This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday, March 5, 2014

കുരിശിന്‍റെ വഴി




കുരിശിന്‍റെ വഴി
കുരിശിന്‍റെ വഴി

പ്രാരംഭഗാനം

(കുരിശു ചുമന്നവനെ...)

കുരിശില്‍ മരിച്ചവനേ,കുരിശാലേ
വിജയം വരിച്ചവനേ;
മിഴിനീരൊഴുക്കിയങ്ങേ കുരിശിന്‍റെ
വഴിയേ വരുന്നു ഞങ്ങള്‍

ലോകൈക നാഥാ, നിന്‍
ശിഷ്യരായ്ത്തീരുവാ-
നാശിപ്പോനെന്നുമെന്നും
കുരിശുവഹിച്ചു നിന്‍
കാല്‍പ്പാടു പിന്ചെല്ലാന്‍
കല്പിച്ച നായകാ.

നിന്‍ ദിവ്യരക്തത്താ-
ലെന്‍ പാപമാലിന്യം
കഴുകേണമേ,ലോകനാഥാ.

പ്രാരംഭ പ്രാര്‍ത്ഥന

നിത്യനായ ദൈവമേ,ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന്‍ ബലികഴിക്കുവാന്‍ തിരുമാനസ്സായ കര്‍ത്താവേ ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.

അങ്ങു ഞങ്ങളെ സ്നേഹിച്ചു:അവസാനം വരെ സ്നേഹിച്ചു.സ്നേഹിതനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.പീലാത്തോസിന്റെ ഭവനം
മുതല്‍ ഗാഗുല്‍ത്താവരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു.കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയില്‍കൂടി ;വ്യാകുലയായ മാതാവിന്റെ പിന്നാലെ ഒരു തീര്‍ത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു.സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി
ഞെരുക്കമുള്ളതും,വാതില്‍ ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ അറിയിച്ച കര്‍ത്താവേ,ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങള്‍ക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചു കൊണ്ട് ആ ഇടുങ്ങിയ വഴിയില്‍കൂടി സഞ്ചിരിയ്ക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദേവമാതാവേ,

ക്രുശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്‍റെ ഹൃദയത്തില്‍ പതപ്പിച്ച് ഉറപ്പിക്കണമേ

( ഒന്നാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍)



മരണത്തിനായ് വിധിച്ചു കറയറ്റ
ദൈവത്തിന്‍ കുഞ്ഞാടിനെ
അപരാധിയായ് വിധിച്ചു കല്മഷം
കലരാത്ത കര്‍ത്താവിനെ

അറിയാത്ത കുറ്റങ്ങള്‍
നിരയായ്ചുമത്തി
പരിശുദ്ധനായ നിന്നില്‍;
കൈവല്യദാതാ,നിന്‍
കാരുണ്യം കൈക്കൊണ്ടോര്‍
കദനത്തിലാഴ്ത്തി നിന്നെ.
അവസാനവിധിയില്‍ നീ-
യലിവാര്‍ന്നു ഞങ്ങള്‍ക്കാ-
യരുളേണെമേ നാകഭാഗ്യം.

ഒന്നാം സ്ഥലം

ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു.

ഈശോമിശിഹായേ,ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:

എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ രക്ഷിച്ചു.

മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനുള്ള ബലി ആരംഭിച്ചുകഴിഞ്ഞു....ഈശോ പീലാത്തോസിന്റെ
മുമ്പില്‍ നില്‍ക്കുന്നു....അവിടുത്തെ ഒന്നു നോക്കുക...ചമ്മട്ടിയടിയേറ്റ ശരീരം ...രക്തത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍
തലയില്‍ മുള്‍മുടി...ഉറക്കമൊഴിഞ്ഞ കണ്ണുകള്‍...ക്ഷീണത്താല്‍ വിറയ്ക്കുന്ന കൈകാലുകള്‍ ദാഹിച്ചു വരണ്ട നാവ്...ഉണങ്ങിയ ചുണ്ടുകള്‍

പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു...കുറ്റമില്ലാത്തവന്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു...എങ്കിലും,അവിടുന്ന് എല്ലാം നിശബ്ധനായി സഹിക്കുന്നു.

എന്‍റെ ദൈവമായ കര്‍ത്താവേ അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലോ.എന്നെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴും, നിര്‍ദ്ദയമായി വിമര്‍ശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാന്‍ എന്നെയനുഗ്രഹിക്കണമേ.അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവര്‍ക്കുവേണ്ടി ആല്‍മാര്‍ത്ഥമായി
പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ....

പരിശുദ്ധ ദേവമാതാവേ...

(രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)


കുരിശു ചുമന്നിടുന്നു ലോകത്തിന്‍
വിനകള്‍ ചുമന്നിടുന്നു.
നീങ്ങുന്നു ദിവ്യ നാഥന്‍ നിന്ദനം
നിറയും നിരത്തിലൂടെ.
എന്‍ ജനമേ,ചൊല്ക
ഞാനെന്തു ചെയ്തു
കുരിശെന്റെ തോളിലേറ്റാന്‍?
പൂന്തേന്‍ തുളുമ്പുന്ന
നാട്ടില്‍ ഞാന്‍ നിങ്ങളെ
ആശയോടാനയിച്ചു:
എന്തേ,യിദം നിങ്ങ-
ളെല്ലാം മറന്നെന്റെ
ആല്‍മാവിനാതങ്കമേറ്റി ?

രണ്ടാം സ്ഥലം

ഈശോമിശിഹാ കുരിശു ചുമക്കുന്നു

ഈശോമിശിഹായേ....

ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ടു നീങ്ങുന്നു.ഈശോയുടെ ചുറ്റും നോക്കുക.
സ്നേഹിതന്മാര്‍ ആരുമില്ല.. യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു...പത്രോസ് അവിടുത്തെ പരിത്യജിച്ചു ...മറ്റു
ശിഷ്യന്മാര്‍ ഓടിയൊളിച്ചു.അവിടുത്തെ അത്ഭുതപ്രവര്‍ത്തികള്‍ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും
ഇപ്പോള്‍ എവിടെ?...ഓശാനപാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു...ഈശോയെ സഹായിക്കുവാനോ,ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല...

എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ചു തന്‍റെ കുരിശും വഹിച്ചുകൊണ്ട് എന്‍റെ
പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.എന്‍റെ സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരുശു
ചുമന്നുകൊണ്ട് ഞാന്‍ അങ്ങേ രക്തമണിഞ്ഞ കാല്പാടുകള്‍ പിന്തുടരുന്നു.വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവേ എന്‍റെ ക്ലേശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാന്‍ എന്നെ സഹായിക്കണമേ. ൧. സ്വര്‍ഗ്ഗ. ൧.നന്മ.

കര്‍ത്താവേ....

പരിശുദ്ധ ദേവമാതാവേ...

(മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)



കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍
കഴിയാതെ ലോകനാഥന്‍
പാദങ്ങള്‍ പതറി വീണു കല്ലുകള്‍
നിറയും പെരുവഴിയില്‍
തൃപ്പാദം കല്ലിന്മേല്‍
തട്ടിമുറിഞ്ഞു,
ചെന്നിണം വാര്‍ന്നൊഴുകി :
മാനവരില്ല
വാനവരില്ല
താങ്ങിത്തുണച്ചീടുവാന്‍:
അനുതാപമൂറുന്ന
ചുടുകണ്ണുനീര്‍ തൂകി-
യണയുന്നു മുന്നില്‍ ഞങ്ങള്‍ .

മൂന്നാം സ്ഥലം

ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
ഈശോ മിശിഹായേ,.....

കല്ലുകള്‍ നിറഞ്ഞ വഴി....ഭാരമുള്ള കുരിശ്....ക്ഷീണിച്ച ശരീരം...വിറയ്ക്കുന്ന കാലുകള്‍...അവിടുന്നു മുഖം
കുത്തി നിലത്തു വീഴുന്നു....മുട്ടുകള്‍ പൊട്ടി രക്തമൊലിക്കുന്നു...യൂദന്മാര്‍ അവിടുത്തെ പരിഹസിക്കുന്നു...പട്ടാളക്കാര്‍ അടിക്കുന്നു.ജനകൂട്ടം ആര്‍പ്പുവിളിക്കുന്നു.....അവിടുന്നു മിണ്ടുന്നില്ല.....

'ഞാന്‍ സഞ്ചരിയ്ക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു.ഞാന്‍ വലത്തേയ്ക്ക് തിരിഞ്ഞു നോക്കി എന്നെ അറിയുന്നവര്‍ ആരുമില്ല.ഓടിയൊളിക്കുവാന്‍ ഇടമില്ല.എന്നെ രക്ഷിക്കുവാന്‍ ആളുമില്ല.'

അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു.നമുക്കുവേണ്ടി അവിടുന്നു സഹിച്ചു.

കര്‍ത്താവേ,ഞാന്‍ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്.പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണുപോകുന്നു.മറ്റുള്ളവര്‍ അതുകണ്ടു പരിഹസിക്കുകയും,എന്‍റെ വേദന വര്‍ദ്ദിപ്പിക്കുകയും ചെയ്യാറുണ്ട്.കര്‍ത്താവേ എനിക്കു വീഴച്ചകള്‍ ഉണ്ടാകുമ്പോള്‍ എന്നെത്തന്നെ നീയന്ത്രിക്കുവാന്‍ എന്നെ പഠിപ്പി ക്കണമേ.കുരിശു വഹിക്കുവാന്‍ ശക്തിയില്ലാതെ ഞാന്‍ തളരുമ്പോള്‍ എന്നെ സഹായിക്കണമേ .

1 സ്വര്‍ഗ്ഗ. 1 നന്മ.

കര്‍ത്താവേ,....

പരിശുദ്ധ ദേവമാതാവേ....

(നാലാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)


വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ
തനയന്‍ തിരിഞ്ഞുനോക്കി
സ്വര്‍ഗ്ഗിയകാന്തി ചിന്തും മിഴികളില്‍
കൂരമ്പു താണിറങ്ങി .
ആരോടു നിന്നെ ഞാന്‍
സാമ്യപ്പെടുത്തും
കദനപ്പെരുങ്കടലേ?
ആരറിഞ്ഞാഴത്തി-
ലലതല്ലിനില്ക്കുന്ന
നിന്‍ മനോവേദന?
നിന്‍ കണ്ണുനീരാല്‍
കഴുകേണമെന്നില്‍
പതിയുന്ന മാലിന്യമെല്ലാം.

നാലാം സ്ഥലം

ഈശോ വഴിയില്‍ വെച്ചു തന്‍റെ മാതാവിനെ കാണുന്നു.

ഈശോമിശിഹായേ....

കുരുശുയാത്ര മുന്നോട്ടു നീങ്ങുന്നു.ഇടയ്ക്ക് സങ്കടകരമായ ഒരു കൂടികാഴ്ച ...അവിടുത്തെ മാതാവു
ഓടിയെത്തുന്നു...അവര്‍ പരസ്പരം നോക്കി....കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍....വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍....അമ്മയും മകനും സംസാരിക്കുന്നില്ല....മകന്‍റെ വേദന അമ്മയുടെ ഹൃദയം തകര്‍ക്കുന്നു....അമ്മയുടെ വേദന മകന്‍റെ ദു:ഖം വര്‍ദ്ധിപ്പിക്കുന്നു..

നാല്പതാം ദിവസം ഉണ്ണിയെ ദേവാലയത്തില്‍ കാഴ്ച വെച്ച സംഭവം മാതാവിന്‍റെ ഓര്‍മ്മയില്‍ വന്നു.'നിന്‍റെ
ഹൃദയത്തില്‍ ഒരു വാള്‍ കടക്കും'എന്നു പരിശുദ്ധനായ ശിമയോന്‍ അന്ന് പ്രവചിച്ചു.

'കണ്ണുനീരോടെ വിതയ്ക്കുന്നവന്‍ സന്തോഷത്തോടെ കൊയ്യുന്നു'ഈ ലോകത്തിലെ നിസ്സാരസങ്കടങ്ങള്‍ നമുക്കു
നിത്യഭാഗ്യം പ്രദാനം ചെയ്യുന്നു.

ദു:ഖസമുദ്രത്തില്‍ മുഴുകിയ ദിവ്യ രക്ഷിതാവേ,സഹനത്തിന്‍റെ ഏകാന്ത നിമിഷങ്ങളില്‍ അങ്ങേ മാതാവിന്‍റെ
മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ.അങ്ങയുടെയും അങ്ങേ മാതാവിന്‍റെയും സങ്കടത്തിനു കാരണം ഞങ്ങളുടെ
പാപങ്ങള്‍ ആണെന്ന് ഞങ്ങള്‍ അറിയുന്നു.അവയെല്ലാം പരിഹരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

1. സ്വര്‍ഗ്ഗ. 1. നന്മ.

പരിശുദ്ധ ദേവമാതാവേ....

(അഞ്ചാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍)


കുരിശു ചുമന്നു നീങ്ങും നാഥനെ
ശിമയോന്‍ തുണച്ചീടുന്നു.
നാഥാ,നിന്‍ കുരിശു താങ്ങാന്‍ കൈവന്ന
ഭാഗ്യമേ, ഭാഗ്യം.
നിന്‍ കുരിശെത്രയോ
ലോലം,നിന്‍ നുക-
മാനന്ദ ദായകം
അഴലില്‍ വീണുഴലുന്നോര്‍-
ക്കവലംബമേകുന്ന
കുരിശേ, നമിച്ചിടുന്നു.
സുരലോകനാഥാ നിന്‍
കുരിശൊന്നു താങ്ങുവാന്‍
തരണേ വരങ്ങള്‍ നിരന്തരം.

അഞ്ചാം സ്ഥലം

ശിമയോന്‍ ഈശോയെ സഹായിക്കുന്നു

ഈശോ മിശിഹായേ....

ഈശോ വളരെയധികം തളര്‍ന്നു കഴിഞ്ഞു...ഇനി കുരിശോടുകൂടെ മുന്നോട്ടു നീങ്ങുവാന്‍ ശക്തനല്ല...അവിടുന്നു വഴിയില്‍ വെച്ചു തന്നെ മരിച്ചുപോയേക്കുമെന്ന് യൂദന്മാര്‍ ഭയന്നു....അപ്പോള്‍ ശിമയോന്‍
എന്നൊരാള്‍ വയലില്‍ നിന്നു വരുന്നത് അവര്‍ കണ്ടു.കെവുറീന്‍കാരനായ ആ മനുഷ്യന്‍
അലക്സാണ്ടറിന്റെയും റോപ്പോസിന്റെയുംപിതാവായിരുന്നു...അവിടുത്തെ കുരിശുചുമക്കാന്‍ അവര്‍ അയാളെ നിര്‍ബന്ധിച്ചു-അവര്‍ക്ക് ഈശോയോട് സഹതാപം തോന്നീട്ടല്ല,ജീവനോടെ അവിടുത്തെ കുരിശില്‍
തറയ്ക്കണമെന്ന് അവര്‍ തീരുമാനിച്ചിരുന്നു.

കരുണാനിധിയായ കര്‍ത്താവേ,ഈ സ്ഥിതിയില്‍ ഞാന്‍ അങ്ങയെ കണ്ടിരുന്നുവെങ്കില്‍ എന്നെത്തന്നെ വിസ്മരിച്ചു ഞാന്‍ അങ്ങയെ സഹായിക്കുമായിരുന്നു.എന്നാല്‍ 'എന്‍റെ ഈ ചെറിയ സഹോദരന്മാരില്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തത് എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.'അതിനാല്‍ ചുറ്റുമുള്ളവരില്‍ അങ്ങയെ കണ്ടുകൊണ്ട്‌ കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ.അപ്പോള്‍ ഞാനും ശിമയോനെപ്പോലെ അനുഗ്രഹീതനാകും,
അങ്ങേ പീഡാനുഭവം എന്നിലൂടെ പൂര്‍ത്തിയാവുകയും ചെയ്യും. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ,....
പരിശുദ്ധ ദേവമാതാവേ....

(ആറാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)




വാടിത്തളര്‍ന്നു മുഖം -നാഥന്‍റെ
കണ്ണുകള്‍ താണുമങ്ങി
വേറോനിക്കാ മിഴിനീര്‍ തൂകിയ-
ദിവ്യാനനം തുടച്ചു.
മാലാഖമാര്‍ക്കെല്ലാ-
മാനന്ദമേകുന്ന
മാനത്തെ പൂനിലാവേ,
താബോര്‍ മാമല -
മേലേ നിന്‍ മുഖം
സൂര്യനെപ്പോലെ മിന്നി :
ഇന്നാമുഖത്തിന്റെ
ലാവണ്യമൊന്നാകെ
മങ്ങി,ദു:ഖത്തില്‍ മുങ്ങി.

ആറാം സ്ഥലം

വേറോനിക്ക മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു.

ഈശോമിശിഹായേ......

ഭക്തയായ വേറോനിക്ക മിശിഹായെ കാണുന്നു...അവളുടെ ഹൃദയം സഹതാപത്താല്‍ നിറഞ്ഞു....അവള്‍ക്ക്
അവിടുത്തെ ആശ്വസിപ്പിക്കണം.പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ അവള്‍ ഈശോയെ സമീപിക്കുന്നു...ആരെങ്കിലും
എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ...സ്നേഹം പ്രതിബന്ധം അറിയുന്നില്ല....'പരമാര്‍ത്ഥഹൃദയര്‍ അവിടുത്തെ കാണും' 'അങ്ങില്‍ ശരണപ്പെടുന്നവരാരും നിരാശരാവുകയില്ല.'അവള്‍ ഭക്തിപൂര്‍വ്വം തന്‍റെ തൂവാലയെടുത്തു
....രക്തം പുരണ്ട മുഖം വിനയപൂര്‍വ്വം തുടച്ചു....

എന്നോടു സഹതാപിക്കുന്നവരുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു നോക്കി.ആരെയും കണ്ടില്ല.എന്നെയാശ്വസിപ്പിക്കാന്‍ ആരുമില്ല.പ്രവാചകന്‍ വഴി അങ്ങ് അരുളിച്ചെയ്ത ഈ വാക്കുകള്‍ എന്‍റെ
ചെവികളില്‍ മുഴങ്ങിക്കൊണ്ടിരിയ്ക്കുന്നു.സ്നേഹം നിറഞ്ഞ കര്‍ത്താവേ,വേറോനിക്കായെപ്പോലെ അങ്ങയോടു
സഹതപിക്കുവാനും അങ്ങയെ ആശ്വസിപ്പിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു.അങ്ങേ പീഡാനുഭവത്തിന്റെ മായാത്ത മുദ്ര എന്‍റെ ഹൃദയത്തില്‍ പതിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ

കര്‍ത്താവേ,.....
പരിശുദ്ധ ദേവമാതാവേ.....

(ഏഴാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)


ഉച്ചവെയിലില്‍ പൊരിഞ്ഞു-ദുസ്സഹ
മര്‍ദ്ദനത്താല്‍ വലഞ്ഞു
ദേഹം തളര്‍ന്നു താണു-രക്ഷകന്‍
വീണ്ടും നിലത്തുവീണു.
ലോകപാപങ്ങളാ-
ണങ്ങയെ വീഴിച്ചു
വേദനിപ്പിച്ചതേവം;
ഭാരം നിറഞ്ഞൊരാ-
ക്രൂശു നിര്‍മ്മിച്ചതെന്‍
പാപങ്ങള്‍ തന്നെയല്ലോ:
താപം കലര്‍ന്നങ്ങേ
പാദം പുണര്‍ന്നു ഞാന്‍
കേഴുന്നു ;കനിയേണമെന്നില്‍.

ഏഴാം സ്ഥലം

ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു.

ഈ ശോമിശിഹായേ.....

ഈശോ ബലഹീനനായി വീണ്ടും നിലത്തു വീഴുന്നു....മുറിവുകളില്‍ നിന്നു രക്തമൊഴുകുന്നു...ശരീരമാകെ വേദനിക്കുന്നു.'ഞാന്‍ പൂഴിയില്‍ വീണുപോയി :എന്‍റെ ആല്‍മാവു ദു:ഖിച്ചു തളര്‍ന്നു' ചുറ്റുമുള്ളവര്‍ പരിഹസിക്കുന്നു....അവിടുന്ന് അതൊന്നും ഗണ്യമാക്കുന്നില്ല....'എന്‍റെ പിതാവ് എനിക്കുതന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ട്തല്ലയോ?പിതാവിന്‍റെ ഇഷ്ടം നിറവേറ്റാനല്ലാതെ അവിടുന്നു മറ്റൊന്നും ആഗ്രഹിക്കുന്നില്ല.

