ മക്കളിൽ ഭൂരിഭാഗം പേർക്കും ഇല്ലാതെ പോയി എന്നത് വേദനിപ്പിക്കുന്ന ഒരു സത്യമാണ് . നമ്മുടെ പ്രിയപ്പെട്ടവർക്കോ നമുക്കോ മാത്രം, ഈ ദുരവസ്ഥ ഉണ്ടായാൽ മാത്രമേ നമ്മുടെ വേദനയായി മാറൂ എന്ന ഈ ചിന്തയ്ക്ക് കാരണം തന്നെ പിശാചു നമ്മിൽ ആഴത്തിൽ വേരുപിടിപ്പിചിരിക്കുന്ന സ്വാർത്ഥത തന്നെയാണ് . മതത്തിന്റെയോ ,ഭാഷകളുടെയോ , ദേശങ്ങളുടെയോ വ്യത്യാസം നോക്കാതെ എല്ലാ മനുഷ്യർക്കും വേണ്ടി പീഡകൾ സഹിച്ചു രക്തം ചിന്തി മരിച്ച മിശിഹായുടെ നാം എന്നുള്ള സത്യം നാം പലപ്പോഴും വിസമരിക്കുന്നു .ഭീകരർ കഴിഞ്ഞ ദിവസം വീണ്ടും 90 പേരെ തട്ടികൊണ്ടുപോയി ,വീണ്ടും അവരുടെ മരണം ചിത്രീകരിച്ചു നമ്മുടെ കണ്മുന്നിൽ എത്തിക്കുമ്പോൾ മാത്രം അവർക്ക് വേണ്ടി രണ്ടു തുള്ളി കണ്ണുനീർ പൊഴിച്ചു അടുത്ത മൂന്നു ദിവസം അവർക്ക് വേണ്ടി പ്രാർത്ഥിച്ചു വീണ്ടും നമ്മളിൽ പലരും അവരെ മറക്ക്കും . വീണ്ടും ഞാൻ ,എന്റെ കുടുംബം ,മക്കൾ ,സമ്പത്ത് ,തുടങ്ങിയ കാര്യങ്ങളിലേക്കു മാത്രം നമ്മുടെ പ്രാർത്ഥനകൾ വഴി മാറും . ഈ അവസാന നാളുകളിൽ ഇതിൽ നിന്നും ഒരു മാറ്റം ആവശ്യമല്ലെ ? കരുണയ്ക്ക് വേണ്ടി നിലവിളിച്ചു പ്രാർഥിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നുള്ള മുന്നറിയിപ്പാണ് നമുക്കും ചുറ്റും നടക്കുന്ന ഈ ക്രൈസ്തവ പീഡനങ്ങൾ .സമ്പത്തിന്റെയും പ്രശസ്തിയുടെയും പിന്നാലെ പാഞ്ഞുകൊണ്ടിരിക്കുന്ന വലിയൊരു വിഭാഗം മനുഷ്യ സമൂഹത്തിൽ നിന്നും നമുക്കു വ്യത്യസ്തരാകാം .(1 യോഹന്നാൻ 3 ;14 )ഇങ്ങനെ പറയുന്നു "സഹോദരനെ സ്നേഹിക്കുന്നത് കൊണ്ട് നമ്മൾ മരണത്തിൽ നിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു എന്നു നാമറിയുന്നു : സ്നേഹിക്കാത്തവനാകട്ടെ മരണത്തിൽ തന്നെ നില കൊള്ളുന്നു ". ഈ ലോകത്തിലെ മരണത്തിൽ നിന്നല്ല നിത്യ മരണത്തിൽ നിന്നാണ് നമ്മുക്ക് രക്ഷ വേണ്ടതെന്ന ബോദ്ധ്യത്തിൽ ആഴപ്പെട്ടുകൊണ്ട് പീഡനം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് വേണ്ടി കർത്താവിനോടു കേണപേക്ഷിക്കാം .
മരിയൻ മിനിസ്ട്രി കുടുംബത്തിലെ അംഗങ്ങളായ നമുക്കു ഒന്നിച്ചു കർത്താവിനു മുന്നിൽ കൈകൂപ്പാം ,ലോകത്തിന്റെ പല ഭാഗങ്ങളിൽ പീഡനങ്ങൾ അനുഭവിക്കുന്ന നമ്മുടെ സഹോധരാൻങ്ങൾക്ക് വേണ്ടി , അതിനായി ഇനിയുള്ള ഒരു മാസം നമ്മുടെ ഒരു ദിവസത്തിലെ അരമണിക്കൂർ സമയം ഇതിനു മാത്രമായി മാറ്റി വയ്ക്കാം .ഓരോ ദിവസവും രാവിലെ 8.30 മുതൽ (ഇസ്രേൽ ടൈം )വൈകുന്നേരം 7 മണി വരെയുള്ള സമയങ്ങളിൽ ,കൂട്ടായ്മ പ്രാർത്ഥനകൾ ഇല്ലാത്ത സമയങ്ങളിൽ നിങ്ങളുടെ സൗകര്യം അനുസരിച്ചു ഓരോ അര മണിക്കൂർ വ്യക്തിപരമായി എടുക്കാവുന്നതാണ് .പരി .കന്യാമാതാവിന്റെ ജപമാല ,കരുണയുടെ ജപമാല ,വചനം വായിക്കുക, ഇവയായിരിക്കും പ്രാർത്ഥന ക്രമം . ഈ അരമണിക്കൂർ ജപമാലയും ബൈബിളും അല്ലാതെ മറ്റൊന്നും നിങ്ങളുടെ കൈകളിൽ ഇല്ലാതിരിക്കട്ടെ ,കാഴ്ചയും ,വിചാരങ്ങളും ,ചിന്തയുമെല്ലാം ലോകത്തിൽ നിന്നു മാറ്റി ഹൃദയം പൂർണമായി കർത്താവിനു കൊടുത്തു കൊണ്ടു പീഡിപ്പിക്കപ്പെടുന്ന ലോകത്തിനു വേണ്ടി പ്രാർത്ഥിക്കാം .
ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞു കൊണ്ടുവേണം .നിദ്ര വിട്ടു ഉണരേണ്ട മണിക്കൂർ ആണല്ലോ ഇതു .എന്തെന്നാൽ രക്ഷ നമ്മൾ ആരും പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ അടുത്തെത്തിയിരിക്കുന്നു . (റോമ 13 :11 )
Friday, February 20, 2015
Tuesday, February 17, 2015
sample
അവരാകട്ടെ കുഞ്ഞാടിന്റെ രക്തം കൊണ്ടും സ്വന്തം സാക്ഷ്യത്തിന്റെ വചനം കൊണ്ടും അവന്റെ മേൽ വിജയം നേടി.ജീവന നല്കാനും അവർ തയ്യാറായി .അതിനാൽ സ്വർഗമേ ,അതിൽ വസിക്കുന്നവരേ ആനന്ദിക്കുവിൻ .എന്നാൽ ഭൂമിയേ ,സമുദ്രമേ നിങ്ങൾക്ക് ദുരിതം ; ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞു അരിശം കൊണ്ടു പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടിട്ടുണ്ട് . ( വെളിപാട് 12 : 11 )
കഴിഞ്ഞ കുറെ നാളുകളായി മനസിനെ അസ്വസ്ഥതപെടുത്തുന്ന സംഭവങ്ങളും കാഴ്ചകളുമാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ അരങ്ങേറി കൊണ്ടിരിക്കുന്നത് അതിൽ വളരെയധികം ഭീതിതവും ക്രൂരവുമായ കാഴ്ചകളായിരുന്നു ഇന്നലെ ഈജ്പ്തിൽ നിന്നും നാം അറിഞ്ഞത് .കടന്നു പോയ കുറച്ചു ദിവസങ്ങളായി വിശ്വാസത്തിന്റെ പേരിൽ നിഷ്ടൂരമായി പീഡിപ്പിക്കപെടുന്ന ഒരു ജനതയുടെ നിലവിളി ഇന്നലെയാണ് ലോകം കണ്ടത് . ഈജ്പ്തിൽ നിന്നുള്ള വിവിധ ദ്രിശ്യങ്ങൾ വാർത്തകളിലൂടെ കണ്ടു കൊണ്ടിരുന്നപ്പോൾ ഭീകരരർ പിടിച്ചുകൊണ്ടുപോയ മകളുടെ ചിത്രവും കൈകളിലേന്തി അലമുറയിട്ടു കരയുന്ന ഒരു അമ്മയുടെ ദൃശ്യം ഹൃദയത്തിൽ ആഴമായി പതിഞ്ഞു . കരച്ചിലിനടയിൽ തന്റെ മകളെ അവർ ആർക്കായിരിക്കും വിറ്റിട്ടുണ്ടാവുക എന്നു ഉറക്കെ വിളിച്ചു ചോദിക്കുന്ന അവരുടെ വേദന കണ്ടു നില്ക്കാൻ സാധിക്കില്ല . പലരുടെയും വിശ്വസം ചോദ്യം ചെയ്യപ്പെട്ടു പോന്ന നിമിഷങ്ങൾ ,പക്ഷെ ഇന്നലെ നമ്മൾ അവിടെ നിന്നു കണ്ട കാഴ്ച്ച മറിച്ചായിരുന്നു , ക്രൈസ്തവ വിശ്വാസികൾ ആയതിന്റെ പേരിൽ മാത്രം തലയറുക്കപ്പെട്ട 21 രക്തസാക്ഷികൾ .അതെ ഇനിയും കർത്താവിനു വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്ത നമുക്കു വിശ്വാസത്തിന്റെ സാക്ഷ്യം നല്കി കടന്നു പോയ കർത്താവിന്റെ രക്തസാക്ഷികൾ .മരണം കണ്മുന്നിൽ വാളായി ഉയർത്തപ്പെടുമ്പോഴും യേശുവേ രക്ഷിക്കണേ എന്നു ഒരേ ശബ്ദത്തിൽ വിളിച്ചു പ്രാർഥിച്ചു കൊണ്ടു മരണം വരിച്ച ഒരു പറ്റം നിഷ്കളങ്കരായ മനുഷ്യർ. അവരിൽ കണ്ടതു മരണത്തിനും തകര്ക്കാൻ പറ്റാത്ത വിശ്വാസത്തിന്റെ ശക്തിയായിരുന്നു . നിസാര കാര്യങ്ങൾക്ക് പോലും ദൈവത്തെ കുറ്റപെടുത്തുന്ന നമുക്കു വേണ്ടി മുന്നേ കടന്നുപോയ നമ്മുടെ സഹോദരങ്ങൾ തങ്ങളുടെ രക്തം കൊണ്ട് നല്കിയിട്ടു പോയ സാക്ഷ്യം . ഒരു ക്രൈസ്തവ വിശ്വസിയായതിന്റെ പേരിൽ മാത്രം മരണം ഏറ്റു വാങ്ങേണ്ടി വന്ന അവർക്ക് വേണമെങ്കിൽ തങ്ങളുടെ വിശ്വാസത്തെ തള്ളിപറയാമായിരുന്നു , ദൈവത്തെ ശപിക്കാമായിരുന്നു . ക്രൂരമായ പീഡനങ്ങൾ നിശബ്ദം സഹിച്ചു കൊണ്ട് ആരെയും കുറ്റപെടുത്താതെ പിതാവിനെ വിളിച്ചു കൊണ്ടു ജീവൻ വെടിഞ്ഞ മനുഷ്യ പുത്രനെ ഏറ്റുപറഞ്ഞു കൊണ്ടാണു ആ 21 പേരും രക്തം ചിന്തിയതു.(ഞാൻ നിങ്ങളോടു പറയുന്നു മനുഷ്യരുടെ മുന്നിൽ എന്നെ ഏറ്റു പറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്മാരുടെ മുന്നിൽ മനുഷ്യപുത്രനും ഏറ്റുപറയും .മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപറയുന്നവൻ ദൈവത്തിന്റെ ദൂതന്മാരുടെ മുൻപിലും തള്ളിപറയപ്പെടും ലൂക്കാ 12; 8-9 ) ആദിമ സഭയിൽ സ്വന്തം രക്തം കൊണ്ട് വിശ്വാസത്തിന്റെ അടിത്തറ പാകിയ അനേകായിരങ്ങളുടെ കൂട്ടത്തിലേക്ക് തങ്ങളുടെയും വിശ്വാസം ചേർത്തു വെച്ചുകൊണ്ടാണ് നമ്മുടെ ഈ സഹോദരങ്ങൾ ലോകം വിട്ടു പോയത് . മനുഷ്യൻ എന്ന നാമത്തിനു യാതൊരു അർഹതയുമില്ലാത്ത ക്രൂരമൃഗങ്ങളായ മതഭ്രാന്തൻമാരുടെ ആയുധങ്ങൾക്ക് തങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാൻ കഴിയില്ല എന്ന് അടിയുറപ്പിക്കുന്നതായിരുന്നു മരണമടഞ്ഞവരുടെ ബന്ധുക്കളും സഹോദരങ്ങളുമടങ്ങിയ ഒരു സമൂഹം പുരോഹിതനോടൊപ്പം ദേവാലയത്തിൽ നിലവിളിച്ചപേ ക്ഷിക്കുന്ന കാഴ്ച.
നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ പുരോഹിതൻ യേശുവേ ഞങ്ങളെ രക്ഷിക്കാൻ വരണമേ എന്നു ബലിപീoത്തിലേക്ക് നോക്കി വിളിക്കുമ്പോൾ അലമുറയിട്ടു കൊണ്ടു അതു ഏറ്റു പറയുന്ന ജനതയുടെ കണ്ണുനീർ കർത്താവു അവഗണിക്കുമോ ? ഒരിക്കലുമില്ല . സങ്കീർത്തനം 94 അധ്യായത്തിൽ ഇങ്ങനെ പറയുന്നു . ചെവി നൽകിയവൻ കേൾക്കുന്നില്ലെന്നോ ? കണ്ണ് നൽകിയവൻ കാണുന്നില്ലെന്നോ ?. ജീവനും ജീവിതവും നൽകിയവൻ എല്ലാം അറിയുന്നു .തന്റെ ജനത്തിന്റെ രക്തത്തിന് പ്രതികാരം ചെയ്യാൻ സൈന്യങ്ങളുടെ രാജാവ് എത്തിച്ചേരുന്ന സമയം വിദൂരമല്ല . ക്രിസ്തുവിനു വേണ്ടി വീഴുന്ന രക്തതുള്ളികളോട് ചേർത്ത് വെച്ചു നമുക്കും കരുണയ്ക്കായി യാചിക്കാം . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷിതരായി ഇരിക്കുമ്പോൾ നമുക്കു ഇതെല്ലാം സഹതാപിക്കാനുള്ള വാർത്തകൾ മാത്രമായിരിക്കും . ഒരു പക്ഷെ ഇന്നല്ലെങ്കിൽ നാളെ ഞാനും നീയും ഈ വേദനകളിലൂടെ കടന്നു പോവേണ്ടി വരും , ഈ ലോകം സുരക്ഷിതമല്ല , സ്വന്തമെന്നു കരുതി ആർക്കും നല്കാതെ അടക്കി പിടിചിരിക്കുന്നതെല്ലാം ഇവിടെ ഉപേക്ഷിച്ചു പോവെണ്ടാവരാണ് നാം എന്ന സത്യം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .എനിക്കും എന്റെ കുടുംബത്തിനും എല്ലാം നേടണമെന്ന ചിന്ത മാറ്റി വെച്ച് ,ഏറ്റെടുക്കാം നമുക്ക് നമ്മുടെ സഹോദരങ്ങളുടെ വേദനകളെ , എന്നും സ്വന്തം സന്തോഷത്തിനും സുഖത്തിനും പണത്തിനും വേണ്ടി മാത്രം കർത്താവിനെ വിളിക്കാതെ ലോകത്തിനു വേണ്ടി ,തിരു സഭയ്ക്ക് വേണ്ടി കരുണയ്ക്കായി അപേക്ഷിക്കാം .പരിഭവങ്ങളുടെയും പരാതികളുടെയും കെട്ടുകൾ കർത്താവിന്റെ മുന്നിൽ ഇറക്കി വെയ്ക്കാതെ നിത്യജീവനുവേണ്ടി കണ്ണുനീരോടെ പ്രാർത്ഥിക്കാം .
പ്രാർത്ഥനഓ സൈന്യങ്ങളുടെ രാജാവായ കർത്താവെ , അങ്ങയുടെ ജനത്തിന്റെ കണ്ണുനീർ കാണണമേ ,ദുഷ്ടന്റെ ആക്രമണങ്ങളിൽ നിന്ന് അങ്ങേ മക്കളെ കാത്തു കൊള്ളണമേ ,തിരുസഭയെ ലക്ഷ്യമിട്ടു മുന്നോട്ടടുക്കന്ന ശത്രുക്കളിൽ നിന്നു സഭയെ സംരക്ഷിക്കണമേ ,കാരുണ്യവാനായ കർത്താവെ ,അങ്ങയുടെ ആഗമനം വിദൂരമല്ല എന്നു ഞങ്ങൾ അറിയുന്നു അങ്ങേ മക്കൾ അറിഞ്ഞും അറിയാതെയും അങ്ങേക്കതിരായി ചെയ്തു പോയ അപരാധങ്ങൾ പൊറുത്തു നിത്യ നരകത്തിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ .ധീരതയോടെ സുവിശേഷത്തിന് വേണ്ടി നില കൊള്ളുവാൻ അങ്ങേ മക്കളെ ശക്തരക്കണമേ .
പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങൾക്ക് വേണ്ടി നിരന്തരം മാധ്യസ്ഥം വഹിക്കണമേ .
(കരുണയുടെ ജപമാല ലോക സമാധാനത്തിനു വേണ്ടി കാഴ്ച വയ്ക്കാം )
Besy Nevil, Marian Ministry

Monday, January 12, 2015
കാന്‍സര്‍ തോറ്റുമടങ്ങുന്നു; അഞ്ചേരിക്കു മുമ്പില്‍
തൃശൂര്‍ അഞ്ചേരിയിലെ ഗ്രാമീണര്‍ കാന്‍സറിനെ പ്രതിരോധിക്കുന്നത് വീട്ടില്‍ രണ്ടു ചെടി നട്ടുകൊണ്ടാണ്. അതിന് പ്രേരകമായതാവട്ടെ സെബി വല്ലച്ചിറക്കാരന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനും. പുതുവര്‍ഷത്തില്‍ കേരളസമൂഹത്തിന് അനുകരണീയമായ ഒരു മികച്ചമാതൃക.
