This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday, September 18, 2013

"നിന്‍റെ കൈയോ കാലോ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അത് വെട്ടി എറിഞ്ഞുകളയുക"(മത്താ:18;8).


നുഷ്യര്‍ ബലഹീനരാണ്! പല ദുര്‍ബല നിമിഷങ്ങളിലും അവന്‍ പാപത്തില്‍ വീണുപോകാം. വീഴ്ച്ചയില്‍നിന്നും എഴുന്നേല്‍ക്കാതിരിക്കുമ്പോഴാണ് പാപപത്തിന്‍റെ കാഠിന്യം വലുതാകുന്നത്. `കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ വീണാലും എഴുന്നേല്‍ക്കും` എന്നാണ് തിരുവചനം പറയുന്നത്.പാപം മനുഷ്യ സഹചമാണ്, പാപം ചെയ്യാത്തവരായി ഒരുവന്‍ പോലുമില്ല. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു;"നീതിമാനായി ആരുമില്ല;ഒരുവന്‍പോലുമില്ല"(റോമാ:3;10). അതുകൊണ്ടുതന്നെ, സാഹചര്യങ്ങളും ബലഹീനതകളും നിമിത്തം സംഭവിക്കുന്ന പാപത്തിനു ഒഴിവുകഴിവുണ്ട്.

എങ്കിലും സാഹചര്യങ്ങളില്‍നിന്ന് മാറിനില്‍ക്കുവാന്‍ മനുഷ്യനു കടമയുണ്ട്.  ജ്ഞാനസ്നാന വേളയില്‍ നമുക്കുവേണ്ടി തലതൊട്ടപ്പനും തലതൊട്ടമ്മയും ഏറ്റുചൊല്ലുന്ന പ്രതിജ്ഞ ഇപ്രകാരമാണ്;`പാപത്തെയും പാപ സാഹചര്യങ്ങളെയും ഞാന്‍ ഉപേക്ഷിക്കുന്നു!` പ്രായപൂര്‍ത്തിയായതിനു ശേഷം ഈ പ്രതിജ്ഞ പുതുക്കുവാന്‍ ചില സഭകള്‍ അവസരം നല്‍കുന്നുമുണ്ട്.

സാഹചര്യങ്ങളാണ് പാപത്തിനു കാരണമെങ്കില്‍ തീര്‍ച്ചയായും, ഈ സാഹചര്യങ്ങളില്‍നിന്നു മാറിനില്‍ക്കണം. ചില കൂട്ടുകെട്ടുകള്‍ പാപത്തിനു കാരണമാകാം. അതുപോലെ ചില സാഹചര്യങ്ങള്‍ പാപത്തിലേക്കു നയിച്ചെന്നും വരാം. ഒരു മദ്യപാനി ആ ശീലം ഉപേക്ഷിച്ചതിനുശേഷവും അത്തരം സാഹചര്യങ്ങളിലും സ്ഥലങ്ങളിലും ചെന്നുപെടുന്നത് അപകടമാണ്. വ്യഭിചാര പാപത്തില്‍ കഴിഞ്ഞിരുന്ന ഒരു വ്യക്തി വീണ്ടും പഴയ ബന്ധങ്ങളിലും സാഹചര്യങ്ങളിലും തുടരുന്ന പക്ഷം മോചനം ലഭിക്കുക സാധ്യമല്ല.
വേശ്യകളോടൊപ്പം പാപം ചെയ്ത് ജീവിച്ച ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് വിശുദ്ധനായിതീര്‍ന്ന വി.അഗസ്ത്യന്‍. ആ വ്യക്തി മാനസാന്തരപ്പെട്ട് ദൈവീക വഴികളില്‍ ചരിക്കുവാന്‍ തുടങ്ങിയപ്പോള്‍; മുന്‍കാലങ്ങളില്‍ അയാളോടൊത്ത് പാപത്തില്‍ ജീവിച്ച സ്ത്രീകള്‍ പാപം ചെയ്യുന്നതിനായി ക്ഷണിക്കുമായിരുന്നു. അപ്പോള്‍ വിശുദ്ധന്‍ ഇപ്രകാരം പറയുമായിരുന്നു; 'നിങ്ങള്‍ അറിയുന്ന പഴയ അഗസ്ത്യന്‍ മരിച്ചുപോയി ഇതു പുതിയ അഗസ്ത്യനാണ്' എന്ന്. സ്വര്‍ഗ്ഗരാജ്യത്തെ പ്രത്യാശ വച്ചിരിക്കുന്ന ആരും പാപസാഹചര്യങ്ങളിലേക്ക് പോകുകയില്ല.

വചനം പറയുന്നു;"നിന്‍റെ കൈയോ കാലോ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അത് വെട്ടി എറിഞ്ഞുകളയുക"(മത്താ:18;8). വീണ്ടും ഒന്‍പതാമത്തെ വാക്യം പറയുന്നു; "നിന്‍റെ കണ്ണ് നിനക്കു ദുഷ്പ്രേരണക്കു കാരണമാകുന്നെങ്കില്‍ അതു ചുഴ്ന്നെടുത്ത് എറിഞ്ഞുകളയുക"(മത്താ:18;9). ഇവിടെ ഭൗതികമായ കണ്ണുകളെയോ കൈകാലുകളെയോ അല്ല ചൂണ്ടികാണിക്കുന്നത്.
 

ഒരുപക്ഷെ നമ്മുടെ `വലംകൈ` പോലെതന്നെ ഉപകാരിയായ വ്യക്തിയുണ്ടാകാം! നമുക്ക് കണ്ണുപോലെ പ്രാധാന്യമുള്ളവരും കാണാം.എന്നാല്‍,എത്ര വേണ്ടപ്പെട്ടവരായാലും നമുക്ക് പാപത്തിനു കാരണമാകുന്നവരെങ്കില്‍ അതു മുറിച്ചു മാറ്റണമെന്ന് തന്നെയാണ് വചനം പറയുന്നത്. ഈ ഭൂമിയില്‍ ഒത്തിരി ഉപകാരങ്ങള്‍ അവരിലൂടെ ലഭിച്ചാലും, നിത്യജീവനെ നഷ്ടപ്പെടുവാന്‍ അവര്‍ കാരണമാകുന്നുവെങ്കില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ നന്മയല്ല.കാരണം, ഈ ഭൂമിയിലെ ജീവിതത്തെക്കാള്‍ എന്തുകൊണ്ടും പ്രധാനപ്പെട്ടത് സ്വര്‍ഗ്ഗരാജ്യമാണ്.വരാനിരിക്കുന്ന ജീവിതത്തില്‍ പ്രത്യാശ വച്ചിരിക്കുന്നവര്‍ ഈ ഭൂമിയില്‍ പലതും ഉപേക്ഷിക്കേണ്ടി വരും. എന്നാല്‍, കര്‍ത്താവിന്‍റെ നാമത്തെ പ്രതി എന്തുതന്നെ ഉപേക്ഷിച്ചാലും അതിനു പ്രതിഫലം അവിടുന്നു വഗ്ദാനം ചെയ്തിട്ടുണ്ട്.തിരുവെഴുത്ത് ഇപ്രകാരമാണ്;"എന്‍റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും"(മത്താ:19;29).

നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍പോലെതന്നെ പ്രിയപ്പെട്ട ബന്ധങ്ങള്‍പോലും ചിലപ്പോള്‍ നിത്യജീവന്‍ നഷ്ടപ്പെടുത്തുന്നതാകാം.അതു തിരിച്ചറിഞ്ഞ് മാറ്റുവാന്‍ നാം ശ്രദ്ധിക്കണം. ഈ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടമായാല്‍ അവനെന്തു പ്രയോജനം!

പലപ്പോഴും മനുഷ്യന്‍,താന്‍ ചെയ്യുന്ന പാപങ്ങള്‍ക്ക് സാഹചര്യങ്ങളെയും മറ്റു വ്യക്തികളെയും പഴിക്കാറുണ്ട്. എന്നാല്‍ ഈ സഹചര്യങ്ങള്‍ മാറിയാലും ജീവിതത്തില്‍ മാറ്റം വരുത്താത്ത ആളുകള്‍ ഉണ്ട്. ദൈവസന്നിധിയില്‍ ഇവര്‍ക്ക് ഒഴിവുകഴിവില്ല. ഏതൊരു വ്യക്തിക്കും മനസ്സുവച്ചാല്‍ സാഹചര്യങ്ങളില്‍നിന്നു മാറുവാന്‍ കഴിയും. അതിനുള്ള അവസരം എല്ല മനുഷ്യര്‍ക്കും ദൈവം കൊടുക്കും.പക്ഷെ ചിലര്‍ ഈ അവസരങ്ങള്‍ ഉപയോഗിക്കുകയില്ല. പാപം നല്‍കുന്ന താത്കാലിക സുഖങ്ങളില്‍ മുഴുകി ആത്മാവിനെ നഷ്ടപ്പെടുത്തുന്നു.

പാപം ചെയ്യുവാന്‍വേണ്ടി സഹചര്യങ്ങള്‍ സൃഷ്ടിക്കുന്നവരും ഉണ്ട്. പാപത്തിന്‍റെ നൈമിഷിക സുഖങ്ങള്‍ ആസ്വദിക്കുന്നവരാണിവര്‍! ഇത്തരം പ്രവര്‍ത്തികളില്‍ ആയിരിക്കുന്നവര്‍ ഇനിയും പാപം ഉപേക്ഷിച്ച് ദൈവത്തിലേക്കു തിരിയാത്ത പക്ഷം കാത്തിരിക്കുന്നത് ഭീകരമായ ദുരന്തങ്ങളായിരിക്കുമെന്നു മറക്കരുത്.

ബലഹീനതകളില്‍ നമ്മെ ശക്തിപ്പെടുത്തുന്ന കര്‍ത്താവിന്‍റെ കരംപിടിച്ച് പ്രാര്‍ഥനാപൂര്‍വ്വം നമുക്കു മുന്നേറാം.

ഭൂതോച്ഛാടനവും പിശാചിനെ ബഹിഷ്ക്കരിക്കലും ആരുടെ ദൌത്യം? ഇസ്രായേല്‍ ജോസഫ്

കൈവയ്പ്പുവഴി ഒരിക്കല്‍ അഭിഷേകം നല്‍കപ്പെട്ടതിനുശേഷം പിന്നീട് പരിശുദ്ധാത്മാവിനെ തിരിച്ചെടുക്കാന്‍ ഒരു സഭയ്ക്കും സഭാധികാരികള്‍ക്കും അവകാശമില്ല എന്ന ദൈവനീതിയെപ്രതി സ്വര്‍ഗ്ഗത്തിലെ നല്ല ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് ഈ ലേഖനം ആരംഭിക്കാം! എന്താണ് ഇത്തരമൊരു മുഖവുരയെന്ന് ചിന്തിക്കുന്നവര്‍ക്ക് ലേഖനത്തിന്‍റെ അന്ത്യത്തില്‍ അതു മനസ്സിലാകും.

വിശ്വാസം എന്നത് ദൈവത്തിന്‍റെ ദാനമാണ്.  ഒരേ ബൈബിള്‍ വായിക്കുകയും  ഒരേ വചനംതന്നെ കേള്‍ക്കുകയും ചെയ്യുന്ന വ്യക്തികളില്‍ വിശ്വാസത്തിന്‍റെ അളവ്  ഒരുപോലെ ആകണമെന്നില്ല. ഒരേ അധ്യാപകനില്‍നിന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍  ചിലര്‍ തോല്‍ക്കുകയും മറ്റു ചിലര്‍ ഉന്നത വിജയം കൈവരിക്കുകയും ചെയ്യുന്നതുപോലെ  തന്നെയാണ് വിശ്വാസത്തിന്‍റെ കാര്യവും. പരസ്പരം പൂരകങ്ങളല്ലാത്ത കാര്യങ്ങള്‍  അവതരിപ്പിച്ചതില്‍ മനോവയുടെ വായനക്കാര്‍ വിഷമിക്കരുത്. അനിവാര്യമായ രണ്ടു സംഗതികളെ  ആരംഭത്തില്‍ സൂചിപ്പിച്ചുകൊണ്ട് വിഷയത്തിലേക്ക് കടക്കാം എന്നു കരുതി!
പിശാചുക്കളെ  ബഹിഷ്ക്കരിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും അധികാരമുണ്ടോ എന്ന വിഷയത്തെക്കുറിച്ചാണ്  ഇവിടെ നാം ചര്‍ച്ചചെയ്യാന്‍ പോകുന്നത്. അതിനായി ആദ്യംതന്നെ, പിശാചുക്കള്‍  ഉണ്ടോയെന്നും ഉണ്ടെങ്കില്‍ അവര്‍ എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും  അറിയണം.
പിശാചുക്കളെന്നത് യാഥാര്‍ത്ഥ്യമാണെന്നു സമ്മതിക്കുന്നത് കുറച്ചിലായി കരുതുന്നവര്‍ അനേകരാണ്. പിശാചിന്‍റെ പല പ്രവര്‍ത്തികളെയും മാനസീക വിഭ്രാന്തിയായും അന്ധവിശ്വാസമായും പ്രചരിപ്പിക്കാനാണ് ചിലര്‍ക്കെല്ലാം താത്പര്യം. ഇത്തരക്കാരുടെ ജീവിതത്തില്‍ അപരിഹാര്യമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ രഹസ്യമായി മന്ത്രവാദികളെ സമീപിക്കുമെന്നത് പരസ്യമായ രഹസ്യം! പിശാചുബാധയുടെയും പ്രേതബാധയുടെയും പേരില്‍ അനേകം അന്ധവിശ്വാസങ്ങളും അതോടനുബന്ധമായ തട്ടിപ്പുകളും നിലവിലുണ്ടെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ടുതന്നെ ചില സത്യങ്ങളിലേക്ക് വെളിച്ചം വീശേണ്ടിയിരിക്കുന്നു.
ആദ്യമായി ഒരുകാര്യം തുറന്നുപറയട്ടെ: പിശാചില്ലെന്ന പ്രചരണത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിശാചു തന്നെയാണ്! അവന്‍ തന്‍റെ അനുയായികളെ ഇതിനായി ഉപയോഗിക്കുന്നു എന്നതാണ് വസ്തുത. തന്‍റെ പ്രവര്‍ത്തനങ്ങള്‍ സൌകര്യപൂര്‍വ്വം തുടരാന്‍ ഒരു മറ ആവശ്യമായതിനാല്‍ പിശാചുക്കള്‍ എന്നത് അന്ധവിശ്വാസമാണെന്ന് അവന്‍തന്നെ പ്രചരിപ്പിക്കുന്നു. അതുവഴി ഉടലെടുക്കുന്ന അജ്ഞതയിലൂടെ മനുഷ്യരെ തന്‍റെ അടിമകളാക്കുകയാണ് അവന്‍ ചെയ്യുന്നത്. പൈശാചികമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെല്ലാം സാത്താനെന്നത് മിഥ്യയാണെന്ന് പ്രചരിപ്പിക്കുന്നതിന്‍റെ കാരണമിതാണ്. താന്‍ അവിശ്വാസിയാണെന്ന് സ്വയം വെളിപ്പെടുത്തുന്ന ഏ. കെ. ആന്‍റണിയും കൂടെക്കൂടെ 'പൈശാചികം' എന്ന വാക്ക് ഉപയോഗിക്കുന്നതിലെ വൈരുദ്ധ്യം മനോവയ്ക്ക് മനസ്സിലാകുന്നില്ല!

ഇനിയും ഒരുകാര്യവുംകൂടി വ്യക്തമാക്കുകയാണ്: അവിശ്വാസിയായ ഒരുവനെ വിശ്വാസിയാക്കുക എന്ന ദൌത്യം ഈ ലേഖനത്തിനില്ല. മറിച്ച്, വിശ്വാസികള്‍ക്കിടയിലുള്ള അവ്യക്തത നീക്കിക്കളയുക എന്നതാണ് ഇവിടെ ലക്ഷ്യമിടുന്നത്! പിശാചുബാധയെയും അവയെ ബഹിഷ്ക്കരിക്കുന്നതിനേയും സംബന്ധിച്ച് വിവിധ ക്രൈസ്തവസഭകളില്‍ വിഭിന്നമായ അഭിപ്രായങ്ങളുണ്ടെന്ന് നമുക്കറിയാം. സഭകളിലെ ചില നേതാക്കള്‍ക്കിടയിലും ഇതില്‍ ഏകീകൃതമായ അഭിപ്രായമില്ല. അതുകൊണ്ടുതന്നെ സാധാരണ വിശ്വാസികള്‍ ആശയക്കുഴപ്പത്തിലുമാണ്! ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇതിനുള്ള ഉത്തരം കണ്ടെത്തി വായനക്കാരെ സഹായിക്കുവാന്‍ 'മനോവ' ഇവിടെ ശ്രമിക്കുന്നു!
പിശാചുക്കള്‍ ഒരു യാഥാര്‍ത്ഥ്യമാണ്!
യേശുവിന്‍റെ പരസ്യജീവിതകാലത്ത് പിശാചുബാധിതരായ അനേകരെ സുഖപ്പെടുത്തുന്നതായി ബൈബിളില്‍ വായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പിശാചുക്കള്‍ യഥാര്‍ത്ഥമായും ഉണ്ടെന്നകാര്യം വ്യക്തമാണ്. പിശാച് ഇല്ലായിരുന്നിവെങ്കില്‍ അതിനെ പുറത്താക്കുക എന്നത് ഒരു പ്രഹസനമാകുകായിരുന്നു. ഇത്തരം തട്ടിപ്പിന് യേശു ഒരിക്കലും തയ്യാറാകുമായിരുന്നില്ല. ഒരു വ്യക്തിയില്‍തന്നെ അനേകം പിശാചുക്കാള്‍ ആവസിക്കും എന്നതിനും ബൈബിളില്‍ സാക്ഷ്യമുണ്ട്.
മഗ്ദലേനമറിയത്തെക്കുറിച്ച് മര്‍ക്കോസ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു വചനഭാഗം നോക്കുക: "ആഴ്ചയുടെ ഒന്നാംദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, യേശു ആദ്യം മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെട്ടു. ഇവളില്‍നിന്നാണ് അവന്‍ഏഴു പിശാചുക്കളെപുറത്താക്കിയത്"(മര്‍ക്കോ:16;9). പിശാചുക്കള്‍ ഉണ്ടെന്നതിനും ഒരു വ്യക്തിയില്‍ ഒന്നിലധികം പിശാചുക്കള്‍ വസിക്കും എന്നതിനും ഈ വചനഭാഗം സാക്ഷ്യമാണ്!
മറ്റൊരു വചനഭാഗത്ത് അനേകം പിശാചുക്കള്‍ ബാധിച്ച ഒരുവനെ കാണുന്നുണ്ട്. അവനില്‍നിന്ന് പിശാചുക്കളെ പുറത്താക്കുന്നതിനുമുമ്പ് യേശു അവനോട് പേരു ചോദിക്കുന്നു. ഈ സംഭവം ലൂക്കായുടെ സുവിശേഷത്തില്‍നിന്ന് ശ്രദ്ധിക്കുക: "യേശു അവനോട് നിന്‍റെ പേരെന്ത് എന്നു ചോദിച്ചു. ലെഗിയോണ്‍ എന്ന് അവന്‍ പറഞ്ഞു: എന്തെന്നാല്‍ അനേകം പിശാചുക്കള്‍ അവനില്‍ പ്രവേശിച്ചിരുന്നു"(ലൂക്കാ:8;30). ഈ പിശാചുക്കള്‍ തങ്ങളെ പാതാളത്തിലേക്ക് അയക്കാതെ അവിടെ മേഞ്ഞിരുന്ന പന്നിക്കൂട്ടത്തില്‍ ആവേശിക്കാന്‍ അനുവദിക്കണമെന്ന് യേശുവിനോട് യാചിക്കുന്നുണ്ട്. യേശു അപ്രകാരം അനുവദിക്കുകയും അനന്തരം ഈ പിശാചുക്കള്‍ പന്നികളില്‍ പ്രവേശിക്കുകയും ചെയ്തു. പിശാചുക്കള്‍ ആവേശിച്ച പന്നികള്‍ കിഴക്കാം തൂക്കായ തീരത്തിലൂടെ തടാകത്തിലേക്ക് പാഞ്ഞുചെന്ന് മുങ്ങിച്ചത്തു എന്നാണ് ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്നത്. മര്‍ക്കോസിന്‍റെ വിവരണത്തില്‍ ഏകദേശം രണ്ടായിരം പന്നികള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്(മര്‍ക്കോ:5;13).
അതായത്, ഒരു വ്യക്തിയില്‍നിന്ന് പുറത്തുവന്ന പിശാചുക്കള്‍ രണ്ടായിരത്തോളം പന്നികളില്‍ പ്രവേശിക്കണമെങ്കില്‍ കുറഞ്ഞത് ഓരോ പന്നിക്കും ഒന്നുവീതം പിശാചുക്കള്‍ ഉണ്ടായിരുന്നിരിക്കണം! ഒരു പിശാചിന് ഒന്നിലധികം പന്നികളില്‍ ഒരേസമയം പ്രവേശിക്കാന്‍ സാധിക്കില്ലല്ലോ! ഒന്നില്‍നിന്ന് ഇറങ്ങിയതിനുശേഷമേ മറ്റൊന്നില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നുണ്ടല്ലോ? ഇതു കൂടുതല്‍ വ്യക്തമാക്കുന്ന വേറെയും തെളിവുകള്‍ ബൈബിളിലുണ്ട്. അശുദ്ധാത്മാവിന്‍റെ മടങ്ങിവരവിനെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് ഇത് മനസ്സിലാക്കാന്‍ കഴിയും.
"അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോകുമ്പോള്‍ അത് ആശ്വാസം തേടി വരണ്ട സ്ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു: എന്നാല്‍ കണ്ടെത്തുന്നില്ല. അപ്പോള്‍ അതു പറയുന്നു: ഞാന്‍ ഇറങ്ങിപ്പോന്ന എന്‍റെ ഭവനത്തിലേക്കു തിരിച്ചുചെല്ലും . അതു മടങ്ങിവരുമ്പോള്‍ ആ സ്ഥലം ആളൊഴിഞ്ഞും അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടും കാണുന്നു. അപ്പോള്‍ അതു പുറപ്പെട്ടുചെന്ന് തന്നെക്കാള്‍ ദുഷ്ടരായ ഏഴ് ആത്മാക്കളെക്കൂടി തന്നോടൊത്തു കൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയ്യുന്നു"(മത്താ:12;43-45). ഒരു മനുഷ്യനില്‍ എത്ര ആത്മാക്കള്‍ക്കുവേണമെങ്കിലും വസിക്കാന്‍ സാധിക്കും; എന്നാല്‍ , ഒരേസമയം പലരില്‍ പ്രവേശിക്കാന്‍ ഒരു ദുരാത്മാവിനു കഴിയില്ല.

