This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Friday, July 10, 2015

ഉപ്പുതൂണുകളായി മാറാതിരിക്കാൻ

സ്വവർഗവിവാഹം നിയമവിധേയമാക്കിയതിലൂടെ മനുഷ്യചരിത്രത്തിലെ ഏറ്റവും വിധിനിർണായകമായ ഒരു കാലഘട്ടത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട സംസ്‌ക്കാരത്തിന്റെ ഗതിയെ തിരിച്ചുവിടുകയും നിലവിലുള്ള മൂല്യവ്യവസ്ഥിതിയെ തകർക്കുകയും ചെയ്യുന്ന പുതിയൊരു യുഗം ‘ന്യൂ ഏജ്’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞു.
ന്യൂ ഏജ് ഫിലോസഫിയിൽ മനുഷ്യൻതന്നെയാണ് ദൈവം. അതിനാൽ തന്റെ നന്മയും തിന്മയും തീരുമാനിക്കാൻ അവന് അവകാശമുണ്ട്. പാപമില്ല, അതിനാൽ പാപമോചനത്തിന് പ്രസക്തിയില്ല. അക്കാരണത്താൽതന്നെ ക്രിസ്തുവും അപ്രസക്തമാകുന്നു. വ്യക്തിയുടെ ‘ദൈവവൽക്കണം’ വഴി ദൈവത്തിന്റെ നിയമങ്ങൾ അവന് ബാധകമല്ലാതായിത്തീരുന്നു.
സ്വവർഗവിവാഹത്തിന്റെ നിയമവൽക്കരണംവഴി അമേരിക്കൻ ജനത രണ്ടായി വിഭജിക്കപ്പെട്ടുകഴിഞ്ഞു. ആഭ്യന്തരയുദ്ധത്തിന്റെ കാലഘട്ടത്തിനുസമാനമായ ഒരു സാഹചര്യം ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്. അടിമവ്യാപാരമായിരുന്നു ആഭ്യന്തരയുദ്ധത്തിന്റെ കേന്ദ്രവിഷയമെങ്കിൽ സ്വവർഗവിവാഹമാണ് ഇപ്പോഴത്തെ സംഘർഷകാരണം.
ദക്ഷിണസംസ്ഥാനങ്ങളും ഉത്തരസംസ്ഥാനങ്ങളും വ്യത്യസ്തചേരിയിൽനിന്നുകൊണ്ടാണ് ആഭ്യന്തരയുദ്ധം നടത്തിയത്. എന്നാൽ, ഇന്നിതാ കുടുംബങ്ങളിലും ഓഫീസുകളിലും സഭാസമൂഹങ്ങളിൽപ്പോലും വിരുദ്ധചേരികൾ യുദ്ധസജ്ജരായിക്കഴിഞ്ഞു. തോക്കും വാളും കുന്തവും ഒന്നുമല്ല ഇന്ന് ആയുധങ്ങൾ. നിയമങ്ങളും വ്യാപാരതന്ത്രങ്ങളും മാധ്യമങ്ങളും കലയും സാഹിത്യവും ഉപയോഗിച്ചുകൊണ്ടുള്ള ഒരു പോരാട്ടമാണിവിടെ തുടക്കം കുറിച്ചിരിക്കുന്നത്.
ഒരിക്കലുമില്ലാത്തവിധം രാഷ്ട്രീയധ്രുവീകരണം ഇനിയുമുണ്ടാകും. രാഷ്ട്രീയയുദ്ധങ്ങൾ, സാമ്പത്തികയുദ്ധങ്ങൾ, മാധ്യമയുദ്ധങ്ങൾ എന്നിവയെല്ലാം മഹത്തായ പാരമ്പര്യവും മഹോന്നതമായ സാധ്യതകളുമുള്ള ഒരു ജനതയെ ഭിന്നിപ്പിച്ച് ദുർബലമാക്കാം. അതിനാൽ ഏറെ പ്രാർത്ഥനയും പരിഹാരപ്രവൃത്തികളുംവഴി ദൈവത്തിന്റെ കാരുണ്യത്തിനായി വിശ്വാസികൾ നിലവിളിക്കണം. പ്രാർത്ഥനയോടൊപ്പം പ്രായോഗികതലത്തിലും നാം കർമനിരതരാകേണ്ടതുണ്ട്.