മനുഷ്യപാപങ്ങളുടെ ഭാരമെല്ലാം ചുമന്ന മിശിഹായെ,അങ്ങയെ ആശ്വസിപ്പിക്കുവാനായി ഞങ്ങള്‍ അങ്ങയെ സമീപിക്കുന്നു.അങ്ങയെക്കൂടാതെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ ശക്തിയില്ല.ജീവിതത്തിന്‍റെ ഭാരത്താല്‍
ഞങ്ങള്‍ തളര്‍ന്നു വീഴുകയും എഴുന്നേല്‍ക്കുവാന്‍ കഴിവില്ലാതെ വലയുകയും ചെയ്യുന്നു.അങ്ങേ തൃക്കൈ നീട്ടി
ഞങ്ങളെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ,.....
പരിശുദ്ധ ദേവമാതാവേ....

(എട്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)


ഓര്‍ശ്ലെമിന്‍ പുത്രീമാരേ,നിങ്ങളീ-
ന്നെന്നെയോര്‍ത്തെന്തിനേവം
കരയുന്നു?നിങ്ങളെയും സുതരേയു-
മോര്‍ത്തോര്‍ത്തു കേണുകൊള്‍വിന്‍:
വേദന തിങ്ങുന്ന
കാലം വരുന്നു-
കണ്ണീരണിഞ്ഞകാലം
മലകളേ,ഞങ്ങളെ
മൂടുവിന്‍ വേഗ മെ-
ന്നാരവം കേള്‍ക്കുമെങ്ങും.
കരള്‍ നൊന്തു കരയുന്ന
നാരീഗണത്തിനു
നാഥന്‍ സമാശ്വാസമേകി.

എട്ടാം സ്ഥലം

ഈശോമിശിഹാ ഓര്‍ശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു.

ഈശോമിശിഹായേ....

ഓര്‍ശ്ലത്തിന്‍റെ തെരുവുകള്‍ ശബ്ദായമാനമായി ...പതിവില്ലാത്ത ബഹളം കേട്ട് സ്ത്രീജനങ്ങള്‍ വഴിയിലേയ്ക്കു വരുന്നു.അവര്‍ക്കു സുപരിചിതനായ ഈശോ കൊലക്കളത്തിലേയ്ക്ക് നയിക്കപ്പെടുന്നു.അവിടത്തെ പേരില്‍ അവര്‍ക്ക് അനുകമ്പ തോന്നി....ഓശാന ഞായറാഴ്ചത്തെ ഘോഷയാത്ര അവരുടെ ഓര്‍മ്മയില്‍ വന്നു.സൈത്തിന്‍ കൊമ്പുകളും ജയ് വിളികളും ....അവര്‍ കണ്ണുനീര്‍വാര്‍ത്തു കരഞ്ഞു...
അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു.അവിടുന്ന് അവരോടു പറയുന്നു.'നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു കരയുവിന്‍.'

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓര്‍ശ്ലം ആക്രമിക്കപ്പെടും ....അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു
മരിക്കും...ആ സംഭവം അവിടുന്നു പ്രവചിക്കുകയായിരുന്നു.അവിടുന്നു സ്വയം മറന്ന് അവരെ ആശ്വസിപ്പിക്കുന്നു.

എളിയവരുടെ സങ്കേതമായ കര്‍ത്താവേ,ഞെരുക്കത്തിന്റെ കാലത്ത് ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ,അങ്ങേ ദാരുണമായ പീഡകള്‍ ഓര്‍ത്ത് ഞങ്ങള്‍ ദു:ഖിക്കുന്നു.അവയ്ക്ക് കാരണമായ ഞങ്ങളുടെ പാപങ്ങളോര്‍ത്ത് കരയുവാനും ഭാവിയില്‍ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
1. സര്‍ഗ്ഗ. 1 നന്മ.

കര്‍ത്താവേ...
പരിശുദ്ധ ദേവമാതാവേ...

(ഒന്‍പതാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)


കൈകാലുകള്‍ കുഴഞ്ഞു - നാഥന്‍റെ
തിരുമെയ്‌ തളര്‍ന്നുലഞ്ഞു
കുരിശുമായ് മൂന്നാമതും പൂഴിയില്‍
വീഴുന്നു ദൈവപുത്രന്‍
മെഴുകുപോലെന്നുടെ
ഹൃദയമുരുകി
കണ്ഠം വരണ്ടുണങ്ങി
താണുപോയ് നാവെന്റെ
ദേഹം നുറുങ്ങി
മരണം പറന്നിറങ്ങി
വളരുന്നു ദു:ഖങ്ങള്‍
തളരുന്നു പൂമേനി
ഉരുകുന്നു കരളിന്‍റെയുള്ളം .

ഒന്‍പതാം സ്ഥലം

ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു.

ഈശോമിശിഹായേ ...

മുന്നോട്ടു നീങ്ങുവാന്‍ അവിടുത്തേയ്ക്ക് ഇനി ശക്തിയില്ല.രക്തമെല്ലാം തീരാറായി....തല കറങ്ങുന്നു....ശരീരം
വിറയ്ക്കുന്നു...അവിടുന്ന് അതാ നിലംപതിക്കുന്നു....സ്വയം എഴുന്നേല്‍ക്കുവാന്‍ ശക്തിയില്ല....ശത്രുക്കള്‍ അവിടുത്തെ വലിച്ചെഴുന്നേല്പ്പിക്കുന്നു....

ബലി പൂര്‍ത്തിയാകുവാന്‍ ഇനി വളരെ സമയമില്ല.....അവിടുന്നു നടക്കുവാന്‍ ശ്രമിക്കുന്നു....

'നീ പീഡിപ്പിക്കുന്ന ഈശോയാകുന്നു ഞാന്‍'എന്നു ശാവോലിനോട് അരുളിച്ചെയ്ത വാക്കുകള്‍ ഇപ്പോള്‍ നമ്മെ
നോക്കി അവിടുന്ന് ആവര്‍ത്തിക്കുന്നു.

ലോകപാപങ്ങള്‍ക്കു പരിഹാരം ചെയ്ത കര്‍ത്താവേ,അങ്ങേ പീഡകളുടെ മുമ്പില്‍ എന്‍റെ വേദനകള്‍ എത്ര
നിസ്സാരമാകുന്നു.എങ്കിലും ജീവിതഭാരം നിമിത്തം,ഞാന്‍ പലപ്പോഴും ക്ഷീണിച്ചുപോകുന്നു.പ്രയാസങ്ങള്‍ എന്നെ അലട്ടികൊണ്ടിരിയ്ക്കുന്നു.ഒരു വേദന തീരും മുമ്പ് മറ്റൊന്നു വന്നുകഴിഞ്ഞു.ജീവിതത്തില്‍ നിരാശനാകാതെ അവയെല്ലാം അങ്ങയെ ഓര്‍ത്തു സഹിക്കുവാന്‍ എനിക്കു ശക്തി തരണമേ.എന്തെന്നാല്‍ എന്‍റെ ജീവിതം ഇനി എത്ര
നീളുമെന്ന് എനിക്കറിഞ്ഞുകൂടാ 'ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരികയാണല്ലോ'

1. സ്വര്‍ഗ്ഗ. 1. നന്മ
കര്‍ത്താവേ,...
പരിശുദ്ധ ദേവമാതാവേ....

(പത്താം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)


എത്തീ വിലാപയാത്ര കാല്‍വരി-
ക്കുന്നിന്‍ മുകള്‍പ്പരപ്പില്‍
നാഥന്‍റെ വസ്ത്രമെല്ലാം ശത്രുക്ക-
ളൊന്നായുരിഞ്ഞു നീക്കി
വൈരികള്‍ തിങ്ങിവ-
രുന്നെന്റെ ചുറ്റിലും
ഘോരമാം ഗര്‍ജ്ജനങ്ങള്‍ !
ഭാഗിച്ചെടുത്തന്റെ
വസ്ത്രങ്ങളെല്ലാം
പാപികള്‍ വൈരികള്‍.
നാഥാ,വിശുദ്ധിതന്‍
തൂവെള്ള വസ്ത്രങ്ങള്‍
കനിവാര്‍ന്നു ചാര്‍ത്തേണമെന്നെ.

പത്താം സ്ഥലം

ദിവ്യ രക്ഷകന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു.

ഈ ശോമിശിഹായേ.....

ഗാഗുല്‍ത്തായില്‍ എത്തിയപ്പോള്‍ അവര്‍ അവിടുത്തേയ്ക്ക് മീറ കലര്‍ത്തിയ വീഞ്ഞുകൊടുത്തു:എന്നാല്‍
അവിടുന്ന്‌ അത് സ്വീകരിച്ചില്ല.അവിടുത്തെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ച് ഓരോരുത്തര്‍ ഓരോ ഭാഗം എടുക്കുകയും ചെയ്തു.മേലങ്കി തയ്യല്‍ കൂടാതെ നെയ്യപ്പെട്ടതായിരുന്നു.അത് ആര്‍ക്ക് ലഭിക്കണമെന്നു ചിട്ടിയിട്ടു
തീരുമാനിക്കാം എന്ന് അവര്‍ പരസ്പരം പറഞ്ഞു.

'എന്‍റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു.എന്‍റെ മേലങ്കിക്കുവേണ്ടി അവര്‍ ചിട്ടിയിട്ടു' എന്നുള്ള തിരുവെഴുത്തു അങ്ങനെ അന്വര്‍ത്ഥമായി

രക്തത്താല്‍ ഒട്ടിപ്പിടിച്ചിരുന്ന വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദുസ്സഹമായ വേദനയനുഭവിച്ച മിശിഹായേ,പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി അങ്ങയെ ധരിക്കുവാനും,മറ്റൊരു ക്രിസ്തുവായി
ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ. 1.സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ,....
പരിശുദ്ധ ദേവമാതാവേ....

(പതിനൊന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)


കുരിശില്‍ക്കിടത്തിടുന്നു നാഥന്‍റെ
കൈകാല്‍ തറച്ചിടുന്നു-
മര്‍ത്യനു രക്ഷനല്‍കാനെത്തിയ
ദിവ്യമാം കൈകാലുകള്‍
"കനിവറ്റ വൈരികള്‍
ചേര്‍ന്നു തുളച്ചെന്റെ
കൈകളും കാലുകളും
പെരുകുന്നു വേദന -
യുരുകുന്നു ചേതന ;
നിലയറ്റ നീര്‍ക്കയം
"മരണം പരത്തിയോ-
രിരുളില്‍ കുടുങ്ങി ഞാന്‍:
ഭയമെന്നെയൊന്നായ് വിഴുങ്ങി."

പതിനൊന്നാം സ്ഥലം

ഈശോമിശിഹാ കുരിശില്‍ തറയ്ക്കപ്പെടുന്നു

ഈശോമിശിഹായേ........

ഈശോയെ കുരിശില്‍ കിടത്തി കൈകളിലും കാലുകളിലും അവര്‍ ആണി തറയ്ക്കുന്നു.....ആണിപ്പഴുതുകളി ലേയ്ക്കു കൈകാലുകള്‍ വലിച്ചു നീട്ടുന്നു.....

ഉഗ്രമായ വേദന....മനുഷ്യനു സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം ദുസ്സഹമായ പീഡകള്‍....എങ്കിലും അവിടുത്തെ
അധരങ്ങളില്‍ പരാതിയില്ല.....കണ്ണുകളില്‍ നൈരാശ്യമില്ല.....പിതാവിന്‍റെ ഇഷ്ടം നിറവേറട്ടെ എന്ന് അവിടുന്നു
പ്രാര്‍ത്ഥിക്കുന്നു.

ലോക രക്ഷകനായ കര്‍ത്താവേ,സ്നേഹത്തിന്‍റെ പുതിയ സന്ദേശവുമായി വന്ന അങ്ങയെ ലോകം കുരിശില്‍ തറച്ചു.അങ്ങേ ലോകത്തില്‍ നിന്നല്ലാത്തതിനാല്‍ ലോകം അങ്ങയെ ദ്വേഷിച്ചു.യജമാനനേക്കാള്‍ വലിയ
ദാസനില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.അങ്ങയെ പീഡിപ്പിച്ചവര്‍ ഞങ്ങളെയും പീഡിപ്പിക്കുമെന്നു ഞങ്ങളറിയുന്നു.അങ്ങയോടു കൂടെ കുരിശില്‍ തറയ്ക്കപ്പെടുവാനും,ലോകത്തിനു മരിച്ച്,അങ്ങേയ്ക്കുവേണ്ടി
മാത്രം ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. 1.സ്വര്‍ഗ്ഗ. 1..നന്മ.

കര്‍ത്താവേ,...
പരിശുദ്ധ ദേവമാതാവേ.....

(പന്ത്രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)


കുരിശില്‍ കിടന്നു ജീവന്‍ പിരിയുന്നു
ഭുവനൈകനാഥനീശോ
സൂര്യന്‍ മറഞ്ഞിരുണ്ടു-നാടെങ്ങു-
മന്ധകാരം നിറഞ്ഞു.
"നരികള്‍ക്കുറങ്ങുവാ-
നളയുണ്ടു, പറവയ്ക്കു
കൂടുണ്ടു പാര്‍ക്കുവാന്‍
നരപുത്രനൂഴിയില്‍
തലയൊന്നു ചായ്ക്കുവാ-
നിടമില്ലൊരേടവും"
പുല്‍ക്കൂടുതൊട്ടങ്ങേ
പുല്‍കുന്ന ദാരിദ്ര്യം
കുരിശോളം കൂട്ടായി വന്നു.

പന്ത്രണ്ടാം സ്ഥലം

ഈശോമിശിഹാ കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു.

ഈശോമിശിഹായേ....

രണ്ടു കള്ളന്മാരുടെ നടുവില്‍ അവിടുത്തെ അവര്‍ കുരിശില്‍ തറച്ചു...കുരിശില്‍ കിടന്നുകൊണ്ട് ശത്രുക്കള്‍ക്കു വേണ്ടി അവിടുന്ന് പ്രാര്‍ത്ഥിക്കുന്നു....നല്ല കള്ളനെ ആശ്വസിപ്പിക്കുന്നു....മാതാവും മറ്റു സ്ത്രീകളും
കരഞ്ഞുകൊണ്ട്‌ കുരിശിനു താഴെ നിന്നിരുന്നു.'ഇതാ നിന്‍റെ മകന്‍' എന്ന് അമ്മയോടും,ഇതാ നിന്‍റെ അമ്മ എന്ന് യോഹന്നാനോടും അവിടുന്ന് അരുളിച്ചെയ്തു.മൂന്നുമണി സമയമായിരുന്നു.'എന്‍റെ പിതാവേ,അങ്ങേ കൈകളില്‍
എന്‍റെ ആല്‍മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു,എന്നരുളിച്ചെയ്ത അവിടുന്ന് മരിച്ചു.പെട്ടെന്ന് സൂര്യന്‍ ഇരുണ്ടു,ആറുമണിവരെ ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു.ദേവാലയത്തിലെ തിരശീല നടുവേ കീറിപ്പോയി.
ഭൂമിയിളകി;പാറകള്‍ പിളര്‍ന്നു.പ്രേതാലയങ്ങള്‍ തുറക്കപ്പെട്ടു.

ശതാധിപന്‍ ഇതെല്ലാം കണ്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ നീതിമാനായിരുന്നു,എന്ന് വിളിച്ചുപറഞ്ഞു.കണ്ടു നിന്നവര്‍ മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.

'എനിക്ക് ഒരു മാമ്മോദീസാ മുങ്ങുവാനുണ്ട് അത് പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ അസ്വസ്ഥനാകുന്നു.'
കര്‍ത്താവേ,അങ്ങ് ആഗ്രഹിച്ച മാമ്മോദീസാ അങ്ങ് മുങ്ങിക്കഴിഞ്ഞു.അങ്ങേ ദഹനബലി അങ്ങ് പൂര്‍ത്തിയാക്കി.
എന്‍റെ ബലിയും ഒരിക്കല്‍ പൂര്‍ത്തിയാകും.ഞാനും ഒരു ദിവസം മരിക്കും.അന്ന് അങ്ങയെപ്പോലെ ഇപ്രകാരം
പ്രാര്‍ത്ഥിക്കുവാന്‍ എന്നെ അനുവദിക്കണമേ.എന്‍റെ പിതാവേ,ഭൂമിയില്‍ ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തി;എന്നെ
ഏല്പിച്ചിരുന്ന ജോലി ഞാന്‍ പൂര്‍ത്തിയാക്കി.ആകയാല്‍ അങ്ങേപ്പക്കല്‍ എന്നെ മഹത്വപ്പെടുത്തണമേ.

1. സ്വര്‍ഗ്ഗ.1.നന്മ.

കര്‍ത്താവേ....
പരിശുദ്ധ മാതാവേ....

(പതിമൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍)


അരുമസുതന്റെമേനി-മാതാവു
മടിയില്‍ക്കിടത്തിടുന്നു:
അലയാഴിപോലെ നാഥേ,നിന്‍ ദു:ഖ-
മതിരു കാണാത്തതല്ലോ.
പെരുകുന്ന സന്താപ-
മുനയേറ്റഹോ നിന്‍റെ
ഹൃദയം പിളര്‍ന്നുവല്ലോ
ആരാരുമില്ല തെ-
ല്ലാശ്വാസമേകുവാ-
നാകുലനായികേ.
"മുറ്റുന്ന ദു:ഖത്തില്‍
ചുറ്റും തിരഞ്ഞു ഞാന്‍
കിട്ടീലൊരാശ്വാസമെങ്ങും."

പതിമൂന്നാം സ്ഥലം

മിശിഹായുടെ മൃതദേഹം മാതാവിന്‍റെ മടിയില്‍ കിടത്തുന്നു.

ഈശോമിശിഹായേ ....

അന്ന് വെള്ളിയാഴ്ചയായിരുന്നു.പിറ്റേന്ന് ശാബതമാകും.അതുകൊണ്ട് ശരീരങ്ങള്‍ രാത്രി കുരിശില്‍ കിടക്കാന്‍
പാടില്ലെന്നു യൂദന്മാര്‍ പറഞ്ഞു.എന്തെന്നാല്‍ ആ ശാബതം വലിയ ദിവസമായിരുന്നു.തന്മൂലം കുരിശില്‍
തറയ്ക്കപ്പെട്ടവരുടെ കണങ്കാലുകള്‍ തകര്‍ത്തു ശരീരം താഴെയിറക്കണമെന്ന് അവര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു.ആകയാല്‍ പടയാളികള്‍ വന്നു മിശിഹായോടുകൂടെ കുരിശില്‍ തറയ്ക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കണങ്കാലുകള്‍ തകര്‍ത്തു.ഈശോ പണ്ടേ മരിച്ചുകഴിഞ്ഞിരുന്നു എന്നു കണ്ടതിനാല്‍ അവിടുത്തെ കണങ്കാലുകള്‍ തകര്‍ത്തില്ല.എങ്കിലും പടയാളികളില്‍ ഒരാള്‍ കുന്തം കൊണ്ട് അവിടുത്തെ വിലാപ്പുറത്തു കുത്തി.ഉടനെ അവിടെ നിന്നു രക്തവും വെള്ളവും ഒഴുകി.അനന്തരം മിശിഹായുടെ മൃതദേഹം
കുരിശില്‍ നിന്നിറക്കി അവര്‍ മാതാവിന്‍റെ മടിയില്‍ കിടത്തി.

ഏറ്റ വ്യാകുലയായ മാതാവേ,അങ്ങേ വത്സല പുത്രന്‍ മടിയില്‍ കിടന്നുകൊണ്ടു മൂകമായ ഭാഷയില്‍ അന്ത്യയാത്ര പറഞ്ഞപ്പോള്‍ അങ്ങ് അനുഭവിച്ച സങ്കടം ആര്‍ക്കു വിവരിക്കാന്‍ കഴിയും? ഉണ്ണിയായി പിറന്ന ദൈവകുമാരനെ ആദ്യമായി കൈയിലെടുത്തതു മുതല്‍ ഗാഗുല്‍ത്താവരെയുള്ള സംഭവങ്ങള്‍ ഓരോന്നും അങ്ങേ ഓര്‍മ്മയില്‍ തെളിഞ്ഞു നിന്നു.അപ്പോള്‍ അങ്ങ് സഹിച്ച പീഡകളെയോര്‍ത്തു ജീവിത ദു:ഖത്തിന്‍റെ ഏകാന്തനിമിഷങ്ങളില്‍ ഞങ്ങളെ ധൈര്യപ്പെടുത്തിയാശ്വസിപ്പിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ...
പരിശുദ്ധ ദേവമാതാവേ...

(പതിനാലാം സ്ഥലത്തേയ്ക്കുപോകുമ്പോള്‍)


നാഥന്‍റെ ദിവ്യദേഹം വിധിപോലെ
സംസ്ക്കരിച്ചീടുന്നിതാ
വിജയം വിരിഞ്ഞുപൊങ്ങും ജീവന്‍റെ
ഉറവയാണക്കുടീരം
മൂന്നുനാള്‍ മത്സ്യത്തി-
നുള്ളില്‍ക്കഴിഞ്ഞൊരു
യൗനാന്‍ പ്രവാചകന്‍ പോല്‍
ക്ലേശങ്ങളെല്ലാം
പിന്നിട്ടു നാഥന്‍
മൂന്നാം ദിനമുയിര്‍ക്കും:
പ്രഭയോടുയിര്‍ത്തങ്ങേ
വരവേല്പിനെത്തീടാന്‍
വരമേകണേ ലോകനാഥാ.