തൃശൂര്‍ നഗരത്തില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ ദൂരമുണ്ട് അഞ്ചേരി ഗ്രാമത്തിലേക്ക്. അവിടുത്തെ ഓരോ വീട്ടിലുമിപ്പോള്‍ നട്ടുനനച്ചു വളര്‍ത്തുന്നത് രണ്ടു ചെടികളാണ്. ലക്ഷ്‌മിതരുവും മുള്ളാത്ത(മുള്ളന്‍ചക്ക)യും. കാന്‍സര്‍ എന്ന മഹാരോഗം അഞ്ചേരിയെ ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ കണ്ടെത്തിയ പ്രതിരോധമാണ് ഈ ഔഷധച്ചെടികള്‍.
ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എഴുപത്തഞ്ചു കാന്‍സര്‍ രോഗികളുണ്ടായിരുന്നു, അഞ്ചേരിയില്‍. അതില്‍ നാല്‍പ്പതുപേര്‍ മരിച്ചു. ശേഷിച്ചവരുടെജീവിതം ലക്ഷ്‌മിതരുവും മുള്ളാത്തയും നല്‍കുന്ന ബലത്തിലാണ്. ഈ മൃതസഞ്‌ജീവനി കണ്ടെത്തിയതിനു പിന്നില്‍ ഒരു കഥയുണ്ട്. അതറിയണമെങ്കില്‍ അഞ്ചേരിയിലെ വല്ലച്ചിറ വീട്ടില്‍ സെബിയെന്ന ചെറുപ്പക്കാരനെ പരിചയപ്പെടണം.
സെബിയുടെ മാതൃക
മറ്റുള്ളവര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സെബിയുടേത്. എവിടെ രക്‌തം വേണമെങ്കിലും ഓടിയെത്തുന്ന തൃശൂരിലെ സാമൂഹ്യപ്രവര്‍ത്തകന്‍. ബ്ലഡ് ഡൊണേഷന്‍ പ്രോഗ്രാമിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍. കഴിഞ്ഞ ജനുവരിയിലാണ് സെബിക്ക് പെട്ടെന്ന് സംസാരിക്കാനും വെള്ളമിറക്കാനും കഴിയാതെ വന്നത്. പല്ലുവേദനയാണെന്ന് കരുതി ഡോക്‌ടറെ കാണിച്ചു.
ഉമിനീര്‍ ഗ്രന്ഥിയില്‍ കാന്‍സര്‍ പിടിപെട്ടതാണെന്ന് ഡോക്‌ടര്‍ സ്‌ഥിരീകരിച്ചപ്പോള്‍ സെബി ആദ്യമൊന്ന് ഞെട്ടി. കാന്‍സര്‍ പോലുള്ള അസുഖം വന്നാല്‍ ഒരിക്കലും രോഗി തളര്‍ന്നുപോകരുത്. രോഗി ഡിമ്മായാല്‍ ഭാര്യയും മൂന്നുമക്കളും അസ്വസ്‌ഥരാവും. അതിനാല്‍ ചേട്ടനൊഴികെ ആരോടും പറഞ്ഞില്ല.
മദ്യപാനമില്ല. പുകവലിയില്ല. മധുര പലഹാരം പോലും കഴിക്കാറില്ല. എന്നിട്ടും സെബിക്ക് കാന്‍സര്‍ വന്നതാണ് നാട്ടുകാരുടെ സംശയം. കൂട്ടുകാരായ ചിലര്‍ അമ്പലത്തില്‍ പൂജ നടത്തി. മറ്റുചിലര്‍ പള്ളിയില്‍ ഒരു ദിവസം മുഴുവനും മൗനപ്രാര്‍ഥന നടത്തി.
നാവിന് അസുഖമാണെന്നും ഓപ്പറേഷന്‍ വേണമെന്നുമാണ് ഭാര്യയോട് പറഞ്ഞത്. സെബിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത് റേഡിയേഷന്‍ കഴിഞ്ഞതോടെ ശരീരം വല്ലാതെ ശോഷിച്ചു.
ഒരു ദിവസം റേഡിയേഷന്‍ ചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ് സെബി ദയനീയമായ ആ കാഴ്‌ച കണ്ടത്. വൃദ്ധന്‍മാരടക്കമുള്ള രോഗികള്‍ കാന്‍സര്‍ വാര്‍ഡിന് പുറത്ത് മണിക്കൂറുകളോളം കാത്തുനില്‍ക്കുകയാണ്. അക്കൂട്ടത്തില്‍ മൂക്കില്‍ കുഴലിട്ടവരും ഓപ്പറേഷന്‍ കഴിഞ്ഞവരുമുണ്ട്.
പലരും മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നു വന്ന പാവപ്പെട്ടവര്‍. ഇരിക്കാന്‍ ഒരു കസേര പോലുമില്ല. സെബിയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ വെറുതെയിരുന്നില്ല. നേരെ സൂപ്രണ്ടിന്റെ മുറിയിലേക്ക് കയറി. ഇരിക്കാന്‍ കസേരയില്ലെന്ന് പറഞ്ഞപ്പോള്‍ ഫണ്ടില്ലെന്ന പതിവു മറുപടി.
''കസേര ഞാനെത്തിച്ചുതന്നാലോ?''
സൂപ്രണ്ട് അങ്ങനെെയാരു ചോദ്യം പ്രതീക്ഷിച്ചുകാണില്ല. ആവേശത്തിന് പറയുന്നതാവും എന്നാണ് വിചാരിച്ചത്. പക്ഷേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 24 കസേരകള്‍ സെബിയും സുഹൃത്തുക്കളും മെഡിക്കല്‍ കോളജിലെത്തിച്ചു. സെബിയുടെ സുഹൃത്തായിരുന്നു സ്‌പോണ്‍സര്‍.