സമത്വം, സാഹോദര്യം, വ്യക്തിസ്വാതന്ത്ര്യം നീതി തുടങ്ങിയ ശ്രേഷ്~മൂല്യങ്ങളുടെ ലേബലുകളിലാണ് ഗേ മൂവ്‌മെന്റ് ശക്തി പ്രാപിച്ചത്. കേൾക്കുമ്പോൾ ശരിയെന്ന് തോന്നുന്ന വാദഗതികൾ- ‘ഗേ’യും ‘സ്‌ട്രെയ്റ്റും’ തമ്മിൽ സമത്വമുണ്ടാകണം. സ്‌ട്രെയ്റ്റിന് കൊടുക്കുന്ന അവകാശങ്ങൾ ഗേയ്ക്ക് കൊടുക്കുന്നത് നീതി, കൊടുക്കാതിരിക്കുന്നത് അനീതി. വ്യക്തിസ്വാതന്ത്ര്യത്തെയും മൗലികാവകാശത്തെയും നിഷേധിക്കുകയാണ് സ്വവർഗവിവാഹത്തെ നിഷേധിക്കുന്നതുവഴി ചെയ്യുന്നത്. അപരന്റെ താൽപ്പര്യത്തെയും സന്തോഷത്തെയും നാമെന്തിന് എതിർക്കണം? എത്രയോ മഹത്തായ ചിന്തകൾ… സ്വവർഗവിവാഹിതരോടുള്ള എതിർപ്പ് വർഗീയതയും വർണവിവേചനവും പോലുള്ള ‘റേസിസ’മായി വ്യാഖ്യാനിക്കപ്പെട്ടു.
സ്വവർഗാനുരാഗം തികച്ചും സ്വാഭാവികവും പ്രകൃതിസഹജവും വ്യാപകവുമായ ഒന്നാണെന്ന സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽമാത്രമേ മേൽപ്പറഞ്ഞ ചിന്തകൾക്ക് അർത്ഥമുള്ളൂ. എന്നാൽ, സ്വവർഗാനുരാഗം പ്രകൃതിവിരുദ്ധവും പാപവും ആണെങ്കിൽ അതെങ്ങനെയാണ് പ്രകൃതിസഹജമായതിനോടും പുണ്യത്തോടും തുലനം ചെയ്യാൻ കഴിയുന്നത്.
ചില വ്യക്തികളിലുള്ള മോഷണസ്വഭാവം (ക്ലെപ്‌റ്റോമാനിയ) ഒരു മാനസ്സിക ക്രമക്കേടാണ്. അതിനാൽ ആ വ്യക്തി നടത്തുന്ന മോഷണങ്ങൾ മോഷണമല്ലാതാകുമോ; മോഷണത്തിനുള്ള ശിക്ഷാനടപടികളിൽനിന്നും പൂർണമായും ഒഴിവാക്കാമോ; മോഷ്ടിക്കാത്തവനുള്ള എല്ലാ പരിരക്ഷയും മോഷ്ടാവിനും കൊടുക്കണമെന്ന് ആരെങ്കിലും വാദിക്കുമോ? മോഷ്ടിക്കാത്തവൻ സമൂഹത്തിൽ നിർബാധം വ്യാപരിക്കുന്നു. മോഷ്ടിക്കുന്നവന് അതിന് സ്വാതന്ത്ര്യം കൊടുക്കാതെ ജയിലിൽ പാർപ്പിക്കുന്നത് അനീതിയാണ്, അസമത്വമാണ് എന്ന് സുബോധമുള്ള ആർക്കെങ്കിലും വാദിക്കാനാകുമോ?