പിശാചുക്കളും ദുരാത്മാക്കളും മിഥ്യയല്ല എന്ന് വ്യക്തമാക്കുന്നതിനായി ഒരു വചനഭാഗംകൂടി പരിശോധിക്കാം. യേശു തന്‍റെ അപ്പസ്തോലന്മാരായി പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തുകൊണ്ട് അവര്‍ക്ക് ചില അധികാരങ്ങള്‍ നല്‍കുന്ന സംഭവമാണിത്. "അവന്‍ തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി"(മത്താ:10;1).
അശുദ്ധാത്മാക്കളും പിശാചുക്കളും ഉണ്ടെന്നും അവ മനുഷ്യരിലും ജന്തുക്കളിലും പ്രവേശിക്കുമെന്നും ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്ക് ശിഷ്യന്മാരെ പറഞ്ഞയച്ചുകൊണ്ട് യേശു നല്കുന്ന അധികാരം നോക്കുക: "സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിന്‍ "മത്താ:10;8).
പിശാചുക്കളെ ബഹിഷ്കരിക്കാനുള്ള അധികാരം ഈ അപ്പസ്തോലന്മാര്‍ക്ക് നല്‍കിയതിലൂടെ, പിശാചുക്കള്‍ എന്നത് മിഥ്യയല്ല എന്ന് യേശു സ്ഥിരീകരിക്കുകയായിരുന്നു. ഇന്നത്തെ ചില ബുദ്ധിജീവികള്‍ ഇതിനെ പുച്ഛിച്ചു തള്ളുന്നുവെങ്കില്‍ അതിലൂടെ യേശുവിനെയും അവിടുത്തെ ജീവനുള്ള വചനത്തെയുമാണ് പുച്ഛിക്കുന്നത്!
യേശുക്രിസ്തു കുരിശില്‍ മരിച്ചതോടെ സാത്താന്‍ നശിപ്പിക്കപ്പെട്ടുവെന്നും; അതിനാല്‍, ഇപ്പോള്‍ പിശാചുക്കള്‍ ഇല്ലെന്നും വാദിക്കുന്ന ചില കുബുദ്ധികളുമുണ്ട്. ബൈബിളിനെക്കുറിച്ച് ഒന്നുമറിയാത്ത പലരേയും ഇത്തരക്കാര്‍ തങ്ങളുടെ ഈ ആശയത്തില്‍ വഴിതെറ്റിച്ചിരിക്കുകയണ്. കര്‍ത്താവായ യേശു മരിച്ച് ഉത്ഥാനം ചെയ്തതിനുശേഷം സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് വിശ്വാസികളായ അനുയായികളോട് പറയുന്നത് നോക്കുക: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും"(മര്‍ക്കോ:16;17).ഈ വചനത്തിന്‍റെ ശക്തിയാല്‍, അനേകം വ്യക്തികളില്‍നിന്ന് അപ്പസ്തോലന്മാര്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കുന്ന സംഭവങ്ങള്‍ ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. ഇന്നു ഇതു തുടരുന്നു!
യേശുവിന്‍റെ മരണവും ഉത്ഥാനവുംവഴി സാത്താനും മരണത്തിനും മനുഷ്യരുടെമേലുള്ള ആധിപത്യം അവസാനിച്ചു. എന്നാല്‍, സാത്താനും മരണവും എന്നന്നേക്കുമായി ഇല്ലാതാക്കപ്പെട്ടിട്ടില്ല. യേശു നമുക്കുവേണ്ടി മരിച്ചതിലൂടെ നമ്മുടെമേലുള്ള മരണത്തിന്‍റെ ആധിപത്യം ഇല്ലാതായി; എങ്കിലും മരണം ഇല്ലാതായിട്ടില്ലെന്ന് നമുക്കറിയാം. അവിടുത്തെ ഉത്ഥാനത്തിലൂടെ നമ്മുടെ മരണാനന്തര ജീവിതത്തിന് അവന്‍ തെളിവു നല്‍കി. അന്ത്യദിനത്തില്‍ ശരീരത്തോടെ നാമും ഉയിര്‍ ക്കുമെന്നതിന് യേശുവിന്‍റെ ഉത്ഥാനമാണ് നമുക്കുള്ള സാക്ഷ്യം!
അതുപോലെതന്നെ സാത്താനെ യേശു പരാജയപ്പെടുത്തിയെങ്കിലും അവന്‍ ഇന്നുമുണ്ട്. അതുകൊണ്ടാണ് യേശു സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നതിനുമുമ്പ് മുന്നറിയിപ്പോടുകൂടിയ ചുമതല അവിടുത്തെ അനുയായികള്‍ക്കു നല്‍കിയത്.യേശു പ്രവര്‍ത്തിച്ചതുപോലെതന്നെ അവിടുത്തെ നാമം ഉപയോഗിച്ച് അനുയായികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും. യേശുവില്‍ വിശ്വസിക്കുകവഴി ദൈവമക്കളായി ഉയര്‍ത്തപ്പെട്ടവര്‍ക്കുള്ള അധികാരവും കടമയുമാണിത്.
യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും അവിടുത്തെ പ്രമാണങ്ങള്‍ പാലിക്കുകയും ചെയ്യുന്ന ഒരുവനുമേല്‍ സാത്താന് യാതൊരു അവകാശവും ഇല്ലെന്നു മാത്രമല്ല, ഒരു യഥാര്‍ത്ഥ ക്രൈസ്തവന്‍റെ പേരു കേള്‍ക്കുമ്പോള്‍പോലും പിശാചു ഭയന്നു വിറയ്ക്കും! നമുക്കുചുറ്റും ഒന്നു കണ്ണോടിച്ചാല്‍ ഇത് വ്യക്തമാകും. തിന്മയുടെ ബന്ധനത്തില്‍ കഴിയുന്ന വ്യക്തികള്‍ക്ക് പ്രാര്‍ത്ഥിക്കുന്ന ഒരു ക്രിസ്ത്യാനിയുടെ സാമീപ്യംപോലും അസ്വസ്ഥത ഉളവാക്കുന്നത് കാണാം. പേരും മേല്‍വിലാസവും ഒന്നും പറയാതെതന്നെ ഒരു ആത്മീയ മനുഷ്യനെ ഇത്തരക്കാര്‍ക്ക് മനസ്സിലാകും! ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ ജീവിച്ചാലും ആത്മീയര്‍ ലോകത്തിനു പരിഹാസ വിഷയമാണ്!
ഒന്നറിയുക: ക്രൈസ്തവന്‍ ലോകത്തിന്‍റെ മിത്രമല്ല; അതുകൊണ്ടുതന്നെ ലോകം അവനെ പീഡിപ്പിക്കും. ലോകത്തിന്‍റെ മിത്രമായി കഴിയുന്നവരാരും യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ല എന്നതാണ് ഇതിന്‍റെ മറുഭാഗം. ഇന്ന് കേരളത്തിലെ 'കപട' പരിസ്ഥിതി വാദികളും പ്രകൃതിസ്നേഹികളും ഒരു ആനുകാലിക ദൃഷ്ടാന്തമാണ്. ക്രിസ്ത്യാനിയുടെ പേരു കേള്‍ക്കുമ്പോഴുള്ള ലോകത്തിന്‍റെ ആവലാതി!
'അശുദ്ധാത്മാക്കളും പിശാചുക്കളും!'
പലരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്ന രണ്ടു വര്‍ഗ്ഗങ്ങളാണ് അശുദ്ധാത്മാക്കളും പിശാചുക്കളും. ഇവ രണ്ടും ഒന്നുതന്നെയാണെന്ന് ചിലരെങ്കിലും ധരിച്ചിട്ടുണ്ട്. എന്നാല്‍, ഈ രണ്ടു കൂട്ടരും വ്യത്യസ്ഥരാണ് എന്നതാണു വസ്തുത. ഇതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം വചനത്തെ അടിസ്ഥാനപ്പെടുത്തി പരിഹരിക്കുന്നതാകും ഉത്തമം!
അശുദ്ധാത്മാക്കള്‍ പിശാചുക്കളല്ല; പാപത്തോടെ മരിച്ചവരും നരകശിക്ഷ അര്‍ഹിക്കുന്നവരുമായ വ്യക്തികളുടെ ആത്മാക്കളാണിവര്‍. ഇവരുടെമേല്‍ സാമ്പൂര്‍ണ്ണ അധികാരം സാത്താന് ആയതിനാല്‍ ഈ ആത്മാക്കളെ അവന്‍ തന്‍റെ ഇഷ്ടനിര്‍വ്വഹണത്തിനായി ഉപയോഗിക്കുന്നു. ഇത്തരം ആത്മാക്കളെ ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ പ്രവേശിപ്പിച്ച് അവരെക്കൊണ്ട് അനീതി പ്രവര്‍ത്തിപ്പിക്കുന്നത് സാത്താനാണ്! ഇത്തരം ദുരാത്മാക്കള്‍ ബാധിച്ച ഒരുവനെ പിശാചുബാധിതന്‍ എന്നു വിളിക്കുന്നത് പൂര്‍ണ്ണമായും തെറ്റാണെന്നു പറയാന്‍ കഴിയില്ല. കാരണം, ഒരു വ്യക്തിയില്‍ പ്രവേശിച്ചിരിക്കുന്ന ആത്മാവിന് സ്വന്തം ഇഷ്ടപ്രകാരം എന്തെങ്കിലും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. തന്നെ നിയന്ത്രിക്കുന്ന സാത്താന്‍റെ നിര്‍ദ്ദേശമനുസരിച്ച് മാത്രമേ ഇവയ്ക്ക് വ്യാപരിക്കാന്‍ കഴിയുകയുള്ളൂ. പ്രവേശിച്ചിരിക്കുന്നത് ദുരാത്മാവാണെങ്കിലും ഇവയുടെ പരിപൂര്‍ണ്ണ നിയന്ത്രണം പിശാചിനാണ്! അതുകൊണ്ട് ദുരാത്മബാധയെ പിശാചുബാധയായി പരിഗണിക്കാന്‍ കഴിയും.
പിശാച് നേരിട്ടും ഒരു വ്യക്തിയില്‍ ആവസിക്കാറുണ്ട്. ചില പണ്ഡിതനാട്യക്കാര്‍ ഇക്കാര്യം സമ്മതിച്ചു തരാറുണ്ടെങ്കിലും ആത്മാക്കള്‍ ഒരു വ്യക്തിയില്‍ ആവസിക്കുന്നതിനെ അംഗീകരിക്കാറില്ല. ലാസറിന്‍റെയും ധനവാന്‍റെയും ഉപമയെ ഉദ്ധരിച്ചുകൊണ്ടാണ് ഈ വാദമുന്നയിക്കുന്നത്. ധനികന്‍ മരിച്ച് നരകശിക്ഷ അനുഭവിക്കുമ്പോള്‍ അബ്രാഹത്തിന്‍റെ സന്നിധിയിലുള്ള ലാസറിനെ തന്‍റെ നാവു തണുപ്പിക്കാനുള്ള വെള്ളവുമായി പറഞ്ഞയക്കാന്‍ ആവശ്യപ്പെടുന്നു. ഇവിടെ അബ്രാഹം പറയുന്ന ഉത്തരമാണ് ചിലരുടെ തെറ്റിദ്ധാരണയ്ക്ക് കാരണം. വചനം ഇപ്രകാരമാണ്: "ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെനിന്നു ഞങ്ങളുടെ അടുത്തേക്കോ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല"(ലൂക്കാ:16;26).
വചനം പൂര്‍ണ്ണമായും  സത്യമാണ്; എന്നാല്‍, ആ വചനത്തില്‍ പറഞ്ഞിരിക്കുന്നത് വ്യക്തമായി  മനസ്സിലാക്കാത്തതാണ് പ്രശ്നം.    സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുന്നവര്‍ക്ക്  നരകത്തിലേക്കോ നരകത്തിലായിരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കോ പോകണമെന്ന്  ആഗ്രഹിച്ചാല്‍ അതു സാധ്യമല്ല എന്നു മാത്രമേ വചനം പറഞ്ഞിട്ടുള്ളൂ.    അന്ത്യവിധി  കഴിയാതെ ആരെയെങ്കിലും നരകത്തിലേക്ക് അയക്കുമെന്ന് വചനം പറഞ്ഞിട്ടില്ലാത്തതുകൊണ്ട്  ഇപ്പോള്‍ ആരെങ്കിലും നരകത്തിലാണെന്നു പറയുന്നവര്‍ മൂഢസങ്കല്പത്തിലാണെന്നേ പറയാന്‍  കഴിയൂ.
ഇതു വ്യക്തമാക്കുന്ന വചനം ബൈബിളിലുണ്ട്. യേശുതന്നെയാണ്, ഇതു പറയുന്നത്: "അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും . ആകാശശക്തികള്‍ ഇളകുകയും ചെയ്യും. അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്‍റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടും കൂടെ വരുന്നതു കാണുകയും ചെയ്യും. വലിയ കാഹളധ്വനിയോടുകൂടെ തന്‍റെ ദൂതന്മാരെ അവന്‍ അയയ്ക്കും. അവര്‍ ആകാശത്തിന്‍റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ നാലു ദിക്കുകളില്‍നിന്ന് അവന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും"(മത്താ:24;29-31). ഇതാണ് അന്ത്യവിധിയുടെ ദിനം! അന്നുമാത്രമാണ് മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നത്.
ഇതിനു വിരുദ്ധമായി ആരുതന്നെ പഠിപ്പിച്ചാലും അത് ക്രിസ്തുവിന്‍റെ വചനത്തിനു വിരുദ്ധമാണ്! ഇതിനെ സ്ഥിരീകരിക്കുന്ന ഒരു വചനംകൂടി ശ്രദ്ധിക്കുക: "എന്തെന്നാല്‍, അധികാരപൂര്‍ണ്ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്‍റെ ശബ്ദം ഉയരുകയും ദൈവത്തിന്‍റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍ കര്‍ത്താവ് സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യും. അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും"(1തെസ:4;16,17).
കത്തോലിക്കാസഭയിലെ ചില വൈദീകരും ആത്മാക്കളുടെ സ്വര്‍ഗ്ഗപ്രവേശം സംബന്ധിച്ച് ഭിന്നാഭിപ്രായമുള്ളവരാണ്. ഇങ്ങനെയുള്ള വൈദീകരോടൊപ്പം മരിച്ചവര്‍ക്കുള്ള 'ഒപ്പീസ്' ചൊല്ലാന്‍ സിമിത്തേരിയില്‍ പോയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. അവിടെ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളില്‍ മുകളില്‍ പറഞ്ഞ വസ്തുതകള്‍ ഏറ്റുപറയുന്നുണ്ട്. കത്തോലിക്കാസഭ അംഗീകരിച്ചിരിക്കുന്ന ഒപ്പീസിലെ ഒരുഭാഗം ഇങ്ങനെയാണ്! 'മരിച്ചവര്‍ അക്ഷയരായി കബറിടങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ജീവിച്ചിരിക്കുന്നവര്‍ രൂപാന്തരപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തില്‍ .....'
ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളില്‍ നിലനില്‍ക്കുന്നവരല്ല. തെസലോനിക്കാ ലേഖനത്തെ ആധാരമാക്കിയാണ് സഭ ഈ പ്രാര്‍ത്ഥന രൂപപ്പെടുത്തിയിരിക്കുന്നത്! മരണത്തോടെതന്നെ വിധി കഴിഞ്ഞു എന്നു വാദിക്കുന്നവര്‍ അതിനായി എടുത്തു പറയുന്ന മറ്റൊരുകാര്യം 'നല്ല കള്ളന്‍റെ' ചരിത്രമാണ്. പറുദീസായും സ്വര്‍ഗ്ഗവും ഒന്നുതന്നെയാണെന്നു ധരിച്ചുവച്ചിരിക്കുന്ന ആളുകളാണ് ഇക്കൂട്ടര്‍. ഇത് തികച്ചും അസംബന്ധമാണെന്ന് ബൈബിളില്‍തന്നെ തെളിവുണ്ട്. നല്ല കള്ളനോട് യേശു പറഞ്ഞു: "സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും "(ലൂക്കാ:23;43). കര്‍ത്താവ് അങ്ങനെ പറഞ്ഞതുകൊണ്ട് അത് സംഭവിച്ചു എന്ന് തീര്‍ച്ചയാണ്. എന്നാല്‍, മൂന്നാംനാള്‍ ഉത്ഥാനം ചെയ്ത യേശു മഗ്ദലേനമറിയത്തോടു പറയുന്നതു നോക്കുക: "നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്‍റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല"(യോഹ:20;17).
ഇതില്‍നിന്ന് സ്വര്‍ഗ്ഗവും പറുദീസായും ഒന്നല്ല എന്നത് സുവ്യക്തമാണ്! അതായത് മരിച്ചുപോയ നീതിമാന്മാര്‍ ഇപ്പോള്‍ ആയിരിക്കുന്ന സ്ഥലമാണ് പറുദീസാ! അന്ത്യവിധിദിനത്തിലാണ് ഇവര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്. കര്‍ത്താവ് പറഞ്ഞു: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍ ; എന്നിലും വിശ്വസിക്കുവിന്‍. എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ പോകുന്നുവെന്ന് ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ:14;1-3).കര്‍ത്താവിന്‍റെ വീണ്ടും വരവിലാണ് ഇതു സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ വചനം ധാരാളം മതി!
നശിച്ചുപോയ  ആത്മാക്കള്‍ സാത്താന്‍റെ അടിമത്വത്തിലാണെന്നും അവരെ തന്‍റെ ഉപകരണങ്ങളായി അവന്‍  ഉപയോഗിക്കുന്നുവെന്നും വ്യക്തമാക്കാനാണ് ഇത്രയും കുറിച്ചത്.    സ്വര്‍ഗ്ഗത്തിലോ  നരകത്തിലോ ആയിരുന്നുവെങ്കില്‍പ്പോലും ആത്മാക്കള്‍ക്ക് ഭൂമിയിലേക്ക് പോകാന്‍  സാധിക്കില്ലെന്ന് വചനം പറഞ്ഞിട്ടില്ല;   സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് നരകത്തിലേക്കും  നേരേതിരിച്ചും പ്രവേശനം സാധ്യമല്ലെന്നാണ് പറഞ്ഞിരിക്കുന്നത്.    ആ വചനത്തിന്‍റെ  തുടര്‍ന്നുള്ള ഭാഗങ്ങള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.   സ്വര്‍ഗ്ഗത്തില്‍  അബ്രാഹത്തിന്‍റെ മടിയിലുള്ള ലാസറിനെ ധനവാന്‍റെ ഭവനത്തിലേക്ക് അയക്കാനുള്ള അവന്‍റെ  അപേക്ഷയ്ക്കുള്ള മറുപടിയില്‍ അബ്രാഹം പറയുന്നത് ഇങ്ങനെ: "മോശയും പ്രവാചകന്മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന് ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല"(ലൂക്കാ:17;31).ആത്മാക്കള്‍ക്ക് ഭൂമിയില്‍ പോകാന്‍ സാധിക്കില്ലായിരുന്നുവെങ്കില്‍ അതിവിടെ വ്യക്തമാക്കുമായിരുന്നു.
യേശുവിന്‍റെ കുരിശുമരണത്തിനും ഉത്ഥാനത്തിനുംശേഷം അശുദ്ധാത്മാക്കള്‍ പ്രവര്‍ത്തിക്കുകയില്ല എന്ന വാദത്തിന് എതിരായി മര്‍ക്കോസിന്‍റെ സുവിശേഷം ഉദ്ധരിച്ചുകൊണ്ട് നാം മനസ്സിലാക്കി. പിശാചുക്കളെ ബഹിഷ്ക്കരിക്കാനുള്ള അധികാരം നല്‍കിക്കൊണ്ട് യേശു പറഞ്ഞ വചനം ഇതിനു തെളിവാണെങ്കിലും അപ്പസ്തോലന്മാര്‍ മുഖേന ഇതു സംഭവിക്കുന്ന വചനഭാഗംകൂടി നോക്കാം. "അവര്‍ രോഗികളെ തെരുവീഥികളില്‍ കൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകുമ്പോള്‍ അവന്‍റെ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെമേല്‍ പതിക്കുന്നതിനുവേണ്ടിയായിരുന്നു അത്. അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട് ജനം ജറുസലെമിനു ചുറ്റുമുള്ള പട്ടണങ്ങളില്‍നിന്നു വന്നിരുന്നു"(അപ്പ. പ്രവ:5;15,16).
പിശാചുക്കളും അശുദ്ധാത്മാക്കളും ഒന്നല്ല എന്നതിന് ബൈബിള്‍ നല്‍കുന്ന തെളിവ് ശ്രദ്ധിക്കുക: അശുദ്ധാത്മാവ് ബാധിച്ച ഒരു ബാലനെ സുഖപ്പെടുത്തുന്ന ഭാഗത്ത് പിശാചുബാധിതനായ ബാലന്‍ എന്നാണു പറഞ്ഞിരിക്കുന്നതെങ്കിലും 'ആത്മാവേ' എന്നാണ് യേശു സംബോധന ചെയ്യുന്നത്! ഈ ആത്മാവിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അത് ഊമനും ബധിരനും ആയിരുന്നുവെന്ന് വചനം വെളിപ്പെടുത്തുന്നുണ്ട്. ബാലന്‍റെ പിതാവു പറയുന്നത് ഊമനായ ഒരാത്മാവ് എന്നാണ്. ഈ ആത്മാവ് ആവേശിച്ചു കഴിഞ്ഞാല്‍ കുട്ടി സംസാരിക്കാതിരുന്നതിനാല്‍ ആയിരിക്കാം പിതാവ് ഇപ്രകാരം പറഞ്ഞത്. എന്നാല്‍, അത് അംഗീകരിക്കുക മാത്രമല്ല, ഈ ആത്മാവ് ബധിരനും കൂടി ആയിരുന്നുവെന്ന് യേശു സ്ഥിരീകരിക്കുന്നുണ്ട്. യേശു പറഞ്ഞത് ഇപ്രകാരമായിരുന്നു: "മൂകനും ബധിരനുമായ ആത്മാവേ, നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു, അവനില്‍നിന്നു പുറത്തുപോവുക. ഇനിയൊരിക്കലും അവനില്‍ പ്രവേശിക്കരുത്"(മര്‍ക്കോ:9;25).ഇത് പിശാചല്ല അശുദ്ധാത്മാവായിരുന്നു എന്ന് ഊമനും ബധിരനും ആയിരുന്നതിനാല്‍ മനസ്സിലാക്കാം! പിശാചുക്കളില്‍ ഊമനോ ബധിരനോ ഉണ്ടാകാനുള്ള സാധ്യതയില്ല. കാരണം മുന്‍പ് അവര്‍ ദൈവദൂതന്മാരായിരുന്നു എന്ന് നമുക്കറിയാമല്ലോ! പാപത്തില്‍ മരിച്ചവനും ഊമനും ബധിരനും ആയിരുന്ന വ്യക്തിയുടെ ആത്മാവിനെ സാത്താന്‍ ഉപയോഗിച്ചതാണിത്.
യേശുവിനുശേഷവും അശുദ്ധാത്മബാധയും പൈശാചികബാധയും ഉണ്ടായിരുന്നുവെന്നതിന് ബൈബിളില്‍ അനേകം തെളിവുകളുണ്ട്. അവയെല്ലാം എഴുതുവാന്‍ ഇവിടെ ശ്രമിക്കുന്നില്ല. ഇതയുംകൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടവര്‍ക്ക് അതിനു സാധിക്കും. പിശാചുക്കളെയും അശുദ്ധാത്മാക്കളെയും ബഹിഷ്ക്കരിക്കുന്ന രീതിയെക്കുറിച്ചാണ് ഇനി നമുക്ക് ചിന്തിക്കേണ്ടത്!