മറ്റൊരു ദിവസം വെറുതെ കാന്‍സര്‍ വാര്‍ഡിലേക്കൊന്നു കയറിനോക്കിയതാണ്. പലര്‍ക്കും ധരിക്കാന്‍ വസ്‌ത്രം പോലുമില്ല. മിക്കവരുടെയും അവസ്‌ഥ ദയനീയം. അന്നു തന്നെ ഒല്ലൂര്‍ ഗവ. വൈലോപ്പിള്ളി ഹൈസ്‌കൂളിലെത്തി അധ്യാപകരോട് കാര്യങ്ങള്‍ പറഞ്ഞു. ഓരോ കുട്ടിയും ഓരോ വസ്‌ത്രം ദാനം ചെയ്‌ത് ഡ്രസ്സ് ബാങ്കുണ്ടാക്കുകയെന്ന ആശയം വച്ചു.
എല്ലാ കുട്ടികളും സഹകരിച്ചു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് മൂന്നു കാറുകളില്‍ നിറയെ ഡ്രസ്സുമായി മെഡിക്കല്‍ കോളജിലെ സൂപ്രണ്ടിനെ കണ്ടു. അദ്ദേഹവും അമ്പരന്നു. പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് സെബിയെന്ന് അന്നദ്ദേഹം തിരിച്ചറിഞ്ഞു.
റേഡിയേഷന്‍ കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് ബ്രദര്‍ ടോം അലന്‍ സുഹൃത്തായ ഡോ.അഗസ്‌റ്റിന്‍ ആന്റണിക്കൊപ്പം സെബിയെ സന്ദര്‍ശിക്കാനെത്തിയത്. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട പ്ര?ഫസറായ അഗസ്‌റ്റിന് സെബിയുടെ അവസ്‌ഥ കണ്ടപ്പോള്‍ സങ്കടം തോന്നി.
''റേഡിയേഷന്‍ ഇത്രടംവരെ മതി. അതിനു പകരം ലക്ഷ്‌മിതരുവിന്റെ ഇലയും മുള്ളാത്തയുടെ ഇലയും കഷായം വച്ചു കഴിച്ചാല്‍ മതി. കാന്‍സര്‍ മാറാന്‍ ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഉപയോഗിച്ചിരുന്ന ടോണിക്കാണിത്. വിദേശവിപണിയില്‍ ടാബ്ലറ്റായും കിട്ടുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ മലയാളികള്‍ക്കറിയില്ല.''
ഡോക്‌ടര്‍ പറഞ്ഞത് സെബിയും വിശ്വസിച്ചു. ഒരുമാറ്റം അയാളും ആഗ്രഹിച്ചിരുന്നു. ലക്ഷ്‌മിതരുവും മുള്ളാത്തയും എവിടെനിന്നു കിട്ടും എന്നുള്ള അന്വേഷണമായി പിന്നീട്. അഞ്ചേരിയിലെ ഡോ.ഗീതയുടെ വീട്ടില്‍ നിന്നും ലക്ഷ്‌മിതരു കണ്ടെത്തി. മറ്റൊരിടത്തുനിന്ന് മുള്ളാത്തയും. പതിനഞ്ചു ദിവസം മൂന്നുനേരം ലക്ഷ്‌മിതരുവിന്റെ ഇല പിഴിഞ്ഞും മുള്ളാത്ത കുരു നീക്കി ജ്യൂസാക്കിയും കഴിച്ചു.
ഡോ. അഗസ്‌റ്റിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണക്രമം തന്നെ മാറ്റി. ചായ, പഞ്ചസാര, ഉണക്കമീന്‍, മൈദ വസ്‌തുക്കള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ദിവസവും ഒരു ടീസ്‌പൂണ്‍ തേനില്‍ ചെറുനാരങ്ങനീര് കഴിക്കും. ആഴ്‌ചയിലൊരിക്കല്‍ പച്ചമഞ്ഞളിന്റെ നീര്.
കുറച്ചുനാള്‍ കഴിഞ്ഞ് കാന്‍സര്‍ വിദഗ്‌ധനായ ഡോ. വി.പി.ഗംഗാധരനെ എറണാകുളത്തു പോയിക്കണ്ടു.
കുറച്ചുനാള്‍ കഴിഞ്ഞ് കാന്‍സര്‍ വിദഗ്‌ധനായ ഡോ. വി.പി.ഗംഗാധരനെ എറണാകുളത്തു പോയിക്കണ്ടു.
''സെബിക്കിപ്പോള്‍ കാന്‍സറൊന്നുമില്ല. രണ്ടുമാസത്തിലൊരിക്കല്‍ ചെക്കിംഗിന് വന്നാല്‍ മതി.''
ഗംഗാധരന്‍ ഡോക്‌ടറുടെ അതേ അഭിപ്രായമായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.മധുവിനും. അങ്ങനെ ലക്ഷ്‌മിതരുവിനും മുള്ളാത്തയ്‌ക്കും മുമ്പില്‍ കാന്‍സര്‍ കീഴടങ്ങി.
ഗംഗാധരന്‍ ഡോക്‌ടറുടെ അതേ അഭിപ്രായമായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.മധുവിനും. അങ്ങനെ ലക്ഷ്‌മിതരുവിനും മുള്ളാത്തയ്‌ക്കും മുമ്പില്‍ കാന്‍സര്‍ കീഴടങ്ങി.
സെബിയുടെ ദേഹത്തുനിന്നും കാന്‍സര്‍ കുടിയൊഴിഞ്ഞ വാര്‍ത്ത ആയിരക്കണക്കിന് രോഗികള്‍ക്കാണ് ആശ്വാസം പകര്‍ന്നത്. രോഗം മാറിയിട്ടും സെബി ഒരു ദിവസം പോലും വീട്ടില്‍ അടങ്ങിയിരുന്നില്ല. തന്റെ രോഗം മാറ്റിയ ചികിത്സാരീതികള്‍ എത്രയും പെട്ടെന്ന് മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നുനല്‍കാനായിരുന്നു അയാളുടെ ശ്രമം. കാന്‍സര്‍ ബാധിച്ച് ഒരാള്‍ പോലും മരിക്കരുതെന്ന് സെബിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനൊരു കാരണമുണ്ട്.