ഒ.സി.ഡി. (ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ) ബാധിച്ച വ്യക്തികൾ കൊലപാതകം നടത്തിയാൽ, ബലാൽസംഗം നടത്തിയാൽ അത് അവരുടെ കുഴപ്പമല്ല. അവരങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത്. അതിനാൽ അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ, അതവരുടെ സ്വാതന്ത്ര്യം എന്ന് സമൂഹം പറയുമോ?
ഇല്ല, സമൂഹത്തിന്റെ ക്ഷേമവും ഭാവിയും ആഗ്രഹിക്കുന്നവർ സമൂഹത്തെ കൊന്നൊടുക്കാനായി അവരെ നിർബാധം വിടില്ല. മറിച്ച്, നിയന്ത്രണവും നിരോധനവും രോഗവിമുക്തിക്കുള്ള നടപടികളും കൈക്കൊള്ളും. അത് ആ വ്യക്തികളോടുള്ള വെറുപ്പല്ല, പ്രത്യുത വിവേകവും ഉത്തരവാദിത്വബോധവുമാണ്.
പക്ഷികളും മൃഗങ്ങളും എല്ലാം ഒത്തുചേരുന്നത് സ്ത്രീയും പുരുഷനും തമ്മിലാണ്. മനുഷ്യന്റെ ഉൽപ്പത്തിമുതൽ ഇന്നുവരെ ചരിത്രങ്ങളിൽ മനുഷ്യർക്കിടയിലും സ്ത്രീയും പുരുഷനും തമ്മിലാണ് ഇണചേരാറുള്ളത്. ഇതിനെതിരായ പ്രവണതകൾ പ്രകൃതിവിരുദ്ധമായാണ് കണക്കാക്കപ്പെടുന്നത്. സമീപകാലത്ത് സ്വവർഗാനുരാഗികളുടെ എണ്ണം പെരുകി എന്നതുകൊണ്ട് അതെങ്ങനെ പ്രകൃതിസഹജമാകും?
കാൻസർരോഗികളുടെ എണ്ണം സമീപകാലത്ത് പെരുകി എന്നതിനാൽ കാൻസർ ഒരു രോഗമല്ല ജീവിതത്തിന്റെ സ്വാഭാവിക പരിണാമമാണ്, അതിന് ചികിത്സയുടെ ആവശ്യമില്ല എന്നുപറയുന്നതുപോലെ വിഡ്ഢിത്തമാണ് സ്വവർഗാനുരാഗം സ്വാഭാവികമാണെന്ന് പറയുന്നത്.
സ്വവർഗാനുരാഗം പാപമാണെന്ന് തിരിച്ചറിഞ്ഞ് അനുതപിച്ച നൂറുകണക്കിന് ആളുകൾക്ക് പ്രാർത്ഥനയിലൂടെ സൗഖ്യവും വിമോചനവും കിട്ടിയിട്ടുണ്ട്. അവരിൽ അനേകർ സന്തോഷകരമായി സ്വാഭാവിക കുടുംബജീവിതം നയിക്കുകയും ചെയ്യുന്നുണ്ട്. സ്വവർഗാനുരാഗം ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ജനിതകപരവും ഹോർമോൺപരവുമായ അവസ്ഥയാണെന്ന വാദത്തെ ഗേ, ലെസ്ബിയൻ ജീവിതം ഉപേക്ഷിച്ച ജീവിതങ്ങൾ വെല്ലുവിളിക്കുകയാണിവിടെ.