പിശാചുക്കളെ പുറത്താക്കാന്‍ അധികാരമുള്ളവര്‍!
വിവിധ ക്രൈസ്തവസഭകളില്‍, പ്രത്യേകിച്ച് കത്തോലിക്കാസഭയില്‍ നിലവിലുള്ള വലിയ തര്‍ക്കങ്ങളില്‍ ഒന്നാണിത്. കത്തോലിക്കാസഭയിലെ ചില ദൈവശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ മെത്രാന്മാര്‍ക്കു മാത്രമാണ് പിശാചുക്കളെയും അശുദ്ധാത്മാക്കളെയും പുറത്താക്കാന്‍ അധികാരമുള്ളത്. മെത്രാന്മാര്‍ പ്രത്യേകമായി അനുമതി നല്‍കിയിട്ടുള്ള വൈദീകര്‍ക്കും ഈ അധികാരമുണ്ടെന്ന് ഇവര്‍ വാദിക്കുന്നു. മാത്രവുമല്ല, ഒരുവനില്‍ അശുദ്ധാത്മാവ് ഉണ്ടെന്നതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ പുറത്താക്കല്‍ നടപടിയ്ക്ക് മുതിരാവൂ. ഈ വാദങ്ങളെ സാധൂകരിക്കാന്‍ ചില വചനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല എന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട വചനങ്ങള്‍ സൂക്ഷമതയോടെ പരിശോധിക്കേണ്ടിയിരിക്കുന്നു.
മെത്രാന്മാര്‍ക്ക് മാത്രമായി ഈ അധികാരം പരിമിതപ്പെടുത്തിയതിനു സഭ ഉയര്‍ത്തുന്ന ന്യായീകരണം ഇവരാണ് അപ്പസ്തോലന്മാരുടെ സ്ഥാനത്തുള്ളത് എന്നതാണ്. മെത്രാന്മാര്‍ അപ്പസ്തോലിക സ്ഥാനം അലങ്കരിക്കുന്നു എന്നത് അംഗീകരിക്കാമെങ്കിലും സാത്താനെ ബഹിഷ്ക്കരിക്കാനുള്ള അധികാരം ഇവര്‍ക്കുമാത്രമായി യേശു പരിമിതപ്പെടുത്തിയോ എന്നത് വചനത്തെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.
"അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും . ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു"(ലൂക്കാ:9;1,2). ആദ്യമായി ഈ അധികാരം നല്‍കിയത് അപ്പസ്തോലന്മാര്‍ എന്നു വിളിക്കപ്പെടുന്ന തന്‍റെ ശിഷ്യന്മാര്‍ക്കായിരുന്നു എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഇവിടം കൊണ്ട് ക്രിസ്തുവിന്‍റെ പരസ്യജീവിതവും വചനവും അവസാനിച്ചുവെങ്കില്‍ ഈ പറയുന്ന വാദങ്ങളെ അംഗീകരിക്കാന്‍ മനോവ തയ്യാറാകുമായിരുന്നു. ഇത് പരസ്യജീവിതത്തിന്‍റെ ആരംഭം മാത്രമായിരുന്നു. പിന്നീട് ഈ അധികാരം വിശാലമാക്കുന്നത് ബൈബിള്‍ സൂക്ഷ്മതയോടെ വായിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ഈ അധികാരം വിശാലമാക്കിയില്ലായിരുന്നെങ്കില്‍ ഭൂമിമുഴുവന്‍ സാത്താന്‍റെ അധീനതയിലാകാന്‍ അധികനാള്‍ വേണ്ടിവരില്ലായിരുന്നു. ഈ സത്യം യേശുവിന് വ്യക്തമായി അറിയാമായിരുന്നു എന്നതാണ് നമുക്ക് രക്ഷയായത്!
പന്ത്രണ്ട് അപ്പസ്തോലന്മാര്‍ക്ക് മാത്രമായി ഈ അധികാരം പരിമിതപ്പെടുത്തിയാല്‍ തന്‍റെ ദൌത്യം ഫലം കാണില്ലെന്ന് യേശു മനസ്സിലാക്കി. അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായി വരുന്നവര്‍ക്ക് ഇതിനൊന്നും സമയം ഉണ്ടാകില്ലെന്നും ഉണ്ടെങ്കില്‍തന്നെ വേണ്ടത്ര ഗൌരവം ഈ വിഷയത്തില്‍ കൊടുക്കില്ലെന്നുമുള്ള അറിവുകൊണ്ട് തന്നെയാണ് തൊട്ടടുത്ത അധ്യായത്തില്‍ ഈ അധികാരം വിശാലമാക്കിയത്. സംശയമുള്ളവര്‍ പിശാചിനെ ഒഴിപ്പിക്കണം എന്ന ആവശ്യവുമായി ഒരു മെത്രാനെ സമീപിച്ചുനോക്കുക! താന്‍ തിരഞ്ഞെടുത്ത് അധികാരം ഭരമേല്പിച്ച പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസിനെ യേശു അറിഞ്ഞതുപോലെ വരാനിരിക്കുന്ന യൂദാസുമാരെയും അവിടുന്ന് അറിഞ്ഞിരുന്നു.
അധ്യായം 9-ല്‍ പന്ത്രണ്ടുപേര്‍ക്ക് നല്‍കിയ അധികാരം പത്താം അധ്യായമായപ്പോള്‍ 72 പേരിലേക്ക് വിശാലമാക്കുന്നതു കാണാം! "അനന്തരം, കര്‍ത്താവ് വേറെ എഴുപത്തിരണ്ടു പേരെ തിരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കുമുമ്പേ അയച്ചു"(ലൂക്കാ:10;1).മടങ്ങിയെത്തിയ ഈ ശിഷ്യന്മാര്‍ പറയുന്നത് ശ്രദ്ധിച്ചാല്‍ സഭകളുടെ വാദം അപ്പാടെ പൊളിയും. വചനം ഇങ്ങനെയാണ്: "എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കര്‍ത്താവേ, നിന്‍റെ നാമത്തില്‍ പിശാചുക്കള്‍പോലും ഞങ്ങള്‍ക്ക് കീഴ്പ്പെടുന്നു. അവന്‍ പറഞ്ഞു: സാത്താന്‍ ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു. ഇതാ പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്‍റെ സകല ശക്തികളുടെയും മീതേ ചവിട്ടിനടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു"(ലൂക്കാ:10;17-19).
അപ്പസ്തോലന്മാരായ പന്ത്രണ്ടുപേര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും മാത്രമായി യേശു നല്‍കിയ അധികാരമാണ് ഭൂതോച്ഛാടനം എന്നുള്ള ചില മേലാളന്മാരുടെ വാദം ഇനി നിലനില്‍ക്കുമോ?ഇതുകൊണ്ടും കര്‍ത്താവ് അധികാരം വിശാലമാക്കല്‍ അവസാനിപ്പിച്ചില്ല. എത്രമാത്രം ഗൌരവമേറിയ വിഷയമാണ് പിശാചുക്കളെ ബഹിഷ്ക്കരിക്കുന്ന ശുശ്രൂഷയെന്ന് അതിലൂടെ വ്യക്തമാകും. ഉത്ഥാനംചെയ്ത യേശു സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിനുമുമ്പ് ഈ അധികാരം സകല വിശ്വാസികള്‍ക്കുമായി ഭരമേല്പിച്ചു. സുവിശേഷ ദൌത്യം ഏല്പിച്ചുകൊണ്ട് കര്‍ത്താവ് അവസാനമായി പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും"(മര്‍ ക്കോ:16;17).യേശുവില്‍ വിശ്വസിക്കുന്നവരായ വ്യക്തികള്‍ക്കുള്ള പല അടയാളങ്ങളില്‍ ഒന്നാണിത്. നമ്മുടെ സ്വന്തം സൌകര്യങ്ങള്‍ക്കുവേണ്ടി ഏതെങ്കിലും വചനം മാറ്റാനോ അപ്രധാനമായി തള്ളാനോ അവകാശമുണ്ടോ?
ഉപമകളിലൂടെയോ വ്യംഗ്യമായ ഭാഷയിലോ ഇക്കാര്യം അറിയിക്കാതെ വളരെ സ്പഷ്ടമായി യേശു ഇതു പറഞ്ഞത്, ഭാവിയില്‍ ഇറങ്ങാനിരിക്കുന്ന ദൈവശാസ്ത്ര പണ്ഡിതന്മാരെ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടാണ്! അവര്‍ സംഘം ചേര്‍ന്ന് മറ്റുപല ഉപമകളെയുംപോലെ ഈ വചനത്തെയും വളച്ചൊടിച്ചാല്‍ ഉണ്ടാകുന്ന ദുരന്തം കര്‍ത്താവ് ആരംഭത്തില്‍തന്നെ ഇല്ലാതാക്കുകയായിരുന്നു.
അധികാരം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ!
കര്‍ത്താവ് അധികാരം നല്‍കിയെങ്കിലും പലരും അത് ഉപയോഗിക്കുന്നില്ല. ആഗ്രഹിക്കുന്ന പലര്‍ക്കും അതു സാധിക്കുന്നുമില്ല. എന്തുകൊണ്ടാണ് നമ്മില്‍ പലരുടെയും ആജ്ഞകളെ സാത്താന്‍ അനുസരിക്കാത്തതെന്ന് വചത്തില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ത്താവ് നേരിട്ട് ഈ അവകാശം ആരംഭത്തില്‍തന്നെ നല്‍കിയത് പന്ത്രണ്ടു ശിഷ്യന്മാര്‍ക്കായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ ഇവരെ പിശാച് അനുസരിക്കാതിരിക്കുന്നത് കാണാം. പിശാചുബാധിതനായ ബാലനെ സുഖപ്പെടുത്തുന്ന രംഗം ശ്രദ്ധിക്കുക: "അതിനെ പുറത്താക്കാന്‍ ഞാന്‍ നിന്‍റെ ശിഷ്യന്മാരോട് അപേക്ഷിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല. യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത, വഴിപിഴച്ച തലമുറയേ, ഞാന്‍ എത്രനാള്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും? എത്രനാള്‍ നിങ്ങളോടു ക്ഷമിക്കും?"(ലൂക്കാ:9;40).ഈ അധികാരം നല്‍ കപ്പെട്ടിട്ടും ഫലപ്രദമായി അത് ഉപയോഗിച്ചില്ലെങ്കില്‍ കര്‍ത്താവ് കൂടെ വസിക്കില്ലെന്നും ക്ഷമ യാചിക്കേണ്ട പാപമാണെന്നുമല്ലേ ഇവിടെ അര്‍ത്ഥമാക്കുന്നത്? വിശ്വാസമില്ലാത്തവരോടൊപ്പം യേശുവിനു വസിക്കാന്‍ സാധിക്കുകയില്ലെന്നും അധികാരം ഉപയോഗിക്കാതിരിക്കുന്നത് പാപമാണെന്നും ഇവിടെ സൂചനനല്‍കുന്നു.
എന്തുകൊണ്ടാണ്  ശിഷ്യന്മാര്‍ക്ക് ഇതു സാധിക്കാത്തതെന്ന് അവരുടെ ചോദ്യത്തിനു മറുപടിയായി യേശു  അതിന്‍റെ കാരണം വ്യക്തമാക്കുന്നുണ്ട്.   "യേശു വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്മാര്‍ സ്വകാര്യമായി ചോദിച്ചു: എന്തുകൊണ്ടാണ് അതിനെ ബഹിഷ്ക്കരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയത്? അവന്‍ പറഞ്ഞു: പ്രാര്‍ത്ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗ്ഗം പുറത്തുപോവുകയില്ല"(മര്‍ക്കോ:9;28,29).
യേശുവിലുള്ള വിശ്വാസവും ശക്തമായ പ്രാര്‍ത്ഥനയും യേശുവിന്‍റെ നാമം പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ശക്തിയുമാണ് സാത്താന്‍ ബഹിഷ്കൃതനാകുന്നതിനു കാരണമാകുന്നത്. യേശുവിന്‍റെ നാമത്തില്‍ അടങ്ങിയിരിക്കുന്ന ശക്തി ഒന്നുകൊണ്ടുമാത്രം പിശാചു പുറത്തുപോകില്ല എന്നത്തിനു ബൈബിളില്‍ തെളിവുണ്ട്. ആജ്ഞാപിക്കുന്ന ആളിന്‍റെ വിശ്വാസവും വിശുദ്ധിയും പ്രാര്‍ത്ഥനാ ചൈതന്യവും ഇതിനൊരു ഘടകമാണ്! ഇതിനെ സാധൂകരിക്കുന്ന ഒരു സംഭവം അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനം എന്ന പുസ്തകത്തില്‍ കാണാം. "പിശാചുബാധ ഒഴിപ്പിച്ചിരുന്ന ചില യഹൂദര്‍ പൌലോസ് പ്രസംഗിക്കുന്ന യേശുവിന്‍റെ നാമത്തില്‍ നിന്നോടു ഞാന്‍ കല്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അശുദ്ധാത്മാക്കളുടെമേല്‍ കര്‍ത്താവായ യേശുവിന്‍റെ നാമം പ്രയോഗിച്ചുനോക്കി. യഹൂദരുടെ ഒരു പുരോഹിതനായ സ്കേവായുടെ ഏഴുപുത്രന്മാരും ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ അശുദ്ധാത്മാവ് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു: യേശുവിനെ എനിക്കറിയാം, പൌലോസിനെയും അറിയാം; എന്നാല്‍, നിങ്ങള്‍ ആരാണ്? അശുദ്ധാത്മാവ് ആവസിച്ചിരുന്ന മനുഷ്യന്‍ അവരുടെമേല്‍ ചാടിവീണ് അവരെ ആക്രമിച്ച് കീഴ്പ്പെടുത്തി"(അപ്പ. പ്രവ:19;13-16).
അവിശ്വാസിയായ ഒരുവന്‍ യേശുവിന്‍റെ നാമം പറഞ്ഞാല്‍ അശുദ്ധാത്മാവ് വിട്ടുപോകുന്നതിനുപകരം തിരിച്ച് ആക്രമിക്കാനും സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയിരിക്കണം! വിജാതിയമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഒരു കാരണവശാലും പിശാചുക്കളെ ഒഴിപ്പിക്കാന്‍ സാധിക്കില്ല. വിജാതിയര്‍ ആരാധിക്കുന്നത് പിശാചിനെ ആയതുകൊണ്ട് അവന്‍റെ ആചാരങ്ങള്‍ തുടര്‍ന്നുകൊണ്ട് അവനെതിരെ ശക്തിപ്രയോഗിക്കാന്‍ കഴിയില്ല. ചില ക്രൈസ്തവ പുരോഹിതന്മാര്‍ക്കുപോലും അശുദ്ധാത്മാക്കളെ ഒഴിപ്പിക്കാന്‍ കഴിയാത്തതിനുള്ള കാരണങ്ങളിലൊന്ന് വിജാതിയ സ്വാധീനമാണ്! ഇത്തരം പുരോഹിതന്മാരാണ് അശുദ്ധാത്മക്കളെ പുറത്താക്കുന്ന അത്മായരായ വിശ്വാസികളെ ശാസിക്കുന്നത്. വിജാതിയര്‍ സേവിക്കുന്നത് പിശാചിനെയാണെന്ന് ബൈബിള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്(1കോറി:10;20).താന്‍ മുറുകെ പിടിച്ചിരിക്കുന്ന ആചാരങ്ങള്‍ സാത്താന്‍റെതായിരിക്കെ എങ്ങനെ അവനെതിരെ പോരാടാന്‍ കഴിയും?
എന്തുകൊണ്ട് ഈ സത്യം മറയ്ക്കപ്പെടുന്നു?
ബുദ്ധിയും യുക്തിയുംകൊണ്ടല്ല വചനത്തെ സമീപിക്കേണ്ടത്; മറിച്ച് ശിശുസഹജമായ എളിമയോടെ വചനത്തെ സ്വീകരിക്കണം. ക്രൈസ്തവ വിശ്വാസികള്‍ക്ക് ഉദാരമായി ലഭിച്ചിരിക്കുന്ന അധികാരങ്ങള്‍ ഇവര്‍ തിരിച്ചറിയാതിരിക്കേണ്ടത് സ്വാഭാവികമായും സാത്താന്‍റെ ആവശ്യമാണ്! അധികാരങ്ങളുടെ കുത്തക അവകാശപ്പെടുകയും; എന്നാല്‍, അത് വേണ്ടവിധത്തില്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നവര്‍ അറിഞ്ഞുകൊണ്ടോ അല്ലാതെയോ സാത്താനെ സഹായിക്കുകയാണ്!വളരെ ലളിതമായി ഒരു ഉദാഹരണം നല്‍കാം: ഒരു രൂപയ്ക്ക് റേഷന്‍കടയില്‍ അരി എത്തിയിട്ടുണ്ടെന്ന കാര്യം മറച്ചുവയ്ക്കേണ്ടത് കൂടുതല്‍ വിലയ്ക്ക് അരി വില്‍ക്കുന്ന കച്ചവടക്കാരന്‍റെ ആവശ്യമാണ്! അല്ലെങ്കില്‍, അവന്‍റെ കച്ചവടം പൂട്ടിപ്പോകും! സാത്താനു സൌകര്യപൂര്‍വ്വം വ്യാപരിക്കാന്‍ യഥാര്‍ത്ഥ സത്യം അവന്‍ മറച്ചുവയ്ക്കുന്നു. അതിനായി ചില ഉന്നതരെ അവന്‍ ഉപയോഗിക്കുന്നു എന്നതാണു സത്യം