''എന്റെ അച്‌ഛന്‍ കാന്‍സര്‍ വന്നാണ് മരിച്ചത്. രോഗം വന്നപ്പോള്‍ അച്‌ഛന് ഒരുപാടു രക്‌തം വേണ്ടിവന്നു. 162 തവണയാണ് രക്‌തം സംഘടിപ്പിച്ചത്. എന്നിട്ടും അച്‌ഛനെ രക്ഷിക്കാനായില്ല. ഈ മരുന്നിനെക്കുറിച്ച് അന്ന് അറിവുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേഅച്‌ഛന്‍ രക്ഷപ്പെട്ടേനെ.''
അച്‌ഛനുവേണ്ടി അന്ന് രക്‌തം സംഘടിപ്പിച്ച മകന്‍ പിന്നീട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബ്ലഡ്‌ബാങ്കിന്റെ പി.ആര്‍.ഒ ആയത് മറ്റൊരു യാദൃച്‌ഛികത.
കാന്‍സറിനെ തുരത്താന്‍ സെബിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. കാന്‍സര്‍ രോഗികളെയും കുടുംബങ്ങളെയും സംഘടിപ്പിച്ച് 'പള്‍സ് സാന്ത്വനസ്‌പര്‍ശ'മെന്ന സൗഹൃദവേദിക്ക് രൂപം നല്‍കി. സംഘടനയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ലക്ഷ്‌മിതരു ചെടികള്‍ കര്‍ണ്ണാടകയില്‍ നിന്ന് എത്തിച്ചു.
എല്ലാ വീടുകളിലേക്കും സൗജന്യമായി നല്‍കി. കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് നൂറോളം മുള്ളാത്തയും കൊണ്ടുവന്നു. യു ട്യൂബിലൂടെയും ഫേസ്‌ബുക്കിലുടെയും ഈ വിവരം അറിഞ്ഞതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകള്‍ അഞ്ചേരിയിലേക്കെത്തി.
''കഴിഞ്ഞ മെയ് 16ന് കാനഡയില്‍നിന്ന് ജോര്‍ജ് എന്നൊരാള്‍ വിളിച്ചു. തിരുവല്ല സ്വദേശിയായ ജോര്‍ജിന്റെ അപ്പന് എഴുപതു വയസ്സുണ്ട്. കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ ചികിത്സ വരെ നല്‍കിയിട്ടും രക്ഷയില്ലെന്നാണ് ഡോക്‌ടര്‍മാര്‍ വിധിയെഴുതിയത്. എന്നെക്കുറിച്ചുള്ള വാര്‍ത്തയറിഞ്ഞപ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാനാണ് ജോര്‍ജ് വിളിച്ചത്. ഞാന്‍ വിവരങ്ങള്‍ പറഞ്ഞു.
തൊട്ടടുത്ത മാസം ജോര്‍ജ് തിരുവല്ലയിലെത്തി. അപ്പനെയും കൂട്ടി നേരെ എന്റെ വീട്ടില്‍. ഇന്നോവ കാറില്‍നിന്നും ഇറങ്ങാന്‍ പോലും കഴിയുന്നില്ലായിരുന്നു ജോര്‍ജിന്റെ അപ്പന്. ഒരുമാസത്തേക്കുള്ള ലക്ഷ്‌മിതരുവിന്റെ ഇലകളും മുള്ളാത്തയും കൊടുത്തയച്ചു. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ജോര്‍ജ് വീണ്ടും വിളിച്ചു.
അപ്പന് ഏറെ മാറ്റമുണ്ടെന്ന സന്തോഷവാര്‍ത്തയാണ് അന്ന് പറഞ്ഞത്. ഒരുമാസം കഴിഞ്ഞ് അപ്പന്‍ നടക്കാന്‍ തുടങ്ങി. അതിനുശേഷമാണ് ജോര്‍ജ് തിരിച്ച് കാനഡയിലേക്ക് പോയത്. ഇപ്പോഴും ഇടയ്‌ക്ക് വിളിക്കും. അപ്പനെ തിരിച്ചുതന്നതിലുള്ള നന്ദി പറയാന്‍.''
ജോര്‍ജിന്റെ അപ്പനെപ്പോലെ എത്രയോ പേര്‍ക്ക് സെബി ചികിത്സയുടെ വിവരങ്ങള്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. ഫോണിന് വിശ്രമമില്ലാതെ വന്നപ്പോള്‍ അത് മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമായി. അതോടെയാണ് പള്‍സ് സാന്ത്വനസ്‌പര്‍ശത്തിന്റെ നേതൃത്വത്തില്‍ അഞ്ചേരി എസ്.ഡി കോണ്‍വെന്റില്‍ കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി ഒരു സെന്റര്‍ ആരംഭിച്ചത്.
സിസ്‌റ്റര്‍ ദീപയാണ് ഇലക്കഷായത്തെക്കുറിച്ചും അത് കഴിക്കുന്ന രീതിയെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ സെന്റര്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞമാസം അഞ്ചേരിയിലെ സ്‌കൂളുകള്‍, പള്ളികള്‍, അമ്പലങ്ങള്‍, മറ്റു പൊതുസ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ലക്ഷ്‌മിതരുവിന്റെയും മുള്ളാത്തയുടെയും ചെടികള്‍ നല്‍കിക്കഴിഞ്ഞു.
ഇതോടൊപ്പം വെസ്‌റ്റിന്‍ഡീസ് ചെറിയെന്ന ചെടിയും പ്രചരിപ്പിക്കുന്നുണ്ട്. വിറ്റമിന്‍ സി കൂടുതലുള്ള ചെടിയാണ് വെസ്‌റ്റിന്‍ഡീസ് ചെറി. നെല്ലിക്കയേക്കാള്‍ നാലിരട്ടി വിറ്റമിന്‍ ഇതിലുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രതിരോധശേഷി ഗണ്യമായ വര്‍ദ്ധിപ്പിക്കുന്ന ഈ ചെടി കാന്‍സര്‍ ഉള്‍പ്പെടെ മാരകമായ പല രോഗങ്ങളും വരുന്നത് തടയാന്‍ സഹായകമാണെന്ന് പറയപ്പെടുന്നു.