പതിനാലാം സ്ഥലം

ഈശോമിശിഹായുടെ മൃതദേഹം കല്ലറയില്‍ സംസ്ക്കരിക്കുന്നു.
ഈശോമിശിഹായെ.....

അനന്തരം പീലാത്തോസിന്റെ അനുവാദത്തോടെ റംസാക്കാരനായ ഔസേപ്പ് ഈശോയുടെ മൃതദേഹം ഏറ്റെടുത്തു.നൂറു റാത്തലോളം സുഗന്ധകൂട്ടുമായി നിക്കൊദേമൂസും അയാളുടെ കൂടെ വന്നിരുന്നു.യൂദന്മാരുടെ
ആചാരമനുസരിച്ചു കച്ചകളും പരിമളദ്രവ്യങ്ങളും കൊണ്ടു ശരീരം പൊതിഞ്ഞു.ഈശോയെ കുരിശില്‍ തറച്ചിടത്ത് ഒരു തോട്ടവും,അവിടെ ഒരു പുതിയ കല്ലറയുമുണ്ടായിരുന്നു. ശാബതം ആരംഭിച്ചിരുന്നതുകൊണ്ടും
കല്ലറ അടുത്തായിരുന്നതുകൊണ്ടും,അവര്‍ ഈശോയെ അവിടെ സംസ്ക്കരിച്ചു.

'അങ്ങ് എന്‍റെ ആല്‍മാവിനെ പാതാളത്തില്‍ തള്ളുകയില്ല;അങ്ങേ പരിശുദ്ധന്‍ അഴിഞ്ഞുപോകുവാന്‍ അനുവദിക്കുകയുമില്ല.'

അനന്തമായ പീഡകള്‍ സഹിച്ച് മഹത്വത്തിലേയ്ക്കു പ്രവേശിച്ച മിശിഹായേ,അങ്ങയോടുകൂടി മരിക്കുന്നവര്‍
അങ്ങയോടുകൂടി ജീവിക്കുമെന്നും ഞങ്ങള്‍ അറിയുന്നു.മാമ്മോദീസാ വഴിയായി ഞങ്ങളും അങ്ങയോടുകൂടെ
സംസ്ക്കരിക്കപ്പെട്ടിരിക്കയാണല്ലോ.രാവും പകലും അങ്ങേ പീഡാനുഭവത്തെപ്പറ്റി ചിന്തിച്ചുകൊണ്ട്‌ പാപത്തിനു
മരിച്ചവരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ....
പരിശുദ്ധദേവമാതാവേ....

സമാപന ഗാനം

ലോകത്തിലാഞ്ഞു വീശി സത്യമാം
നാകത്തിന്‍ ദിവ്യകാന്തി :
സ്നേഹം തിരഞ്ഞിറങ്ങി പാവന
സ്നേഹപ്രകാശതാരം:
നിന്ദിച്ചു മര്‍ത്യനാ-
സ്നേഹത്തിടമ്പിനെ
നിര്‍ദ്ദയം ക്രൂശിലേറ്റി;
നന്ദിയില്ലാത്തവര്‍
ചിന്തയില്ലാത്തവര്‍-
നാഥാ,പൊറുക്കേണമേ.
നിന്‍ പീഡയോര്‍ത്തോര്‍ത്തു
കണ്ണീരൊഴുക്കുവാന്‍
നല്‍കേണമേ നിന്‍ വരങ്ങള്‍.

സമാപന പ്രാര്‍ത്ഥന

നീതിമാനായ പിതാവേ,അങ്ങയെ രന്ജിപ്പിക്കുവാന്‍ സ്വയം ബലിവസ്തുവായിത്തീര്‍ന്ന പ്രിയപുത്രനെ സ്വീകരിച്ചുകൊണ്ടു ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും,ഞങ്ങളോടു രമ്യപ്പെടുകയും ചെയ്യണമേ.

അങ്ങേ തിരുക്കുമാരന്‍ ഗാഗുല്‍ത്തായില്‍ ചിന്തിയ തിരുരക്തം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.ആ തിരുരക്തത്തെയോര്‍ത്തു ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ഞങ്ങളുടെ പാപം വലുതാണെന്ന് ഞങ്ങളറിയുന്നു.എന്നാല്‍ അങ്ങേ കാരുണ്യം അതിനേക്കാള്‍ വലുതാണല്ലോ.ഞങ്ങളുടെ പാപങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അവയ്ക്കുവേണ്ടിയുള്ള ഈ പരിഹാരബലിയെയും ഗൌനിക്കേണമേ.

ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം അങ്ങേ പ്രിയപുത്രന്‍ ആണികളാല്‍ തറയ്ക്കപ്പെടുകയും കുന്തത്താല്‍ കുത്തപ്പെടുകയും ചെയ്തു.അങ്ങേ പ്രസാദിപ്പിക്കാന്‍ അവിടുത്തെ പീഡകള്‍ ധാരാളം മതിയല്ലോ.

തന്‍റെ പുത്രനെ ഞങ്ങള്‍ക്ക് നല്‍കിയ പിതാവിനു സ്തുതിയും കുരിശുമരണത്താല്‍ ഞങ്ങളെ രക്ഷിച്ച പുത്രന്
ആരാധനയും പരിശുദ്ധാല്‍മാവിനു സ്തോത്രവുമുണ്ടായിരിക്കട്ടെ.ആമ്മേന്‍. 1. സ്വര്‍ഗ്ഗ.1.നന്മ

മനസ്താപപ്രകരണം

സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ താങ്കള്‍ക്ക് എങ്ങനെ അറിയാം ?

തീര്‍ച്ചയായും വായിച്ചിരിക്കേണ്ടത്
*******************************
INTERNETലും സോഷ്യല്‍ മീഡിയായിലും കുറെ ദിവസം കൊണ്ട് ഒരു സംഭവ കഥ ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു ആദ്യം അതിനു വലിയ പ്രാധാന്യം നല്‍കിയില്ല എന്നാല്‍ ഈ വാര്‍ത്ത‍ ലോകം മുഴുവന്‍ ഭീതി സൃഷ്ടിച്ചു എന്ന് കേട്ടപ്പോള്‍ അത്ഭുതം തോന്നി അങ്ങനെ ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു ,പല വിദേശ മാധ്യമങ്ങളും ഈ വാര്‍ത്ത‍ സത്യമായി നടന്നത് എന്ന് പറഞ്ഞപ്പോള്‍ ആകാംഷയും അതില്‍ ഉപരി അത്ഭുതവും തോന്നി ..അവസാനം ഈ വാര്‍ത്ത‍ സത്യം എന്ന് തിരച്ചുഅറിഞ്ഞു.


വാര്‍ത്ത‍ 
**********
കുറെ ദിവസങ്ങള്‍ മുന്‍പ് ഒരു സുവിശേഷകന്‍ രാത്രിയില്‍ തന്‍റെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ,ഒരു വൃദ്ധനായ മനുഷ്യന്‍ റോഡ്‌ അരികില്‍ നില്‍ക്കുന്നത് ഇദ്ധേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു ,മുടിയും തടിയും എല്ലാം നീട്ടി വളര്‍ത്തിയ ഒരു പ്രായമായ മനുഷ്യന്‍ ,പെട്ടന്ന് തന്നെ സുവിശേഷകന്‍ ബൈക്ക് നിര്‍ത്തി ആ പ്രായമായ മനുഷ്യന് ഒരു ലിഫ്റ്റ്‌ കൊടുത്തു .

യാത്ര മദ്ധ്യേ ആ മനുഷ്യന്‍ സുവിശേഷകനോട് ചോദിച്ചു " എന്‍റെ മകനെ ഇന്നലെ രാത്രിയില്‍ സ്വര്‍ഗ്ഗത്തില്‍ സംഭവിച്ചത് എന്താണെന്നു നിനക്ക് അറിയാമോ" ??

ഇതുകേട്ട് ഭയപ്പെട്ടു പോയ സുവിശേഷകന്‍ പെട്ടന്ന് തന്നെ ബൈക്ക് റോഡ്‌ അരികിലോട്ട് നിര്‍ത്തി എന്നിട്ട് ചോദിച്ചു "സര്‍ താങ്കള്‍ ഉറങ്ങുകയായിരുന്നോ ? സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ താങ്കള്‍ക്ക് എങ്ങനെ അറിയാം ?

പ്രായമായ മനുഷ്യന്‍ പറഞ്ഞു "കഴിഞ്ഞ രാത്രിയില്‍ സ്വര്‍ഗ്ഗത്തില്‍ യാഹോവയാം ദൈവം ഇന്നത്തെ മനുഷ്യന്‍റെ പ്രവര്‍ത്തികളും ദൈവത്തെ തള്ളി പറയുന്നതിലും എല്ലാം എതിരെ വളരെ അധികാന്‍ കോപപ്പെട്ടു അതിനു തന്‍റെ ദൂതന്മമാരോട് കാഹളം ഊതാന്‍ കല്‍പ്പിച്ചു .
(യേശു ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ പറ്റി വിശുദ്ധ ബൈബിള്‍ പറയുന്നത് -അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്തികള്‍ ഇളകുകയും ചെയ്യും,അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും,
വലിയ കാഹളധ്വനിയോടുകൂടെ തന്റെ ദൂതന്‍മാരെ അവന്‍ അയയ്ക്കും. അവര്‍ ആകാശത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നാലുദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും--(മത്തായി 24:29-31) The great trumpet will sound, and he will send out his angels to the four corners of the earth, and they will gather his chosen people from one end of the world to the other.(Matthew 24:31)
യേശു ക്രിസ്തുവിന്‍റെ രണ്ടാം വരവിനും ഈ ലോകാവസാനതിന്‍റെയും മുന്നോടി ആയിട്ടുള്ള കാഹളം ആണ് യാഹോവയാം ദൈവം മുഴക്കാന്‍ തന്‍റെ ദൂതന്‍മാരോട് കല്പിച്ചതു .
(കാരണം ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ മത്തായി 24:36). "No one knows, however, when that day and hour will come - neither the angels in heaven nor the Son; the Father alone knows..(Matthew 24:36 )

വാര്‍ത്ത തുടരുന്നു ...
ഈ സര്‍വ്വ ലോകത്തെയും വിധിക്കാനും വിശ്വസിക്കുന്നവരെ തന്‍റെ പക്ഷത് ചേര്‍ക്കാനും അല്ലാത്തവരെ മാറ്റി നിര്‍ത്തി വിധിക്കനുമായുള്ള യേശു ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ സൂചിപ്പിക്കുന്ന കാഹളം മുഴക്കാന്‍ യാഹോവയാം പിതാവായ ദൈവത്തിന്‍റെ കല്പന പ്രകാരം ദുതന്മാര്‍ കാഹളം മുഴകാന്‍ തുടങ്ങിയതും യേശു ക്രിസ്തു പിതാവിനോട് കണ്ണിരോടെ പറഞ്ഞു എന്‍റെ മരണത്തിന്‍റെ ഉദേശം പൂര്‍ണമായിട്ടില്ല കുറച്ചു പേര്‍ കൂടെ എന്നില്‍ വിശ്വസിച്ചു രക്ഷ പ്രാപികേണ്ടത് ഉണ്ട് ,ഇതു പറയുമ്പോ യേശു ക്രിസ്തുവിന്‍റെ തലയില്‍ നിന്നും കയ്കാലുകളില്‍ നിന്നും പുതു രക്തം ഒഴുകികൊണ്ടിരിക്കുകയായിരുന്നു .
ക്രിസ്തുവിന്‍റെ വേദനക്ക് മുന്‍പ്പില്‍ പിതാവാം ദൈവത്തിനു മനുഷ്യരോടുള്ള മഹാ കോപം അടകേണ്ടി വന്നു അതിനു ശേഷം ദൈവം പറഞ്ഞു "I AM GIVING THEM THEIR LAST
CHANCE."മനുഷ്യര്‍ക്ക്‌ അവസാനത്തെ ഒരു അവസരം കുടി ദൈവം നല്‍കി .

ഇതിനു ശേഷം യേശു ക്രിസ്തു തന്‍റെ മാലാഖമാരോട് കല്‍പ്പിച്ചു "നിങ്ങള്‍ പല രൂപത്തില്‍ ലോകത്തിലേക്ക്‌ ഇറങ്ങി ചെന്ന് ഈ ലോകത്തോട്‌ പറയുക "അവസാനം അടുത്തു ,ഈ ലോകത്തിന്‍റെ അധികാരി യേശു ക്രിസ്തു ഉടന്‍ വരുമെന്ന് "
പ്രായമായ ആ മനുഷ്യനില്‍ നിന്ന് ഇത്രേം കേട്ടപ്പോള്‍ തന്നെ ആ സുവിശേഷകന്‍ ആകെ പേടിച്ചു വിയര്‍ത്തു പോയി 
സുവിശേഷകന്‍ പ്രായമായ മനുഷ്യനോടു ചോദിച്ചു -"സര്‍ താങ്കള്‍ക്ക് ഇതെല്ലാം എങ്ങനെ അറിയാം ?
പ്രായമായ ആ മനുഷ്യന്‍ പറഞ്ഞു -"ഇതു പറയാന്‍ ക്രിസ്തുവിനാല്‍ ഈ ലോകത്തിലോട്ടു അയക്കപ്പെട്ട മാലാഖമാരില്‍ ഒരുവനാണ് ഞാന്‍ ,നിങ്ങള്ക്ക് സാധിക്കുന്ന എല്ലാ വഴിയില്‍ കുടെയും ഈ സത്യം ലോകം മുഴുവന്‍ അറിയിക്കുക ,ഈ മഹത്തായ വിവരം സകല മനുഷ്യരിലും എത്തിക്കുക ,ഒരു മിനിറ്റ് പോലും പാഴാക്കാന്‍ ഇല്ല ..ഇത്രേം പെട്ടന്ന് എല്ലാവരെയും ഈ സത്യം അറിയിക്കുക .
ഇത്രേം പറഞ്ഞു ആ പ്രായമായ മനുഷ്യന്‍ അപ്രതെക്ഷ്യന്‍ ആയി .
Brethren, this story is real, Christ is coming
Soon.
PLEASE SAVE A SOUL TODAY.
I Have done my part, it's now your turn to
spread the Gospel.
No wealth can be compared to life
everlasting in Heaven.

https://www.facebook.com/pinoyrapradio/photos/a.437704916289787.107216.437018853025060/645615565498720/?type=1

Friday, November 22, 2013

അപ്പസ്‌തോലന്മാരുടെ കാലത്ത് നടന്നതു പോലുള്ള അത്ഭുതങ്ങള്‍ ഇപ്പോള്‍ എന്തുകൊണ്ട് സംഭവിക്കുന്നില്ല?

അപ്പസ്‌തോലന്മാരുടെ കാലത്ത് നടന്നതു പോലുള്ള അത്ഭുതങ്ങള്‍ ഇപ്പോള്‍ എന്തുകൊണ്ട് സംഭവിക്കുന്നില്ല?
തെക്കേ അമേരിക്കയില്‍ വെനെസ്വലക്കും കൊളംബിയായ്ക്കും ഇടയ്ക്ക് അതിര്‍ത്തി പ്രദേശത്തുള്ള പള്ളിയില്‍ നടന്ന ഒരു സംഭവം. ഹെഡ്‌വിഗ് ലേവിസ് എന്ന ഈശോസഭാംഗമാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്. ഗറില്ലാസ് എന്നറിയപ്പെടുന്ന ആയുധധാരികളുടെ സംഘത്തില്‍പ്പെട്ട ചിലര്‍ ആ പള്ളിയില്‍ കുര്‍ബാനസമയത്ത് വന്നുപോവുക പതിവായിരുന്നു. അവര്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്നവരെ ഉപദ്രവിച്ചിരുന്നില്ല.

ഒരു ഞായറാഴ്ച പതിവുപോലെ ബലി തുടങ്ങി. പെട്ടെന്ന് ഗറില്ലാസംഘത്തില്‍പ്പെട്ട ചിലരെത്തി വൈദികനെ അള്‍ത്താരയില്‍നിന്ന് ബലമായി പുറത്തേക്ക് കൊണ്ടുപോയി. പള്ളിയില്‍ ഉണ്ടായിരുന്നവരെല്ലാം ഭയവിഹ്വലരായി. മരണഭീതിയാല്‍ സ്തംഭിച്ചുനിന്ന അവരോട് സംഘത്തിന്റെ നേതാവ് പറഞ്ഞു: ''നിങ്ങളെല്ലാം ക്രിസ്ത്യാനികളാണല്ലോ. വിശ്വാസത്തില്‍ ബോധ്യമുള്ളവര്‍ എഴുന്നേറ്റു നില്ക്കുക.'' ആരും എഴുന്നേറ്റില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ പതുക്കെ എഴുന്നേറ്റുനിന്നു. ഉടനെ അയാളെയും വലിച്ചിഴച്ച് പുറത്തേക്കു കൊണ്ടുപോയി. ക്രമേണ ഒന്നും രണ്ടും പേരായി കുറച്ചുപേര്‍ എഴുന്നേറ്റു. അപ്പോള്‍ത്തന്നെ അവരെ പുറത്താക്കി. പുറത്തുനിന്ന് തോക്കിന്റെ ഗര്‍ജ്ജനം കേട്ട് എല്ലാവരും കണ്ണുകളടച്ചു. പിന്നെ ആരും എഴുന്നേറ്റില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ നേതാവ് പള്ളിയില്‍ ഇരുന്നവരോട് ഇങ്ങനെ പറഞ്ഞു: ''വിശ്വസിക്കുന്ന കാര്യങ്ങള്‍ ഏറ്റുപറയാനോ അതിനുവേണ്ടി ത്യാഗം സഹിക്കാനോ തയാറല്ലാത്തതുകൊണ്ട് ഇവിടെയിരിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ല. നിങ്ങളുടെ സ്ഥാനം ദേവാലയത്തി നു പുറത്താണ്. വിശ്വാസം ഏറ്റുപറയുവാനുള്ള ശക്തി ലഭിക്കുന്നതുവരെ പുറത്തുതന്നെ നില്ക്കുക.'' ഇതു പറഞ്ഞ് അയാള്‍ എല്ലാവരെയും പുറത്താക്കി. അവരെല്ലാം ലജ്ജിച്ച് തലതാഴ്ത്തി. പുറത്തേക്കു വന്നപ്പോള്‍ കണ്ട കാഴ്ച അവരെ അത്ഭുതപ്പെടുത്തി. വധിക്കപ്പെട്ടു എന്നു കരുതിയിരുന്ന, നേര ത്തെ പുറത്താക്കപ്പെട്ട വൈദികനും മറ്റുള്ളവരും അവരെ സ്വീകരിക്കാനെന്നവണ്ണം അവിടെ കാത്തുനില്ക്കുന്നു!

വൈദികനോടും പുറത്തുനിന്നിരുന്നവരോടും നേതാവ് പറഞ്ഞു: ''വിശ്വാസത്തിന് സാക്ഷിയാകാന്‍ തയാറായ നിങ്ങളുടെ സ്ഥാനം പുറത്തല്ല; അകത്താണ്. പള്ളിയില്‍ കയറി ബലിയര്‍പ്പിക്കുക.'' 
തോമസ് മുള്ളര്‍ ഒരിക്കല്‍ പറഞ്ഞു: ''വിശ്വാസമനുസരിച്ച് ജീവിക്കാത്ത ഒരുവനും ഒരു വിശ്വാസിയല്ല.'' വിശ്വസിക്കുന്നത് ഏറ്റുപറയുവാനുള്ള ആത്മധൈര്യം വളരെ പ്രധാനപ്പെട്ടതാണ്. വാക്കുകൊണ്ടുള്ള ഏറ്റുപറച്ചില്‍പോലെതന്നെ പ്രവൃത്തികൊണ്ടുള്ള ഏറ്റുപറച്ചിലും വിശ്വാസിക്ക് അനിവാര്യമാണ്. വാക്കും പ്രവൃത്തിയും ഒന്നാകുമ്പോള്‍ സമൂഹം ശ്രദ്ധിക്കുകയും അനുകരിക്കുകയും ചെയ്യും. ഹെന്‍ട്രി ഡേവിഡ് തോറോ പറയുന്നു: ''വിശ്വാസമനുസരിച്ച് ജീവിക്കുക; എങ്കില്‍ നിനക്കു ചുറ്റുമുള്ള ലോകത്തെ മാറ്റിമറിക്കാന്‍ കഴിയും.'' എങ്കിലും പ്രായോഗികജീവിതത്തില്‍ പലപ്പോഴും വിശ്വാസത്തിന്റെ സാക്ഷികളായി വര്‍ത്തിക്കാന്‍ സാധിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.