Monday, August 12, 2013

ചുവന്ന മണ്ണിന്റെ വിശുദ്ധൻ

''ഞാൻ മരണം കാത്തിരിക്കുന്നു, അക്ഷമയോടെ കാത്തിരിക്കുന്നു. എന്റെ അധ്വാനത്തിനും വേദനകൾക്കുമുള്ള ഏറ്റവും വലിയ പാരിതോഷികമായി ഇന്ന് അത് മാറിയിരിക്കുന്നു.'' ജയിലിൽനിന്ന് ലഭിച്ച ഒരു തുണ്ടു പേപ്പറിൽ 1693 ഫെബ്രുവരി 3-ന് ജോൺ ഡി. ബ്രിട്ടോ തന്റെ സുപ്പീരിയർ അച്ചന് എഴുതിയ വാക്കുകളാണിത്. പിറ്റേദിവസം അദ്ദേഹം ശിരച്ഛേദം ചെയ്യപ്പെട്ടു.
പരിശുദ്ധാത്മാവിന്റെ അഗ്നി ഹൃദയത്തെ ജ്വലിപ്പിച്ചപ്പോൾ പോർട്ടുഗലിലുണ്ടായിരുന്ന രാജകീയ സ്ഥാനങ്ങളും സമ്പത്തും പേരും പ്രശസ്തിയുമെല്ലാം ഉപേക്ഷിച്ച്, തമിഴ്‌നാട്ടിലെ സാധാരണ ജനങ്ങളുടെ ഇടയിലേക്ക് സു വിശേഷവുമായി വന്ന ഈശോസഭാ വൈദികനാണ് വിശുദ്ധ ജോൺ ഡി. ബ്രിട്ടോ. തദ്ദേശീയരായ ജനങ്ങളോട് സുവിശേഷം പ്രസംഗിക്കുവാൻ അവരുടെ ഭാഷ സ്വായത്തമാക്കിയ ഈ യുവ വൈദികൻ അരുളാനന്ദർ എന്ന പേര് സ്വീകരിച്ചു. താൻ സുവിശേഷം പ്രസംഗിക്കുന്ന ജ നതയുടെ സംസ്‌കാരത്തോട ് കൂടുതൽ താദാത്മ്യം പ്രാപിക്കുവാൻ ഒരു പൂർണ സസ്യഭുക്കായി മാറിയ അദ്ദേഹം ക്രമേണ അവരിലൊരാളായിത്തീർന്നു.

ഭാരതീയ സംസ്‌കാരത്തിൽ ഉറച്ചുനിന്നുകൊണ്ടു ക്രിസ്തുവിനെ പ്രഘോഷിക്കുന്ന മധുര മിഷനിൽ ജോൺ ഡി ബ്രിട്ടോ വലിയ പങ്ക് വഹിച്ചു. തഞ്ചാവൂരും മധുരയിലും മാറവയിലും ഒരു ഹൈന്ദവ സന്യാസിയുടെ വേഷത്തിൽ ചുററിസഞ്ചരിച്ച വിശുദ്ധൻ ആ ദേശത്തെ ജനങ്ങൾക്ക് സ്വീകാര്യമാകുന്ന വിധത്തിൽ സുവിശേഷ ദർശനങ്ങൾ അവതരിപ്പിച്ചു.

ജോൺ ഡി. ബ്രിട്ടോയുടെ പ്രബോധനം വഴിയായി തടിയതേവൻ എന്ന മാറവ രാജകുമാരൻ ക്രിസ്തുമതം സ്വീകരിച്ചു. ആ പരിവർത്തനമാണ് വിശുദ്ധന്റെ രക്തസാക്ഷിത്വത്തിൽ കലാശിച്ചത്. തടിയതേവന് പല ഭാര്യമാരുണ്ടായിരുന്നു. അതിൽ ഒരാളെ മാത്രം സ്വീകരിക്കണമെന്നും മറ്റുള്ളവരെ ഒഴിവാക്കണമെന്നുമുളള സ്ഥിതി വന്നപ്പോൾ പ്രശ്‌നങ്ങൾ ആരംഭിച്ചു. അയൽരാജ്യത്തെ രാജാവായിരുന്ന സേതുപതിയുടെ അനന്തരവളും തടിയതേവന്റെ ഭാര്യമാരിൽ ഒരാളായിരുന്നു. ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം ജോൺ ഡി. ബ്രിട്ടോയുടെയും മറ്റു മിഷനറിമാരുടെയും പ്രവർത്തനങ്ങളാണെന്നറിഞ്ഞ സേതുപതി ക്രിസ്ത്യാനികൾക്കെതിരേ മതമർദ്ദനം ആരംഭിച്ചു. 1693 ഫെബ്രുവരി 4-ാം തിയതി രാമനാഥപുരത്തിനടുത്തുള്ള ഒറിയൂരിൽ വിശുദ്ധൻ ശിരച്ഛേദം ചെയ്യപ്പെട്ടു. വിശുദ്ധന്റെ രക്തം വീണ പ്രദേശത്തെ മണ്ണ് ചുവന്ന നിറമുള്ളതായി മാറി. അതിനാൽ ഇന്നും ചുവന്ന മണ്ണിന്റെ വിശുദ്ധൻ എന്ന് ജോൺ ഡി. ബ്രിട്ടോ അറിയപ്പെടുന്നു. 
1986-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഭാരതം സന്ദർശിച്ചപ്പോൾ, വിശുദ്ധന്റെ തിരുനാൾ ദിനമായ ഫെബ്രുവരി 4-ന് അർപ്പിച്ച ദിവ്യബലി മധ്യേ ഇപ്രകാരം പറഞ്ഞു: ''അദ്ദേഹത്തിന്റെ ക്ഷമാപൂർവ്വമായ അധ്വാനവും സ്വാർത്ഥതയില്ലാത്ത ഉത്സാഹവും ദരിദ്രരോടുള്ള ആത്മാർത്ഥമായ സ്‌നേഹവും ജനങ്ങളിൽ വിശ്വാസം ജനിപ്പിച്ചു. ക്രിസ്തുവിനെപ്പോലെ വിശുദ്ധനും വിവാദവിഷയമായ അടയാളമായിരുന്നു. അദ്ദേഹത്തിന്റെ വിജയം പലരുടെയും എതിർപ്പിനും അസൂയക്കും കാരണമായി. തത്ഫലമായി ജോൺ ഡി ബ്രിട്ടോ 1693 ഫെബ്രുവരി 11-ന ് രക്തസാക്ഷിത്വം വരിച്ചുകൊണ്ട്  ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു.'' 

മാർപ്പാപ്പയുടെ വാക്കുകൾ വിശുദ്ധന്റെ ജീവിതത്തിന്റെ രത്‌നച്ചുരുക്കമാണ്. നീണ്ട പതിനെട്ടു വർഷം ഇന്ത്യയിൽ പ്രത്യേകിച്ചും, തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളിൽ ജോൺ ഡി. ബ്രിട്ടോ ക്രിസ്തുവിനുവേണ്ടി തളരാതെ അധ്വാനിച്ചു. ക്രൂശിതന്റെ പാത പിന്തുടർന്ന ജോൺ തന്റെ ജീവൻ കൊടുത്തുകൊണ്ട് ഭാരതമണ്ണിൽ ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയ 1947-ൽത്തന്നെ പയസ് 12-ാമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി ഉയർത്തിയത് ദൈവനിയോഗമാകാം.

Saturday, July 13, 2013

ജപമാല ഭക്തി

ജപമാല ഭക്തി

കത്തോലിക്കാസഭയുടെ വിശ്വാസപാരമ്പര്യങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ജപമാല പ്രാര്‍ത്ഥന. "റോസാപ്പൂന്തോട്ടം" എന്നര്‍ത്ഥം വരുന്ന "റോസാരിയം" എന്ന ലത്തീന്‍ വാക്കില്‍നിന്നാണ് റോസറി എന്ന ഇംഗ്ലീഷ് വാക്ക് രൂപംകൊണ്ടത്‌. യേശുവിലേയ്ക്കുള്ള വഴി മാതാവിലൂടെയാണെന്നും മരിയശാസ്ത്രം ക്രിസ്തുശാസ്ത്രം തന്നെയാണെന്നുമുള്ള റോമൻകത്തോലിക്കാ മരിയശാസ്ത്രത്തിന്റെ പഠനങ്ങള്‍ പ്രകാരം ജപമാലഭക്തി നൂറ്റാണ്ടുകളായി പ്രോത്സാഹിപ്പിക്കപ്പെടുന്നു. കൊന്തയിൽ പരമ്പരാഗതമായി ചൊല്ലാറുള്ള 15 "രഹസ്യങ്ങൾ" ദീർഘകാലത്തെ പതിവിനെ അടിസ്ഥാനമാക്കി പതിനാറാം നൂറ്റാണ്ടിൽ പീയൂസ് അഞ്ചാമൻ മാർപ്പാപ്പ ക്രമപ്പെടുത്തിയവയാണ്. ഈ പതിനഞ്ചു "രഹസ്യങ്ങൾ" മുന്നു ഗണങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്: സന്തോഷത്തിന്റെ രഹസ്യങ്ങൾ, ദുഃഖത്തിന്റെ രഹസ്യങ്ങൾ, മഹിമയുടെ രഹസ്യങ്ങൾ എന്നിവയാണ് ആ ഗണങ്ങൾ. 2002-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങൾ എന്ന പേരിൽ ഒരു ഗണം കൂട്ടിച്ചേർത്തതോടെ, മൊത്തം രഹസ്യങ്ങളുടെ എണ്ണം 20 ആയി.

കൊന്തയുടെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ഒരു പാരമ്പര്യമനുസരിച്ച് ഇന്നത്തെ ഫ്രാൻസിലെ പ്രൗവിൽ എന്ന സ്ഥലത്ത് 1214-ൽ വിശുദ്ധ ഡോമിനിക്കിന് പ്രത്യക്ഷപ്പെട്ട് മാതാവ് വെളിപ്പെടുത്തിയതാണിത്. പതിനഞ്ചാം നൂറ്റാണ്ടിലെ ഡോമിനിക്കൻ സന്യാസിയും ദൈവശാസ്ത്രജ്ഞനും വിശുദ്ധനുമായ റോക്കിയുടെ പേരും കൊന്തയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊന്തയുടെ പ്രചാരണത്തിനായി പല രാജ്യങ്ങളിലും ജപമാലസഖ്യങ്ങൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത് അദ്ദേഹമാണ്. പക്ഷെ, അതിനും നൂറ്റാണ്ടുകള്‍ക്കുമുമ്പ് മുതല്‍ തന്നെ പ്രാര്‍ത്ഥനയ്ക്കായി പ്രാര്‍ത്ഥനാമണികള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രസൂചനകളുണ്ട്.
കൊന്തയിലെ "നന്മനിറഞ്ഞമറിയമേ" എന്ന പ്രാർത്ഥനയുടെ ആവർത്തനത്തിനൊപ്പമുള്ള ധ്യാനം പതിനഞ്ചാം നൂറ്റാണ്ടില്‍ കാർത്തൂസിയൻ സന്യാസി, പ്രഷ്യയിലെ ഡോമിനിക്ക് ഏർപ്പെടുത്തിയതാണെന്ന് പറയപ്പെടുന്നു. ധ്യാനത്തോടെയുള്ള കൊന്തയെ അദ്ദേഹം, യേശുവിന്റെ ജീവിതത്തിന്റെ ജപമാല" എന്നു വിളിച്ചു.

പിൽക്കാലത്ത്, കത്തോലിക്കാസഭയിൽ ഏറെ പ്രചാരമുള്ള മരിയഭക്തിയുടെ അവിഭാജ്യഘടകമായിത്തീർന്നു കൊന്ത. കൊന്തനമസ്കാരത്തെ സംബന്ധിച്ച് 12 ചാക്രികലേഖനങ്ങളും അഞ്ച് ശ്ലൈഹികലേഖനങ്ങളും പുറപ്പെടുവിച്ച ലിയോ പതിമൂന്നാമൻ ഉൾപ്പെടെ പല മാർപ്പാപ്പമാരും ഈ ഭക്ത്യഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കൊന്തയോടനുബന്ധിച്ച് ചൊല്ലാറുള്ള മാതാവിന്റെ ലുത്തിനിയായിൽ "പരിശുദ്ധജപമാലയുടെ രാജ്ഞീ" എന്നു കൂട്ടിച്ചേർത്തതും "ജപമാലയുടെ മാര്‍പ്പാപ്പ" എന്നറിയപ്പെടുന്ന ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയാണ്. 1571-ലെ ലെപ്പാന്റോ യുദ്ധത്തിൽ ക്രിസ്തീയരാഷ്ട്രങ്ങളുടെ "വിശുദ്ധസഖ്യത്തിന്റെ" വിജയം കൊന്തനമസ്കാരം വഴി ലഭിച്ച മാതാവിന്റെ മദ്ധ്യസ്ഥതവഴി ആണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, പീയൂസ് അഞ്ചാമൻ മാർപ്പാപ്പ കൊന്തയെ കത്തോലിക്കാസഭയിലെ തിരുനാളുകളുടെ പഞ്ചാംഗത്തിൽ ഉൾപ്പെടുത്തി. "ജപമാലരാജ്ഞിയുടെ തിരുനാൾ" എന്ന പേരിൽ അത്, ലെപ്പാന്റോ യുദ്ധം നടന്ന ഒക്ടോബർ 7-ന് ആഘോഷിക്കപ്പെടുന്നു.
ഇന്ന് ഓരോ രഹസ്യത്തിനും ഒടുവില്‍ ചൊല്ലാറുള്ള "ഫാത്തിമാ ജപം" 1917ല്‍ പോര്‍ച്ചുഗലിലുള്ള ഫാത്തിമ എന്ന ഗ്രാമത്തില്‍ മൂന്ന് കുട്ടികള്‍ക്ക് മുന്നില്‍ പ്രത്യക്ഷയായ പരിശുദ്ധഅമ്മ അവരിലൂടെ ലോകത്തിന് നല്‍കിയതാണ്.