പോണോഗ്രാഫിയുടെ അടിമത്തവും സ്വവർഗാനുരാഗികളിൽനിന്നുണ്ടായ ദുരുപയോഗങ്ങളുമാണ് സമീപകാലത്ത് സ്വവർഗാനുരാഗം പെരുകാനുള്ള കാരണമായി പറയപ്പെടുന്നത്. ഈ വിഷയവും നാം കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്. സ്വവർഗാനുരാഗികൾക്ക് മരണംവരെയും അങ്ങനെമാത്രമേ ജീവിക്കാനാകൂ എന്ന വാദം സാത്താന്റെ നുണയാണ്. ക്രിസ്തുവിൽ അവർക്ക് വിടുതലുണ്ട്. സ്വഭാവിക കുടുംബജീവിതത്തിലേക്ക് അവരെ തിരിച്ചുകൊണ്ടുവരാൻ ദൈവത്തിന് കഴിയും.
ദൈവം സ്‌നേഹമാണ്. അതിനാൽ അവിടുന്ന് സ്വവർഗാനുരാഗികളെയും കൊലപാതകികളെയും എന്തിനേറെ, ഐസിസ് ഭീകരരെയും സ്‌നേഹിക്കുന്നു. അതിന്റെ അർത്ഥം അവരുടെ പാപപ്രവൃത്തികളെ അംഗീകരിക്കുന്നു എന്നല്ല. പാപിയെ സ്‌നേഹിക്കുന്ന ദൈവം പാപത്തെ വെറുക്കുന്നു. അതിനാൽ സ്വവർഗാനുരാഗികളെ സ്‌നേഹത്തോടെ കാണുക എന്നതാണ് ക്രൈസ്തവധർമം. എന്നാൽ അവരുടെ പ്രവർത്തനങ്ങളെയും തിന്മയെ നന്മയെന്ന് വിളിക്കാൻ പ്രേരിപ്പിക്കുന്ന തന്ത്രങ്ങളെയും ചെറുക്കുകയെന്നതും മനുഷ്യവംശത്തിന്റെ നന്മ ആഗ്രഹിക്കുന്നവരുടെ കർത്തവ്യമാണ്.
ദൈവത്തെ ദൈവമായി അംഗീകരിക്കാത്ത ഒരു സമൂഹത്തിനുള്ള സ്വാഭാവികദുരന്തമായാണ് ബൈബിൾ പ്രകൃതിവിരുദ്ധഭോഗത്തെ കാണുന്നത്. ദൈവത്തെ ഉപേക്ഷിച്ച സമൂഹത്തിന്റെ ലക്ഷണങ്ങളിലൊന്നാണിത്.
‘അവർ സ്രഷ്ടാവിലുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അക്കാരണത്താൽ ദൈവം അവരെ നിന്ദ്യമായ വികാരങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ സ്വാഭാവികബന്ധങ്ങൾക്കുപകരം പ്രകൃതിവിരുദ്ധബന്ധങ്ങളിൽ ഏർപ്പെട്ടു. അതുപോലെ പുരുഷന്മാർ സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാൽ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അർഹമായ ശിക്ഷ അവർക്ക് ലഭിച്ചു. ദൈവത്തെ അംഗീകരിക്കുക പോരായ്മയായി അവർ കരുതിയതുനിമിത്തം അധമവികാരത്തിനും അനുചിതപ്രവൃത്തികൾക്കും ദൈവം അവരെ വിട്ടുകൊടുത്തു’ (റോമാ 1:25-28).
ജീവിതത്തിന്റ എല്ലാ മേഖലകളിലും ദൈവത്തെ തിരികെകൊണ്ടുവരിക എന്നതാണ് ഈ അപചയജത്തിന് ശാശ്വതപരിഹാരം. സാധ്യമായ എല്ലാ വഴികളിലൂടെയും എല്ലായിടത്തും സുവിശേഷത്തിന്റെ സത്യം പ്രഘോഷിക്കുക എന്നതുമാത്രമാണ് അതിനുള്ള വഴി. ദൈവം വീണ്ടും അമേരിക്കൻ ജനതയുടെ ഹൃദയത്തിൽ ഇടം കണ്ടെത്തുമ്പോൾ തിന്മയുടെ ആധിപത്യം ഇല്ലാതാകും. അതിന് എനിക്കെന്തുചെയ്യാൻ കഴിയും? ഓരോരുത്തരും ഗൗരവപൂർവം ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ദൈവകോപത്തിന്റെ രോഷാഗ്‌നിയാൽ ചാവുകടലുകളും ഉപ്പുതൂണുകളുമായി നാം മാറും.