യേശുവില്‍ വിശ്വസിക്കുന്ന നമുക്കും ഇതുപോലെ എപ്പോഴെങ്കിലും ലജ്ജിതരാകേണ്ടതായി വന്നിട്ടുണ്ടോ? പ്രത്യേകിച്ച് യേശുവിനെ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടിയിരുന്ന അവസരങ്ങളില്‍?
വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക എന്നത് പരമപ്രധാനമാണ്. വിശുദ്ധ യാക്കോബിന്റെ ചോദ്യം ഇവിടെ ഏറെ പ്രസക്തമാണ്. ''എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ?'' (യാക്കാ.2:14).

''കര്‍ത്താവേ, ഞങ്ങള്‍ക്കു കണ്ണുകള്‍ തുറന്നു കിട്ടണം'' (മത്താ.20:23) എന്ന് രണ്ട് അന്ധന്മാര്‍ പറഞ്ഞപ്പോള്‍, അവരുടെ വിശ്വാസത്തെ ഏറ്റുപറയുകയാണവിടെ. അപ്പോള്‍, ''യേശു ഉള്ളലിഞ്ഞ് അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. തല്‍ക്ഷണം അവര്‍ക്കു കാഴ്ച കിട്ടി. അവരും അവനെ അനുഗമിച്ചു'' (മത്താ. 20:34). വിശ്വാസത്തിന് സാക്ഷികളാകുന്നിടത്താണ് അത്ഭുതങ്ങള്‍ സംഭവിക്കുക. വിശ്വാസം ഏറ്റുപറയണമെന്ന് യേശു ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് എല്ലാമറിയുന്നവന്‍ രണ്ട് അന്ധന്മാരോട്, ''ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?'' (മത്താ.20:32) എന്നു ചോദിച്ചത്. 
കാനാന്‍കാരിയുടെ വിശ്വാസ പ്രഖ്യാപനവേളയിലും (മത്താ. 15:21-28) നാമിതു കാണുന്നുണ്ട്. കഷ്ടതകളിലും വിശ്വാസം ഉപേക്ഷിക്കാതിരിക്കണമെന്നും ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. ജോബിന്റെ ചരിത്രം ഏറ്റവും ദീപ്തമായ ഉദാഹരണമാണ്.

വിശ്വസിക്കുന്നതില്‍ ദൃഢതയുണ്ടാകാന്‍, അതേറ്റു പറയുവാന്‍, സാക്ഷ്യപ്പെടുത്തുവാന്‍ ഉള്ള കൃപ ലഭിക്കുന്നതിനെന്തു ചെയ്യണമെന്ന് ഓസ്‌വാള്‍ഡ് ചേമ്പേഴ്‌സ് നമ്മെ ഓര്‍മിപ്പിക്കുന്നു: ''യേശു പറഞ്ഞു, എന്നില്‍ വിശ്വസിക്കുന്നവനില്‍നിന്ന് ജീവന്റെ നദി ഒഴുകുമെന്ന്. നാം ബാഹ്യമായ ഒഴുക്കില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഉറവിടവുമായുള്ള ബന്ധം നഷ്ടമാകും. ഉറവയെ ശ്രദ്ധിക്കുക. ഒഴുക്കിനെ ദൈവം പരിപാലിച്ചുകൊള്ളും.'' വിശ്വാസത്തിന്റെ ആത്യന്തികമായ അടിക്കുറിപ്പാണിത്.

Thursday, November 7, 2013

എംപറർ എമ്മാനുവൽ ട്രസ്റ്റിന്റെ പ്രബോധനങ്ങൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് കത്തോലിക്കാസഭ ഇതിനെ എതിർക്കുന്നത്? തോമസ് മാത്യു, തൃശൂർ



ഇരിങ്ങാലക്കുട അടുത്ത് മൂരിയാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എംപറർ എമ്മാനുവൽ ട്രസ്റ്റ് എന്ന പ്രസ്ഥാനം വിശ്വാസമേഖലയിൽ മാത്രമല്ല സാമൂഹിക - കുടുംബ ജീവിതമേഖലകളിലും ഭിന്നതയ്ക്കു കാരണമാകുന്നുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ ഇത് ഒരു സഭയോ വിശ്വാസ സമൂഹമോ അല്ല, മറിച്ച് ട്രസ്റ്റ് ആണ്. 'ട്രസ്റ്റ്' എന്ന പദത്തിന് വിഖ്യാതമായ നിഘണ്ടുക്കൾ നൽകുന്ന നിർവ്വചനം ശ്രദ്ധിക്കുക. ''ഗുണഭോക്താക്കളുടെ ഉപയോഗത്തിനായി സ്വന്തം സമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം ഏതെങ്കിലുമൊരു വ്യക്തിയെ (Trustee) ചുമതലപ്പെടുത്തുന്ന നൈയാമിക വ്യവസ്ഥയ്ക്കാണ് ട്രസ്റ്റ് എന്നുപറയുന്നത്.'' ഇത്തരം ട്രസ്റ്റുകൾക്ക് സർക്കാരിൽനിന്ന് നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്. എമ്മാനുവൽ എംപററിലുള്ള വിശ്വാസം സാമ്പത്തിക മേഖലയെ ലാക്കാക്കിയാണെന്ന് ഈ പേരുതന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഇവർ കത്തോലിക്കാവിശ്വാസത്തിലെ അടിസ്ഥാന പ്രമാണങ്ങളിൽ പലതും നിഷേധിക്കുന്നവരാണ്. താഴെപ്പറയുന്ന വസ്തുതകളിൽ നിന്നും ഇവ വ്യക്തമാണ്.1. ത്രിതൈ്വക ദൈവത്തിലെ രണ്ടാമത്തെ ആളും ദൈവത്തിന്റെ ഏകപുത്രനും കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നവനും പന്തിയോസ് പീലാത്തോസിന്റെ കാലത്തു കുരിശിൽ മരിച്ചവനുമായ യേശുക്രിസ്തുവാണ് ക്രൈസ്തവവിശ്വാസത്തിന് ആധാരം. യേശുവിലൂടെ കൈവന്ന രക്ഷയാണ് ക്രിസ്തീയ പ്രത്യാശയുടെ ഉറവിടം. എന്നാൽ പിതാവായ ദൈവം ആരംഭിച്ച രക്ഷാപദ്ധതിയിൽ രക്ഷകൻ ഇനിയും വന്നിട്ടില്ല എന്നും കന്യകയിൽനിന്നും ജനിക്കുന്ന എമ്മാനുവൽ എംപററിലൂടെയാണ് രക്ഷകൈവരുന്നതെന്നും ഇവർ പഠിപ്പിക്കുന്നു. അടുത്തകാലത്ത് അത്ഭുത ശിശുവായി എംപറർ ജനിച്ചതായും ഇവർ പഠിപ്പിക്കുന്നു. ദൈവപുത്രനായ ക്രിസ്തുവിനെയും അവിടുന്നു നേടിത്തന്ന രക്ഷയെയും നിഷേധിക്കുന്നു എന്നതാണ് ഇവരുടെ പഠനങ്ങളിലെ ഏറ്റവും നിഷേധാത്മകമായിട്ടുള്ളത്.
2. യേശു നേടിത്തന്ന രക്ഷയെ നിഷേധിക്കുന്നതിനാൽ, തിരുസഭ, കൂദാശകൾ, സഭയുടെ ഹയരാർക്കി എന്നിവയെ ഇവർ നിഷേധിക്കുന്നു. ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് വൈദിക വിദ്വേഷം ജനിക്കുന്നതിനുതകുന്ന പഠനങ്ങളും ദൃശ്യങ്ങളും ഇവർ സംലഭ്യമാക്കുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഒരു വശത്ത് കൂദാശകൾക്കെതിരായി പഠിക്കുമ്പോഴും തങ്ങളുടെ വലയിൽ അകപ്പെട്ട രണ്ടു വൈദികരെ ഉപയോഗിച്ചുകൊണ്ട് ഇവരുടെ കൂടാരത്തിൽ കുമ്പസാരവും വിശുദ്ധ കുർബ്ബാനയും പരികർമ്മം ചെയ്തുകൊണ്ട് സാധാരണക്കാരായ വിശ്വാസികളുടെയിടയിൽ തങ്ങൾ കത്തോലിക്കാ ആധ്യാത്മികതയാണ് അനുധാവനം ചെയ്യുന്നത് എന്ന പ്രതീതി ജനിപ്പിക്കാൻ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്.
3. പരിശുദ്ധ ത്രിത്വത്തെക്കുറിച്ചും വികലമായ പഠനങ്ങളാണ് ഇവർ നടത്തുന്നത്. പരിശുദ്ധ മറിയത്തെ ത്രിതൈ്വക ദൈവത്തിലെ ആളായി അവതരിപ്പിച്ചുകൊണ്ട് നിഖ്യാ - കോൺസ്റ്റാന്റിനോപ്പിൾ കൗൺസിലുകൾ പഠിപ്പിച്ച ത്രിതൈ്വക ദൈവവിശ്വാസത്തെ ഇവർ നിഷേധിക്കുന്നു. ഉൽപ 1:25-27; വെളി 12:1-4 എന്നീ വചനഭാഗങ്ങളെ ദുർവ്യാഖ്യാനം ചെയ്താണ് എംപറർ എമ്മാനുവലിനു ജന്മം നൽകുന്ന മറിയത്തെ ദൈവികസത്തയുടെ ഭാഗമായി അവതരിപ്പിക്കുന്നത്. ഏറ്റവും അനുഗ്രഹീതയും ഭാഗ്യവതിയുമായ മറിയം ദൈവമാതാവും നിത്യകന്യകയും അമലോത്ഭവവും സ്വർഗ്ഗാരോപിതയുമാണെന്ന് തിരുസ്സഭ പഠിപ്പിക്കുന്നു. എന്നാൽ മറിയത്തെക്കുറിച്ചുള്ള ഈ നാലു വിശ്വാസസത്യങ്ങളിലും പരിശുദ്ധ അമ്മ ദൈവത്തിന്റെ സൃഷ്ടിയാണെന്നും ദൈവമല്ലെന്നും വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ക്രിസ്തുവിനെ മനസിലാക്കാത്തവർക്ക് മറിയത്തെ ശരിയായി മനസിലാക്കാനാകില്ല എന്ന സത്യത്തിനുള്ള സജീവദൃഷ്ടാന്തമാണ് എംപറർ എമ്മാനുവൽ ട്രസ്റ്റ്.
4. ലോകാവസാനത്തെക്കുറിച്ച് വികലമായ ധാരണകൾ പുലർത്തുന്ന ഇവർ അണികളിൽ അനാവശ്യമായ ഭയം ജനിപ്പിക്കുന്നു. 2010, 2012, 2014, 2020 വർഷങ്ങൾ ലോകാവസാനത്തിന്റെ വർഷങ്ങളായി ഇവർ മാറിമാറി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജ പ്രസ്താവനകളെ ശാസ്ത്രീയ നിഗമനങ്ങളായി അവതരിപ്പിക്കുന്നതിലൂടെ ഒട്ടനവധി വ്യക്തികൾക്കിടയിൽ ഭയവും തെറ്റിദ്ധാരണയും ജനിപ്പിക്കാൻ ഈ പ്രസ്ഥാനം ഇടവരുത്തുന്നുണ്ട്. ബൈബിളിലെ ലോകാവസാന വിവരണങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നതിൽ ഇവർ പ്രാഗത്ഭ്യം കാട്ടുന്നു. വെളിപാടു സാഹിത്യശൈലിയുടെ പ്രതീകങ്ങളും രൂപകങ്ങളുമുപയോഗിച്ചാണ് സുവിശേഷങ്ങളിൽ ഈശോ ലോകാവസാനത്തെക്കുറിച്ചു പഠിപ്പിക്കുന്നത് (മത്താ 24; മർക്കോ 13; ലൂക്ക 21). ലോകസൃഷ്ടിയെക്കുറിച്ചുള്ള ഉൽപത്തി പുസ്തകത്തിലെ വിവരണം അക്ഷരാർത്ഥത്തിലുള്ള വ്യാഖ്യാനത്തിനുള്ളതല്ലാത്തതുപോലെ ലോകാവസാനത്തെക്കുറിച്ചുള്ള വിവരണങ്ങളും അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കാനുള്ളതല്ല.ലോകാവസാനത്തിൽ ഭൂമിമുഴുവൻ കത്തിചാമ്പലാകുമെന്ന് 2 പത്രോസ് 3:7-13 ന്റെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാൽ ഇത് പ്രതീകാത്മക വിവരണമാണ്. ഈ വചനഭാഗത്തെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കരുതെന്ന് 1452 ൽ രണ്ടാം പിയൂസ് പാപ്പ പഠിപ്പിച്ചു. ലോകാവസാനത്തിൽ സംഭവിക്കുന്ന ഭീകരസംഭവങ്ങൾക്കല്ല ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തിനാണ് പ്രാധാന്യം കൽപിക്കേണ്ടത് എന്നാണ് സഭയുടെ പഠനം. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവോടെ ഈ ലോകം അതിന്റെ ലക്ഷ്യത്തിലെത്തിച്ചേരുന്നു എന്നതാണ് പ്രസക്തമായ വിഷയം. അവൻ എപ്പോൾ വന്നാലും നാം ഒരുക്കമുള്ളവരായി അവനെ സ്വീകരിക്കുക എന്നതാണ് അടിസ്ഥാനപരമായ ആവശ്യം. അതിനാൽ നാം സദാ ജാഗരൂകരായിരിക്കണം'(മർക്കോ 13:37). മിശിഹായുടെ രണ്ടാമത്തെ ആഗമനത്തെ സൂചിപ്പിക്കുന്ന പദം 'പരുസിയ' (Parousia) എന്നതാണ്. വെളിപ്പെടുത്തൽ'എന്നാണ് ഈ പദത്തിന്റെ അർത്ഥം. ക്രിസ്തുവിന്റെ മഹത്വം സമ്പൂർണ്ണമായും ഈ ലോകത്തിനു വെളിപ്പെടുത്തുന്ന അവസരമാണിത്. മറ്റൊരു ഭാഷയിൽ ഈ ലോകത്ത് തന്റെ ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കായി നിരന്തരം പ്രവർത്തിക്കുന്ന ക്രിസ്തുവിന്റെ മഹത്വവും ദൈവരാജ്യത്തിന്റെ പൂർത്തീകരണവും സംഭവിക്കുന്ന സന്ദർഭമാണ് ദ്വിതീയാഗമനം. രക്ഷാകരമായ ഈ പൂർത്തീകരണത്തിനായി സൃഷ്ടപ്രപഞ്ചം ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ് (റോമാ 8:19-22). ഈ സൃഷ്ടപ്രപഞ്ചം ദൈവമഹത്വത്തിന്റെ 'പുതിയ ആകാശവും പുതിയ ഭൂമിയുമായി രൂപാന്തരപ്പെടുന്നു അങ്ങനെ സൃഷ്ടപ്രപഞ്ചം സൃഷ്ടാവു നിശ്ചയിച്ച ലക്ഷ്യത്തിലെത്തിച്ചേരുന്ന അവസ്ഥയാണ് ലോകാവസാനം അഥവാ യുഗാന്തം എന്ന് അർത്ഥമാക്കുന്നത്. ഇതേക്കുറിച്ച് വത്തിക്കാൻ കൗൺസിൽ നടത്തുന്ന പഠനം ശ്രദ്ധാർഹമാണ്: 'ലോകത്തിന്റെയും മനുഷ്യരാശിയുടെയും അന്തിമഘട്ടം നമുക്കജ്ഞാതമാണ്. പ്രപഞ്ച രൂപാന്തരത്തിന്റെ ഭാവിസവിശേഷതകളും നമുക്കറിഞ്ഞുകൂടാ. പാപകലുഷിതമായ ലോകത്തിന്റെ ബീഭത്സരൂപം കടന്നുപോകും. എന്നാൽ നീതി വസിക്കുന്ന പുതിയ വാസസ്ഥലവും പുതിയ ഭൂമിയും നമുക്കായി ദൈവം ഒരുക്കിയിട്ടുണ്ടെന്ന് നമുക്കറിയാം. ആ സൗഭാഗ്യം മനുഷ്യഹൃദയത്തിലുരുവാകുന്ന സമാധാനത്തിനുവേണ്ടിയുള്ള എല്ലാ അഭിലാഷങ്ങളെയും പൂർത്തിയാക്കുകയും അവയെ അതിശയിക്കുകയും ചെയ്യുന്നു. അന്നു ദൈവപുത്രർ മൃത്യുവിനെ ജയിച്ച് ക്രിസ്തുവിലുത്ഥാനം ചെയ്യും. ബലഹീനതയിലും ക്ഷയത്തിലും വിതയ്ക്കപ്പെട്ടവ അക്ഷയത്വത്താൽ അലങ്കരിക്കപ്പെടും. അവിടെ സ്‌നേഹവും അതിന്റെ പ്രവർത്തനങ്ങളും നിലനിൽക്കുകയും ദൈവം മനുഷ്യനുവേണ്ടി സൃഷ്ടിച്ചവയെല്ലാം വ്യർത്ഥതയുടെ ദാസ്യത്തിൽ നിന്നു സ്വതന്ത്രമാവുകയും ചെയ്യും' (സഭ ആധുനികലോകത്തിൽ, 39). ചുരുക്കത്തിൽ തിന്മയായതെല്ലാം അവസാനിപ്പിച്ച് നന്മയുടെ പൂർണ്ണതയായി പ്രപഞ്ചത്തെ ദൈവം രൂപപ്പെടുത്തുന്ന അവസരത്തെയാണ് ലോകാവസാനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
5. രാജാവായ എമ്മാനുവലിന്റെ ആഗമനം അത്യാസന്നമാണെന്ന് എമ്മാനുവൽ എംപറർ ട്രസ്റ്റ് പഠിപ്പിക്കുന്നു. കർത്താവിന്റെ പെട്ടെന്നുള്ള ആഗമനത്തെ സൂചിപ്പിക്കുന്ന ചില വചനഭാഗങ്ങൾ പുതിയനിയമത്തിലുണ്ട്: ''കർത്താവു വാതിൽക്കൽ എത്തിയിരിക്കുന്നു'' (യാക്കോബ് 5:9); ''എത്തിക്കഴിഞ്ഞു'' (ഫിലി 4:5;1 പത്രോ 4:7), ''ആഗമനം സമീപസ്ഥമായി'' (ഹെബ്രാ 10:25),'' പെട്ടെന്നു വരുന്നു'' (വെളി 3:11; 22:7) എന്നീ പദപ്രയോഗങ്ങളെല്ലാം തന്നെ കർത്താവിന്റെ ആഗമനത്തിന്റെ ആസന്ന സ്വഭാവം വ്യക്തമാക്കുന്നതാണ്. എന്നാൽ ക്രിസ്തുവിന്റെ പ്രത്യാഗമനം വൈകുന്നത് വിശ്വാസികളെ സന്ദിഗ്ദ്ധാവസ്തയിലാക്കി. ഇതിനുള്ള പരിഹാരമാണ് പുതിയ നിയമഗ്രന്ഥങ്ങൾ നിർദ്ദേശിക്കുന്നത്.കർത്താവിന്റെ ആഗമനദിനം ദൈവത്തിനുമാത്രമേ അറിയാനാകൂ (മത്താ 24: 42) എന്നും ദൈവത്തിന്റെ സമയക്രമത്തിൽ ആയിരം വർഷം ഒരു ദിനംപോലെ ഹ്രസ്വകാലമായാൽ (2 പത്രോ 3:8) അവിടുന്ന് വൈകുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കർത്താവിന്റെ ആഗമനം വൈകുന്നത് സഹനത്തിലൂടെയുളള സഭയുടെ വിശുദ്ധീകരണം പൂർത്തിയാക്കുന്നതിനുവേണ്ടിയാണെന്നും (1 തെസ 2:1-2; 2 തെസ 2;13; പുതിയനിയമഗ്രന്ഥകർത്താക്കൾ വാദിച്ചു. കർത്താവിന്റെ വരവിനുവേണ്ടി ഒരുങ്ങാനുള്ള അവസരമാണ് കാത്തിരിപ്പിന്റെ കാലമെന്നും വിവിധ പുണ്യങ്ങൾ ഈ കാലഘട്ടത്തിൽ അഭ്യസിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. സ്ഥിരത (യാക്കോ 5:8); കാരുണ്യം (5:9); പ്രാർത്ഥനയിലുള്ള ജാഗ്രത (പത്രോ 4:7), വിശ്വസ്തത (ഹെബ്രാ 10:24-25), വിശുദ്ധി (2 പത്രോ 3:11), ക്രിസ്തുവിനുതുല്യമായ ശുദ്ധത (യോഹ 3:2-3) എന്നീ പൂണ്യങ്ങൾ അഭ്യസിക്കാൻ ദൈവം തന്ന അവസരമാണ് ഓരോരുത്തരുടെയും മരണം വരെ ലഭിക്കുന്നത്. സ്വന്തം ജീവിതകാലം മുഴുവൻ മാനസാന്തരത്തിനുള്ള അവസരം ലഭിക്കുന്നു എന്നതാണ് യുഗാന്ത്യം വൈകുന്നതിലൂടെ വിശ്വാസിക്കു ലഭിക്കുന്ന നേട്ടം. യുഗാന്ത്യത്തിന്റെ സമയത്തെക്കുറിച്ച് ആശങ്കപ്പെടുകയും ആശങ്കപ്പെടുത്തുകയും ചെയ്യാതെ മേൽപറഞ്ഞ പുണ്യങ്ങൾ അഭ്യസിക്കാൻ ശ്രമിക്കുക എന്നതാണ് വിശുദ്ധ ഗ്രന്ഥം നൽകുന്ന സന്ദേശം.കർത്താവിന്റെ ആഗമനം എപ്പോഴാണ് എന്നതിന്റെ കൃത്യമായ ഉത്തരം നൽകുന്നത് സഭയുടെ ആരാധനാക്രമമാണ്. മാറാനാത്താ (കർത്താവേ, വരേണമേ) എന്ന പ്രാർത്ഥനയാണ് ഡിഡാക്കയിലെ വിശുദ്ധ കുർബ്ബാന പ്രാർത്ഥനയിൽ (Eucharistic Prayer) ആവർത്തിക്കുന്നത്. (cfr. വെളി 22:21) ഈ പ്രാർത്ഥനക്ക് ഓരോ വിശുദ്ധബലിയിലും സത്യമായും വ്യക്തിപരമായും പൂർണ്ണമായും സന്നിഹിതരായിക്കൊണ്ട് ക്രിസ്തു ഉത്തരം നൽകുന്നു. ഓരോ വിശുദ്ധ ബലിയും ക്രിസ്തുവിന്റെ മഹത്വപൂർണ്ണമായ രണ്ടാമത്തെ ആഗമനത്തിന്റെ മൂന്നാസ്വാദനമാണ്. (CCC.1204). കർത്താവിന്റെ ആഗമനം ആഗ്രഹിക്കുന്നവർ അവിടുന്നു നിശ്ചയിക്കുന്ന മഹത്വപൂർണ്ണമായ ആഗമനം വരെ സഭയിലെ പരിശുദ്ധകുർബ്ബാനയിലെ യേശുവിന്റെ നിത്യമായ ആഗമനം അനുഭവിച്ചു ജീവിക്കണം. സഭയെയും സഭയുടെ കൗദാശിക ജീവിതത്തെയും തള്ളിപ്പറയുന്ന വിഭാഗീയ പ്രസ്ഥാനങ്ങൾ ലോകാവസാനത്തെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചും അമിതമായ ആകുലതയും ഉത്കണ്ഠയും ജനങ്ങളിൽ ഉളവാക്കുന്നവരാണ്. എമ്മാനുവൽ എംപറർ പ്രസ്ഥാനവും ചെയ്യുന്നത് ഇതുതന്നെയാണ്.
6. എമ്മാനുവൽ എംപററിന്റെ ആഗമനം ഉടനുണ്ടാകും എന്നതിനാൽ സ്വകാര്യ സമ്പത്തും കുടുംബ ജീവിതവുമൊക്കെ ഉപേക്ഷിച്ച് (പ്രസ്ഥാനത്തിന്റെ നേതാക്കളെ ഭരമേൽപ്പിച്ച്) എമ്മാനുവൽ എംപററിന്റെ യുഗത്തിനുവേണ്ടി ഒരുങ്ങണം എന്ന ആഹ്വാനമാണ് ഇതിന്റെ പ്രണേതാക്കൾ നൽകുന്നത്. സ്വകാര്യസ്വത്ത്, കുടുംബജീവിതം, സന്താനോല്പാദനം എന്നീ സാമൂഹിക യാഥാർത്ഥ്യങ്ങൾക്കെതിരായ പഠനം വഴി വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ഈ പ്രസ്ഥാനം പ്രതിസന്ധി സൃഷ്ടിക്കുന്നു.എമ്മാനുവൽ എംപറർ പ്രസ്ഥാനത്തിന്റെ കൂടാരത്തിലെത്തി ധ്യാനം കൂടിയതിന്റെ ഫലമായി തകർന്നുപോയ കുടുംബജീവിതങ്ങളുടെ അനുഭവ കഥകൾ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ദൈവം യോജിപ്പിച്ച ബന്ധമായ ദാമ്പത്യബന്ധത്തെ' (മത്താ 19:7) പൊട്ടിച്ചെറിഞ്ഞുകളഞ്ഞ് തങ്ങളോടൊത്തുവരാൻ ആഹ്വാനം ചെയ്യുന്ന ഈ പ്രസ്ഥാനം വിശ്വാസജീവിതത്തിൽ മാത്രമല്ല സാമൂഹിക - കുടുംബസദാചാര മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇവരുടെ കൂടാരത്തിനുചുറ്റും ഒളിക്യാമറകൾ സ്ഥാപിച്ച് സമീപവാസികളുടെപോലും ചലനങ്ങൾ സദാ നിരീക്ഷണ വിധേയമാക്കുന്നതും സമീപത്തെ പഞ്ചായത്തു റോഡിലൂടെ വഴിനടക്കുന്ന ആളുകളെപോലും ചോദ്യംചെയ്യുന്നതും ഇവരുടെ പ്രവർത്തനങ്ങളിലെ സുതാര്യതയില്ലായ്മയെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കാൻ ഇടവരുത്തുന്നു.
7. തങ്ങൾ നിർമ്മിച്ചിരിക്കുന്ന കൂടാരത്തിൽ ആദ്യമെത്തുന്ന 1,44,000 പേർ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നും മറ്റെല്ലാവരും എമ്മാനുവലിന്റെ ആഗമനത്തിൽ നശിച്ചുപോകും എന്നുമുള്ള ചിന്തയാണ് ഇവർ പ്രചരിപ്പിക്കുന്നത്. വെളി 7:3-4; 14:3-5 എന്നീ വചനഭാഗങ്ങളെ ആധാരമാക്കിയാണ് ഇത്തരം അബദ്ധങ്ങൾ ഇവർ പ്രചരിപ്പിക്കുന്നത്. ബൈബിളിലെ സെമിറ്റിക് സംഖ്യാശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ വേണം 1,44,000 എന്ന സംഖ്യയെ വിശദീകരിക്കാൻ 12 ഃ 12 ഃ 1000 =1,44,000 എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. 12, 1000 എന്നിവ പൂർണ്ണസംഖ്യകളാണ്. ഇവയുടെ ഗുണിതമാകട്ടെ സമ്പൂർണ്ണതയെ സൂചിപ്പിക്കുന്നു. തന്മൂലം സമസ്ത വിശ്വാസികളെയും (സഭയെ) സൂചിപ്പിക്കുന്ന സംഖ്യയാണ് 1,44,000 എന്നു കരുതാം. ഈ സംഖ്യയെ അക്ഷരാത്ഥത്തിൽ വ്യാഖ്യാനിക്കാനാവില്ലെന്ന് വെളിപാട് വിവരണം തന്നെ സൂചന തരുന്നുണ്ട്. കാരണം, അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ചാൽ രണ്ടു സമസ്യകൾക്ക് ഉത്തരം കണ്ടെത്താനാവില്ല: (1) ഓരോ യഹൂദ ഗോത്രത്തിൽ നിന്നും 12000 വീതം ആളുകൾ മാത്രമെ രക്ഷപ്പെടുന്നുള്ളു. യഹൂദരല്ലാത്തവർ (എമ്മാനുവൽ എംപറർ വിഭാഗക്കാരുൾപ്പെടെയുള്ളവർ) രക്ഷപ്പെടുകയില്ലെന്നു വ്യാഖ്യാനിക്കേണ്ടിവരും; (2) ഓരോ യഹൂദഗോത്രത്തിൽ നിന്നുമുള്ള പുത്രന്മാർ'(Huioi) മാത്രമേ രക്ഷപ്പെടുകയുള്ളു, സ്ത്രീകളാരും രക്ഷിക്കപ്പെടുകയില്ല എന്നു സമ്മതിക്കേണ്ടിവരും. 1,44,000 ആളുകൾ മാത്രമല്ല സ്വർഗ്ഗത്തിലെത്തുന്നത് എന്നതിന്റെ ഏറ്റവും പ്രകടമായ സാക്ഷ്യം വെളി 7:9-10 ൽ വിവരിക്കുന്ന ആർക്കും എണ്ണിതിട്ടപ്പെടുത്താനാവാത്ത ജനസഞ്ചയത്തിന്റെ വിവരണമാണ.് ലോകത്തിലെ സകല ജനപദങ്ങളിലും ഗോത്രങ്ങളിലും രാജ്യങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും വന്ന ഇവർ വെള്ളയങ്കിയണിഞ്ഞ് കുരുത്തോലയുമായി കുഞ്ഞാടിന്റെ മുന്നിൽ സ്തുതി പാടുന്നതായാണ് ഗ്രന്ഥകാരൻ ചിത്രീകരിക്കുന്നത്. ഇവർ രക്ഷപ്രാപിച്ചവരാണെന്നു വ്യക്തം. കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ വസ്ത്രം കഴുകിയിട്ടുള്ളവർ ലോകമാസകലമുള്ള സഭയിലെ വിശ്വാസികളാണെന്ന് (യഹൂദരല്ലാത്ത വിശ്വാസികൾ) വ്യക്തം. ചുരുക്കത്തിൽ 1,44,000 എന്ന സംഖ്യയിലൂടെയും അസംഖ്യംവരുന്ന ജനപദത്തിന്റെ വിവരണത്തിലൂടെയും സഭയെയാണ് യോഹന്നാൻ പ്രതീകവത്കരിക്കുന്നത്. അതിനാൽ ചെറിയ അജഗണമാകാൻ, 1,44,000 ൽ അംഗമാകാൻ എമ്മാനുവൽ എംപററർ പ്രസ്ഥാനത്തിൽ അംഗമാകുകയല്ല വേണ്ടത്. മറിച്ച്, സത്യവിശ്വാസം പാലിച്ച്, ക്രിസ്തു തന്റെ രക്തത്താൽ വീണ്ടെടുത്ത തിരുസഭയിൽ നിലനിൽക്കുകയാണ് വേണ്ടത്.