കൊന്തനമസ്കാരം വഴിയുള്ള മരിയഭക്തിയുടെ ഒരു "പുതിയ വസന്തകാലം" വന്നെത്തിയെന്ന് അടുത്തകാലത്ത് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അഭിപ്രായപ്പെട്ടിട്ടുണ്ട്. യേശുവിനോടും മാതാവിനോടും യുവതലമുറക്കുള്ള സ്നേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൂചനകളിലൊന്നായി "കൊന്തഭക്തിയുടെ" പുതിയ ഉണർവിനെ കണ്ട അദ്ദേഹം ക്രിസ്തീയസങ്കല്പം അനുസരിച്ചുള്ള മനുഷ്യരക്ഷാചരിത്രത്തിലെ എല്ലാ പ്രധാനസംഭവങ്ങളേയും കുറിച്ചുള്ള ധ്യാനം എന്ന് കൊന്തയെ വിശേഷിപ്പിക്കുകയും ചെയ്തു. കത്തോലിക്കാ സഭയിലെ കൊന്ത, യേശുവിൽ ശ്രദ്ധയൂന്നി ജീവിച്ച മാതാവിന്റെ ജീവിതത്തിലുള്ള പങ്കുചേരലാണെന്ന് ദൈവശാസ്ത്രജ്ഞൻ റൊമാനോ ഗാർഡിനി അഭിപ്രായപ്പെട്ടിട്ടുണ്ട്.

"നന്മനിറഞ്ഞ മറിയമേ" എന്ന ജപത്തിന്റെ ആവർത്തനത്തിന്റെ എണ്ണം നിശ്ചയിക്കാനുള്ള ഉപകരണമാണ് മണികൾ ചേർന്ന കൊന്ത. പ്രാർത്ഥന ആവർത്തിക്കുമ്പോൾ വിരലുകൾ മണികളിലൂടെ കടന്നുപോവുന്നു. ജപാവർത്തനത്തിന്റെ എണ്ണം ഇങ്ങനെ യാന്ത്രികമായി നടക്കുന്നതിനാൽ, രഹസ്യങ്ങളിന്മേൽ ധ്യാനം ശ്രദ്ധകേന്ദ്രീകരിക്കാനാവുന്നു. സാധാരണ ഉപയോഗിക്കാറുള്ള കൊന്തകൾ അഞ്ചു ദശകങ്ങൾ ഉൾപ്പെട്ടവയാണ്. പത്തുമണികൾ ചേർന്ന ദശകങ്ങൾക്കിടയിൽ ഒരോ ഒറ്റ മണികൾ വേറേ ഉണ്ടായിരിക്കും. "നന്മനിറഞ്ഞമറിയമേ" എന്ന ജപം ദശകങ്ങളിലെ മണികളിന്മേൽ വിരലോടിച്ചും, ഇടയ്ക്കുള്ള കർത്തൃപ്രാർത്ഥന, ദശകങ്ങൾക്കിടയിലെ ഒറ്റപ്പെട്ട മണികളിൽ വിരലോടിച്ചുമാണ് ചൊല്ലേണ്ടത്. വലയത്തിലുള്ള കൊന്തയോട് ചേർത്ത് മൂന്നു മണികളും ഒറ്റപ്പെട്ട രണ്ടു മണികളും ചേർന്ന ഒരു ചെറിയ ഭാഗവും ഉണ്ട്. കൊന്തജപം തുടങ്ങുന്നത് ഈ ഭാഗത്തിന്മേലാണ്. മൂന്നു പ്രാരംഭപ്രാർത്ഥനകളെ സൂചിപ്പിക്കുന്ന മണികളാണവയിൽ. സാധാരണ കൊന്തകളിൽ ഈ ഭാഗത്ത് ഒരു ചെറിയ ക്രൂശിതരൂപവും ഉണ്ടാകും.

കൊന്തയുടെ മണികൾ തടി, അസ്ഥി, സ്ഫടികം, ഉണങ്ങിയ പൂക്കൾ, രത്നക്കല്ലുകൾ, പവിഴം, വെള്ളി, സ്വർണ്ണം ഇവ കൊണ്ടൊക്കെ നിർമ്മിക്കുക പതിവാണ്. "കൊന്തമണിമരം" എന്നറിയപ്പെടുന്ന ചെടിയിൽ ഉണ്ടാവുന്ന "കൊന്തപ്പയറും" കൊന്തയുടെ നിർമ്മാണത്തിനുപയോഗിക്കാറുണ്ട്. എന്നാൽ ഇക്കാലത്ത് മിക്കവാറും കൊന്തകളിലെ മണികൾ സ്പടികം, പ്ലാസ്റ്റിക്, മരം എന്നിവയിൽ ഒന്നു കൊണ്ട് ഉണ്ടാക്കിയവയാണ്. "മതാവിന്റെ കൊന്തനിർമ്മാതാക്കൾ" എന്ന സംഘടന വർഷം തോറും 70 ലക്ഷത്തോളം കൊന്തകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നു.വിശുദ്ധിയുമായി ബന്ധപ്പെട്ടതും അതിന്റെ സ്മരണ ഉണർത്തുന്നതുമായ വസ്തുക്കളും കൊന്തമണികളുടെ നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്. സ്പെയിനിലെ സാന്തിയോഗാ ഡി കമ്പോസ്റ്റെല്ലായിലെ യാക്കോബ് ശ്ലീഹായുടെ പള്ളിയിൽ നിന്നുള്ള ജെറ്റ് കല്ലുകൾ, യരുശലേമിൽ യേശുവിന്റെ മനോവ്യഥയുടെ രംഗമായിരുന്ന ഗദ്സമേൻ തോട്ടത്തിലെ ഒലിവിന്‍ കായ്കൾ എന്നിവ മണികളുടെ നിർമ്മാണത്തിനുപയോഗിക്കുന്നു. തിരുശേഷിപ്പുകളും വിശുദ്ധജലവും ഉൾക്കൊള്ളിച്ചും മണികൾ നിർമ്മിക്കാറുണ്ട്. ആശീർവദിക്കപ്പെട്ട കൊന്ത ഒരു വിശുദ്ധവസ്തുവായി കണക്കാക്കപ്പെടുന്നു. പരിശുദ്ധഅമ്മയുടെ സാന്നിധ്യസ്മരണയ്ക്കും മാദ്ധ്യസ്ഥസഹായത്തിനുമായി വാഹനങ്ങളിലും, കഴുത്തില്‍ ധരിക്കുവാനും മറ്റും ജപമാലകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

പരിശുദ്ധജപമാലയുടെ രാജ്ഞീ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ...



ചില പ്രോടെസ്റ്റന്‍റ് സഹോദരന്മാര്‍ പറയുന്നു--
യേശുവിനെ കൂടാതെ അമ്മ മറിയത്തിനു വേറെ മക്കളുണ്ട് 
ANSWER.........


"നിത്യകന്യക അമ്മ മറിയം" തിരുവചന അടിസ്ഥാനത്തില്‍ സമഗ്രമായ ഒരു അവലോകനം....... വാസ്തവത്തില്‍ സ്വയം മലര്‍ന്നു തുപ്പുന്നതിന് സമാനമാണു ഈ ആരോപണം........... യുക്തി കൊണ്ട് വചനം വ്യക്യാനിച്ചാല്‍ തെറ്റുകള്‍ ഉണ്ടാകും അത് അനേകരെ വഴീ തെറ്റിക്കും.യുക്തി വിശ്വാസത്താല്‍ നവീകരിക്കപ്പെടണ൦. അമ്മ മറിയയുടെ നിത്യ കന്യകത്വം ആദ്യകാല നവീകരണ പ്രോടെസ്റ്റന്‍റുമാര്‍ പൂര്‍ണ്ണമായും അംഗീകരിച്ചിരുന്നു, പ്രേത്യേകിച്ചു മാര്‍ട്ടിന്‍ ലൂതര്‍, ജോണ്‍ കാല്‍വിന്‍, സിംഗ്ലി, മുതലയവര്‍ ഈ സത്യത്തെ പൂര്‍ണ്ണമായും അംഗീകരിക്കുകയും തങ്ങളുടെ കൃതികളിലൂടെ പുരാതനവും, ശ്രേഷ്ടാവുമായ ഒരു വിശ്വാസത്തിന്‍റെ സാക്ഷ്യത്തിന്നായി കുറിച്ചിടുകയും ചെയ്തു, എന്നാല്‍ ആധുനിക പ്രോടെസ്റ്റന്‍റുകാര്‍ മനസ്സിലാക്കിയതിലും ഉപരിയായി ഈ നവീകരണ നേതാക്കള്‍ ‘നല്‍കപ്പെട്ട ദൈവീക രഹസ്യങ്ങളെ” സ്വീകരിച്ചപ്പോള്‍ എന്തുകൊണ്ടു ഇക്കാലത്തെ വിശ്വാസികള്‍ ഈ സത്യത്തെ മനസിലാക്കാന്‍ ശ്രേമിക്കുന്നില്ല, മാത്രമല്ല കേരളത്തിലെ ആദ്യകാല വേര്‍പാടു സഭമേധാവികള്‍ മറിയയുടെ നിത്യകന്യക എന്ന പുരാതന ക്രൈസ്തവ വിശ്വാസത്തെ “ബാബിലോണിയന്‍ മതങ്ങളില്‍ നിന്നും റോമാ സഭ കടം കൊണ്ടത്” എന്ന് പുസ്തകങ്ങളിലൂടെ പ്രചരിപ്പിച്ച് (അവലംബം: Pastor കെ ഇ എബ്രഹാം, മഹതിയാം ബാബിലോണ്‍, page 68) ഇപ്രകാരം ആധുനിക പ്രോടെസ്റ്റന്‍റുമാര്‍ ക്രൈസ്തവ പൂരവ്വപിതാക്കന്‍മരുടെയും, നവീകരണ നേതാക്കളുടെയും വിശ്വാസത്തിനു കളങ്കം വരുത്തിയിരിക്കുന്നു.
പ്രോടെസ്റ്റന്‍റ് സഹോദരന്മാര്‍ പറയുന്നു “മറിയം കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം കന്യക ആയിരുന്നു എന്നു ദൈവവചനത്തില്‍ പറയുന്നില്ല” എന്നാല്‍ വി: ജെറോം ഇപ്രകാരം പറഞ്ഞു “കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം മറിയം കന്യക “അല്ലാ” എന്നു ദൈവവചനത്തില്‍ പറയുന്നുമില്ല”
ഹല്‍വിദിയസിനെ പോലെ പ്രോടെസ്റ്റന്‍റ് സഹോദരന്മാരും അഭിമുഖീകരിക്കുന്ന സമസ്യ താഴെ പറയുന്നവയാണ്:

കര്‍ത്താവിന്‍റെ സഹോദരന്മാരെയും സഹോദരിമാരെയും കുറിച്ചു ( മത്തായി12:46, 13:55, മാര്‍ക്കൊസ് 3:31,32, 6:3, ലൂകോസ് 8:19-21, യോഹ 2:12, 7:3-5, അപ്പോ പ്ര 1:14, 1 കൊരി 9:5 ഗലാ 1:19) പുതിയനിയമം സൂചിപ്പിക്കുന്നു

“മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല.” ( മത്തായി1:25 )

ആദ്യ വാക്യങ്ങളില്‍നിന്നും “കര്‍ത്താവിനു സഹോദരന്മാരും സഹോദരിമാരും” ഉണ്ടായിരുന്നു എന്നും, മത്തായി1:25-ല്‍ നിന്നും മകനെ പ്രസവിച്ചതിനുശേഷം അവന്‍ അവളെ പരിഗ്രഹിച്ചു എന്നും കര്‍ത്താവിന്‍റെ സഹോദരി-സഹോദരന്മാര്‍ ഈ വിവാഹബന്ധത്തില്‍ നിന്നുള്ള രക്തബന്ധമാനുള്ളത് എന്നും അവര്‍(,(കുബുദ്ധീകള്‍),) കണ്ടെത്തി. വാസ്തവത്തില്‍ സ്വയം മലര്‍ന്നു തുപ്പുന്നതിന് സമാനമാണു ഈ ആരോപണം .വി: ജെറോം ഹല്‍വിദിയസിന്‍റെ, വാദത്തെ “സര്‍വ്വലോകത്തിലും സുപ്രസിദ്ധമായ വിശ്വാസത്തിനെതിരെയുള്ള അഭിനവ (novel) ദുര്‍ജ്ജാത തിരസ്കരണം” എന്ന് വിശേഷിപ്പിച്ചു
ആദ്യാ പ്രോടെസ്റ്റന്‍റായിരുന്ന മാര്‍ട്ടിന്‍ ലൂതര്‍ ഇപ്രകാരം പറഞ്ഞു

“ക്രിസ്തു മറിയയുടെ ഒരേ ഒരു മകനായിരുന്നു മാത്രമല്ല, അവനെ കൂടാതെ മറ്റു കുഞ്ഞുങ്ങളെ മറിയം ഗര്‍ഭത്തില്‍ വഹിച്ചില്ല… ‘സഹോദരന്മാര്‍” എന്നു ഇവിടെപറഞ്ഞിരിക്കുന്നത് കസിന്‍സിനെയാണ് കാരണം തിരുവെഴുത്തിലും യെഹൂദ സംസ്കാരത്തിലും കസിന്‍സിനെ സഹോദരന്‍ എന്നു വിളിച്ചിരുന്നു” (Martin Luther Sermons on John, chapters 1-4,)
തിരുവചനാടിസ്ഥാനത്തില്‍ ഈ ആരോപണങ്ങളെ സമഗ്രമായി പരിശോധിക്കാം!
ദൈവവചനത്തില്‍ മറഞ്ഞു കിടക്കുന്ന രഹസ്യത്തിലേക്ക് നമ്മുക്ക് ഒന്നു കടന്നു ചെല്ലാം. ആദ്യമായി “കര്‍ത്താവിന്‍റെ സഹോദരന്മാര്‍” എന്ന പ്രയോഗമുള്ള വാക്യങ്ങളെ സൂക്ഷ്മമായി പരിശോധിക്കാം?

v മത്തായി12:46,47 അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു. ( മാര്‍കോസ് 3:31, ലൂകോസ് 8:19-21)

v മത്തായി13:55,56, ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. (മാര്‍കോസ് 6:3)

v ഗലാ 1:19 “എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.”


സസൂക്ഷ്മമായ പരിശോധനയില്‍ പ്രേത്യേകിച്ചു ഉളവായ ചിന്തകള്‍

v തിരുവചനത്തില്‍ ക്രിസ്തുവിനെ സൂചിപ്പിക്കുമ്പോള്‍ “മറിയയുടെ മകന്‍” എന്നും മറ്റുള്ളവരെ “അവന്‍റെ സഹോദരന്മാരും, സഹോദരിമാരും” അല്ലെങ്കില്‍ “കര്‍ത്താവിന്‍റെ സഹോദരന്‍/സഹോദരന്മാര്‍” എന്ന പ്രയോഗത്തിലും ദര്‍ശിക്കുവാന്‍ സാധിയ്ക്കും.

v ഒരിക്കല്‍ പോലും തിരുവചനത്തില്‍ യക്കോബ്, ശിമയോന്‍, യൂദാ മുതലായ “അവന്‍റെ സഹോദരന്മാര്‍” “ മറിയയുടെ മക്കളായ” എന്ന പ്രയോഗത്തില്‍ കാണുന്നില്ല എന്ന വസ്തുത ചിന്തവാഹമാണ്!

v മാര്‍കോസ്6:3-ല്‍ ഇവന്‍ തച്ചന്‍റെമകന്‍ അല്ലയോ? – ഈ ചോദ്യം പ്രസക്തമാണ്, കാരണം ഇതിന് ശേഷം “ഇവന്‍റെ സഹോദരന്മാര്‍” എന്നിട്ട് പേര് എടുത്തു പറയുന്നു, അതിനു ശേഷം “ഇവന്‍റെ സഹോദരിമാര്‍” എന്നു കാണുന്നു.

v ഈ വാക്യത്തില്‍ എടുത്തു കാണുന്ന പ്രതിഭാസം, 1) ക്രീസ്തുവിനെ തച്ചന്‍റെ മകന്‍ എന്ന ഏകവചനത്തില്‍ വേറിട്ട് കാണിക്കുന്നു 2) ക്രീസ്തുവിനെ “മറിയയുടെ മകന്‍” എന്നു വേറിട്ടു കാണിക്കുന്നു. അതിനുശേഷം സഹോദരന്മാരെയും സഹോദരികളെയും പ്രേത്യേകം പറയുന്നു. ഇവര്‍ ഒരു കുടുംബത്തിന്‍ ഭാഗമാണെങ്കില്‍ സുവിശേഷകന്‍ ഇപ്രകാരം വേര്‍തിരിച്ചു കാണിക്കണ്ട ആവശ്യം ഇല്ല.

v ജോസെഫിന്‍റെ മക്കള്‍ എന്ന വിധത്തില്‍ ഒരിക്കലും ഈ സഹോദരി സഹോദരന്മാരെ നാം ഒരിടത്തും വായിക്കുന്നില്ല!

അവലോകനം:

മത്തായി 13:55

ü തച്ചന്റെ മകൻ അല്ലയോ

ü അമ്മ മറിയ എന്നവളല്ലയോ

ü സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?

ü ഇവന്റെ സഹോദരികളും
നമ്മുടെ പ്രോടെസ്റ്റന്‍റെ സഹോദരന്മാരുടെ അഭിപ്രായത്തില്‍ ഈ പേരുകളെല്ലാം കര്‍ത്താവിന്‍റെ സഹോദരന്മാര്‍ എന്ന അര്‍ഥത്തില്‍ “മറിയയുടെ മക്കളാണ്” അതിനാല്‍ കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം, നിത്യ കന്യക എന്നപ്രയോഗം തികച്ചും വൈരുദ്ധ്യാത്മകവും, തിരുവെഴുത്തിന്‍റെ മൊത്തം വ്യാഖാനത്തിന് എതിരാണ്. എന്നാല്‍ ഏതാനും വാക്യങ്ങളിലേക്ക് നമ്മുക്ക് എത്തിനോക്കാം.

മത്തായി 27:55: ക്രൂശികരണ വേളയില്‍ : “അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും”

ആരാണ് ഈ മറിയം? ഉത്തരം യാക്കോബിന്‍റെയും യോസേയുടെയും അമ്മ…. ഇവരെ എവിടെ പ്രതിപാദിച്ചിരിക്കുന്നു? മത്തായി 13:56.-ല്‍ സൂചിപ്പിച്ചിരിക്കുന്ന മേല്‍പ്പറഞ്ഞ വ്യെക്തികളുടെ (യാകോബ്, യോസ) അമ്മയായ് മറിയം!
മത്തായി 28:1 – ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സംഭവം :

“ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.”

ആദ്യമായി ഈ പ്രത്യേക വ്യെക്തിയിലേക്ക് കണ്ണോടിക്കാം, ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് സുവിശേഷ കര്‍ത്താക്കളിലൂടെ ദൈവവചനത്തില്‍ രേഖപ്പെടുത്തിയതും, ആരാലും ശ്രേദ്ധിക്കപ്പെടാതെ ഒരു സമസ്യയായി ഓര്‍തിങ്ങി നിന്ന വ്യെക്തി – “മറ്റെ മറിയ” The other Mary- ആരാണ് ഇവര്‍?