ഇപ്പോള്‍ ദിവസവും അറുപതുപേരെങ്കിലും അഞ്ചേരിയിലെത്തി കാന്‍സര്‍ ചികിത്സയെക്കുറിച്ച് അറിയുന്നുണ്ട്. അതില്‍ മിക്കവരും ചെടികള്‍ കൊണ്ടുപോകുന്നുമുണ്ട്. അഞ്ചേരിയെ മാത്രമല്ല, കേരളത്തെ മുഴുവന്‍ കാന്‍സര്‍രഹിതമാക്കാനാണ് സെബിയുടെയും നാട്ടുകാരുടെയും ലക്ഷ്യം.
കാന്‍സര്‍ വരാതിരിക്കാനും കാന്‍സര്‍ വന്നവര്‍ക്കുമുള്ള ഭക്ഷണക്രമീകരണം
1. ദിവസേന അഞ്ചു ലിറ്ററെങ്കിലും വെള്ളം കുടിക്കണം. കൃത്രിമ പാനീയങ്ങള്‍, കോള, സോഡ എന്നിവ കുടിക്കരുത്.
2.മൈദ ഉപയോഗിച്ചുള്ള പലഹാരങ്ങളും കൃത്രിമ കളര്‍ ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷ്യസാധനങ്ങളും ഉപയോഗിക്കാതിരിക്കുക.
3. ചായ/കാപ്പി, പഞ്ചസാര, പാല്‍ എന്നിവ വര്‍ജിക്കുക.
4.എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
5.ഇറച്ചി പരമാവധി ഉപേക്ഷിക്കണം. ഉണക്കമീന്‍ ഉപയോഗിക്കരുത്.
6.കൃത്രിമ കീടനാശിനികളുപയോഗിക്കാത്ത പച്ചക്കറികള്‍ കഴിക്കണം. പ്രത്യേകിച്ച് ഇലക്കറികള്‍. കോവയ്‌ക്ക, വെള്ളരിക്ക, കുക്കുമ്പര്‍ എന്നിവ സാലഡായി ഉപയോഗിക്കാം.
7.കുരുകളഞ്ഞ നാല് നെല്ലിക്കജ്യൂസില്‍ ഒരു നുള്ള് ശുദ്ധമായ മഞ്ഞള്‍പൊടി ഇട്ട് ദിവസവും സേവിക്കണം. നാടന്‍ മാമ്പഴം, ചക്ക, പപ്പായ, മാതള നാരങ്ങ, ഓറഞ്ച്, പേരയ്‌ക്ക, അസറോള ചെറി (വെസ്‌റ്റ് ഇന്‍ഡീസ് ചെറി) എന്നീ പഴങ്ങള്‍ നന്നായി കഴിക്കണം. കുരുവുള്ള മുന്തിരി അതേപോലെ കഴിക്കണം. (ഉപ്പുവെള്ളത്തിലോ പുളിയും വിനാഗിരിയോ ചേര്‍ത്ത വെള്ളത്തിലോ കഴുകിയാല്‍ മുന്തിരിയെ വിഷവിമുക്‌തമാക്കാം.) പാഷന്‍ ഫ്രൂട്ട് ബ്രസ്‌റ്റ്കാന്‍സറിന് ഉത്തമമാണ്.
8. ഒരു സ്‌പൂണ്‍ തേനില്‍ പകുതി ചെറുനാരങ്ങനീരും വെള്ളവും ചേര്‍ത്ത് എല്ലാ ദിവസവും കഴിക്കണം. വിറ്റമിന്‍ സി ലഭിക്കുന്ന പഴങ്ങള്‍ പുളിയുള്ളതിനാല്‍ ആഹാരത്തിനൊപ്പം വിഴുങ്ങുന്നതാണ് നല്ലത്.
9. രാത്രി എട്ടുമണിക്കുശേഷം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല.
10.ചെയ്യാന്‍ സാധിക്കുന്ന ബ്രീത്തിംഗ്, യോഗ വ്യായാമങ്ങള്‍ ചെയ്യുക.
11.ലഹരി വസ്‌തുക്കള്‍ ഉപയോഗിക്കരുത്.

Con. No. Sr. Deepa:- 9995760920, Vincy:- 9947164157
http://www.mangalam.com/mangalam-varika/269662?page=0,1
Friday, December 5, 2014
രക്ഷയിലേക്കുള്ള അടയാളങ്ങൾ
ഭൂമിയിൽ അങ്ങോളമിങ്ങോളം ദിനം പ്രതി സംഭവിക്കുന്ന പല വിപത്തുകളും കാലത്തിന്റെ അടയാളങ്ങൾ ആണെന്ന് പറഞ്ഞാൽ മനുഷ്യന്റെ തലച്ചോറിനു സ്വീകര്യമയിരിക്കുകയില്ല . നിനച്ചിരിക്കാതെ വരുന്ന പ്രകൃതി ദുരന്തങ്ങളും രോഗങ്ങളുമൊക്കെ രക്ഷയുടെ ദിനം ആഗതമാകുന്നതിന്റെ മുന്നറിയിപ്പുകൾ ആണെന്നുള്ള തിരിച്ചറിവ് ക്രിസ്തുവിന്റെ അനുയായികൾ എന്ന് അവകാശപെടുന്ന നാം പോലും ഇനിയും ഏറ്റുഎടുത്തിട്ടില്ല എന്നതാണ് സത്യം. വെളിപാടിന്റെ പുസ്തകത്തിൽ കൃത്യമായി വിവരിച്ചിരിക്കുന്ന കർത്താവിന്റെ പ്രതികാര ദിനങ്ങളിൽ സംഭവിക്കേണ്ട പല കാര്യങ്ങളും ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു .ഇതിൽ ചിലതൊക്കെ നാം അറിയാതെ പോവുന്നുണ്ട് , ശാസ്ത്രം കുതിക്കുന്നതിനോടൊപ്പം സർവവും കീഴടക്കി ഉയരങ്ങളിലേക്ക് പറന്നടുക്കുന്ന ഇന്നത്തെ മനുഷ്യൻ കാലത്തിന്റെ അടയാളങ്ങളെന്നും , പ്രതികാരദിനമെന്നൊക്കെ കേൾക്കുന്നത് കേവലം തമാശയായി മാത്രം തള്ളി കളഞ്ഞേക്കാം . ഇന്നു ലോകത്തിൽ സംഭവിക്കുന്ന ഓരോ ആപത്തുകൾക്കും മനുഷ്യന്റെ മുന്നിൽ ശാസ്ത്രപരമായ കാരണങ്ങൾ ഉണ്ടാവാം, പക്ഷെ, നൂറ്റാണ്ടുകൾക്കു മുൻപ് ബൈബിൾ എന്ന വിശുദ്ധ ഗ്രന്ഥത്തിൽ രേഖപെടുത്തിയിരിക്കുന്നതും പ്രവാചകന്മാർ വഴിയും അപ്പസ്തോലന്മാർ വഴിയും പ്രവചിചിരിക്കുന്നതുമായ എല്ലാ സംഭവങ്ങളും അണുവിട വ്യത്യാസം വരാതെ ഈ കാലഘട്ടത്തിൽ യാഥാർത്യമായികൊണ്ടിരിക്കുന്നു എന്നതു നിഷേധിക്കാനാവാത്ത സത്യമാണ് .