Monday, October 7, 2013

പ്രൊഫഷന്‍

                    പുറത്തിറങ്ങി എവിടേക്ക് നോക്കിയാലും തിരക്കുപിടിച്ചോടുന്ന മനുഷ്യരെയാണ് കാണുക.ബസ്‌ സ്റ്റോപ്പുകളില്‍ ചെന്നാല്‍ ഏറ്റവും വേഗത്തില്‍ പോകുന്ന ബസ്സില്‍ കയറാന്‍ ആളുകള്‍ തിരക്കുകൂടുന്നു.ഓരോ വര്‍ഷവും  പുതിയതായി ഇറങ്ങുന്ന ടൂവീലറുകള്‍ ശ്രദ്ധിച്ചാല്‍ കബനികള്‍ പറയുന്ന മുഖ്യ ഘടകം സ്പീടായിരിക്കും.വാങ്ങുന്നവരുടെ മനശാസ്ത്രം അറിഞ്ഞു വിപണനം ചെയ്യുന്നു എന്നുമാത്രം. ഇങ്ങനെ സ്വയം സ്രഷ്ടിക്കുന്ന തിരക്കുകള്‍കിടയില്‍ മനുഷ്യര്‍ ഏറ്റവും കുറച്ചു സമയം നല്‍കുന്നത് ആത്മീയ കാര്യങ്ങള്‍ക്കാണ്.പഠനത്തിനെന്ന പേരില്‍ കുടുംബപ്രാര്‍ത്തനകളില്‍നിന്നും പള്ളിയില്‍ പോകുന്നതില്‍ നിന്നും കുട്ടികളെ  ഒഴിവാക്കുന്നത് ഇന്നു സാധാരണമാണ്.പ്രൊഫഷന്‍റെ  പേരില്‍  വിവാഹവും കുട്ടികളുമൊക്കെ വേണ്ടെന്നു ചിന്തിക്കുന്നവരുടെ എണ്ണം കേരളത്തില്‍ കൂടിവരുന്നു.വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നതില്‍ തെറ്റ് കാണാത്തവരാണ്   പലരും.പ്രസവിക്കാനോ കുട്ടികളെ നോക്കണോ ഒന്നും അവരെ കിട്ടില്ല.പലര്‍ക്കും പ്രൊഫഷന്‍ വലിയോരോ  ബന്ധനമായ്  കഴിഞ്ഞു.
                                വിശ്രമവേളകളില്‍ എങ്ങനെ വേണമെങ്കിലും ആനന്ദിക്കാം എന്നുള്ള ചിന്തകള്‍  നമ്മുടെ ഇടയിലും  പ്രബലമൈകൊണ്ടിരിക്കുന്നു.അതില്‍ ധാര്‍മികതക്ക്  ഒരു സ്ഥാനവും ഇല്ല എന്നുള്ള കഴ്ച്ഛപാടുകള്‍ ഏറുകയാണ്.ഏറണാകുളം നഗരത്തിലെ പല ഹോട്ടലുകളിലും ഇന്നു  കപ്പിള്‍ ഡാന്‍സ് ഉണ്ട് .അതായതു ദമ്പതികള്‍ക്ക് ഫ്ലോറില്‍  ഡാന്‍സ് ചെയ്തു ആഘോഷിക്കാം.രാത്രിയില്‍ എത്താന്‍ പട്ടത്തവര്‍ക്കൈ കൃത്രിമമായി  ഇരുട്ടു  സ്രഷ്ടിച്ചു പകല്‍  അതിനുള്ള  സൗകര്യം ഉണ്ട്.പ്രധാനപെട്ട കാര്യം അവിടെപോകുന്നവര്‍ ആരും തന്നെ ദമ്പതികള്‍ അല്ല  എന്നുള്ളതാണ് .ഇതു അറിഞ്ഞുകൊണ്ടുതന്നെയാണ് ഇതിനുള്ള സഹാജര്യം ഒരുക്കുന്നത്.ഏതു ഹീന മാര്‍ഗത്തിലൂടെയും ബിസിനസ് വര്‍ധിപ്പിക്കുക എന്നത് മാത്രമാണ് ഇതു നടത്തുന്നവരുടെ ലക്‌ഷ്യം.ഐ ടി മേഖലയിലുള്ളവരെ ഉദ്ദേശിച്ചാണ് ഇതോക്കെ ഉണ്ടാക്കിയിരിക്കുന്നതെന്ന് നടത്തിപ്പുകര്‍ത്തന്നെ സമ്മതിക്കുന്നു .ഐ ടി പ്രോഫഷനുകളുടെ ഇടയില്‍ വിവാഹമോജനം പെരുകുന്നു എന്നാ വാര്‍ത്തയും നമുക്ക് ഇതോടൊപ്പം കൂട്ടിവായിക്കാം.
                                       അടുത്തിടെ ഒരു ഇന്ധ്യോനെഷ്യന്‍ യുവതിയെ പരിജയപെടാന്‍ ഇടയായി അവിവഹിതയാണ് എന്നാല്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകളുണ്ട് ആ യുവതിക്ക്.ഇപ്പോള്‍ ബോയ്ഫ്രെണ്ടിന്റെ കൂടെയാണ് താമസം(എത്രാമത്തെ ബോയ്ഫ്രാണ്ടനെന്നു ആ സ്ത്രീക്കുതന്നെ നിശ്ച്ചയമില്ലത്തതുപോലെ) ഞാന്‍ ഇന്ത്യയെകുറിച്ചും കേരളത്തെപറ്റിയും ആ സ്ത്രീയോട് പറഞ്ഞു നമ്മുടെ വിവാഹ രീതികള്‍, വസ്ത്രധാരണം, കുടുംബം എന്ന കാഴ്ചപാട് എല്ലാം ആ യുവതി ആകാംക്ഷയോടെ കേട്ടിരിന്നു.എല്ലാം കേട്ടുകഴിഞ്ഞപോള്‍ ഒരു നഷടബോതം അല്ലെങ്കില്‍ ഒരു നിരാശ ആ യുവതിയുടെ മുഖത്തു എനിക്ക് കാണാമായിരുന്നു,ഇതുപോലൊരു ജീവിതം ആ സ്ത്രീ ആഗ്രഹിച്ചിരുന്നതുപോലെ..അവസാനം ആ യുവതി പറഞ്ഞു ശരിക്കും ഇതു ദൈവത്തിന്‍റെ സ്വന്തം നടാണെന്നു..തിരിഞ്ഞു നടക്കുമ്പോള്‍ എന്‍റെ  മനസ്സില്‍ ഒരു സംശയം ബാക്കിയായിരുന്നു കേരളം ഇപ്പോള്‍ ദൈവത്തിന്‍റെ സ്വന്തം നാടാണോ?
കൂട്ടുകാരെ,എനിക്കറിയാം പ്രൊഫഷന്‍ എന്ന പേരില്‍ എന്തു വിട്ടുവീഴ്ചക്കും തയ്യാറായ ഒരു കൂട്ടം ആളുകളുടെ ഇടയിലാണ് നിങ്ങള്‍ ജീവിക്കുന്നത്,ദൈവത്തിന്‍റെ തിരുവേഷ്ട്ടം  അറിയാന്‍ ശ്രമിക്കുക അതനുസരിച്ചു ജീവിക്കാന്‍ ശ്രമിക്കുക.പ്രോഫഷനും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും എല്ലാം ആവശ്യം തന്നെ എന്നാല്‍ അതൊന്നും കുടുംബം എന്ന മഹത്തായ കഴ്ച്ചപാടിനെയും പരസ്പരവിശ്വാസം എന്ന അടിസ്ഥാനത്തെയും  ബാധിക്കതിരിക്കുവാന്‍ l ശ്രദ്ധിക്കുക  .ഓര്‍ക്കുക ആ പരിശുദ്ധമായ തിരുകുടുംബത്തെകുറിച്ചു ഈശോയും മാതവും ഔസേപും ഉണ്ടായിരുന്ന ആ     
കൊച്ചു സ്വര്‍ഗത്തെകുറിച്ചു.. അവരുടെ പ്രൊഫഷന്‍ എന്ന്‌ പറയുന്നത് മര പണിയായിരുന്നു .ദൈവത്തിനിഷ്ടപെട്ട മകനും  മകളുമായി ജീവിക്കാനും തിരുകുടുംബത്തെപോലുള്ള ഒരു കുടുംബജീവിതവും ആയിരിക്കട്ടെ  നിങ്ങളുടെ 
ലക്‌ഷ്യം...വളര്‍ന്നു  വരുന്ന കൊച്ചു കുരുന്നകള്‍ക്ക് കാണിച്ചു കൊടുക്കേണ്ട ലക്ഷ്യവും അതായിരിക്കട്ടെ.

നെവിൽ കൊല്ലം 

Wednesday, September 18, 2013

"നിന്‍റെ കൈയോ കാലോ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അത് വെട്ടി എറിഞ്ഞുകളയുക"(മത്താ:18;8).


നുഷ്യര്‍ ബലഹീനരാണ്! പല ദുര്‍ബല നിമിഷങ്ങളിലും അവന്‍ പാപത്തില്‍ വീണുപോകാം. വീഴ്ച്ചയില്‍നിന്നും എഴുന്നേല്‍ക്കാതിരിക്കുമ്പോഴാണ് പാപപത്തിന്‍റെ കാഠിന്യം വലുതാകുന്നത്. `കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ വീണാലും എഴുന്നേല്‍ക്കും` എന്നാണ് തിരുവചനം പറയുന്നത്.പാപം മനുഷ്യ സഹചമാണ്, പാപം ചെയ്യാത്തവരായി ഒരുവന്‍ പോലുമില്ല. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു;"നീതിമാനായി ആരുമില്ല;ഒരുവന്‍പോലുമില്ല"(റോമാ:3;10). അതുകൊണ്ടുതന്നെ, സാഹചര്യങ്ങളും ബലഹീനതകളും നിമിത്തം സംഭവിക്കുന്ന പാപത്തിനു ഒഴിവുകഴിവുണ്ട്.

എങ്കിലും സാഹചര്യങ്ങളില്‍നിന്ന് മാറിനില്‍ക്കുവാന്‍ മനുഷ്യനു കടമയുണ്ട്.  ജ്ഞാനസ്നാന വേളയില്‍ നമുക്കുവേണ്ടി തലതൊട്ടപ്പനും തലതൊട്ടമ്മയും ഏറ്റുചൊല്ലുന്ന പ്രതിജ്ഞ ഇപ്രകാരമാണ്;`പാപത്തെയും പാപ സാഹചര്യങ്ങളെയും ഞാന്‍ ഉപേക്ഷിക്കുന്നു!` പ്രായപൂര്‍ത്തിയായതിനു ശേഷം ഈ പ്രതിജ്ഞ പുതുക്കുവാന്‍ ചില സഭകള്‍ അവസരം നല്‍കുന്നുമുണ്ട്.