ഈ സുവിശേഷത്തില്‍ പറയുന്ന “മറ്റെ മറിയ” മത്തായി 27:55: ക്രൂശികരണ വേളയില്‍ “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ” എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ആദ്യനോട്ടത്തില്‍ “മറ്റെ മറിയ” “യേശുവിന്‍റെ അമ്മയായ മറിയ” അല്ല എന്നു സന്ദേഹിക്കാം എന്തുകൊണ്ട്? ആന്തരിക തെളുവുകളുടെ അടിസ്ഥാനത്തില്‍ മത്തായിയുടെ പ്രയോഗത്തില്‍ കന്യക മറിയാമിനെ സൂചിപ്പിക്കുമ്പോള്‍ ‘യേശുവിന്‍റെ അമ്മ” (1:18, 2:11, 2:13, 2:14, 2:20, and 2:21) “അവന്‍റെ അമ്മ” എന്നതലത്തിലാണ്, മാത്രമല്ല ക്രുശീകരണവേലയില്‍ തികച്ചും അസ്പഷ്ടമായ നിലയില്‍ “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ” എന്ന നിലയില്‍ മത്തായി കന്യക മറിയാമിനെ അവതരിപ്പിക്കില്ല, ഇക്കാരണത്താല്‍ “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ”യും “യേശുവിന്‍റെ അമ്മയായ മറിയയും” പ്രഥമദൃഷ്ടിയില്‍ വ്യത്യസ്തരണ് എന്നു മനസ്സിലാക്കാം, അതിന്‍റെ തീര്‍പ്പുകല്‍പ്പിക്കുന്നതിന് മുന്‍പ് മാര്‍കോസിലേക്ക് ചെല്ലാം.

മാര്‍കോസ്6:3

v തച്ചന്‍ അല്ലയോ?

v ഇവന്‍ മറിയയുടെ മകന്‍

v യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരന്‍.

v ഇവന്റെ സഹോദരികളും

മാര്‍കോസ്15:40 ക്രുശീകരണ നിമിഷം:

“ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും”

മാര്‍കോസ് 15:47 “അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.”

മാര്‍കോസ് 6:3 15; 40,47 ഇവ തികച്ചും പൂരകമായിരിക്കുന്നു!

ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ നിമിഷം: 16;1

“മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.”

ഇവിടെ ഈ മറിയം “യാക്കോബിന്‍റെ അമ്മ” എന്ന് സൂചിപ്പിക്കുന്നു, എന്നാല്‍ ഇത് “യേശുവിന്‍റെ അമ്മ” ആണ് എന്നു പ്രത്യക്ഷത്തില്‍ ഒരു തെളിവും കാണുന്നില്ല!

ലൂകോസ്24:10 – ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ നിമിഷം :

“അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ”

ഇവിടെയും “യാക്കോബിന്റെ അമ്മ മറിയ” എന്ന പ്രയോഗമാണ്, അല്ലാതെ “യേശുവിന്‍റെ അമ്മ” എന്നല്ല,

ലൂകോസ്, മത്തായിയും, മാര്‍കോസിനെയും പോലെ “കന്യകാ മറിയാമിനെ” “യേശുവിന്‍റെ അമ്മ” എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് (1:43, 2:33-34, 2:51, 8:19, Acts 1:14)

യോഹന്നാന്‍ 19:25 ക്രുശീകരണ നിമിഷം:

“യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു”

സമസ്യവാഹമായ “മറ്റെ മറിയം” ഇവിടെ തിരശീലനീക്കി പുറത്തുവന്നു, ഈ വാക്യത്തില്‍, ഗ്രീക്കു മൂലത്തിന്‍റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മൂന്നു സ്തീകളെ അഥവാ മറിയാമാരെ ദര്‍ശിക്കാം

v അവന്‍റെ അമ്മ

v അമ്മയുടെ സഹോദരിയും ക്ലെയോപ്പവിന്‍റെ ഭാര്യയുമായ മറിയ

v മഗ്ദലക്കാരത്തി മറിയ.

മറ്റു സുവിശേഷകന്‍മാരില്‍ നിന്നു മാറി യോഹന്നാന്‍ പ്രത്യേകം “ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ” എന്നു സുസ്പഷ്ടമായി കാണിച്ചതില്‍ തികച്ചും “മറ്റേ മറിയയെ” തിരശീലനീക്കി വ്യേക്തതയോട് കാണിക്കാന്‍ വേണ്ടിയാണ്.

ഉപസംഹാരം

ü യോഹന്നാന്‍റെ സുവിശേഷത്തിലെ “,ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ” “കര്‍ത്താവിന്‍റെ അമ്മയായ മറിയയില്‍ നിന്നു വ്യെത്യസ്തയായ “മറിയ”ആണ്.

ü “മറ്റെ മറിയ/ ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ, “യേശുവിന്‍റെ അമ്മയുടെ” സഹോദരി ആണ്. (close tribal relative)

ü ഇതിന്‍പ്രകാരം ആണ് യാക്കോബ്,യോസേ മുതലയവര്‍ “യേശുവിന്‍റെ സഹോദരന്മാര്‍” എന്നു വായിക്കുന്നത്.
സുവിശേഷകന്‍മാര്‍ എന്തുകൊണ്ട് “അടല്‍ഫോസെ” എന്ന ഗ്രീക്ക് പദത്തെ “സഹോദരന്മാര്‍” എന്ന നിലയില്‍ ഉപയോഗിച്ച് കാരണം “ അടെല്‍ഫോസെ” എന്ന പദം “കസിന്‍സിനെയും” കുറിക്കുന്നതാണ്, ഗ്രീക്ക് നിഘണ്ടുവില്‍ ഈ പദം വളരെയധികം അര്‍ഥവ്യാപ്തിയിലാണ് ഉപയോഗിച്ചിരിക്കുന്നത്, ഒരിക്കലും “രക്തബന്ധത്തെ” മാത്രം കുറിക്കുന്ന ഒന്നല്ല! അതിലുപരി സഹോദരന്മാരെയും, ചര്‍ച്ചക്കാരെയും, ഒരു സമൂഹത്തില്‍ ഉള്‍പ്പെട്ടവരെയും, ജനതയെയും, ഒരേ വിശ്വാസത്തില്‍ ഉള്‍പ്പെട്ടവരെയും കുറിക്കുന്നു” ( Strongs/Thayyer dictionary)

ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ, യേശുവിന്‍റെ അമ്മയുടെ ‘സഹോദരി” ആണെങ്കില്‍ തീര്‍ച്ചയായും യാക്കോബ്,യോസേ,തുടങ്ങിയവര്‍ “യേശുവിന്‍റെ സഹോദരന്മാര്‍ ആകും” മാത്രമല്ല സുവിശേഷങ്ങളില്‍ ഇവര്‍ ഒരിക്കലും “യോസേഫിന്‍റെ മക്കള്‍” എന്ന് സൂചിപ്പിച്ചിട്ടില്ല, സുപ്രസിദ്ധ പ്രൊടെസ്റ്റന്‍റ് ബൈബിള്‍ പണ്ഡിതനായ ജെ.ബി ലൈറ്റ്ഫൂട്ട് (J.B LIGHTFOOT) ഒരേ കുടുംബത്തില്‍ രണ്ടുപേര്‍ക്ക് ഒരേ പേരുകള്‍ നല്‍കുമോ എന്നു സംശയം പ്രെകടിപ്പിച്ചു, എന്നാല്‍ ആദ്യനൂറ്റാണ്ടിലെ പാപ്പിയസ് മുതലായവരുടെ മുന്‍ പറഞ്ഞ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ബാഹ്യ തെളിവുകള്‍ ഇതിനു ഒരു പ്രതിവിധി നല്കുന്നു, മാത്രമല്ല ബിഷപ്പ് ലൈറ്റ്ഫൂട്ട് (J.B LIGHTFOOT), എന്ന പണ്ഡിതന്‍റെ സൂക്ഷ്മ നിരീക്ഷണത്തില്‍ “ഹഗേസിപ്പസിന്‍റെ” തെളിവുകള്‍, ഹല്‍വിദിയസിന്‍റെ വാദത്തിന് തികച്ചും എതിരാണു.
ഇപ്രകാരമുള്ള ഒരു അവലോകനം, പ്രോടെസ്റ്റന്‍റ് സഹോദരന്മാരുടെ “ യേശുവിന്‍റെ സഹോദരന്മാര്‍” എന്ന വാദത്തെ തികച്ചും നിഷ്ഫലമാക്കുന്നു.
 പ്രതിസന്ധി: മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല.( മത്തായി1:25 )

പ്രോടെസ്റ്റന്‍റ് സഹോദരന്മാര്‍ വളരെയധികം സംശയാദൃഷ്ടിയോടെ നോക്കുന്ന ഒരു വാക്യമാണിത്, അപ്പോളോജെറ്റിക് വാദത്തില്‍ ഇതിനെ “The heos hou polemic” എന്നാണ് അറിയപ്പെടുന്നത്, എന്താണ് ഈ വാദഗതിയും മറിയയുടെ നിത്യകന്യകത്വവും തമ്മിലുള്ള ബന്ധം?

v പരിഗ്രഹിക്കുക (KNEW HER) എന്ന പദം തിരുവചനത്തില്‍ സ്ത്രീ പുരുഷ ദാമ്പത്യത്തെ സൂചിപ്പിക്കുന്നു. ഉദാ: ഉല്‍പത്തി 4:1 “അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു കയീനെ പ്രസവിച്ചു”

v ക്രിസ്തുവിന്‍റെ ജനനം വരെ (UNTILL) ജോസെഫ് തന്‍റെ ഭാര്യയായ മറിയയെ പരിഗ്രഹിച്ചില്ല,
മറിയയുടെ നിത്യകന്യകാത്വത്തെ നിഷേധിക്കുന്നവര്‍ ഉപയോഗിക്കുന്ന ഏറ്റവും പുരാതനമായ ഒരു ആരോപണമാണ്, " “വരെ” / UNTILL / TILL എന്ന പദത്തിനു അര്‍ത്ഥം ക്രിസ്തുവിന്‍റെ ജനനത്തിന് ശേഷം പരിഗ്രഹിക്കുകയും, ഈ കുട്ടികളാണ് “കര്‍ത്താവിന്‍റെ സഹോദരന്മാര്‍”.

ഇക്കാരണത്താല്‍, മറിയം നിത്യ കന്യക അല്ല!
ആദ്യമായി ഈ വാക്യത്തെ സമഗ്രമായി പരിശോധിക്കാം.
സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതനും, ബോസ്റ്റോണ്‍ കോളേജിലെ പ്രൊഫെസര്‍ Dr റോബെര്‍ടു ടാസെറ്റി (Dr.Robert Tacetti) “HOES” എന്ന പദത്തെ സംബന്ധിച്ച തന്‍റെ വ്യെക്തിപരമായ ഗവേഷണത്തേകുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നത് ശ്രേദ്ധേയമാണ്

“heos hou വാദം” വ്യാജമാണ്, ഞാന്‍ പുരോഹിതനാകുന്നതിനും, ഡോക്ടറ്ററേറ്റ് നേടുന്നതിനും മുന്പ് ക്ലാസ്സിക്കല്‍ ഗ്രീക്കിലും, സുവിശേഷം വിരചിതമായ ഗ്രീക്കു ഭാഷരീതിയായ കോയിനെ (koine) ഗ്രീക്കിലും പ്രവണ്യം നേടുകയും, ഹൈ സ്കൂള്‍ തലത്തിലും, യുണിവേര്‍സിറ്റി തലത്തിലും ഗ്രീക്കു ഭാഷ പഠിപ്പിക്കുകയും, അനുദിനം ദൈവവചനം ഗ്രീക്കില്‍ വായിക്കുകയും ചെയ്തിരുന്നു, എന്നാല്‍ ഇതൊന്നും എന്നെ ഗ്രീക്കു ഭാഷാസാഹിത്യത്തില്‍ നിപുര്‍ണനാക്കില്ല, ആയതിനാല്‍, എന്‍റെ ബോധത്തില്‍ ഉറച്ചുനില്‍ക്കതെ, എന്നെക്കാള്‍ സമര്‍ത്ഥന്മാരായ, പണ്ഡിതന്മാരോടു അഭിപ്രായം ആരായുകയും, എന്‍റെ കണ്ടെത്തലുകളെ അവരുടെ മറുപടിയുമായി തരതമ്യപഠനം നടത്തുകയും ചെയ്തു…പ്രൊടെസ്റ്റന്‍റ് അപ്പോളോജിസ്റ്റുകളുടെ “HEOS HOU” വാദത്തിന്‍റെ താളുകള്‍ ഞാന്‍ മറ്റു ഗ്രീക്കു പണ്ഡിതന്മാരെ കാണിച്ചു എന്നാല്‍ അവര്‍ അതിനെ ചിരിച്ചു തള്ളുക മാത്രമല്ല അവരുടെ മറുപടി എന്‍റെ നിഗമനങ്ങളെ ഉറപ്പിക്കുകയും ചെയ്തു: HEOS HOU എന്നത് ” heos hou chronou en hoi”( literally: until the time when) എന്നതിന്‍റെ ചുരുക്കിയ പ്രയോഗമാണ്” (He’s an Only Child: A bogus Greek argument against Mary’s perpetual virginity is making the rounds.By Ronald K. Tacelli, S.J.}
പ്രോടെസ്റ്റന്‍റില്‍ നിന്നും കത്തോലിക്കാസഭയില്‍ ചേര്‍ന്ന ഗേറി മാറ്റാറ്റിക്സും(Gerry Mattatics) പ്രോടെസ്റ്റന്‍റ് അപ്പോളോജിസ്റ്റ് ആയ ജയിംസ് വൈറ്റ്, എരിക് ശ്വേണ്ഡ്സെന്‍ (Eric Svendsen) മുതലായവര്‍, ആല്‍ഫ-ഒമെഗാ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 2003-ല്‍ “ മറിയയുടെ നിത്യകന്യകാത്വം” എന്ന വിഷയത്തില്‍ നടന്ന സവാദത്തില്‍- ശ്രീ: ഗേറി മാറ്റാറ്റികസ്, BC 100 മുതല്‍ AD 100 വരെയുള്ള, ഗ്രീക്കു സാഹിത്യത്തില്‍ നിന്നും “hoes hou” എന്ന പദം “നടന്നുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയുടെയോ അല്ലെങ്കില്‍ പ്രവര്‍ത്തിയുടെയോ തുടര്‍ച്ചയാണ് അല്ലാതെ ഈ അവസ്ഥയുടെ അവസാനം (end/termination) എന്നല്ല” എന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും അടിവരയിട്ടു തെളിയിച്ചു.
തിരുവെഴുത്തിലെ ഈ പ്രയോഗം നമ്മുക്ക് സൂക്ഷ്മമായി വിശകലനം ചെയ്യാം! “വരെ” / UNTILL / TILL HEOS” എന്ന പദം സുവിശേഷത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എപ്രകാരമാണ്? HEOS എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം അതു സൂചിപ്പിക്കുന്ന പ്രവര്‍ത്തി അവിടെവച്ചു അവസാനിച്ചു എന്നാണോ?

ബൈബിളില്‍ നിന്നുള്ള തെളിവുകള്‍:

v ഉല്‍പത്തി8:7 “അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.” ചോദ്യം: വെള്ളം വറ്റി പോയതിന് ശേഷം മലാകാക്ക വന്നോ? ഉത്തരം ഇല്ല!

v ആവര്‍ത്തന പുസ്തകം 34:6 “അവൻ അവനെ മോവാബ്ദേശത്തു ബെത്ത്പെയോരിന്നെതിരെയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല- ചോദ്യം: ഇന്ന് ആര്‍ക്കെങ്കിലും മോശയുടെ ശവകുടീരത്തിന്‍റെ സ്ഥലം അറിയാമോ? ഉത്തരം ഇല്ല!

v 2 സാമുവല്‍ >> അദ്ധ്യായം 6" 23 സാവൂളിന്റെ പുത്രി മിഖാല്‍ മരണംവരെയും സന്താനരഹിതയായിരുന്നു. "ഈ വാക്യം ഇഗ്ലീഷില്‍ ” Michal “had no children TILL the day of her death”- മീഖാലിന് അതിനു ശേഷം കുട്ടി ഉണ്ടായോ? ഉത്തരം ഇല്ല!

v യോഹ 4:49 ” രാജഭൃത്യൻ അവനോടു: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.” ചോദ്യം: പൈതല്‍ മരിച്ചോ? ഉത്തരം; ഇല്ല!

v റോമര്‍8:22 “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു” ചോദ്യം: ഇപ്പൊഴും ഈറ്റുനോവുണ്ടോ? ഉത്തരം അതേ

v 1കൊരി15:25 അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു”- ചോദ്യം: കാല്‍കീഴിലാക്കിയാല്‍ പിന്നെ വഴില്ലേ? ഉത്തരം: വാഴും

v 1തീമോ 4:13 : “ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക.” ചോദ്യം: ഞാന്‍ വന്നു കഴിഞ്ഞാല്‍ വായന, പ്രബോധനം, ഉപദേശം എന്നിവയില്‍ ശ്രേദ്ധിക്കേണ്ടെ? ഉത്തരം – തീര്‍ച്ചയായും ശ്രദ്ധിയ്ക്കണം!

v 1തീമോ 6:13 നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം” ചോദ്യം- യേശുവിന്‍റെ പ്രത്യക്ഷത കഴിഞ്ഞാല്‍ കല്‍പ്പന ലംഘിക്കാമോ? ഉത്തരം ഇല്ലാ!

v വെളി 2:25 “എങ്കിലും നിങ്ങല്‍ക്കുള്ളതു ഞാന്‍ വരും വരെ പിടിചുകൊള്‍വിന്‍ എന്നു ഞാന്‍ കല്‍പ്പിക്കുന്നു” ചോദ്യം : വന്നു കഴിഞ്ഞാല്‍ പിന്നെ പിടിക്കണ്ടേ? ഉത്തരം പിടിക്കണം

മുകളില്‍ അവലോകനം നടത്തിയ വചനങ്ങളുടെയും, ഈ വചനങ്ങളില്‍ “HOES” എന്ന പദം എപ്രകാരമാണ് ഉപയോഗിച്ചത്തിന്‍റെയും വെളിച്ചത്തില്‍ മത്തായി1:25 നമ്മുക്ക് വിശകലനം ചെയ്യാം

മത്തായി 1:25 മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല.” ചോദ്യം: മകനെ പ്രസവിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ അവളെ പരിഗ്രഹിച്ചോ? ഉത്തരം : ഇല്ല, ഒരിയ്ക്കലും ഇല്ല
പ്രോടെസ്റ്റന്‍റില്‍ നിന്നും കത്തോലിക്കാസഭയില്‍ ചേര്‍ന്ന ഗേറി മാറ്റാറ്റിക്സും(Gerry Mattatics) പ്രോടെസ്റ്റന്‍റ് അപ്പോളോജിസ്റ്റ് ആയ ജയിംസ് വൈറ്റ്, എരിക് ശ്വേണ്ഡ്സെന്‍ (Eric Svendsen) മുതലായവര്‍, ആല്‍ഫ-ഒമെഗാ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 2003-ല്‍ “ മറിയയുടെ നിത്യകന്യകാത്വം” എന്ന വിഷയത്തില്‍ നടന്ന സവാദത്തില്‍- ശ്രീ: ഗേറി മാറ്റാറ്റികസ്, BC 100 മുതല്‍ AD 100 വരെയുള്ള, ഗ്രീക്കു സാഹിത്യത്തില്‍ നിന്നും “hoes hou” എന്ന പദം “നടന്നുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയുടെയോ അല്ലെങ്കില്‍ പ്രവര്‍ത്തിയുടെയോ തുടര്‍ച്ചയാണ് അല്ലാതെ ഈ അവസ്ഥയുടെ അവസാനം (end/termination) എന്നല്ല” എന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും അടിവരയിട്ടു തെളിയിച്ചു.
ഫ്രാന്‍സ് പീപ്പര് എന്ന ലൂഥറന്‍ ദൈവശാസ്ത്ര വിദഗ്ധന്‍ പറഞ്ഞു “നാം മറിയ, ക്രിസ്തുവിന്‍റെ ജനനത്തിന് ശേഷവും കന്യകയാണ് എന്ന് വിശ്വസിക്കണം കാരണം തിരുവെഴുത്തുകള്‍ അവളുടെ അവസ്ഥക്ക് മാറ്റം വന്നു എന്നു പഠിപ്പിക്കുന്നില്ല, മാത്രമല്ല ഈ വിശ്വസം വളരെയധികം പുരാതനമായ ഒരു വിശ്വാസമാണ്”
ലൂകോസ് 2: 42-45 “അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.സഹയാത്രക്കാരുടെകൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.”