ഭൂകമ്പങ്ങൾ , പേമാരി , കന്മഴ , കാലാവസ്ഥ വ്യതിയാനങ്ങൾ , തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും . മനുഷ്യരെയും പക്ഷി മൃഗാദികളെയും കൂട്ടത്തോടെ കൊന്നൊടുക്കുവാൻ സാധിക്കുന്ന പകർച്ച വ്യാധികളും , ലോകരാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ , അതുമൂലം ഉണ്ടാകുന്ന ക്ഷാമവും പട്ടിണിയും രോഗങ്ങളും , ഉൽക്കാപതനം , ചന്ദ്രന്റെ രക്ത വർണം തുടങ്ങി ആകാശത്തിൽ പ്രത്യക്ഷപെട്ട അടയാളങ്ങൾ ഇവയെല്ലാം തന്നെ വെളിപാടിന്റെ പുസ്തകത്തിൽ വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന അടയാളങ്ങളാണ് , ഇവയെല്ലാം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു . 2014 ന്റെ അവസാനത്തിൽ നാം എത്തി നിൽക്കുമ്പോൾ ഈ ഒരു വർഷം സംഭവിച്ച കാര്യങ്ങൾ എല്ലാം തന്നെ എടുത്തു നോക്കിയാൽ തന്നെ മനസിലാവും. പ്രകൃതി ദുരന്തങ്ങളിലും യുദ്ധങ്ങളിലുമൊക്കെ അനേകലക്ഷങ്ങളാണ് മരിച്ചു വീണത് , എബോള, h 5 n 1 ,കൊറോണ തുടങ്ങിയ വൈറസുകൾ അനേകായിരം ജീവനുകളെ ഭൂമിയിൽ തുടച്ചു മാറ്റി . പകർച്ച വ്യാധികൾ ഭയന്നു പ്രിയപെട്ടവരുടെ ശരീരങ്ങൾ ജീവനോടെയും , അല്ലാതെയും തെരുവിൽ ഉപേക്ഷിച്ചു പോവേണ്ടി വന്ന നിസഹായ അവസ്ഥയ്ക്കും നാം സാക്ഷികളായി . ഈ അടയാളങ്ങൾ ഒന്നും തന്നെ ബുദ്ധി കൊണ്ട് ദൈവത്തെ അളക്കുന്ന മനുഷ്യന്റെ കണ്ണുകൾക്ക് തിരിച്ചറിവ് നൽകിയിട്ടില്ല . ഇക്കഴിഞ്ഞ നവംബർ മാസം മാത്രം പല രാജ്യങ്ങളിലായി സംഭവിച്ച കാര്യങ്ങൾ താഴെ നല്കിയിരിക്കുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ് .
സഭാപ്രസന്ഗകന്റെ 8 : 5 ഇങ്ങനെ പറയുന്നുണ്ട് " ജ്ഞാനി തക്ക സമയവും വഴിയും അറി്യുന്നു " . അതെ, കർത്താവിന്റെ ആഗമനം ലഭിക്കുന്നതിനായി നമുക്ക് ഹൃദയങ്ങളെ തുറക്കാം .കാലത്തിന്റെ അടയാളങ്ങൾ ബുദ്ധി കൊണ്ട് അളക്കാതെ ഹൃദയം കൊണ്ട് ഒരുക്കമുള്ളവരായിരിക്കാം . വി . പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ ഇപ്രകാരം പറയുന്നു . " ബാലിന്റെ മുന്നിൽ മുട്ടുകുത്താത്ത ഏഴായിരം പേരെ എനിക്ക് വേണ്ടി ഞാൻ മാറ്റി നിർത്തിയിട്ടുണ്ട് അപ്രകാരം തന്നെ കൃപയാൽ തെരെഞ്ഞെടുക്കപെട്ട ഒരു അവശിഷ്ട ഭാഗം ഇക്കാല ഘട്ടത്തിലും ഉണ്ട് . തിന്മയുടെ ശക്തി ഭരിക്കുന്ന ഈ ലോകത്തു നിന്നും നന്മയുടെ രാജാവിന്റെ കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട അവശിഷ്ട ഭാഗങ്ങളാവാൻ നമ്മുടെ ഹൃദയത്തിനെയും ശരീരത്തിനെയും വിശുദ്ധിയോടെ ഒരുക്കി പ്രത്യാശയോടെ നമുക്കു കാത്തിരിക്കാം .
ഓ പ്രിയപ്പെട്ട ഈശോയെ , ജീവിത വിശുദ്ധിയിലും , ഹൃദയ നൈർമല്യത്തിലും നിറഞ്ഞവരായി രക്ഷയുടെ ദിവസത്തിലേക്ക് ഒരുങ്ങുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ .
സ്നേഹപൂർവ്വം ,
നെവിൽ അലോഷ്യസ്
ഇസ്താൻബുൾ