സാഹചര്യങ്ങളാണ് പാപത്തിനു കാരണമെങ്കില്‍ തീര്‍ച്ചയായും, ഈ സാഹചര്യങ്ങളില്‍നിന്നു മാറിനില്‍ക്കണം. ചില കൂട്ടുകെട്ടുകള്‍ പാപത്തിനു കാരണമാകാം. അതുപോലെ ചില സാഹചര്യങ്ങള്‍ പാപത്തിലേക്കു നയിച്ചെന്നും വരാം. ഒരു മദ്യപാനി ആ ശീലം ഉപേക്ഷിച്ചതിനുശേഷവും അത്തരം സാഹചര്യങ്ങളിലും സ്ഥലങ്ങളിലും ചെന്നുപെടുന്നത് അപകടമാണ്. വ്യഭിചാര പാപത്തില്‍ കഴിഞ്ഞിരുന്ന ഒരു വ്യക്തി വീണ്ടും പഴയ ബന്ധങ്ങളിലും സാഹചര്യങ്ങളിലും തുടരുന്ന പക്ഷം മോചനം ലഭിക്കുക സാധ്യമല്ല.
വേശ്യകളോടൊപ്പം പാപം ചെയ്ത് ജീവിച്ച ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് വിശുദ്ധനായിതീര്‍ന്ന വി.അഗസ്ത്യന്‍. ആ വ്യക്തി മാനസാന്തരപ്പെട്ട് ദൈവീക വഴികളില്‍ ചരിക്കുവാന്‍ തുടങ്ങിയപ്പോള്‍; മുന്‍കാലങ്ങളില്‍ അയാളോടൊത്ത് പാപത്തില്‍ ജീവിച്ച സ്ത്രീകള്‍ പാപം ചെയ്യുന്നതിനായി ക്ഷണിക്കുമായിരുന്നു. അപ്പോള്‍ വിശുദ്ധന്‍ ഇപ്രകാരം പറയുമായിരുന്നു; 'നിങ്ങള്‍ അറിയുന്ന പഴയ അഗസ്ത്യന്‍ മരിച്ചുപോയി ഇതു പുതിയ അഗസ്ത്യനാണ്' എന്ന്. സ്വര്‍ഗ്ഗരാജ്യത്തെ പ്രത്യാശ വച്ചിരിക്കുന്ന ആരും പാപസാഹചര്യങ്ങളിലേക്ക് പോകുകയില്ല.

വചനം പറയുന്നു;"നിന്‍റെ കൈയോ കാലോ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അത് വെട്ടി എറിഞ്ഞുകളയുക"(മത്താ:18;8). വീണ്ടും ഒന്‍പതാമത്തെ വാക്യം പറയുന്നു; "നിന്‍റെ കണ്ണ് നിനക്കു ദുഷ്പ്രേരണക്കു കാരണമാകുന്നെങ്കില്‍ അതു ചുഴ്ന്നെടുത്ത് എറിഞ്ഞുകളയുക"(മത്താ:18;9). ഇവിടെ ഭൗതികമായ കണ്ണുകളെയോ കൈകാലുകളെയോ അല്ല ചൂണ്ടികാണിക്കുന്നത്.
 

ഒരുപക്ഷെ നമ്മുടെ `വലംകൈ` പോലെതന്നെ ഉപകാരിയായ വ്യക്തിയുണ്ടാകാം! നമുക്ക് കണ്ണുപോലെ പ്രാധാന്യമുള്ളവരും കാണാം.എന്നാല്‍,എത്ര വേണ്ടപ്പെട്ടവരായാലും നമുക്ക് പാപത്തിനു കാരണമാകുന്നവരെങ്കില്‍ അതു മുറിച്ചു മാറ്റണമെന്ന് തന്നെയാണ് വചനം പറയുന്നത്. ഈ ഭൂമിയില്‍ ഒത്തിരി ഉപകാരങ്ങള്‍ അവരിലൂടെ ലഭിച്ചാലും, നിത്യജീവനെ നഷ്ടപ്പെടുവാന്‍ അവര്‍ കാരണമാകുന്നുവെങ്കില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ നന്മയല്ല.കാരണം, ഈ ഭൂമിയിലെ ജീവിതത്തെക്കാള്‍ എന്തുകൊണ്ടും പ്രധാനപ്പെട്ടത് സ്വര്‍ഗ്ഗരാജ്യമാണ്.വരാനിരിക്കുന്ന ജീവിതത്തില്‍ പ്രത്യാശ വച്ചിരിക്കുന്നവര്‍ ഈ ഭൂമിയില്‍ പലതും ഉപേക്ഷിക്കേണ്ടി വരും. എന്നാല്‍, കര്‍ത്താവിന്‍റെ നാമത്തെ പ്രതി എന്തുതന്നെ ഉപേക്ഷിച്ചാലും അതിനു പ്രതിഫലം അവിടുന്നു വഗ്ദാനം ചെയ്തിട്ടുണ്ട്.തിരുവെഴുത്ത് ഇപ്രകാരമാണ്;"എന്‍റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും"(മത്താ:19;29).

നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍പോലെതന്നെ പ്രിയപ്പെട്ട ബന്ധങ്ങള്‍പോലും ചിലപ്പോള്‍ നിത്യജീവന്‍ നഷ്ടപ്പെടുത്തുന്നതാകാം.അതു തിരിച്ചറിഞ്ഞ് മാറ്റുവാന്‍ നാം ശ്രദ്ധിക്കണം. ഈ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടമായാല്‍ അവനെന്തു പ്രയോജനം!

പലപ്പോഴും മനുഷ്യന്‍,താന്‍ ചെയ്യുന്ന പാപങ്ങള്‍ക്ക് സാഹചര്യങ്ങളെയും മറ്റു വ്യക്തികളെയും പഴിക്കാറുണ്ട്. എന്നാല്‍ ഈ സഹചര്യങ്ങള്‍ മാറിയാലും ജീവിതത്തില്‍ മാറ്റം വരുത്താത്ത ആളുകള്‍ ഉണ്ട്. ദൈവസന്നിധിയില്‍ ഇവര്‍ക്ക് ഒഴിവുകഴിവില്ല. ഏതൊരു വ്യക്തിക്കും മനസ്സുവച്ചാല്‍ സാഹചര്യങ്ങളില്‍നിന്നു മാറുവാന്‍ കഴിയും. അതിനുള്ള അവസരം എല്ല മനുഷ്യര്‍ക്കും ദൈവം കൊടുക്കും.പക്ഷെ ചിലര്‍ ഈ അവസരങ്ങള്‍ ഉപയോഗിക്കുകയില്ല. പാപം നല്‍കുന്ന താത്കാലിക സുഖങ്ങളില്‍ മുഴുകി ആത്മാവിനെ നഷ്ടപ്പെടുത്തുന്നു.

പാപം ചെയ്യുവാന്‍വേണ്ടി സഹചര്യങ്ങള്‍ സൃഷ്ടിക്കുന്നവരും ഉണ്ട്. പാപത്തിന്‍റെ നൈമിഷിക സുഖങ്ങള്‍ ആസ്വദിക്കുന്നവരാണിവര്‍! ഇത്തരം പ്രവര്‍ത്തികളില്‍ ആയിരിക്കുന്നവര്‍ ഇനിയും പാപം ഉപേക്ഷിച്ച് ദൈവത്തിലേക്കു തിരിയാത്ത പക്ഷം കാത്തിരിക്കുന്നത് ഭീകരമായ ദുരന്തങ്ങളായിരിക്കുമെന്നു മറക്കരുത്.

ബലഹീനതകളില്‍ നമ്മെ ശക്തിപ്പെടുത്തുന്ന കര്‍ത്താവിന്‍റെ കരംപിടിച്ച് പ്രാര്‍ഥനാപൂര്‍വ്വം നമുക്കു മുന്നേറാം.

ഭൂതോച്ഛാടനവും പിശാചിനെ ബഹിഷ്ക്കരിക്കലും ആരുടെ ദൌത്യം? ഇസ്രായേല്‍ ജോസഫ്

കൈവയ്പ്പുവഴി ഒരിക്കല്‍ അഭിഷേകം നല്‍കപ്പെട്ടതിനുശേഷം പിന്നീട് പരിശുദ്ധാത്മാവിനെ തിരിച്ചെടുക്കാന്‍ ഒരു സഭയ്ക്കും സഭാധികാരികള്‍ക്കും അവകാശമില്ല എന്ന ദൈവനീതിയെപ്രതി സ്വര്‍ഗ്ഗത്തിലെ നല്ല ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് ഈ ലേഖനം ആരംഭിക്കാം! എന്താണ് ഇത്തരമൊരു മുഖവുരയെന്ന് ചിന്തിക്കുന്നവര്‍ക്ക് ലേഖനത്തിന്‍റെ അന്ത്യത്തില്‍ അതു മനസ്സിലാകും.

വിശ്വാസം എന്നത് ദൈവത്തിന്‍റെ ദാനമാണ്.  ഒരേ ബൈബിള്‍ വായിക്കുകയും  ഒരേ വചനംതന്നെ കേള്‍ക്കുകയും ചെയ്യുന്ന വ്യക്തികളില്‍ വിശ്വാസത്തിന്‍റെ അളവ്  ഒരുപോലെ ആകണമെന്നില്ല. ഒരേ അധ്യാപകനില്‍നിന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍  ചിലര്‍ തോല്‍ക്കുകയും മറ്റു ചിലര്‍ ഉന്നത വിജയം കൈവരിക്കുകയും ചെയ്യുന്നതുപോലെ  തന്നെയാണ് വിശ്വാസത്തിന്‍റെ കാര്യവും. പരസ്പരം പൂരകങ്ങളല്ലാത്ത കാര്യങ്ങള്‍  അവതരിപ്പിച്ചതില്‍ മനോവയുടെ വായനക്കാര്‍ വിഷമിക്കരുത്. അനിവാര്യമായ രണ്ടു സംഗതികളെ  ആരംഭത്തില്‍ സൂചിപ്പിച്ചുകൊണ്ട് വിഷയത്തിലേക്ക് കടക്കാം എന്നു കരുതി!
പിശാചുക്കളെ  ബഹിഷ്ക്കരിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും അധികാരമുണ്ടോ എന്ന വിഷയത്തെക്കുറിച്ചാണ്  ഇവിടെ നാം ചര്‍ച്ചചെയ്യാന്‍ പോകുന്നത്. അതിനായി ആദ്യംതന്നെ, പിശാചുക്കള്‍  ഉണ്ടോയെന്നും ഉണ്ടെങ്കില്‍ അവര്‍ എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും  അറിയണം.
പിശാചുക്കളെന്നത് യാഥാര്‍ത്ഥ്യമാണെന്നു സമ്മതിക്കുന്നത് കുറച്ചിലായി കരുതുന്നവര്‍ അനേകരാണ്. പിശാചിന്‍റെ പല പ്രവര്‍ത്തികളെയും മാനസീക വിഭ്രാന്തിയായും അന്ധവിശ്വാസമായും പ്രചരിപ്പിക്കാനാണ് ചിലര്‍ക്കെല്ലാം താത്പര്യം. ഇത്തരക്കാരുടെ ജീവിതത്തില്‍ അപരിഹാര്യമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ രഹസ്യമായി മന്ത്രവാദികളെ സമീപിക്കുമെന്നത് പരസ്യമായ രഹസ്യം! പിശാചുബാധയുടെയും പ്രേതബാധയുടെയും പേരില്‍ അനേകം അന്ധവിശ്വാസങ്ങളും അതോടനുബന്ധമായ തട്ടിപ്പുകളും നിലവിലുണ്ടെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ടുതന്നെ ചില സത്യങ്ങളിലേക്ക് വെളിച്ചം വീശേണ്ടിയിരിക്കുന്നു.
ആദ്യമായി ഒരുകാര്യം തുറന്നുപറയട്ടെ: പിശാചില്ലെന്ന പ്രചരണത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിശാചു തന്നെയാണ്! അവന്‍ തന്‍റെ അനുയായികളെ ഇതിനായി ഉപയോഗിക്കുന്നു എന്നതാണ് വസ്തുത. തന്‍റെ പ്രവര്‍ത്തനങ്ങള്‍ സൌകര്യപൂര്‍വ്വം തുടരാന്‍ ഒരു മറ ആവശ്യമായതിനാല്‍ പിശാചുക്കള്‍ എന്നത് അന്ധവിശ്വാസമാണെന്ന് അവന്‍തന്നെ പ്രചരിപ്പിക്കുന്നു. അതുവഴി ഉടലെടുക്കുന്ന അജ്ഞതയിലൂടെ മനുഷ്യരെ തന്‍റെ അടിമകളാക്കുകയാണ് അവന്‍ ചെയ്യുന്നത്. പൈശാചികമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെല്ലാം സാത്താനെന്നത് മിഥ്യയാണെന്ന് പ്രചരിപ്പിക്കുന്നതിന്‍റെ കാരണമിതാണ്. താന്‍ അവിശ്വാസിയാണെന്ന് സ്വയം വെളിപ്പെടുത്തുന്ന ഏ. കെ. ആന്‍റണിയും കൂടെക്കൂടെ 'പൈശാചികം' എന്ന വാക്ക് ഉപയോഗിക്കുന്നതിലെ വൈരുദ്ധ്യം മനോവയ്ക്ക് മനസ്സിലാകുന്നില്ല!

ഇനിയും ഒരുകാര്യവുംകൂടി വ്യക്തമാക്കുകയാണ്: അവിശ്വാസിയായ ഒരുവനെ വിശ്വാസിയാക്കുക എന്ന ദൌത്യം ഈ ലേഖനത്തിനില്ല. മറിച്ച്, വിശ്വാസികള്‍ക്കിടയിലുള്ള അവ്യക്തത നീക്കിക്കളയുക എന്നതാണ് ഇവിടെ ലക്ഷ്യമിടുന്നത്! പിശാചുബാധയെയും അവയെ ബഹിഷ്ക്കരിക്കുന്നതിനേയും സംബന്ധിച്ച് വിവിധ ക്രൈസ്തവസഭകളില്‍ വിഭിന്നമായ അഭിപ്രായങ്ങളുണ്ടെന്ന് നമുക്കറിയാം. സഭകളിലെ ചില നേതാക്കള്‍ക്കിടയിലും ഇതില്‍ ഏകീകൃതമായ അഭിപ്രായമില്ല. അതുകൊണ്ടുതന്നെ സാധാരണ വിശ്വാസികള്‍ ആശയക്കുഴപ്പത്തിലുമാണ്! ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇതിനുള്ള ഉത്തരം കണ്ടെത്തി വായനക്കാരെ സഹായിക്കുവാന്‍ 'മനോവ' ഇവിടെ ശ്രമിക്കുന്നു!
പിശാചുക്കള്‍ ഒരു യാഥാര്‍ത്ഥ്യമാണ്!
യേശുവിന്‍റെ പരസ്യജീവിതകാലത്ത് പിശാചുബാധിതരായ അനേകരെ സുഖപ്പെടുത്തുന്നതായി ബൈബിളില്‍ വായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പിശാചുക്കള്‍ യഥാര്‍ത്ഥമായും ഉണ്ടെന്നകാര്യം വ്യക്തമാണ്. പിശാച് ഇല്ലായിരുന്നിവെങ്കില്‍ അതിനെ പുറത്താക്കുക എന്നത് ഒരു പ്രഹസനമാകുകായിരുന്നു. ഇത്തരം തട്ടിപ്പിന് യേശു ഒരിക്കലും തയ്യാറാകുമായിരുന്നില്ല. ഒരു വ്യക്തിയില്‍തന്നെ അനേകം പിശാചുക്കാള്‍ ആവസിക്കും എന്നതിനും ബൈബിളില്‍ സാക്ഷ്യമുണ്ട്.
മഗ്ദലേനമറിയത്തെക്കുറിച്ച് മര്‍ക്കോസ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു വചനഭാഗം നോക്കുക: "ആഴ്ചയുടെ ഒന്നാംദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, യേശു ആദ്യം മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെട്ടു. ഇവളില്‍നിന്നാണ് അവന്‍ഏഴു പിശാചുക്കളെപുറത്താക്കിയത്"(മര്‍ക്കോ:16;9). പിശാചുക്കള്‍ ഉണ്ടെന്നതിനും ഒരു വ്യക്തിയില്‍ ഒന്നിലധികം പിശാചുക്കള്‍ വസിക്കും എന്നതിനും ഈ വചനഭാഗം സാക്ഷ്യമാണ്!
മറ്റൊരു വചനഭാഗത്ത് അനേകം പിശാചുക്കള്‍ ബാധിച്ച ഒരുവനെ കാണുന്നുണ്ട്. അവനില്‍നിന്ന് പിശാചുക്കളെ പുറത്താക്കുന്നതിനുമുമ്പ് യേശു അവനോട് പേരു ചോദിക്കുന്നു. ഈ സംഭവം ലൂക്കായുടെ സുവിശേഷത്തില്‍നിന്ന് ശ്രദ്ധിക്കുക: "യേശു അവനോട് നിന്‍റെ പേരെന്ത് എന്നു ചോദിച്ചു. ലെഗിയോണ്‍ എന്ന് അവന്‍ പറഞ്ഞു: എന്തെന്നാല്‍ അനേകം പിശാചുക്കള്‍ അവനില്‍ പ്രവേശിച്ചിരുന്നു"(ലൂക്കാ:8;30). ഈ പിശാചുക്കള്‍ തങ്ങളെ പാതാളത്തിലേക്ക് അയക്കാതെ അവിടെ മേഞ്ഞിരുന്ന പന്നിക്കൂട്ടത്തില്‍ ആവേശിക്കാന്‍ അനുവദിക്കണമെന്ന് യേശുവിനോട് യാചിക്കുന്നുണ്ട്. യേശു അപ്രകാരം അനുവദിക്കുകയും അനന്തരം ഈ പിശാചുക്കള്‍ പന്നികളില്‍ പ്രവേശിക്കുകയും ചെയ്തു. പിശാചുക്കള്‍ ആവേശിച്ച പന്നികള്‍ കിഴക്കാം തൂക്കായ തീരത്തിലൂടെ തടാകത്തിലേക്ക് പാഞ്ഞുചെന്ന് മുങ്ങിച്ചത്തു എന്നാണ് ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്നത്. മര്‍ക്കോസിന്‍റെ വിവരണത്തില്‍ ഏകദേശം രണ്ടായിരം പന്നികള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്(മര്‍ക്കോ:5;13).
അതായത്, ഒരു വ്യക്തിയില്‍നിന്ന് പുറത്തുവന്ന പിശാചുക്കള്‍ രണ്ടായിരത്തോളം പന്നികളില്‍ പ്രവേശിക്കണമെങ്കില്‍ കുറഞ്ഞത് ഓരോ പന്നിക്കും ഒന്നുവീതം പിശാചുക്കള്‍ ഉണ്ടായിരുന്നിരിക്കണം! ഒരു പിശാചിന് ഒന്നിലധികം പന്നികളില്‍ ഒരേസമയം പ്രവേശിക്കാന്‍ സാധിക്കില്ലല്ലോ! ഒന്നില്‍നിന്ന് ഇറങ്ങിയതിനുശേഷമേ മറ്റൊന്നില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നുണ്ടല്ലോ? ഇതു കൂടുതല്‍ വ്യക്തമാക്കുന്ന വേറെയും തെളിവുകള്‍ ബൈബിളിലുണ്ട്. അശുദ്ധാത്മാവിന്‍റെ മടങ്ങിവരവിനെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് ഇത് മനസ്സിലാക്കാന്‍ കഴിയും.
"അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോകുമ്പോള്‍ അത് ആശ്വാസം തേടി വരണ്ട സ്ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു: എന്നാല്‍ കണ്ടെത്തുന്നില്ല. അപ്പോള്‍ അതു പറയുന്നു: ഞാന്‍ ഇറങ്ങിപ്പോന്ന എന്‍റെ ഭവനത്തിലേക്കു തിരിച്ചുചെല്ലും . അതു മടങ്ങിവരുമ്പോള്‍ ആ സ്ഥലം ആളൊഴിഞ്ഞും അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടും കാണുന്നു. അപ്പോള്‍ അതു പുറപ്പെട്ടുചെന്ന് തന്നെക്കാള്‍ ദുഷ്ടരായ ഏഴ് ആത്മാക്കളെക്കൂടി തന്നോടൊത്തു കൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയ്യുന്നു"(മത്താ:12;43-45). ഒരു മനുഷ്യനില്‍ എത്ര ആത്മാക്കള്‍ക്കുവേണമെങ്കിലും വസിക്കാന്‍ സാധിക്കും; എന്നാല്‍ , ഒരേസമയം പലരില്‍ പ്രവേശിക്കാന്‍ ഒരു ദുരാത്മാവിനു കഴിയില്ല.