ü പന്ത്രണ്ടാം വയസ്സില്‍ കാണാതായ ക്രീസ്തുവിനെ തിരഞ്ഞത് 1) സഹയാത്രക്കാരുടെ ഇടയില്‍ 2) ബന്ധുക്കളുടെയും പരിചയക്കാരുടെയും! ഇവിടെ മറ്റു സഹോദരന്മാരെയും സഹോദരിമാരെയും കുറിച്ചു പറയുന്നില്ല, ഒരു സൂചനപോലും ഇല്ല.

ü ദേവാലയത്തില്‍ യേശുവിനെ കണ്ടെത്തിയപ്പോള്‍ പറഞ്ഞത് “അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു”. സാധാരണ മറ്റു കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും വ്യസനം ഉണ്ടാകുമല്ലോ? അപ്പോള്‍ എന്തുകൊണ്ട് “ നിന്‍റെ അപ്പനും,ഞാനും, സഹോദരന്മാരും വ്യസനിച്ചു എന്ന് പറഞ്ഞില്ല.
യേശുവിനെ പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ജറുസലേമില്‍ കാണാതെപോകുമ്പോള്‍ മറിയവും യൌസേപ്പും അന്വേഷിച്ചു പോകുന്നുണ്ട്. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ വേറെ കുട്ടികളാരും ഇല്ലായിരുന്നു. അതായതു പന്ത്രണ്ടു വയസുവരെ യേശുവിന്റെ മാതപിതാക്കളില്നിന്നു ജനിച്ച സഹോദരങ്ങള്‍ ഇല്ലായിരുന്നു എന്നു തീര്ച്ചാ. ഉണ്ടായിരുന്നുവെങ്കില്‍ അവരും കൂട്ടത്തില്‍ കാണുമായിരുന്നു. അപ്പോള്‍ പിന്നെ അതിനുശേഷമായിരിക്കും ചിലര്‍ പറയുന്ന 4 സഹോദരന്മാരും ബാക്കിയുള്ള സഹോദരിമാരും ഉണ്ടായത്!

യേശുവിനു മുപ്പതു വയസ്സുള്ളപ്പോള്‍ പരസ്യജീവിതം ആരംഭിച്ചു. മുപ്പത്തിമൂന്നാമത്തെ വയസില്‍ മരിച്ചു.ചിലരുടെ കണക്കു പ്രകാരം (മത്തായി13:55,56)സഹോദരന്മാരായി 4 പേരുണ്ട്. പിന്നെ സഹോദരിമാരുടെ കാര്യവും പറയുന്നുണ്ട്. ബഹുവചനത്തില്‍ പറഞ്ഞിരിക്കുന്നതുകൊണ്ട് ഏതായാലും ഒന്നില്‍ കൂടുതലുണ്ടാകണം . രണ്ടുപേരെന്നു നമുക്ക് കണക്കുകൂട്ടാം . അപ്പോള്‍ മൊത്തം സഹോദരങ്ങള്‍ ആറെണ്ണം ! ഒരു വിശ്രമവുമില്ലാതെ പ്രസവിച്ചാലും 7 വര്ഷ്മെടുക്കും എല്ലാറ്റിനെയും പ്രസവിക്കാന്‍ . അതായത് യേശുവിനു 20 വയസെങ്കിലും ഉള്ളപ്പോഴായിരിക്കും അവസാനത്തെ പ്രസവം ! യേശുവിന്റെ പരസ്യജീവിതകാലത്ത് ഇളയ കുട്ടിക്ക് 10 വയസ്സ്! കുരിശുമരണ സമയത്ത് ഇളയ കുട്ടിയുടെ പ്രായം 13 ആയിരിക്കണമല്ലോ!

അപ്പോള്‍ ചിലര്‍ പറയുന്ന യേശു എത്ര ക്രൂരനായിരുന്നു...! പറക്കമുറ്റാത്ത കുഞ്ഞു സഹോദരങ്ങളെ ഒഴിവാക്കി അമ്മയെ യോഹന്നാന്റെകൂടെ പറഞ്ഞു വിടുന്ന യേശുവാണോ സഹോദരങ്ങളെ സ്നേഹിക്കാന്‍ ഉപദേശിക്കുകയും ശിശുക്കള്‍ എന്റെ അടുക്കല്‍ വരട്ടെ എന്നു പറയുകയും ചെയ്ത നീതിമാന്‍ ? അന്നുമുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചുവെന്നാണു പറഞ്ഞത്..!

13 വയസും അതിനു മുകളിലും പ്രായമുള്ള മക്കളെ വിട്ട് മറ്റൊരുവന്റെ ഭവനത്തിലേക്ക് ഒരു സാധാരണ സ്ത്രീക്കുപോലും പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല....! യൌസേപ്പ് മറിയത്തെ വിവാഹം കഴിച്ചുവെന്ന് ബൈബിളില്‍ എവിടെയെങ്കിലും കാണിച്ചു തരാന്‍ കഴിയുമോ? ഇതുവരെ ഇറങ്ങിയ ബൈബിളിലൊന്നും ഇങ്ങനെയൊരു വചനം ഇല്ല. എന്നാല്‍, വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് ബൈബിളിലുണ്ട്. ചരിത്രം അറിയാന്‍ ശ്രമിക്കാത്ത വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളുന്നവര്‍ ചില കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കുന്നതു നല്ലതാണ്! യഹൂദരുടെ നിയമം അനുസരിച്ച് കന്യകാപ്രായം എത്തിയാല്‍ അവളെ വിവാഹം കഴിപ്പിക്കണമെന്നത് നിര്ബാന്ധമാണ്. ഇതു മാതാപിതാക്കളുടെ കടമയായതിനാല്‍ അവര്‍ അതു ചെയ്തിരിക്കണം . എന്നാല്‍ , കന്യകയായി തുടരാന്‍ ആഗ്രഹിക്കുന്നവരെ നാസിര്‍വൃതക്കാരനായ പുരുഷനുമായി വിവാഹം നിശ്ചയം നടത്തുക എന്നൊരു പതിവുണ്ട്. അതിനുള്ള വ്യക്തമായ തെളിവു ബൈബിളില്നി‍ന്ന് തരാം . "ഒരുവനു തന്റെ കന്യകയോട് സംയമനത്തോടുകൂടി പെരുമാറാന്‍ സാധിക്കുകയില്ലെന്നു തോന്നിയാല്‍, അവള്‍ യൌവനത്തിന്റെ വസന്തം പിന്നിട്ടവളാണെങ്കിലും , അനിവാര്യമെങ്കില്‍ അവന്റെ ഹിതംപോലെ പ്രവര്ത്തിളക്കട്ടെ. അവര്‍ വിവാഹം കഴിക്കട്ടെ; അതു പാപമല്ല. എന്നാല്‍ , ആത്മസംയമനം പാലിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ആരെങ്കിലും തന്റെ കന്യകയെ കന്യകയായിത്തന്നെ സൂക്ഷിക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്നെങ്കില്‍ അവന്റെ പ്രവൃത്തി ഉത്തമമാണ്. തന്റെ കന്യകയെ വിവാഹം ചെയ്യുന്നവന്‍ ഉചിതമായി പ്രവര്ത്തിുക്കുന്നു. എന്നാല്‍ , വിവാഹം ചെയ്യാതിരിക്കുന്നവന്‍ കൂടുതല്‍ ശ്ലാഘനീയനാണ്"(1കോറി:7 ; 36-38).

എന്താണ്, ഈ വചനത്തിലൂടെ വ്യക്തമാക്കുന്നതെന്നു തിരിച്ചറിയുക. യൌസേപ്പിന്, ആത്മസംയമനം ഇല്ലാത്തവനായിരുന്നുവെന്നാണോ കരുതുന്നത്? പൌലോസിന്റെ വാക്കുകളില്നിവന്നുതന്നെ ഇപ്രകാരം ജീവിക്കുന്നവര്‍ ഉണ്ടെന്നു വ്യക്തമാണല്ലോ. ദൈവപുത്രനു ജന്മം നല്കാപന്‍ ദൈവം തിരഞ്ഞെടുത്ത മാതാപിതാക്കളെ ആത്മസംയമനം ഉള്ളവരായി പരിപാലിക്കാന്‍ കഴിവില്ലാത്തവനാണ് സൈന്യങ്ങളുടെ കര്ത്താനവെന്നു ധരിക്കരുത്. കന്യാസ്ത്രീ മഠങ്ങളൊന്നും ഇല്ലാതിരുന്ന നാളുകളില്‍ യഹൂദരുടെ ഇടയില്‍ ഇത്തരമൊരു സംവീധാനം ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ അറിവുള്ളവരുമായി സമ്പര്ക്കകത്തില്‍ ഏര്പ്പെൈടണം.

ഇനി വളചൊടിക്കാനായീ ചിലര്‍പറഞ്ഞ വചനം നോക്കുക: " ഭര്ത്താവു ഭാര്യ യോടുള്ള ദാമ്പത്യ ധര്മം നിറവേറ്റണം ( 1 കോറി: 7 : 3 ) . വിവാഹം കഴിച്ച ഒരു വ്യക്തിയുടെ ദാമ്പത്യം ധര്മ്മം എന്നത് ലൈംഗീകതയാണെന്ന് കരുതുന്നത് എല്ലാറ്റിലും ഇതുമാത്രം കരുതി ജീവിക്കുന്നതുകൊണ്ടാണ്. ദാമ്പത്യധര്മ്മമത്തില്‍ കന്യകയെ കന്യകയായി സൂക്ഷിക്കാനുള്ള വിളികൂടിയുണ്ടെന്ന് മനസ്സിലാക്കണം.
സഭ ആരംഭിച്ചിട്ട് 70 വര്ഷപത്തോളം കഴിഞ്ഞിട്ടാണ് പുതിയ നിയമം എഴുതി പൂര്ത്തി യാക്കിയത് . കാതോലിക സഭയിലാണ് ബൈബിള്‍ ഉണ്ടായതു .സഭയാണ് അത് വേദപുസ്തകം ആണെന്ന് ഉറപ്പു തന്നതും .അതുകൊണ്ട് തന്നെ ദൈവ വചനത്തിന്‍റെ അര്‍ത്ഥ൦ തെറ്റുകൂടാതെ പാരമ്പര്യത്തിന്റെ പശ്ചാതലത്തില്‍ പറഞ്ഞു തരുവാന്‍ കാതോലിക സഭക് മാത്രമേ കഴിയു.. 2 പത്രോസ് 1 :20 ഇല്‍ പറയുന്നു . വി . ലികിതങ്ങളിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടേയും സ്വന്തമായ വ്യാക്യാനതിനുള്ളതല്ല ..

നമ്മുടെ കത്തോലിക വിശ്വാസവും ആരാധനകളും വിശുദ്ധ ഗ്രന്ഥത്തിലും അതുപോലെ തന്നെ പാരമ്പര്യത്തിലും അധിഷ്ടിതമാണ് .

സഹോദരന്‍( എന്നു ഒരുപാടു സ്ഥലത്ത് ബൈബിളില്‍ ഉണ്ട് എന്നുവച്ച് അത് സ്വൊന്തം സഹോദരന്‍( ആകണമെന്ന്‍ ഇല്ല
മറിയയുടെ നിത്യകന്യത്വം അതി പുരാതനമായ ഒരു വിശ്വാസ സത്യമാണ് അന്ത്യോക്കിലെ വി: ഇഗ്നേസിയസ് പറഞ്ഞപോലെ ദൈവം പിശാചില്‍ നിന്നും മറച്ചുവച്ച മൂന്ന് രഹസ്യങ്ങളില്‍ ഒന്നാണ് “കന്യകജനനം” അത് ദൈവത്തിന് മാത്രം അറിയാവുന്ന ഒന്നാണ്,ദൈവത്തിന് മാത്രമേ തന്‍റെ പുത്രന്‍റെ ജനനം എപ്രകാരം ഒരു അത്ഭുതങ്ങളില്‍ മഹാത്ഭുതം എന്നു വിവരിക്കാന്‍ ആകൂ, അതിലേക്കു എത്ര ആഴത്തില്‍ ഇറങ്ങിയാലും ആ ദൈവീക സത്യത്തിന്‍റെ പൊരുളറിയന്‍ നമ്മുക്കു കഴിയില്ല.എന്നാല്‍ നാം വിശ്വസിക്കുന്നത് ‘സത്യത്തിന്സാക്ഷികളായവര്‍, കൈമാറിയ വിശുദ്ധമായ പരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയന്, വി: പൌലൊസ് തന്‍റെ ലേഖനത്തില്‍ ‘വാ മൊഴിയായി” നല്കിയ പരമ്പര്യങ്ങളെ മുറുകെപിടിക്കുവാന് ഉപദേശിക്കുന്നു, ചില ദൈവീകസത്യങ്ങള്‍ പ്രാചീനമായ ആരാധനാക്രമത്തില്‍ ഉല്‍കൊള്ളിച്ചിരുന്നു ഇപ്രകാരം അതി പുരാതനമായ ആരാധനാക്രമത്തില്‍ മറിയയെ “നിത്യകന്യക” എന്നു വിശേഷിപ്പിച്ചിട്ടുണ്ട്, പൌരസ്ത്യ ആരാധനാക്രമത്തില്‍ ദൈവത്തിന്‍റെ മഹാവിശുദ്ധ സ്ഥലത്തേക്ക് നമ്മെ പ്രവേശിപ്പിച്ചു എന്നു പറയുമ്പോള്‍ ഒരിക്കലും ആരാധനയില്‍ ദൈവവിരുദ്ധമായ പദങ്ങള്‍ ഉപയോഗിക്കില്ല.
ദൈവവചന ശുശ്രൂഷകളിലും , ആരാധനകളിലും , സ്തുതിപ്പുകളിലും , വിജാതീയ ആചാരങ്ങളില്‍ നിന്നും വിടുതല്‍ നേടിയുള്ള ആത്മീയ ജീവിതത്തിലും 'പ്രൊട്ടസ്റ്റന്റ്; സഭകളെ ഏറെ ശ്ലാഘിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, പരിശുദ്ധ കന്യകാമറിയത്തോടുള്ള അവജ്ഞ അവരുടെ സത്യസന്ധതയെ സംശയിക്കാന്‍ തക്കതും, ഈ നന്മകളെ മുഴുവന്‍ കെടുത്തിക്കളയുന്നതുമാണ്. ദൈവം തെരഞ്ഞെടുക്കുകയും അംഗീകരിക്കുകയും ചെയ്തവരെ നീചമായി ചിത്രീകരിക്കുമ്പോള്‍ സ്വാഭാവീകമായും വെളിപാടിന്‍റെ പുസ്തകത്തിലെ ചില മുന്നറിയിപ്പുകള്‍ ഓര്‍മ്മയില്‍വരും. വെളിപാട് പുസ്തകം പരിശോധിക്കുമ്പോള്‍ യേശുവിനെപ്പോലെതന്നെ മറിയത്തെയും പിശാച് ശത്രുവായി പരിഗണിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നതായി കാണാം. അതിനാല്‍ തന്നെ മറിയത്തെ എതിര്‍ക്കുന്നവര്‍ ആരുടെ വക്താക്കളാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. കടപ്പാട് : അനി ബി.
plz read more on the following link
http://www.truthinspire.com/
http://www.facebook.com/groups/KeralaCatholicYM/permalink/344126889014506/
http://www.facebook.com/groups/KeralaCatholicYM/permalink/343832402377288/(കടപ്പാട് : അനി ബി.,ആംസ്ട്രോങ്ങ് ജോസഫ് , http://www.truthinspire.com/)

ആരെയും അടക്കാത്ത കല്ലറ!

ആരും കയറാത്ത ഗര്‍ഭപാത്രത്തില്‍ പിതാവായ ദൈവം പുത്രന് സ്ഥലമൊരുക്കി; ആരും കയറാത്ത കഴുതക്കുട്ടിയുടെമേല്‍ അവിടുന്ന് രാജകീയമായി എഴുന്നള്ളി; ആരെയും കബറടക്കാത്ത കല്ലറയില്‍ അവിടുത്തെ സംസ്കരിച്ചു.

പിന്നീട് അവിടുത്തെ അടക്കിയ കല്ലറയില്‍ ഇന്നോളം ആരെയും കബറടക്കിയിട്ടില്ല. അവിടുന്ന് സഞ്ചരിച്ച കഴുതയുടെമേല്‍ ആരും യാത്രചെയ്തതായി അറിവില്ല. എന്നാല്‍, ചിലര്‍ വാശിപിടിക്കുന്നു: അവിടുന്ന് കിടന്ന ഗര്‍ഭപാത്രത്തില്‍ പലരേയും കിടത്താന്‍ !!!കല്ലറയ്ക്കും കഴുതയ്ക്കും കൊടുക്കുന്ന പ്രാധാന്യമെങ്കിലും അവിടുത്തെ സ്വന്തം പെറ്റമ്മയ്ക്കു നല്‍കാന്‍ എന്തേ മടി?!!

അമ്മ പറയുന്നു: "ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്"(ലൂക്കാ:1;48,49).

പരി. മറിയത്തെ ഭാഗ്യവതിയെന്നു പ്രകീര്‍ത്തിക്കാന്‍ മടിക്കുന്നവര്‍ക്ക് ഈ വചനം ദൈവവചനമായി തോന്നുന്നില്ലേ? ബൈബിളില്‍ സാത്താന്‍ പറയുന്ന വചനത്തെപ്പോലും ദൈവവചനം എന്നു പറയുന്നവര്‍ക്ക് ഇതിനെക്കുറിച്ച് എന്തു പറയാനുണ്ട്? ദൈവവചനത്തെ വളച്ചൊടിച്ച് തങ്ങളുടെ ഇഷ്ടത്തിനൊത്ത് കെട്ടുകഥകള്‍ ഉണ്ടാക്കുന്നവര്‍ ഓര്‍ക്കുക: 'ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്!' മോശയ്ക്കെതിരെ പിറുപിറുത്തവരെ അവിടുന്നു വെറുതെവിട്ടില്ലെങ്കില്‍ നിങ്ങളുടെ കാര്യം 'ഹോ കഷ്ടം'!!!

