നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ പുരോഹിതൻ യേശുവേ ഞങ്ങളെ രക്ഷിക്കാൻ വരണമേ എന്നു ബലിപീoത്തിലേക്ക് നോക്കി വിളിക്കുമ്പോൾ അലമുറയിട്ടു കൊണ്ടു അതു ഏറ്റു പറയുന്ന ജനതയുടെ കണ്ണുനീർ കർത്താവു അവഗണിക്കുമോ ? ഒരിക്കലുമില്ല . സങ്കീർത്തനം 94 അധ്യായത്തിൽ ഇങ്ങനെ പറയുന്നു . ചെവി നൽകിയവൻ കേൾക്കുന്നില്ലെന്നോ ? കണ്ണ് നൽകിയവൻ കാണുന്നില്ലെന്നോ ?. ജീവനും ജീവിതവും നൽകിയവൻ എല്ലാം അറിയുന്നു .തന്റെ ജനത്തിന്റെ രക്തത്തിന് പ്രതികാരം ചെയ്യാൻ സൈന്യങ്ങളുടെ രാജാവ് എത്തിച്ചേരുന്ന സമയം വിദൂരമല്ല . ക്രിസ്തുവിനു വേണ്ടി വീഴുന്ന രക്തതുള്ളികളോട് ചേർത്ത് വെച്ചു നമുക്കും കരുണയ്ക്കായി യാചിക്കാം . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷിതരായി ഇരിക്കുമ്പോൾ നമുക്കു ഇതെല്ലാം സഹതാപിക്കാനുള്ള വാർത്തകൾ മാത്രമായിരിക്കും . ഒരു പക്ഷെ ഇന്നല്ലെങ്കിൽ നാളെ ഞാനും നീയും ഈ വേദനകളിലൂടെ കടന്നു പോവേണ്ടി വരും , ഈ ലോകം സുരക്ഷിതമല്ല , സ്വന്തമെന്നു കരുതി ആർക്കും നല്കാതെ അടക്കി പിടിചിരിക്കുന്നതെല്ലാം ഇവിടെ ഉപേക്ഷിച്ചു പോവെണ്ടാവരാണ് നാം എന്ന സത്യം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .എനിക്കും എന്റെ കുടുംബത്തിനും എല്ലാം നേടണമെന്ന ചിന്ത മാറ്റി വെച്ച് ,ഏറ്റെടുക്കാം നമുക്ക് നമ്മുടെ സഹോദരങ്ങളുടെ വേദനകളെ , എന്നും സ്വന്തം സന്തോഷത്തിനും സുഖത്തിനും പണത്തിനും വേണ്ടി മാത്രം കർത്താവിനെ വിളിക്കാതെ ലോകത്തിനു വേണ്ടി ,തിരു സഭയ്ക്ക് വേണ്ടി കരുണയ്ക്കായി അപേക്ഷിക്കാം .പരിഭവങ്ങളുടെയും പരാതികളുടെയും കെട്ടുകൾ കർത്താവിന്റെ മുന്നിൽ ഇറക്കി വെയ്ക്കാതെ നിത്യജീവനുവേണ്ടി കണ്ണുനീരോടെ പ്രാർത്ഥിക്കാം .
പ്രാർത്ഥനഓ സൈന്യങ്ങളുടെ രാജാവായ കർത്താവെ , അങ്ങയുടെ ജനത്തിന്റെ കണ്ണുനീർ കാണണമേ ,ദുഷ്ടന്റെ ആക്രമണങ്ങളിൽ നിന്ന് അങ്ങേ മക്കളെ കാത്തു കൊള്ളണമേ ,തിരുസഭയെ ലക്ഷ്യമിട്ടു മുന്നോട്ടടുക്കന്ന ശത്രുക്കളിൽ നിന്നു സഭയെ സംരക്ഷിക്കണമേ ,കാരുണ്യവാനായ കർത്താവെ ,അങ്ങയുടെ ആഗമനം വിദൂരമല്ല എന്നു ഞങ്ങൾ അറിയുന്നു അങ്ങേ മക്കൾ അറിഞ്ഞും അറിയാതെയും അങ്ങേക്കതിരായി ചെയ്തു പോയ അപരാധങ്ങൾ പൊറുത്തു നിത്യ നരകത്തിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ .ധീരതയോടെ സുവിശേഷത്തിന് വേണ്ടി നില കൊള്ളുവാൻ അങ്ങേ മക്കളെ ശക്തരക്കണമേ .
പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങൾക്ക് വേണ്ടി നിരന്തരം മാധ്യസ്ഥം വഹിക്കണമേ .
(കരുണയുടെ ജപമാല ലോക സമാധാനത്തിനു വേണ്ടി കാഴ്ച വയ്ക്കാം )
0 comments:
Post a Comment