പിശാചുക്കളും ദുരാത്മാക്കളും മിഥ്യയല്ല എന്ന് വ്യക്തമാക്കുന്നതിനായി ഒരു വചനഭാഗംകൂടി പരിശോധിക്കാം. യേശു തന്‍റെ അപ്പസ്തോലന്മാരായി പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തുകൊണ്ട് അവര്‍ക്ക് ചില അധികാരങ്ങള്‍ നല്‍കുന്ന സംഭവമാണിത്. "അവന്‍ തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി"(മത്താ:10;1).
അശുദ്ധാത്മാക്കളും പിശാചുക്കളും ഉണ്ടെന്നും അവ മനുഷ്യരിലും ജന്തുക്കളിലും പ്രവേശിക്കുമെന്നും ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്ക് ശിഷ്യന്മാരെ പറഞ്ഞയച്ചുകൊണ്ട് യേശു നല്കുന്ന അധികാരം നോക്കുക: "സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിന്‍ "മത്താ:10;8).
പിശാചുക്കളെ ബഹിഷ്കരിക്കാനുള്ള അധികാരം ഈ അപ്പസ്തോലന്മാര്‍ക്ക് നല്‍കിയതിലൂടെ, പിശാചുക്കള്‍ എന്നത് മിഥ്യയല്ല എന്ന് യേശു സ്ഥിരീകരിക്കുകയായിരുന്നു. ഇന്നത്തെ ചില ബുദ്ധിജീവികള്‍ ഇതിനെ പുച്ഛിച്ചു തള്ളുന്നുവെങ്കില്‍ അതിലൂടെ യേശുവിനെയും അവിടുത്തെ ജീവനുള്ള വചനത്തെയുമാണ് പുച്ഛിക്കുന്നത്!
യേശുക്രിസ്തു കുരിശില്‍ മരിച്ചതോടെ സാത്താന്‍ നശിപ്പിക്കപ്പെട്ടുവെന്നും; അതിനാല്‍, ഇപ്പോള്‍ പിശാചുക്കള്‍ ഇല്ലെന്നും വാദിക്കുന്ന ചില കുബുദ്ധികളുമുണ്ട്. ബൈബിളിനെക്കുറിച്ച് ഒന്നുമറിയാത്ത പലരേയും ഇത്തരക്കാര്‍ തങ്ങളുടെ ഈ ആശയത്തില്‍ വഴിതെറ്റിച്ചിരിക്കുകയണ്. കര്‍ത്താവായ യേശു മരിച്ച് ഉത്ഥാനം ചെയ്തതിനുശേഷം സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് വിശ്വാസികളായ അനുയായികളോട് പറയുന്നത് നോക്കുക: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും"(മര്‍ക്കോ:16;17).ഈ വചനത്തിന്‍റെ ശക്തിയാല്‍, അനേകം വ്യക്തികളില്‍നിന്ന് അപ്പസ്തോലന്മാര്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കുന്ന സംഭവങ്ങള്‍ ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. ഇന്നു ഇതു തുടരുന്നു!
യേശുവിന്‍റെ മരണവും ഉത്ഥാനവുംവഴി സാത്താനും മരണത്തിനും മനുഷ്യരുടെമേലുള്ള ആധിപത്യം അവസാനിച്ചു. എന്നാല്‍, സാത്താനും മരണവും എന്നന്നേക്കുമായി ഇല്ലാതാക്കപ്പെട്ടിട്ടില്ല. യേശു നമുക്കുവേണ്ടി മരിച്ചതിലൂടെ നമ്മുടെമേലുള്ള മരണത്തിന്‍റെ ആധിപത്യം ഇല്ലാതായി; എങ്കിലും മരണം ഇല്ലാതായിട്ടില്ലെന്ന് നമുക്കറിയാം. അവിടുത്തെ ഉത്ഥാനത്തിലൂടെ നമ്മുടെ മരണാനന്തര ജീവിതത്തിന് അവന്‍ തെളിവു നല്‍കി. അന്ത്യദിനത്തില്‍ ശരീരത്തോടെ നാമും ഉയിര്‍ ക്കുമെന്നതിന് യേശുവിന്‍റെ ഉത്ഥാനമാണ് നമുക്കുള്ള സാക്ഷ്യം!
അതുപോലെതന്നെ സാത്താനെ യേശു പരാജയപ്പെടുത്തിയെങ്കിലും അവന്‍ ഇന്നുമുണ്ട്. അതുകൊണ്ടാണ് യേശു സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നതിനുമുമ്പ് മുന്നറിയിപ്പോടുകൂടിയ ചുമതല അവിടുത്തെ അനുയായികള്‍ക്കു നല്‍കിയത്.യേശു പ്രവര്‍ത്തിച്ചതുപോലെതന്നെ അവിടുത്തെ നാമം ഉപയോഗിച്ച് അനുയായികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും. യേശുവില്‍ വിശ്വസിക്കുകവഴി ദൈവമക്കളായി ഉയര്‍ത്തപ്പെട്ടവര്‍ക്കുള്ള അധികാരവും കടമയുമാണിത്.
യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും അവിടുത്തെ പ്രമാണങ്ങള്‍ പാലിക്കുകയും ചെയ്യുന്ന ഒരുവനുമേല്‍ സാത്താന് യാതൊരു അവകാശവും ഇല്ലെന്നു മാത്രമല്ല, ഒരു യഥാര്‍ത്ഥ ക്രൈസ്തവന്‍റെ പേരു കേള്‍ക്കുമ്പോള്‍പോലും പിശാചു ഭയന്നു വിറയ്ക്കും! നമുക്കുചുറ്റും ഒന്നു കണ്ണോടിച്ചാല്‍ ഇത് വ്യക്തമാകും. തിന്മയുടെ ബന്ധനത്തില്‍ കഴിയുന്ന വ്യക്തികള്‍ക്ക് പ്രാര്‍ത്ഥിക്കുന്ന ഒരു ക്രിസ്ത്യാനിയുടെ സാമീപ്യംപോലും അസ്വസ്ഥത ഉളവാക്കുന്നത് കാണാം. പേരും മേല്‍വിലാസവും ഒന്നും പറയാതെതന്നെ ഒരു ആത്മീയ മനുഷ്യനെ ഇത്തരക്കാര്‍ക്ക് മനസ്സിലാകും! ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ ജീവിച്ചാലും ആത്മീയര്‍ ലോകത്തിനു പരിഹാസ വിഷയമാണ്!
ഒന്നറിയുക: ക്രൈസ്തവന്‍ ലോകത്തിന്‍റെ മിത്രമല്ല; അതുകൊണ്ടുതന്നെ ലോകം അവനെ പീഡിപ്പിക്കും. ലോകത്തിന്‍റെ മിത്രമായി കഴിയുന്നവരാരും യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ല എന്നതാണ് ഇതിന്‍റെ മറുഭാഗം. ഇന്ന് കേരളത്തിലെ 'കപട' പരിസ്ഥിതി വാദികളും പ്രകൃതിസ്നേഹികളും ഒരു ആനുകാലിക ദൃഷ്ടാന്തമാണ്. ക്രിസ്ത്യാനിയുടെ പേരു കേള്‍ക്കുമ്പോഴുള്ള ലോകത്തിന്‍റെ ആവലാതി!
'അശുദ്ധാത്മാക്കളും പിശാചുക്കളും!'
പലരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്ന രണ്ടു വര്‍ഗ്ഗങ്ങളാണ് അശുദ്ധാത്മാക്കളും പിശാചുക്കളും. ഇവ രണ്ടും ഒന്നുതന്നെയാണെന്ന് ചിലരെങ്കിലും ധരിച്ചിട്ടുണ്ട്. എന്നാല്‍, ഈ രണ്ടു കൂട്ടരും വ്യത്യസ്ഥരാണ് എന്നതാണു വസ്തുത. ഇതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം വചനത്തെ അടിസ്ഥാനപ്പെടുത്തി പരിഹരിക്കുന്നതാകും ഉത്തമം!
അശുദ്ധാത്മാക്കള്‍ പിശാചുക്കളല്ല; പാപത്തോടെ മരിച്ചവരും നരകശിക്ഷ അര്‍ഹിക്കുന്നവരുമായ വ്യക്തികളുടെ ആത്മാക്കളാണിവര്‍. ഇവരുടെമേല്‍ സാമ്പൂര്‍ണ്ണ അധികാരം സാത്താന് ആയതിനാല്‍ ഈ ആത്മാക്കളെ അവന്‍ തന്‍റെ ഇഷ്ടനിര്‍വ്വഹണത്തിനായി ഉപയോഗിക്കുന്നു. ഇത്തരം ആത്മാക്കളെ ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ പ്രവേശിപ്പിച്ച് അവരെക്കൊണ്ട് അനീതി പ്രവര്‍ത്തിപ്പിക്കുന്നത് സാത്താനാണ്! ഇത്തരം ദുരാത്മാക്കള്‍ ബാധിച്ച ഒരുവനെ പിശാചുബാധിതന്‍ എന്നു വിളിക്കുന്നത് പൂര്‍ണ്ണമായും തെറ്റാണെന്നു പറയാന്‍ കഴിയില്ല. കാരണം, ഒരു വ്യക്തിയില്‍ പ്രവേശിച്ചിരിക്കുന്ന ആത്മാവിന് സ്വന്തം ഇഷ്ടപ്രകാരം എന്തെങ്കിലും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. തന്നെ നിയന്ത്രിക്കുന്ന സാത്താന്‍റെ നിര്‍ദ്ദേശമനുസരിച്ച് മാത്രമേ ഇവയ്ക്ക് വ്യാപരിക്കാന്‍ കഴിയുകയുള്ളൂ. പ്രവേശിച്ചിരിക്കുന്നത് ദുരാത്മാവാണെങ്കിലും ഇവയുടെ പരിപൂര്‍ണ്ണ നിയന്ത്രണം പിശാചിനാണ്! അതുകൊണ്ട് ദുരാത്മബാധയെ പിശാചുബാധയായി പരിഗണിക്കാന്‍ കഴിയും.
പിശാച് നേരിട്ടും ഒരു വ്യക്തിയില്‍ ആവസിക്കാറുണ്ട്. ചില പണ്ഡിതനാട്യക്കാര്‍ ഇക്കാര്യം സമ്മതിച്ചു തരാറുണ്ടെങ്കിലും ആത്മാക്കള്‍ ഒരു വ്യക്തിയില്‍ ആവസിക്കുന്നതിനെ അംഗീകരിക്കാറില്ല. ലാസറിന്‍റെയും ധനവാന്‍റെയും ഉപമയെ ഉദ്ധരിച്ചുകൊണ്ടാണ് ഈ വാദമുന്നയിക്കുന്നത്. ധനികന്‍ മരിച്ച് നരകശിക്ഷ അനുഭവിക്കുമ്പോള്‍ അബ്രാഹത്തിന്‍റെ സന്നിധിയിലുള്ള ലാസറിനെ തന്‍റെ നാവു തണുപ്പിക്കാനുള്ള വെള്ളവുമായി പറഞ്ഞയക്കാന്‍ ആവശ്യപ്പെടുന്നു. ഇവിടെ അബ്രാഹം പറയുന്ന ഉത്തരമാണ് ചിലരുടെ തെറ്റിദ്ധാരണയ്ക്ക് കാരണം. വചനം ഇപ്രകാരമാണ്: "ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെനിന്നു ഞങ്ങളുടെ അടുത്തേക്കോ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല"(ലൂക്കാ:16;26).
വചനം പൂര്‍ണ്ണമായും  സത്യമാണ്; എന്നാല്‍, ആ വചനത്തില്‍ പറഞ്ഞിരിക്കുന്നത് വ്യക്തമായി  മനസ്സിലാക്കാത്തതാണ് പ്രശ്നം.    സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുന്നവര്‍ക്ക്  നരകത്തിലേക്കോ നരകത്തിലായിരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കോ പോകണമെന്ന്  ആഗ്രഹിച്ചാല്‍ അതു സാധ്യമല്ല എന്നു മാത്രമേ വചനം പറഞ്ഞിട്ടുള്ളൂ.    അന്ത്യവിധി  കഴിയാതെ ആരെയെങ്കിലും നരകത്തിലേക്ക് അയക്കുമെന്ന് വചനം പറഞ്ഞിട്ടില്ലാത്തതുകൊണ്ട്  ഇപ്പോള്‍ ആരെങ്കിലും നരകത്തിലാണെന്നു പറയുന്നവര്‍ മൂഢസങ്കല്പത്തിലാണെന്നേ പറയാന്‍  കഴിയൂ.
ഇതു വ്യക്തമാക്കുന്ന വചനം ബൈബിളിലുണ്ട്. യേശുതന്നെയാണ്, ഇതു പറയുന്നത്: "അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും . ആകാശശക്തികള്‍ ഇളകുകയും ചെയ്യും. അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്‍റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടും കൂടെ വരുന്നതു കാണുകയും ചെയ്യും. വലിയ കാഹളധ്വനിയോടുകൂടെ തന്‍റെ ദൂതന്മാരെ അവന്‍ അയയ്ക്കും. അവര്‍ ആകാശത്തിന്‍റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ നാലു ദിക്കുകളില്‍നിന്ന് അവന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും"(മത്താ:24;29-31). ഇതാണ് അന്ത്യവിധിയുടെ ദിനം! അന്നുമാത്രമാണ് മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നത്.
ഇതിനു വിരുദ്ധമായി ആരുതന്നെ പഠിപ്പിച്ചാലും അത് ക്രിസ്തുവിന്‍റെ വചനത്തിനു വിരുദ്ധമാണ്! ഇതിനെ സ്ഥിരീകരിക്കുന്ന ഒരു വചനംകൂടി ശ്രദ്ധിക്കുക: "എന്തെന്നാല്‍, അധികാരപൂര്‍ണ്ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്‍റെ ശബ്ദം ഉയരുകയും ദൈവത്തിന്‍റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍ കര്‍ത്താവ് സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യും. അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും"(1തെസ:4;16,17).
കത്തോലിക്കാസഭയിലെ ചില വൈദീകരും ആത്മാക്കളുടെ സ്വര്‍ഗ്ഗപ്രവേശം സംബന്ധിച്ച് ഭിന്നാഭിപ്രായമുള്ളവരാണ്. ഇങ്ങനെയുള്ള വൈദീകരോടൊപ്പം മരിച്ചവര്‍ക്കുള്ള 'ഒപ്പീസ്' ചൊല്ലാന്‍ സിമിത്തേരിയില്‍ പോയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. അവിടെ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളില്‍ മുകളില്‍ പറഞ്ഞ വസ്തുതകള്‍ ഏറ്റുപറയുന്നുണ്ട്. കത്തോലിക്കാസഭ അംഗീകരിച്ചിരിക്കുന്ന ഒപ്പീസിലെ ഒരുഭാഗം ഇങ്ങനെയാണ്! 'മരിച്ചവര്‍ അക്ഷയരായി കബറിടങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ജീവിച്ചിരിക്കുന്നവര്‍ രൂപാന്തരപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തില്‍ .....'
ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളില്‍ നിലനില്‍ക്കുന്നവരല്ല. തെസലോനിക്കാ ലേഖനത്തെ ആധാരമാക്കിയാണ് സഭ ഈ പ്രാര്‍ത്ഥന രൂപപ്പെടുത്തിയിരിക്കുന്നത്! മരണത്തോടെതന്നെ വിധി കഴിഞ്ഞു എന്നു വാദിക്കുന്നവര്‍ അതിനായി എടുത്തു പറയുന്ന മറ്റൊരുകാര്യം 'നല്ല കള്ളന്‍റെ' ചരിത്രമാണ്. പറുദീസായും സ്വര്‍ഗ്ഗവും ഒന്നുതന്നെയാണെന്നു ധരിച്ചുവച്ചിരിക്കുന്ന ആളുകളാണ് ഇക്കൂട്ടര്‍. ഇത് തികച്ചും അസംബന്ധമാണെന്ന് ബൈബിളില്‍തന്നെ തെളിവുണ്ട്. നല്ല കള്ളനോട് യേശു പറഞ്ഞു: "സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും "(ലൂക്കാ:23;43). കര്‍ത്താവ് അങ്ങനെ പറഞ്ഞതുകൊണ്ട് അത് സംഭവിച്ചു എന്ന് തീര്‍ച്ചയാണ്. എന്നാല്‍, മൂന്നാംനാള്‍ ഉത്ഥാനം ചെയ്ത യേശു മഗ്ദലേനമറിയത്തോടു പറയുന്നതു നോക്കുക: "നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്‍റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല"(യോഹ:20;17).
ഇതില്‍നിന്ന് സ്വര്‍ഗ്ഗവും പറുദീസായും ഒന്നല്ല എന്നത് സുവ്യക്തമാണ്! അതായത് മരിച്ചുപോയ നീതിമാന്മാര്‍ ഇപ്പോള്‍ ആയിരിക്കുന്ന സ്ഥലമാണ് പറുദീസാ! അന്ത്യവിധിദിനത്തിലാണ് ഇവര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്. കര്‍ത്താവ് പറഞ്ഞു: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍ ; എന്നിലും വിശ്വസിക്കുവിന്‍. എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ പോകുന്നുവെന്ന് ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ:14;1-3).കര്‍ത്താവിന്‍റെ വീണ്ടും വരവിലാണ് ഇതു സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ വചനം ധാരാളം മതി!
നശിച്ചുപോയ  ആത്മാക്കള്‍ സാത്താന്‍റെ അടിമത്വത്തിലാണെന്നും അവരെ തന്‍റെ ഉപകരണങ്ങളായി അവന്‍  ഉപയോഗിക്കുന്നുവെന്നും വ്യക്തമാക്കാനാണ് ഇത്രയും കുറിച്ചത്.    സ്വര്‍ഗ്ഗത്തിലോ  നരകത്തിലോ ആയിരുന്നുവെങ്കില്‍പ്പോലും ആത്മാക്കള്‍ക്ക് ഭൂമിയിലേക്ക് പോകാന്‍  സാധിക്കില്ലെന്ന് വചനം പറഞ്ഞിട്ടില്ല;   സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് നരകത്തിലേക്കും  നേരേതിരിച്ചും പ്രവേശനം സാധ്യമല്ലെന്നാണ് പറഞ്ഞിരിക്കുന്നത്.    ആ വചനത്തിന്‍റെ  തുടര്‍ന്നുള്ള ഭാഗങ്ങള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.   സ്വര്‍ഗ്ഗത്തില്‍  അബ്രാഹത്തിന്‍റെ മടിയിലുള്ള ലാസറിനെ ധനവാന്‍റെ ഭവനത്തിലേക്ക് അയക്കാനുള്ള അവന്‍റെ  അപേക്ഷയ്ക്കുള്ള മറുപടിയില്‍ അബ്രാഹം പറയുന്നത് ഇങ്ങനെ: "മോശയും പ്രവാചകന്മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന് ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല"(ലൂക്കാ:17;31).ആത്മാക്കള്‍ക്ക് ഭൂമിയില്‍ പോകാന്‍ സാധിക്കില്ലായിരുന്നുവെങ്കില്‍ അതിവിടെ വ്യക്തമാക്കുമായിരുന്നു.
യേശുവിന്‍റെ കുരിശുമരണത്തിനും ഉത്ഥാനത്തിനുംശേഷം അശുദ്ധാത്മാക്കള്‍ പ്രവര്‍ത്തിക്കുകയില്ല എന്ന വാദത്തിന് എതിരായി മര്‍ക്കോസിന്‍റെ സുവിശേഷം ഉദ്ധരിച്ചുകൊണ്ട് നാം മനസ്സിലാക്കി. പിശാചുക്കളെ ബഹിഷ്ക്കരിക്കാനുള്ള അധികാരം നല്‍കിക്കൊണ്ട് യേശു പറഞ്ഞ വചനം ഇതിനു തെളിവാണെങ്കിലും അപ്പസ്തോലന്മാര്‍ മുഖേന ഇതു സംഭവിക്കുന്ന വചനഭാഗംകൂടി നോക്കാം. "അവര്‍ രോഗികളെ തെരുവീഥികളില്‍ കൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകുമ്പോള്‍ അവന്‍റെ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെമേല്‍ പതിക്കുന്നതിനുവേണ്ടിയായിരുന്നു അത്. അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട് ജനം ജറുസലെമിനു ചുറ്റുമുള്ള പട്ടണങ്ങളില്‍നിന്നു വന്നിരുന്നു"(അപ്പ. പ്രവ:5;15,16).
പിശാചുക്കളും അശുദ്ധാത്മാക്കളും ഒന്നല്ല എന്നതിന് ബൈബിള്‍ നല്‍കുന്ന തെളിവ് ശ്രദ്ധിക്കുക: അശുദ്ധാത്മാവ് ബാധിച്ച ഒരു ബാലനെ സുഖപ്പെടുത്തുന്ന ഭാഗത്ത് പിശാചുബാധിതനായ ബാലന്‍ എന്നാണു പറഞ്ഞിരിക്കുന്നതെങ്കിലും 'ആത്മാവേ' എന്നാണ് യേശു സംബോധന ചെയ്യുന്നത്! ഈ ആത്മാവിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അത് ഊമനും ബധിരനും ആയിരുന്നുവെന്ന് വചനം വെളിപ്പെടുത്തുന്നുണ്ട്. ബാലന്‍റെ പിതാവു പറയുന്നത് ഊമനായ ഒരാത്മാവ് എന്നാണ്. ഈ ആത്മാവ് ആവേശിച്ചു കഴിഞ്ഞാല്‍ കുട്ടി സംസാരിക്കാതിരുന്നതിനാല്‍ ആയിരിക്കാം പിതാവ് ഇപ്രകാരം പറഞ്ഞത്. എന്നാല്‍, അത് അംഗീകരിക്കുക മാത്രമല്ല, ഈ ആത്മാവ് ബധിരനും കൂടി ആയിരുന്നുവെന്ന് യേശു സ്ഥിരീകരിക്കുന്നുണ്ട്. യേശു പറഞ്ഞത് ഇപ്രകാരമായിരുന്നു: "മൂകനും ബധിരനുമായ ആത്മാവേ, നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു, അവനില്‍നിന്നു പുറത്തുപോവുക. ഇനിയൊരിക്കലും അവനില്‍ പ്രവേശിക്കരുത്"(മര്‍ക്കോ:9;25).ഇത് പിശാചല്ല അശുദ്ധാത്മാവായിരുന്നു എന്ന് ഊമനും ബധിരനും ആയിരുന്നതിനാല്‍ മനസ്സിലാക്കാം! പിശാചുക്കളില്‍ ഊമനോ ബധിരനോ ഉണ്ടാകാനുള്ള സാധ്യതയില്ല. കാരണം മുന്‍പ് അവര്‍ ദൈവദൂതന്മാരായിരുന്നു എന്ന് നമുക്കറിയാമല്ലോ! പാപത്തില്‍ മരിച്ചവനും ഊമനും ബധിരനും ആയിരുന്ന വ്യക്തിയുടെ ആത്മാവിനെ സാത്താന്‍ ഉപയോഗിച്ചതാണിത്.
യേശുവിനുശേഷവും അശുദ്ധാത്മബാധയും പൈശാചികബാധയും ഉണ്ടായിരുന്നുവെന്നതിന് ബൈബിളില്‍ അനേകം തെളിവുകളുണ്ട്. അവയെല്ലാം എഴുതുവാന്‍ ഇവിടെ ശ്രമിക്കുന്നില്ല. ഇതയുംകൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടവര്‍ക്ക് അതിനു സാധിക്കും. പിശാചുക്കളെയും അശുദ്ധാത്മാക്കളെയും ബഹിഷ്ക്കരിക്കുന്ന രീതിയെക്കുറിച്ചാണ് ഇനി നമുക്ക് ചിന്തിക്കേണ്ടത്!