അർമേനിയൻ വംശഹത്യയ്ക്ക് 100 വയസ്

ഏഷ്യാമൈനറിലെ ക്രൈസ്തവപാരമ്പര്യത്തിനും ക്രിസ്തുമതത്തിനും ഒരേ പ്രായമാണെന്ന് പറയാം. അർമേനിയൻ ജനതയ്ക്കാകട്ടെ 2500 വർഷത്തിലേറെ പാരമ്പര്യവുമുണ്ടായിരുന്നു. എ.ഡി. 301ൽ അർമേനിയൻ രാജാവ് ഡഫ്ദാത് ക്രിസ്തുമതത്തെ രാജ്യത്തിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിച്ചു. അതായത്, കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് ഒരു വ്യാഴവട്ടം മുമ്പ്. (എ.ഡി 313 ലായിരുന്നു ആ പ്രഖ്യാപനം) അങ്ങ നെ, ലോകത്തിലെ ആദ്യ ക്രിസ്ത്യൻ പൊളിറ്റിക്കൽ സ്റ്റേറ്റായി അർമേനിയ.
എന്നാൽ, അതേ വിശ്വാസത്തിനുവേണ്ടി പിന്നീട് അവരുടെ പിൻതലമുറക്കാർ പീഡനമേൽക്കേണ്ടി വന്നുഎന്നതാണ് വിരോധാഭാസം. മാത്രമല്ല, സ്വന്തം മണ്ണിൽനിന്നും അവർ പിഴുതെറിയപ്പെടുകയും ചെയ്തു. ലോകത്തെ നടുക്കിയ അർമേനിയൻ വംശഹത്യയുടെ 100^ാം വാർഷികം ആചരിക്കാനൊരുങ്ങുകയാണ് ലോകമിപ്പോൾ.
വംശഹത്യകളുടെ തുടക്കം
1894^1923 കാലഘട്ടത്തിൽ ഏഷ്യമൈനർ ക്രൈസ്തവരുടെ കൊലക്കളമായിരുന്നു. ഓട്ടമൻ സാമ്രാജ്യത്തിനു കീഴിൽ അവിടത്തെ ക്രൈസ്തവജനതയെ ഒന്നടങ്കം തു ടച്ചുനീക്കുകയായിരുന്നു ഭരണാധികാരിയായ സുൽത്താൻ അബ്ദുൾ ഹമീദ്.
1894^ 1896 കാലയളവിൽ ഓട്ടോമൻ സാമ്രാജ്യത്തിലെ വിവിധ പ്രോവിൻസുകളിൽ അരങ്ങേറിയ സംഘടിതമായ വംശഹത്യകളിൽ മൂന്ന് ലക്ഷത്തിൽപ്പരം അർമേനിയൻ ക്രൈസ്തവരുടെ രക്തമാണ് ഒഴുകിയത്. 1909ൽ അദാന എന്ന പട്ടണത്തിൽമാത്രം കൊന്നൊടു ക്കിയത് രണ്ടു ലക്ഷം അർമേനിയൻ ക്രൈസ്തവരെയാണ്.
‘തുർക്കി തുർക്കികൾക്ക്’ എന്ന മുദ്രാവാക്യമുയർത്തി ക്രൈസ്തവരെ ഇല്ലായ്മചെയ്യുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം.