Thursday, July 11, 2013

ജപമാല ജപിച്ച കൈകൾ റിമോട്ടിലമർന്നപ്പോൾ!


ഒരു ധ്യാനാവസരത്തിൽ കൗൺസലിംഗിനെത്തിയ യുവാവ് തന്റെ കുടുംബത്തിൽ കുടുംബപ്രാർത്ഥനയില്ലായെന്ന് സമ്മതിച്ചു. ജീസസ് യൂത്തിൽ സജീവമായി പ്രവർത്തിക്കുന്ന ആ യുവാവിനോട് ഞാനതേക്കുറിച്ച് ചോദിച്ചപ്പോൾ കണ്ണീരോടെ അവൻ പറഞ്ഞതിതാണ്. കുടുംബപ്രാർത്ഥന മുടങ്ങാനുള്ള കാരണം പല വീടുകളിലേതുംപോലെ ടി.വിയുടെ അമിത ഉപയോഗമാണ്. ഇങ്ങനെ എഴുതുമ്പോൾ മിക്കവാറും ഇതു വായിക്കുന്ന എല്ലാവരുംതന്നെ ചിന്തിച്ചിട്ടുണ്ടാകും ആ വീട്ടിലെ കുട്ടികളായിരിക്കും ടി.വി സ്‌ക്രീനിനുമുൻപിൽ തപസിരിക്കുന്നതെന്ന്. ഇവിടെ അങ്ങനെയല്ല കഥ. വല്യമ്മച്ചിയാണ് ആ വീട്ടിൽ ടി.വി കാണലിന് നേതൃത്വംകൊടുക്കുന്നത്. രാത്രിയിൽ പ്രാർത്ഥന അർപ്പിക്കപ്പെടേണ്ട സമയത്ത് ടി.വിയിൽ രണ്ടോ മൂന്നോ തുടർ സീരിയലുകൾ ഉണ്ടുപോലും. വല്യമ്മച്ചിക്ക് അത് കാണാതിരിക്കാൻ വയ്യ. ഒരു ദിവസമെങ്കിലും അതു മുടങ്ങിയാൽ വല്യമ്മച്ചി അസ്വസ്ഥയാകും. ഞായറാഴ്ചദിവസം വിശുദ്ധ കുർബാന മുടങ്ങിയാൽ ഉള്ളതിനെക്കാൾ ഇച്ഛാഭംഗമാണ് ദിവസേനയുള്ള സീരിയലുകൾ മുടങ്ങിയാൽ വല്യമ്മച്ചിക്ക്. സീരിയലുകൾ അവസാനിച്ചതിനുശേഷം അത്താഴമൂണായി. അതും കഴിഞ്ഞതിനുശേഷം ആർക്കും പ്രാർത്ഥന ചൊല്ലാനുള്ള മൂഡ് ഉണ്ടാവുകയില്ല. പിന്നെയും ടി.വിതന്നെ ശരണം. യുവാവ് നിർബന്ധിച്ച് പ്രാർത്ഥന ആരംഭിച്ചാൽ പ്രാ ർത്ഥന തുടങ്ങുന്നതിന് മുൻപ് എല്ലാവരും പറയും സമയം ഒത്തിരിയായി അതുകൊണ്ട് കൊന്തയുടെ ഒരു രഹസ്യം ചൊല്ലി നിർത്താമെന്ന്. ആ കരാറിലേ വീട്ടിൽ കാലങ്ങളായി സന്ധ്യാപ്രാർത്ഥന നടത്താറുള്ളൂ. അല്പം രാഷ്ട്രീയവും ബാക്കി മദ്യക്കൂട്ടുകെട്ടും കഴിഞ്ഞ് വരുന്ന വീട്ടിലെ അപ്പച്ചന് ഇതൊന്നും പ്രശ്‌നമേയല്ല... ജീസസ് യൂത്തിലെ പരിശീലനംകൊണ്ട് പ്രാർത്ഥനാ സ്വഭാവമാർജിച്ച ആ യുവാവ് പറഞ്ഞു: ''ഞാനെത്ര പറഞ്ഞാ ലും അവിടെ ഒരു മാറ്റവും സംഭവിക്കുകയില്ല. മാത്രമല്ല, സീരിയലിന്റെ സമയത്ത് പ്രാർത്ഥനയുടെ കാര്യം പറഞ്ഞ് ശല്യപ്പെടുത്തിയാൽ വല്യമ്മച്ചിയുടെ ചെവി പൊട്ടിക്കുന്ന ശകാരവും കേൾക്കും. അതുകൊണ്ട് ഞാനിപ്പോൾ അതിനു ശ്രമിക്കാറില്ല.'' നിറഞ്ഞൊഴുകുന്ന മിഴികളോടെ യുവാവ് പറഞ്ഞുനിർത്തി. ഈ ഭവനത്തെക്കുറിച്ച് കർത്താവിന് പറയാനുള്ളതാണ് ഇതാണ്: ''എന്റെ ജനം രണ്ടു തിന്മകൾ പ്രവർത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്തു'' (ജറെ.2:13).
പ്രാർത്ഥനയുടെ താക്കോൽ


ഞാനെന്റെ ചെറുപ്പകാലത്തിലേക്ക് ഒന്നെത്തിനോക്കി. പള്ളിയിൽ സന്ധ്യാമണി അടിച്ചാൽ വീ ട്ടിലെ കുട്ടികളെയെല്ലാം ഒരുമിച്ചുകൂട്ടി കർത്താവിന്റെ മാലാഖ എന്ന ത്രികാലജലം ചൊല്ലിക്കാനും ദൈ വവചനം വായിപ്പിക്കാനും നേതൃ ത്വം നല്കിയിരുന്നത് വല്യമ്മച്ചിയായിരുന്നു. ചുറ്റുപാടുമുള്ള മറ്റു ക്രിസ്തീയ ഭവനങ്ങളിലും അങ്ങനെതന്നെ. വല്യപ്പച്ചന്മാരുടെ സജീവമായ സഹകരണം അതിന്റെ പിന്നിലുണ്ടായിരുന്നു. എത്ര അച്ചടക്കത്തോടെ മുട്ടിന്മേൽനിന്നുകൊണ്ടാണ് അന്ന് ജപമാലയർപ്പിച്ചിരുന്നത്. വല്യമ്മച്ചിമാരുടെ കൈയിലായിരുന്നു വീട്ടിലെ പ്രാർത്ഥനയുടെ താക്കോൽ. ദൈവകൃപ നിറഞ്ഞുനിന്ന ആ കാലഘട്ടത്തിൽ ജപമാലയും തിരുഹൃദയപ്രതിഷ്ഠയും മരിച്ചവർക്കുള്ള പ്രാർത്ഥനയും വണക്കമാസാചരണവും എല്ലാം ഭംഗിയായും ചിട്ടയായും നടന്നിരുന്നു. 'ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ചു ജീവിക്കുന്നു' എന്ന പ്രസ്താവന എല്ലാ ക്രിസ്തീയ കുടുംബങ്ങളിലുംതന്നെ യാഥാർത്ഥ്യമാകുന്നത് കാണാൻ കഴിഞ്ഞിരുന്നു.

എന്നാൽ, കാലംമാറിയപ്പോൾ സന്ധ്യാപ്രാർത്ഥനയുടെ കോലവും മാറി. ജപമാലയിൽ കുരുങ്ങിക്കിടന്ന വല്യമ്മച്ചിമാരുടെ വിരലുകൾപോലും ടി.വി റിമോട്ടിന്റെ ബട്ടണുകളിൽ കുരുങ്ങിയപ്പോൾ കുടുംബങ്ങളുടെ പവിത്രത എവിടെയോ പോയിമറഞ്ഞു. കുടുംബത്തിന് അനുഗ്രഹമായിരുന്ന വല്യമ്മച്ചിമാരുടെയും അമ്മച്ചിമാരുടെയും പ്രാർത്ഥനാ ജീവിതത്തിലുള്ള നിഷ്ഠ നഷ്ടപ്പെട്ടപ്പോൾ ബന്ധങ്ങളിലും വിള്ളലുകളായി. മക്കളെക്കുറിച്ചുള്ള പിതാവായ ദൈവത്തിന്റെ വിലാപം അങ്ങനെ യാഥാർത്ഥ്യമായിത്തീരുന്നു. അവിടുന്ന് ഇപ്രകാരം കരയുന്നു ''ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക, കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റിവളർത്തി; എന്നാൽ, അവർ എന്നോടു കലഹിച്ചു. കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാൽ, ഇസ്രായേൽ ഗ്രഹിക്കുന്നില്ല. എന്റെ ജനം മനസിലാക്കുന്നില്ല'' (ഏശയ്യാ 1:2-3).

സ്ത്രീ എന്ന ശക്തി
കുടുംബത്തെ ഒന്നിച്ചുനിർത്താനും ഒരൊറ്റ കെട്ടായി മുൻപോട്ടു കൊണ്ടുപോകാനും അസാധാരണമായ ശക്തിയാണ് സ്ത്രീകൾക്ക് ദൈവം കൊടുത്തിട്ടുള്ളത്. ഈ ശക്തി ഏറ്റവും അധികം പ്രകടമാകുന്നത് കുടുംബപ്രാ ർത്ഥനയിലാണ്. അതിൽനിന്നും ലഭിക്കുന്ന പ്രസാദവരം എത്രയധികമാണെന്ന് പറഞ്ഞറിയിക്കുക വയ്യ. പക്ഷേ, ഇന്നത്തെ കാലം അതെല്ലാം വിസ്മരിച്ചിരിക്കുകയോ ബോധപൂർവം അവഗണിക്കുകയോ ചെയ്യുന്നു. ഫലമോ? വരണ്ട മരുഭൂമിപോലെയുള്ള കുടുംബജീവിതം.

നെറ്റിയിൽ കുരിശുവരച്ച് ഈശോനാമം ചൊല്ലി വള ർത്തേണ്ട കുട്ടികളെ ഇന്ന് പലവിധ നാമങ്ങൾ ഉച്ചരിച്ചുകൊണ്ട് ശിഥിലീകരിക്കപ്പെട്ട മനസും ആത്മാവുമായി ഇന്ന് കണ്ടെത്തുന്നത് ടി.വിയുടെയും ഇന്റർനെറ്റിന്റെയും മുൻപിലാണ്. പ്രസാദവരം ചോർന്നുപോയ ആത്മാവുമായി അവർ ചെന്നുപെടുന്നത് ലോകജീവിതത്തിന്റെ വൈകൃതങ്ങളിലേക്കും.

''ലോകത്തെയോ ലോകത്തുള്ളവയെയോ നിങ്ങൾ സ്‌നേഹിക്കരുത്, ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാൽ പിതാവിന്റെ സ്‌നേഹം അവനിൽ ഉണ്ടായിരിക്കുകയില്ല. എന്തെന്നാൽ ജഡത്തിന്റെ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത എന്നിങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല'' (1യോഹ.2:15-16) എന്ന സത്യം കേട്ടറിയാൻ പോലും ഇന്നത്തെ തലമുറയ്ക്ക് കഴിയാതെ പോകുന്നു. തന്മൂലം വലിയ ധാർമികാധഃപതനത്തിലേക്ക് യുവജനങ്ങൾ മാത്രമല്ല കുടുംബമൊന്നാകെ വഴുതിവീഴുന്നു. ഇവരെ നോക്കി പിതാവായ ദൈവം ഇപ്രകാരം വിലപിക്കുന്നു: ''തിന്മ നിറഞ്ഞ രാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്‌കർമികളുടെ സന്തതി, ദുർമാർഗികളായ മക്കൾ! അവർ കർത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവർ എന്നിൽ നിന്നും തീർത്തും അകന്നുപോയി...'' (ഏശയ്യാ 1:4-5). കർത്താവിൽനിന്നും അകലുന്ന ജനം എവിടെയാണ് ചെന്നെത്തുക. അത് മറ്റെങ്ങുമല്ല, സാത്താന്റെ കെണിയിൽത്തന്നെ!

ആര് പശ്ചാത്തപിക്കണം
എങ്ങനെ ഈ അവസ്ഥയ്ക്ക് മാറ്റംവരുത്താം? ആര് ആദ്യം പശ്ചാത്തപിക്കണം. ഞാൻ പറയും വളർന്ന തലമുറ ആദ്യം പശ്ചാത്തപിക്കട്ടെയെന്ന്. അവരുടെ പശ്ചാത്താപവും തിരിച്ചുവരവും മധ്യസ്ഥപ്രാർത്ഥനകളും പരിഹാരപ്രവൃത്തികളും വളരുന്ന തലമുറയിൽ കാര്യമായ മാറ്റങ്ങൾ വരുത്തും. കർത്താവിന്റെ സ്വരം ഇതാ നമുക്ക് ശ്രവിക്കാം. ''അവിശ്വസ്തയായ ഇസ്രായേലേ, തിരിച്ചുവരിക. ഞാൻ നിന്നോടു കോപിക്കുകയില്ല. ഞാൻ കാരുണ്യവാനാണ്. ഞാൻ എന്നേക്കും കോപിക്കുകയില്ല- കർത്താവ് അരുളിച്ചെയ്യുന്നു: നിന്റെ ദൈവമായ കർത്താവിനോട് നീ മറുതലിച്ചു. പച്ചമരങ്ങളുടെ കീഴിൽ അന്യദേവന്മാർക്ക് നിന്നെത്തന്നെ കാഴ്ചവച്ചു; നീ എന്നെ അനുസരിച്ചില്ല. ഈ കുറ്റങ്ങൾ നീ ഏറ്റുപറഞ്ഞാൽ മതി- കർത്താവ് അരുളിച്ചെയ്യുന്നു'' (ജറെമിയ 3:12-13).

വ്യക്തിപരമായ പ്രാർത്ഥന
കുടുംബപ്രാർത്ഥനപോലെതന്നെ അതിപ്രധാനമായ ഒന്നാണ് വ്യക്തിപരമായ പ്രാർത്ഥന. അതിരാവിലെയുള്ള സമയമാണ് ഇതിന് ഏറ്റവും നല്ലത്. വ്യക്തിപരമായ പ്രാർത്ഥന ദൈവവുമായുള്ള ബന്ധം വളർത്തും. 

പലരും പറയാറുള്ള ഒരു കാര്യമാണ് വ്യക്തിപരമായി പ്രാർത്ഥിക്കുവാൻ അറിഞ്ഞുകൂടായെന്ന്. വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് നമ്മെ ഏറ്റവും സഹായിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. ''നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാർത്ഥി ക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് അറിഞ്ഞുകൂടാ. എന്നാൽ, അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവ് നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങൾ പരിശോധിക്കുന്നവൻ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാൽ ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്'' (റോമാ 8:26-27). അതിനാൽ പ്രാർത്ഥിക്കാൻ കഴിയാത്ത നിസഹായതയിൽ നാം പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കണം. ആത്മാവ് നിശ്ചയമായും നമ്മെ സഹായിക്കും.

ഒരു ദിവസത്തിൽ ചുരുങ്ങിയത് അരമണിക്കൂർ എങ്കിലും നാം വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് ഉപയോഗിക്കണം. ദൈവത്തോട് പാപമോചനത്തിനായി യാചിക്കുന്നതിനും ദൈവംതന്ന ദാനങ്ങൾക്ക് നന്ദി പറയുന്നതിനും ദൈവത്തിന്റെ സ്വരം ശ്രവിക്കുന്നതിനും ദൈവതിരുമുൻപിൽ നമ്മുടെ യാചനകൾ സമർപ്പിക്കുന്നതിനുമെല്ലാം വ്യക്തിപരമായ പ്രാർത്ഥനയിൽ സമയം കണ്ടെത്തണം. കൂടാതെ, നമ്മുടെ ജോലികൾക്കിടയിലും ദൈവത്തെ സ്തുതിച്ച് നന്ദി പറയുന്ന വിശുദ്ധമായ ഒരു ജീവിതരീതി ഉണ്ടാകണം. അപ്പോൾ ദൈവം നമ്മോടു വാഗ്ദാനം ചെയ്ത സമാധാനം നമ്മുടെ ഹൃദയങ്ങളെ നയിക്കുന്നത് നമുക്ക് അനുഭവമായിത്തീരും. ''ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ സമർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും'' (ഫിലിപ്പി 4:6-7).

എപ്പോഴും സന്തോഷിക്കുവാൻ
നമ്മെ സ്‌നേഹിക്കുന്ന നമ്മുടെ ദൈവപിതാവിന് നമ്മെക്കുറിച്ചുള്ള അനന്തമായ പദ്ധതി- നമ്മൾ എപ്പോഴും സന്തോഷിക്കുന്നവരായിത്തീരണമെന്നാണ്. എന്നാൽ, ഇടവിടാതെ പ്രാർത്ഥിക്കുന്ന ഒരു വ്യക്തിക്കു മാത്രമേ എപ്പോ ഴും സന്തോഷിക്കുവാൻ കഴിയുകയുള്ളൂ. ''എപ്പോഴും സന്തോഷിക്കുവിൻ, ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാ കാര്യങ്ങൡും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം'' (1 തെസ.5:17-18).

ദൈവം തരുന്ന ഈ സന്തോഷം ആസ്വദിക്കാതെ ലോകത്തിന്റെ സന്തോഷങ്ങളിലും ലോകം തരുന്ന സ്ഥാനമാനങ്ങളിലും പരതിനടന്ന് ജീവിതം നശിപ്പിക്കുമ്പോഴാണ് നരകത്തിലേക്കുള്ള വിശാലവീഥിയിൽ നാം എത്തുന്നത്. 

എന്നാൽ, ദൈവം കാണിച്ചുതരുന്ന ഇടുങ്ങിയ വഴിയിലൂടെ അധരങ്ങളിൽ പ്രാർത്ഥനാമന്ത്രവുമായി മുന്നേറുമ്പോൾ ജീവിതത്തിൽനിന്നും സന്തോഷം ചോർന്നുപോവുകയല്ല. നാം സ്വർഗത്തോട് അടുക്കുകയാണ്. നിരന്തരമായ പ്രാർത്ഥനയിലൂടെ കടന്നുപോകുന്ന ഒരാളുടെ ഹൃദയാനുഭവം സങ്കീർത്തകൻ വർണിക്കുന്നുണ്ട്: ''ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയിൽ അവർക്കുണ്ടായതിലേറെ ആനന്ദം എന്റെ ഹൃദയത്തിൽ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു. ഞാൻ പ്രശാന്തമായി കിടന്നുറങ്ങും. എന്തെന്നാൽ, കർത്താവേ, അങ്ങുതന്നെയാണ് എനിക്ക് സുരക്ഷിതത്വം നല്കുന്നത്'' (സങ്കീ.4:7-8).

അതിനാൽ റിമോട്ടിന്റെ ബട്ടണുകളിൽ അമർന്നിരിക്കുന്ന കൈവിരലുകളെ നമുക്കു പിൻവലിക്കാം. സ്വർഗീയമായ ആനന്ദത്തിന്റെ സ്വച്ഛതയിലേക്ക് നമ്മെ നടത്തുന്ന ജപമാല മണികളുയർത്തുന്ന സങ്കീർത്തനത്തിലേക്ക് നമ്മുടെ വിരലുകളെയും അധരങ്ങളെയും ട്യൂൺ ചെയ്യാം. ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബങ്ങളുടെ ജീവിക്കുന്ന സാക്ഷ്യമായി നമുക്ക് മാറാം