പിശാചുക്കളെ പുറത്താക്കാന്‍ അധികാരമുള്ളവര്‍!
വിവിധ ക്രൈസ്തവസഭകളില്‍, പ്രത്യേകിച്ച് കത്തോലിക്കാസഭയില്‍ നിലവിലുള്ള വലിയ തര്‍ക്കങ്ങളില്‍ ഒന്നാണിത്. കത്തോലിക്കാസഭയിലെ ചില ദൈവശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ മെത്രാന്മാര്‍ക്കു മാത്രമാണ് പിശാചുക്കളെയും അശുദ്ധാത്മാക്കളെയും പുറത്താക്കാന്‍ അധികാരമുള്ളത്. മെത്രാന്മാര്‍ പ്രത്യേകമായി അനുമതി നല്‍കിയിട്ടുള്ള വൈദീകര്‍ക്കും ഈ അധികാരമുണ്ടെന്ന് ഇവര്‍ വാദിക്കുന്നു. മാത്രവുമല്ല, ഒരുവനില്‍ അശുദ്ധാത്മാവ് ഉണ്ടെന്നതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ പുറത്താക്കല്‍ നടപടിയ്ക്ക് മുതിരാവൂ. ഈ വാദങ്ങളെ സാധൂകരിക്കാന്‍ ചില വചനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല എന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട വചനങ്ങള്‍ സൂക്ഷമതയോടെ പരിശോധിക്കേണ്ടിയിരിക്കുന്നു.
മെത്രാന്മാര്‍ക്ക് മാത്രമായി ഈ അധികാരം പരിമിതപ്പെടുത്തിയതിനു സഭ ഉയര്‍ത്തുന്ന ന്യായീകരണം ഇവരാണ് അപ്പസ്തോലന്മാരുടെ സ്ഥാനത്തുള്ളത് എന്നതാണ്. മെത്രാന്മാര്‍ അപ്പസ്തോലിക സ്ഥാനം അലങ്കരിക്കുന്നു എന്നത് അംഗീകരിക്കാമെങ്കിലും സാത്താനെ ബഹിഷ്ക്കരിക്കാനുള്ള അധികാരം ഇവര്‍ക്കുമാത്രമായി യേശു പരിമിതപ്പെടുത്തിയോ എന്നത് വചനത്തെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.
"അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും . ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു"(ലൂക്കാ:9;1,2). ആദ്യമായി ഈ അധികാരം നല്‍കിയത് അപ്പസ്തോലന്മാര്‍ എന്നു വിളിക്കപ്പെടുന്ന തന്‍റെ ശിഷ്യന്മാര്‍ക്കായിരുന്നു എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഇവിടം കൊണ്ട് ക്രിസ്തുവിന്‍റെ പരസ്യജീവിതവും വചനവും അവസാനിച്ചുവെങ്കില്‍ ഈ പറയുന്ന വാദങ്ങളെ അംഗീകരിക്കാന്‍ മനോവ തയ്യാറാകുമായിരുന്നു. ഇത് പരസ്യജീവിതത്തിന്‍റെ ആരംഭം മാത്രമായിരുന്നു. പിന്നീട് ഈ അധികാരം വിശാലമാക്കുന്നത് ബൈബിള്‍ സൂക്ഷ്മതയോടെ വായിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ഈ അധികാരം വിശാലമാക്കിയില്ലായിരുന്നെങ്കില്‍ ഭൂമിമുഴുവന്‍ സാത്താന്‍റെ അധീനതയിലാകാന്‍ അധികനാള്‍ വേണ്ടിവരില്ലായിരുന്നു. ഈ സത്യം യേശുവിന് വ്യക്തമായി അറിയാമായിരുന്നു എന്നതാണ് നമുക്ക് രക്ഷയായത്!
പന്ത്രണ്ട് അപ്പസ്തോലന്മാര്‍ക്ക് മാത്രമായി ഈ അധികാരം പരിമിതപ്പെടുത്തിയാല്‍ തന്‍റെ ദൌത്യം ഫലം കാണില്ലെന്ന് യേശു മനസ്സിലാക്കി. അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായി വരുന്നവര്‍ക്ക് ഇതിനൊന്നും സമയം ഉണ്ടാകില്ലെന്നും ഉണ്ടെങ്കില്‍തന്നെ വേണ്ടത്ര ഗൌരവം ഈ വിഷയത്തില്‍ കൊടുക്കില്ലെന്നുമുള്ള അറിവുകൊണ്ട് തന്നെയാണ് തൊട്ടടുത്ത അധ്യായത്തില്‍ ഈ അധികാരം വിശാലമാക്കിയത്. സംശയമുള്ളവര്‍ പിശാചിനെ ഒഴിപ്പിക്കണം എന്ന ആവശ്യവുമായി ഒരു മെത്രാനെ സമീപിച്ചുനോക്കുക! താന്‍ തിരഞ്ഞെടുത്ത് അധികാരം ഭരമേല്പിച്ച പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസിനെ യേശു അറിഞ്ഞതുപോലെ വരാനിരിക്കുന്ന യൂദാസുമാരെയും അവിടുന്ന് അറിഞ്ഞിരുന്നു.
അധ്യായം 9-ല്‍ പന്ത്രണ്ടുപേര്‍ക്ക് നല്‍കിയ അധികാരം പത്താം അധ്യായമായപ്പോള്‍ 72 പേരിലേക്ക് വിശാലമാക്കുന്നതു കാണാം! "അനന്തരം, കര്‍ത്താവ് വേറെ എഴുപത്തിരണ്ടു പേരെ തിരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കുമുമ്പേ അയച്ചു"(ലൂക്കാ:10;1).മടങ്ങിയെത്തിയ ഈ ശിഷ്യന്മാര്‍ പറയുന്നത് ശ്രദ്ധിച്ചാല്‍ സഭകളുടെ വാദം അപ്പാടെ പൊളിയും. വചനം ഇങ്ങനെയാണ്: "എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കര്‍ത്താവേ, നിന്‍റെ നാമത്തില്‍ പിശാചുക്കള്‍പോലും ഞങ്ങള്‍ക്ക് കീഴ്പ്പെടുന്നു. അവന്‍ പറഞ്ഞു: സാത്താന്‍ ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു. ഇതാ പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്‍റെ സകല ശക്തികളുടെയും മീതേ ചവിട്ടിനടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു"(ലൂക്കാ:10;17-19).
അപ്പസ്തോലന്മാരായ പന്ത്രണ്ടുപേര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും മാത്രമായി യേശു നല്‍കിയ അധികാരമാണ് ഭൂതോച്ഛാടനം എന്നുള്ള ചില മേലാളന്മാരുടെ വാദം ഇനി നിലനില്‍ക്കുമോ?ഇതുകൊണ്ടും കര്‍ത്താവ് അധികാരം വിശാലമാക്കല്‍ അവസാനിപ്പിച്ചില്ല. എത്രമാത്രം ഗൌരവമേറിയ വിഷയമാണ് പിശാചുക്കളെ ബഹിഷ്ക്കരിക്കുന്ന ശുശ്രൂഷയെന്ന് അതിലൂടെ വ്യക്തമാകും. ഉത്ഥാനംചെയ്ത യേശു സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിനുമുമ്പ് ഈ അധികാരം സകല വിശ്വാസികള്‍ക്കുമായി ഭരമേല്പിച്ചു. സുവിശേഷ ദൌത്യം ഏല്പിച്ചുകൊണ്ട് കര്‍ത്താവ് അവസാനമായി പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും"(മര്‍ ക്കോ:16;17).യേശുവില്‍ വിശ്വസിക്കുന്നവരായ വ്യക്തികള്‍ക്കുള്ള പല അടയാളങ്ങളില്‍ ഒന്നാണിത്. നമ്മുടെ സ്വന്തം സൌകര്യങ്ങള്‍ക്കുവേണ്ടി ഏതെങ്കിലും വചനം മാറ്റാനോ അപ്രധാനമായി തള്ളാനോ അവകാശമുണ്ടോ?
ഉപമകളിലൂടെയോ വ്യംഗ്യമായ ഭാഷയിലോ ഇക്കാര്യം അറിയിക്കാതെ വളരെ സ്പഷ്ടമായി യേശു ഇതു പറഞ്ഞത്, ഭാവിയില്‍ ഇറങ്ങാനിരിക്കുന്ന ദൈവശാസ്ത്ര പണ്ഡിതന്മാരെ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടാണ്! അവര്‍ സംഘം ചേര്‍ന്ന് മറ്റുപല ഉപമകളെയുംപോലെ ഈ വചനത്തെയും വളച്ചൊടിച്ചാല്‍ ഉണ്ടാകുന്ന ദുരന്തം കര്‍ത്താവ് ആരംഭത്തില്‍തന്നെ ഇല്ലാതാക്കുകയായിരുന്നു.
അധികാരം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ!
കര്‍ത്താവ് അധികാരം നല്‍കിയെങ്കിലും പലരും അത് ഉപയോഗിക്കുന്നില്ല. ആഗ്രഹിക്കുന്ന പലര്‍ക്കും അതു സാധിക്കുന്നുമില്ല. എന്തുകൊണ്ടാണ് നമ്മില്‍ പലരുടെയും ആജ്ഞകളെ സാത്താന്‍ അനുസരിക്കാത്തതെന്ന് വചത്തില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ത്താവ് നേരിട്ട് ഈ അവകാശം ആരംഭത്തില്‍തന്നെ നല്‍കിയത് പന്ത്രണ്ടു ശിഷ്യന്മാര്‍ക്കായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ ഇവരെ പിശാച് അനുസരിക്കാതിരിക്കുന്നത് കാണാം. പിശാചുബാധിതനായ ബാലനെ സുഖപ്പെടുത്തുന്ന രംഗം ശ്രദ്ധിക്കുക: "അതിനെ പുറത്താക്കാന്‍ ഞാന്‍ നിന്‍റെ ശിഷ്യന്മാരോട് അപേക്ഷിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല. യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത, വഴിപിഴച്ച തലമുറയേ, ഞാന്‍ എത്രനാള്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും? എത്രനാള്‍ നിങ്ങളോടു ക്ഷമിക്കും?"(ലൂക്കാ:9;40).ഈ അധികാരം നല്‍ കപ്പെട്ടിട്ടും ഫലപ്രദമായി അത് ഉപയോഗിച്ചില്ലെങ്കില്‍ കര്‍ത്താവ് കൂടെ വസിക്കില്ലെന്നും ക്ഷമ യാചിക്കേണ്ട പാപമാണെന്നുമല്ലേ ഇവിടെ അര്‍ത്ഥമാക്കുന്നത്? വിശ്വാസമില്ലാത്തവരോടൊപ്പം യേശുവിനു വസിക്കാന്‍ സാധിക്കുകയില്ലെന്നും അധികാരം ഉപയോഗിക്കാതിരിക്കുന്നത് പാപമാണെന്നും ഇവിടെ സൂചനനല്‍കുന്നു.
എന്തുകൊണ്ടാണ്  ശിഷ്യന്മാര്‍ക്ക് ഇതു സാധിക്കാത്തതെന്ന് അവരുടെ ചോദ്യത്തിനു മറുപടിയായി യേശു  അതിന്‍റെ കാരണം വ്യക്തമാക്കുന്നുണ്ട്.   "യേശു വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്മാര്‍ സ്വകാര്യമായി ചോദിച്ചു: എന്തുകൊണ്ടാണ് അതിനെ ബഹിഷ്ക്കരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയത്? അവന്‍ പറഞ്ഞു: പ്രാര്‍ത്ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗ്ഗം പുറത്തുപോവുകയില്ല"(മര്‍ക്കോ:9;28,29).
യേശുവിലുള്ള വിശ്വാസവും ശക്തമായ പ്രാര്‍ത്ഥനയും യേശുവിന്‍റെ നാമം പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ശക്തിയുമാണ് സാത്താന്‍ ബഹിഷ്കൃതനാകുന്നതിനു കാരണമാകുന്നത്. യേശുവിന്‍റെ നാമത്തില്‍ അടങ്ങിയിരിക്കുന്ന ശക്തി ഒന്നുകൊണ്ടുമാത്രം പിശാചു പുറത്തുപോകില്ല എന്നത്തിനു ബൈബിളില്‍ തെളിവുണ്ട്. ആജ്ഞാപിക്കുന്ന ആളിന്‍റെ വിശ്വാസവും വിശുദ്ധിയും പ്രാര്‍ത്ഥനാ ചൈതന്യവും ഇതിനൊരു ഘടകമാണ്! ഇതിനെ സാധൂകരിക്കുന്ന ഒരു സംഭവം അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനം എന്ന പുസ്തകത്തില്‍ കാണാം. "പിശാചുബാധ ഒഴിപ്പിച്ചിരുന്ന ചില യഹൂദര്‍ പൌലോസ് പ്രസംഗിക്കുന്ന യേശുവിന്‍റെ നാമത്തില്‍ നിന്നോടു ഞാന്‍ കല്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അശുദ്ധാത്മാക്കളുടെമേല്‍ കര്‍ത്താവായ യേശുവിന്‍റെ നാമം പ്രയോഗിച്ചുനോക്കി. യഹൂദരുടെ ഒരു പുരോഹിതനായ സ്കേവായുടെ ഏഴുപുത്രന്മാരും ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ അശുദ്ധാത്മാവ് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു: യേശുവിനെ എനിക്കറിയാം, പൌലോസിനെയും അറിയാം; എന്നാല്‍, നിങ്ങള്‍ ആരാണ്? അശുദ്ധാത്മാവ് ആവസിച്ചിരുന്ന മനുഷ്യന്‍ അവരുടെമേല്‍ ചാടിവീണ് അവരെ ആക്രമിച്ച് കീഴ്പ്പെടുത്തി"(അപ്പ. പ്രവ:19;13-16).
അവിശ്വാസിയായ ഒരുവന്‍ യേശുവിന്‍റെ നാമം പറഞ്ഞാല്‍ അശുദ്ധാത്മാവ് വിട്ടുപോകുന്നതിനുപകരം തിരിച്ച് ആക്രമിക്കാനും സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയിരിക്കണം! വിജാതിയമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഒരു കാരണവശാലും പിശാചുക്കളെ ഒഴിപ്പിക്കാന്‍ സാധിക്കില്ല. വിജാതിയര്‍ ആരാധിക്കുന്നത് പിശാചിനെ ആയതുകൊണ്ട് അവന്‍റെ ആചാരങ്ങള്‍ തുടര്‍ന്നുകൊണ്ട് അവനെതിരെ ശക്തിപ്രയോഗിക്കാന്‍ കഴിയില്ല. ചില ക്രൈസ്തവ പുരോഹിതന്മാര്‍ക്കുപോലും അശുദ്ധാത്മാക്കളെ ഒഴിപ്പിക്കാന്‍ കഴിയാത്തതിനുള്ള കാരണങ്ങളിലൊന്ന് വിജാതിയ സ്വാധീനമാണ്! ഇത്തരം പുരോഹിതന്മാരാണ് അശുദ്ധാത്മക്കളെ പുറത്താക്കുന്ന അത്മായരായ വിശ്വാസികളെ ശാസിക്കുന്നത്. വിജാതിയര്‍ സേവിക്കുന്നത് പിശാചിനെയാണെന്ന് ബൈബിള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്(1കോറി:10;20).താന്‍ മുറുകെ പിടിച്ചിരിക്കുന്ന ആചാരങ്ങള്‍ സാത്താന്‍റെതായിരിക്കെ എങ്ങനെ അവനെതിരെ പോരാടാന്‍ കഴിയും?
എന്തുകൊണ്ട് ഈ സത്യം മറയ്ക്കപ്പെടുന്നു?
ബുദ്ധിയും യുക്തിയുംകൊണ്ടല്ല വചനത്തെ സമീപിക്കേണ്ടത്; മറിച്ച് ശിശുസഹജമായ എളിമയോടെ വചനത്തെ സ്വീകരിക്കണം. ക്രൈസ്തവ വിശ്വാസികള്‍ക്ക് ഉദാരമായി ലഭിച്ചിരിക്കുന്ന അധികാരങ്ങള്‍ ഇവര്‍ തിരിച്ചറിയാതിരിക്കേണ്ടത് സ്വാഭാവികമായും സാത്താന്‍റെ ആവശ്യമാണ്! അധികാരങ്ങളുടെ കുത്തക അവകാശപ്പെടുകയും; എന്നാല്‍, അത് വേണ്ടവിധത്തില്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നവര്‍ അറിഞ്ഞുകൊണ്ടോ അല്ലാതെയോ സാത്താനെ സഹായിക്കുകയാണ്!വളരെ ലളിതമായി ഒരു ഉദാഹരണം നല്‍കാം: ഒരു രൂപയ്ക്ക് റേഷന്‍കടയില്‍ അരി എത്തിയിട്ടുണ്ടെന്ന കാര്യം മറച്ചുവയ്ക്കേണ്ടത് കൂടുതല്‍ വിലയ്ക്ക് അരി വില്‍ക്കുന്ന കച്ചവടക്കാരന്‍റെ ആവശ്യമാണ്! അല്ലെങ്കില്‍, അവന്‍റെ കച്ചവടം പൂട്ടിപ്പോകും! സാത്താനു സൌകര്യപൂര്‍വ്വം വ്യാപരിക്കാന്‍ യഥാര്‍ത്ഥ സത്യം അവന്‍ മറച്ചുവയ്ക്കുന്നു. അതിനായി ചില ഉന്നതരെ അവന്‍ ഉപയോഗിക്കുന്നു എന്നതാണു സത്യം