അർമേനിയക്കാൻ നാമാവശേഷമായി
1915 ഏപ്രിൽ 24നായിരുന്നു രണ്ടാം ഘട്ട വംശഹത്യയുടെ അര
ങ്ങേറ്റം. കോൺസ്റ്റാന്റിനോപ്പിളിലെയും മറ്റുപ്രദേശങ്ങളിലെയും മതനേതാക്കളെയും ജനത്തെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. എതിർത്തവരെ വധിച്ചു. ഓട്ടോമൻ സാമ്രാജ്യത്തിലെ അർമേനിയൻ പട്ടാളക്കാരെപ്പോലും വെറുതെവിട്ടില്ല. ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കി. അവശേഷിച്ച കുഞ്ഞുങ്ങളെയും സ്ത്രീകളെയും വയോധികരെയും നാടുകടത്തി. ഏതാണ്ട് 50 സ്ഥലങ്ങളിൽ ഒരേ പോലെയാണ് കാര്യങ്ങൾ നടപ്പാക്കിയത്. അതുകൊണ്ടുതന്നെ അത് സംഘടിതവും മുൻകൂട്ടി നിശ്ചയിച്ചപ്രകാരവുമായിരുന്നുവെന്ന് സുനിശ്ചിതം. അന്ന് 15 ലക്ഷത്തോളം അർമേനിയൻ ക്രൈസ്തവരെയാണ് കൊന്നൊടുക്കിയത്. ആയിരക്കണക്കിന് വൈദികരും ബിഷപ്പുമാരും ഈ കൂട്ടക്കുരുതിക്കിരയായി. ഒന്നാം ലോകമഹായുദ്ധത്തിനുശേ ഷം ഗ്രീക്കും തുർക്കിയും തമ്മിലുണ്ടായ യുദ്ധത്തിൽ ഒടുവിൽ തുർക്കി വിജയിച്ചു. പക്ഷേ, യുദ്ധശേഷം സ്വതന്ത്ര അർമേനിയ എന്ന കരാർ പാലിക്കപ്പെട്ടില്ല.
സഖ്യകക്ഷികൾ ഇന്നത്തെ ഇറാഖിലെ എണ്ണപ്പാടങ്ങളിൽ കണ്ണുവെച്ചപ്പോൾ ഉടമ്പടി പാലിക്കപ്പെടാതെ പോകുകയും വീണ്ടും ഏഷ്യമൈനർ തുർക്കിയുടെ കൈവശമാകുകയും ചെയ്തു. 1922 ഓടെ സ്മിർണ നഗര
ത്തിലെ ഗ്രീക്ക്, അർമേനിയൻ സാന്നിധ്യം ഇല്ലാതായെന്നു പറയാം.
പട്ടാളം അർമേനിയൻ ജനതയെ അവരുടെ വീടുകളിൽവെച്ച് കശാപ്പുചെയ്യുകയും ഗ്രീക്കുകാരെ കൂട്ടക്കുരുതി നടത്തുകയുമായിരുന്നു. നാലു ലക്ഷം പേരെയാണ് അന്ന് കൊലചെയ്തത്.
കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും ബലാത്സംഗവും തുർക്കികൾ അഴിച്ചുവിട്ടു. നഗരത്തിന് തീയിട്ട അവർ കടലിനും നഗരഭിത്തിക്കും ഇടയിൽപ്പെട്ടവരെ മൃഗങ്ങളെപ്പോലെ വേട്ടയാടി.
അവിടത്തെ ഒരു മനുഷ്യജീവൻ പോലും അവർ ബാക്കിവെച്ചില്ല. ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക എന്നീ സഖ്യകക്ഷികളുടെ കപ്പലുകൾ ഇതിനെല്ലാം സാക്ഷികളായി നിലകൊണ്ടിരുന്നുവത്രെ. അതോടെ ഏഷ്യമൈനറിലെ വംശഹത്യയുടെ അവസാനത്തെ ഘട്ടത്തിലേക്ക് നീങ്ങി.
അർമേനിയയുടെ രക്തസാക്ഷി
സുൽത്താൻ ഹമീദ് അർമേനിയൻ വംശഹത്യ പ്രഖ്യാപിച്ചതോടെ വൈദികരുടെ മേലുള്ള പീഡനം
ശക്തമായി. വിശ്വാസത്തിനുവേണ്ടി അനേകം വൈദികർ രക്തസാക്ഷി ത്വം വരിച്ചു. അതിൽ ആദ്യ വ്യക്തി
യായിരുന്നു മെട്രോപോളിറ്റൻ ക്രിസോസ്റ്റോമസ്. സ്മിർണയിലെ മെത്രാപോലീത്തയായിരുന്നു അദ്ദേഹം. തുർക്കികളുടെ ക്രൈസ്തവവിരുദ്ധ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്യുകയും ലോകത്തിന്റെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അർമേനിയൻ വംശഹത്യ തടയുന്നതിന് യുറോപ്യൻ നേതാക്കൾക്ക് അദ്ദേഹം അനേകം കത്തുകൾ എഴുതി.
പലരും അദ്ദേഹത്തോട് നാട്ടിൽ നിന്ന് പലായനം ചെയ്യാൻ അഭ്യർത്ഥിച്ചു. എന്നാൽ, അതിന് കൂട്ടാക്കാതിരുന്ന അദ്ദേഹം പറഞ്ഞു: ‘തന്റെ ജനങ്ങളോടൊത്ത് നിലനിൽക്കുക എന്നത് ഒരു വൈദികന്റെ കടമയാ ണ്.’
ജനക്കൂട്ടം അഭയത്തിനായി അദ്ദേഹത്തിന്റെ കത്തീഡ്രലിലേക്ക് എത്തിക്കൊണ്ടിരുന്നു. ഉപവാസവും പ്രാർത്ഥനയും തളർത്തിയിരുന്നെങ്കിലും അദ്ദേഹം തന്റെ അവസാനത്തെ പ്രാർത്ഥന തീക്ഷ്ണമായി നയിച്ചു. ബലിയവസാനിച്ചപ്പോഴേ
ക്കും തുർക്കി പൊലീസെത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്തു കൊണ്ടുപോയി.
നൂറുദ്ദീൻ പാഷ എന്ന ടർക്കിഷ് ജനറൽ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പി. അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്ന് അറിയിച്ചു. കിരാതരായ ജനക്കൂട്ടം അദ്ദേഹത്തിന്റെമേൽ ചാടിവീണ് കണ്ണുകൾ വലിച്ചുപറിച്ചു. താടിയിൽ പിടിച്ച് തെരുവിലൂടെ വലിച്ചിഴച്ചു. അപ്പോഴും അദ്ദേഹം അവർക്കായി പ്രാർത്ഥിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു. ഇതു കണ്ട ഒരാൾ അദ്ദേഹത്തിന്റെ കൈ വെട്ടിമാറ്റി. അദ്ദേഹത്തെ അവർ തുണ്ടം തുണ്ടമായി മുറിച്ചുമാറ്റി.
ഇതുപോലുള്ള അനേകം ധീരരക്തസാക്ഷികളെ സഭയ്ക്ക് നൽകിയ അർമേനിയൻ വംശഹത്യയുടെ ഓർമ ലോകം അയവിറക്കുമ്പോഴും ലോ
കമെങ്ങും ഇന്നും ഏറ്റവും കൂടുതൽപീഡിപ്പിക്കപ്പെടുന്ന മതമായി ക്രിസ്തുമതം നിലനിൽക്കുന്നുവെന്നതാണ് സത്യം. കാരണം, വിശ്വാസത്തിനുവേണ്ടി മരണം വരിച്ച അനേകം രക്തസാക്ഷികളുടെ ചുടുനിണത്തിൽനിന്നാണ് വീണ്ടും സഭ ശക്തിപ്രാപിക്കുന്നത്.